Latest Updates
-
ഭക്ഷണത്തിന് ശേഷം ഏലക്കായ ചവക്കുന്ന ശീലമുണ്ടോ? നിങ്ങളറിയാതെ നിങ്ങള്‍ക്ക് ലഭിക്കുന്നത് ഇതെല്ലാം -
നേട്ടങ്ങളെത്തും കടല്‍ പോലെ, മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും സമ്പൂര്‍ണ വാരഫലം: നിങ്ങള്‍ക്കെങ്ങനെ? -
Rashiphalam: ആഴ്ചാവസാനത്തില്‍ മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും എപ്രകാരമാണ് ഫലങ്ങള്‍ -
Rashiphalam: ഇന്ന് ഗജകേസരി രാജയോഗം, നേട്ടങ്ങളില്‍ ഇവര്‍ മുന്നില്‍: അറിയാം 12 രാശിക്കും സമ്പൂര്‍ണഫലം -
സമ്പൂര്‍ണ ന്യൂമറോളജിഫലം: അറിയാം നിങ്ങളുടെ ഭാഗ്യവും നിര്‍ഭാഗ്യവും ഈ ആഴ്ചയില്‍ എപ്രകാരമെന്ന് -
ഡ്രാഗണ്‍ ഫ്രൂട്ട് നിസ്സാരമല്ല: ഹൃദയം വരെ സുരക്ഷിതമാക്കും, ഗുണങ്ങളില്‍ അതികേമന്‍ -
ശനിയും ചൊവ്വയും ചേരുമ്പോള്‍ ആഢംബരവും സമ്പത്തും ക്ഷണിക്കാതെ വന്നു ചേരും ഈ രാശിക്കാര്‍ക്ക് -
ഈദ് ആശംസകള്‍ പ്രിയപ്പെട്ടവര്‍ക്ക്: പുണ്യമാസത്തിന്റെ ചെറിയ പെരുന്നാള്‍ ആശംസകളറിയിക്കാം -
54 മണിക്കൂറോളം നീണ്ടുനില്‍ക്കും ഗജകേസരിയോഗം: മാര്‍ച്ച് 26 മുതല്‍ 3 രാശിക്കാര്‍ക്കാണ് അനുഭവത്തില്‍ മാറ്റങ്ങള്‍ -
ബ്രൗണ്റൈസിനേക്കാള് കൂടുതലാണ് ഇവയില്‍ ഫൈബര്‍: ദഹനത്തിനൊപ്പം ഊര്‍ജ്ജവും പ്രദാനം ചെയ്യും
മേയ് സമ്പൂര്‍ണഫലം: ഒന്നാം തീയ്യതി മുതല്‍ ആരംഭം ശുക്രദശ- ചൊവ്വയുടെ സ്വാധീനം ഇവര്‍ക്കൊപ്പം
ചൊവ്വയുടെ വര്‍ഷമാണ് 2025, അതുകൊണ്ട് തന്നെ പലരും കരുതലോടെ നീങ്ങേണ്ട ഒരു വര്‍ഷം എന്നുകൂടി ഈ വര്‍ഷത്തെ പറയാവുന്നതാണ്. എന്നാല്‍ മേയ് മാസത്തില്‍ ന്യൂമറോളജി പ്രകാരം നോക്കുകയാണെങ്കില്‍ അത് ഭാഗ്യഫലങ്ങളെ ധാരാളം പ്രദാനം ചെയ്യുന്നു. പലപ്പോഴും ആഗ്രഹിക്കുന്നതിനേക്കാള്‍ മാറ്റങ്ങള്‍ ജീവിതത്തില്‍ തേടി എത്തുന്നു എന്നതാണ് സത്യം. സംഖ്യാശാസ്ത്രപ്രകാരം ഓരോരുത്തര്‍ക്കും എപ്രകാരമാണ് ഫലങ്ങള്‍ എന്തൊക്കയാണ് അറിഞ്ഞിരിക്കേണ്ടത് എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത് എന്ന് നോക്കാം.
ചൊവ്വയുടെ വര്‍ഷമായത് കൊണ്ട് തന്നെ ജീവിതത്തില്‍ അല്‍പം ശ്രദ്ധയോടെ വേണം മുന്നോട്ട് പോവുന്നതിന്. 2025-ല്‍ സംഖ്യാശാസ്ത്രപ്രകാരം എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത്, എന്തൊക്കെയാണ് അറിഞ്ഞിരിക്കേണ്ടത് ഗുണദോഷഫലങ്ങള്‍ എപ്രകാരം എന്ന് നമുക്ക് നോക്കാം. കൂടുതല്‍ അറിയുന്നതിന് വേണ്ടി ഈ ലേഖനം വായിക്കാം.

നമ്പര്‍ 1
മേയ് മാസത്തില്‍ നമ്പര്‍ 1 ഉള്ളവര്‍ക്ക് അവരുടെ ഭാവിയെക്കുറിച്ച് മനസ്സിലാക്കാന്‍ സാധിക്കുന്നു.അത് മാത്രമല്ല ഓരോ മാറ്റങ്ങളും അത്ഭുതപ്പെടുത്തുന്ന തരത്തിലുള്ളതായിരിക്കാം. പലപ്പോഴും പ്രതീക്ഷിക്കാത്ത തരത്തിലുള്ള മാറ്റങ്ങളാണ് ഇവരുടെ ജീവിതത്തില്‍ സംഭവിക്കുന്നത്. ഓരോ കാര്യവും കൃത്യമായി ചെയ്ത് തീര്‍ക്കുന്നതിന് സാധിക്കേണ്ടതാണ്. ആശങ്കകള്‍ ഉപേക്ഷിക്കുന്നതിലൂടെ ജീവിതം മാറി മറിയുന്നു. ആരോഗ്യം ശ്രദ്ധിക്കണം.
നമ്പര്‍ 2
മേയ് മാസത്തില്‍ നിങ്ങളുടെ ജന്മസംഖ്യ 2 ആണെങ്കില്‍ അത് നിങ്ങളുടെ ജീവിതത്തില്‍ വളരെയധികം മാറ്റങ്ങളുണ്ടാവുന്നു. നെഗറ്റീവ് മാറ്റങ്ങള്‍ അല്‍പം ശ്രദ്ധിക്കണം. സാമ്പത്തിക സ്ഥിതി വളരെ മികച്ചതായിരിക്കും. കാര്യങ്ങളെ ഗൗരവത്തോടെ കൈകാര്യം ചെയ്യുന്നതിന് ശ്രദ്ധിക്കണം. കൃത്യമായ ഓര്‍മ്മപ്രകാരം ഓരോ കാര്യങ്ങളേയും കൈകാര്യം ചെയ്യുന്നതിന് ശ്രദ്ധിക്കണം. സന്തോഷവും സമാധാനവും ഉണ്ടാവുന്ന ഒരു മാസമാണ് എന്നതില്‍ സംശയം വേണ്ട.
നമ്പര്‍ 3
മെയ് മാസം അനുകൂലമായ പല മാറ്റങ്ങളും നിങ്ങളുടെ ജീവിതത്തില്‍ സംഭവിക്കുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. അത് മാത്രമല്ല ജോലിയില്‍ മികച്ച മാറ്റങ്ങള്‍ സംഭവിക്കുന്നു. ജോലിയിലെ അനുകൂല മാറ്റങ്ങള്‍ നിസ്സാരമല്ല. സാമ്പത്തിക സ്ഥിതി അല്‍പം ശ്രദ്ധിക്കണം. ജീവിതം സന്തോഷത്തിന്റെതായി മാറുന്നു എന്ന കാര്യത്തില്‍ സംശയം വേണ്ട. ജോലിയുടെ കാര്യത്തില്‍ അല്‍പം കരുതല്‍ എപ്പോഴും വേണം.
നമ്പര്‍ 4
ഈ മാസത്തിന്റെ തുടക്കം ജന്മസംഖ്യ 4 ആയിട്ടുള്ളവര്‍ക്ക് അല്‍പം കഠിനമായിരിക്കാം. എങ്കിലും ശ്രദ്ധയോടെ മുന്നോട്ട് പോയാല്‍ അത് ജീവിതത്തില്‍ മുന്നേറുന്നതിന് സാധിക്കുന്നു. ദാമ്പത്യ ജീവിതത്തില്‍ സന്തോഷകരമായ മാറ്റങ്ങള്‍ തേടി എത്തുന്നു. ആരോഗ്യത്തിന്റെ കാര്യത്തില്‍ ചെറിയ രീതിയില്‍ ശ്രദ്ധിക്കേണ്ടതാണ്. അത് മാത്രമല്ല പല കാര്യവും കൂടുതല്‍ ശ്രദ്ധിക്കേണ്ടതാണ്. ജോലിയുടെ കാര്യത്തില്‍ അല്‍പം കൂടുതല്‍ ശ്രദ്ധിക്കണം.
നമ്പര്‍ 5
നിങ്ങളുടെ നമ്പര്‍ 5 ആണെങ്കില്‍ അത് ജീവിതത്തില്‍ വളരെയധികം അനുകൂലമാറ്റങ്ങള്‍ കൊണ്ട് വരുന്നു. പലപ്പോഴും ലക്ഷ്യത്തിലേക്ക് മുന്നേറുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നു. വിവേകത്തോടെ എല്ലാ കാര്യവും കൈകാര്യം ചെയ്യുന്നതിന് സാധിക്കുന്നു. സാമ്പത്തിക ലാഭം തേടി എത്തുന്നതിനാല്‍ അത് ജീവിതത്തില്‍ കൂടുതല്‍ നേട്ടങ്ങള്‍ കൊണ്ട് വരുന്നു. ആരോഗ്യം അനുകൂലമായിരിക്കും. സാമ്പത്തിക ലാഭം നിങ്ങളുടെ ജീവിതത്തില്‍ മുന്നോട്ടും പ്രചോദനമാവുന്നു.
നമ്പര്‍ 6
ജന്മസംഖ്യ പ്രകാരം നമ്പര്‍ 6 ആണ് നിങ്ങളുടേതെങ്കില്‍ അത് സൂചിപ്പിക്കുന്നത് നിങ്ങള്‍ക്ക് പലപ്പോഴും പോസിറ്റീവ് മാറ്റങ്ങള്‍ സംഭവിക്കുന്നു എന്നതാണ്. പലപ്പോഴും ജീവിതത്തില്‍ ഉണ്ടാവുന്ന മാറ്റങ്ങള്‍ നിങ്ങളെ അത്ഭുതപ്പെടുത്തുന്നു. സന്തോഷവം സമാധാനവും നിലനില്‍ക്കുന്ന ഒരു മാസമാണ് എന്നതില്‍ സംശയം വേണ്ട. വിദ്യാഭ്യാസത്തിന്റെ കാര്യത്തിലും അനുകൂല സമയമാണ്. ബിസിനസില്‍ നേട്ടങ്ങള്‍ തേടി എത്തുന്നു. ആരോഗ്യം മികച്ചതാണ്.
നമ്പര്‍ 7
നിങ്ങളുടെ ജന്മസംഖ്യ 7 ആണെങ്കില്‍ അത് സൂചിപ്പിക്കുന്നത് മികച്ച മാറ്റങ്ങള്‍ ആണ് എന്നുള്ളതാണ്. പല വിധത്തിലുള്ള സാമ്പത്തിക നേട്ടങ്ങള്‍ നിങ്ങളെ തേടി എത്തുന്നു. സന്തോഷകരമായ നേട്ടങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടാവുന്നു. ബിസിനസ് ചെയ്യുന്നവര്‍ക്ക് അത് അനുകൂല മാറ്റങ്ങള്‍ കൊണ്ട് വരുന്നു. വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ മികച്ച മാറ്റങ്ങള്‍ തേടി വരുന്നു. കഠിനാധ്വാനത്തിന്റെ ഫലം നിങ്ങള്‍ക്കുണ്ടാവുന്നു എന്നതില്‍ സംശയം വേണ്ട. ജോലിയിലെ മാറ്റങ്ങള്‍ നിസ്സാരമല്ല. സാമ്പത്തിക സ്ഥിതി ശ്രദ്ധിക്കണം.
നമ്പര്‍ 8
ജന്മസംഖ്യ പ്രകാരം നമ്പര്‍ 8 ആണെങ്കില്‍ അത് നിങ്ങള്‍ക്ക് നേട്ടങ്ങള്‍ വര്‍ദ്ധിപ്പിക്കുന്ന ഒരു മാസമാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. ആരോഗ്യ പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി അല്‍പം ശ്രദ്ധിക്കേണ്ടതാണ്. വൈകാരികമായ പല കാര്യങ്ങളും നിങ്ങളുടെ ജീവിതത്തില്‍ മാറി വരുന്ന സമയമാണ്. ആരോഗ്യം നിസ്സാരമാക്കരുത്. സാമ്പത്തിക സ്ഥിതിയുടെ കാര്യത്തില്‍ അല്‍പം ആശങ്ക തേടി എത്തുന്നു
നമ്പര്‍ 9
നമ്പര്‍ 9 ആണ് നിങ്ങളുടേത് എങ്കില്‍ അവര്‍ക്ക് സാമ്പത്തിക ഉയര്‍ച്ച തേടി എത്തുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. സാമ്പത്തിക സ്ഥിതി നിങ്ങളുടെ ജീവിതത്തില്‍ മികച്ച മാറ്റങ്ങളുണ്ടാക്കുന്നു. ജീവിതത്തിലെ വളര്‍ച്ചയിലേക്ക് എത്തുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. പല പ്രശ്‌നങ്ങള്‍ക്കും പെട്ടെന്ന് പരിഹാരം കാണാന്‍ സാധിക്കുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. അനുകൂലാവസ്ഥകള്‍ പലതും പ്രതികൂലമായി മാറുന്നതിനുള്ള യോഗം കാണുന്നു.
ജന്മസംഖ്യ തിരിച്ചറിയാം
ജനിച്ച നക്ഷത്രത്തിനല്ല, ജനിച്ച തീയ്യതിയാണ് സംഖ്യാശാസ്ത്രത്തില്‍ കണക്കാക്കുന്നത്. ഇതില്‍ തന്നെ ജന്മസംഖ്യ, വിധിസംഖ്യ എന്നിങ്ങനെ രണ്ട് തരത്തില്‍ കണക്കാക്കാം. ജന്മസംഖ്യയെ ആശ്രയിച്ച് പല കാര്യങ്ങളും ജീവിതത്തില്‍ സംഭവിക്കും. ജനിച്ച തീയ്യതി ഏതാണോ അതിനെ അടിസ്ഥാനപ്പെടുത്തിയാണ് ജന്മസംഖ്യ കണക്കാക്കുന്നത്. ഒന്നു മുതല്‍ ഒന്‍പത് വരെയുള്ള സംഖ്യകളില്‍ ആണ് ഇത് കണക്കാക്കുന്നതും.
ഉദാഹരണം ഇപ്രകാരം
നിങ്ങള്‍ ജനിച്ചത് ഏപ്രില്‍ 10-നാണെങ്കില്‍ അവയെ പരസ്പരം യോജിപ്പിച്ച് ഒറ്റസംഖ്യയാക്കി വേണം ജന്മസംഖ്യ കണ്ടെത്തുന്നതിന്. 10 എന്നതിനെ 1+0 എന്നാക്കണം. അതിനെ 1 എന്നതായി കണക്കാക്കിയാല്‍ അതാണ് നിങ്ങളുടെ ജന്മസംഖ്യ. 24-നാണ് നിങ്ങള്‍ ജനിച്ചതെങ്കില്‍ അതിനെ 2+4 എന്നിങ്ങനെ കണക്കാക്കി 6 എന്ന സംഖ്യയാക്കി മാറ്റണം. ഇതിനെയാണ് ജന്മസംഖ്യ എന്ന് പറയുന്നത്.
വിധിസംഖ്യ
എന്നാല്‍ ജന്മസംഖ്യയില്‍ നിന്ന് വ്യത്യസ്തമാണ് വിധിസംഖ്യ. ഇത് ജനിച്ച വര്‍ഷം, മാസം, തീയ്യതി എന്നിവ നോക്കിയാണ് വിധി സംഖ്യ കണക്കാക്കുന്നത്. ഉദാഹരണത്തിന് 2024 ഒക്ടോബര്‍ 22-നാണ് നിങ്ങള്‍ ജനിച്ചതെങ്കില്‍ ഇവരുടെ വിധി സംഖ്യ എപ്രകാരം കണക്കാക്കാം എന്ന് നോക്കാം. മാസത്തിനെ ആ മാസത്തിന്റെ ഏത് മാസമായാണ് വരുന്നത് എന്ന് കണക്കാക്കി വേണം വിധിസംഖ്യ തീരുമാനിക്കുന്നതിന്. 2024 2+0+2+4 എന്ന് കണക്കാക്കി 8 എന്ന് കൂട്ടണം. പിന്നീട് ഒക്ടോബറിനെ 10 എന്ന് കണക്കാക്കി 1+0 എന്ന് കണക്കാക്കണം അതിലേക്ക് 22 എന്ന സംഖ്യ 2+2 എന്നും കണക്കാക്കി 4 എന്ന സംഖ്യയോടൊപ്പം 8+1+4=14 എന്ന് കണക്കാക്കാം. അതിനെ വീണ്ടും പിരിച്ചെഴുതിയാല്‍ 1+4= 5 എന്ന് വരും. ഇതാണ് ആ വ്യക്തിയുടെ വിധിസംഖ്യ. ഇത്രയുമാണ് വിധിസംഖ്യയും ജന്മസംഖ്യയും തമ്മിലുള്ള വ്യത്യാസം
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്‌നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications