Latest Updates
-
2026 വിനായക ചതുർത്ഥി: ഗണേശ പൂജയ്ക്ക് ശുഭമുഹൂർത്തം ഇതാ, രാഹു-ഗുളിക കാലങ്ങൾ ഒഴിവാക്കി വിഗ്രഹ പ്രതിഷ്ഠ നടത്താം -
കത്തുന്ന വെയിലിലും ഈർപ്പത്തിലും ചർമ്മം തളരുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ് -
2026 സെപ്റ്റംബർ 14: ചന്ദ്രൻ തുലാം രാശിയിലേക്ക്; ഈ രാശിക്കാർക്ക് വൻ നേട്ടങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
ദോഷങ്ങള്‍ കടുക്കുന്ന ഏപ്രില്‍, ഒന്നാം തീയ്യതിയാരംഭം മുതല്‍ ശ്രദ്ധ വേണം: ന്യൂമറോളജി ഫലം അറിയാം
ഏപ്രില്‍ മാസത്തിന് തുടക്കം കുറിക്കുമ്പോള്‍ ന്യൂമറോളജി പ്രകാരം നിങ്ങള്‍ക്ക് എന്തൊക്കെയാണ് ഫലങ്ങള്‍ എന്ന് അറിയാന്‍ എല്ലാവര്ക്കും താല്‍പ്പര്യമുണ്ടായിരിക്കും. ഗുണഫലങ്ങളാണോ ദോഷഫലങ്ങളാണോ നിങ്ങളെ കാത്തിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്. ഓരോ സമയത്തും സംഭവിക്കുന്ന ഗുണദോഷഫലങ്ങള്‍ പലരും തിരിച്ചറിയുന്നതിന് സംഖ്യാശാസ്ത്രം സഹായിക്കുന്നു.
സംഖ്യാശാസ്ത്രം സാമ്പത്തിക ആസൂത്രണത്തെയും ബജറ്റിംഗിനെയും കുറിച്ചുള്ള ഉള്‍ക്കാഴ്ചകള്‍ നിങ്ങള്‍ക്ക് നല്കുന്നു. അതുപോലെ തന്നെ നിങ്ങളുടെ ജീവിതത്തില്‍ ആരോഗ്യം, കരിയര്‍ എന്നീ മേഖലകളിലും എന്തൊക്കെയാണ് സംഭവിക്കുന്നത് എന്തൊക്കെയാണ് മാറ്റങ്ങളുണ്ടാവുന്നത് എന്ന് നോക്കാം. കൂടുതല്‍ അറിയാം

നമ്പര്‍ 1
സാമ്പത്തിക കാര്യങ്ങളില്‍ നേതൃത്വപരമായ സമീപനം ഈ മാസം നിങ്ങള്‍ സ്വീകരിക്കുന്നു. കരിയറില്‍ നല്ല സമയമാണ്. ദാമ്പത്യം സന്തോഷകരമായിരിക്കും. പുതിയ പദ്ധതികളോ നിക്ഷേപങ്ങളോ ആരംഭിക്കാന്‍ നല്ല സമയമാണിത്.
നമ്പര്‍ 2
സന്തോഷത്തോടെ മുന്നോട്ട് പോവുന്നതിന് സാധിക്കുന്ന സമയമാണ് ഏപ്രില്‍ മാസം. കൂടാതെ പങ്കാളിത്തത്തോടെ ആരംഭിക്കുന്ന സംരംഭങ്ങളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുക. സംയുക്ത സംരംഭങ്ങള്‍ സാമ്പത്തിക നേട്ടങ്ങള്‍ കൊണ്ടുവന്നേക്കാം. എങ്കിലും അതില്‍ സന്തുലിതാവസ്ഥ പ്രധാനമാണ്. ആവേശകരമായ തീരുമാനങ്ങള്‍ ഒഴിവാക്കുന്നതിന് ശ്രദ്ധിക്കണം.
നമ്പര്‍ 3
ഈ മാസം ആരോഗ്യം ശ്രദ്ധിക്കണം. കൂടാതെ സാമ്പത്തിക വളര്‍ച്ചയില്‍ നേട്ടങ്ങളുണ്ടാവും. പലപ്പോഴും വരുമാനം വര്‍ദ്ധിപ്പിക്കുന്നതിനുള്ള മാര്‍ഗങ്ങളെക്കുറിച്ച് നിങ്ങള്‍ ആലോചിക്കുന്നു. ജോലിയില്‍ നിരവധി അവസരങ്ങളിലേക്കുള്ള വാതിലുകള്‍ തുറന്നേക്കാം.
നമ്പര്‍ 4
ഈ കാലയളവില്‍ അല്പം കൂടുതല്‍ ശ്രദ്ധ ഓരോ ചുവടിലും വേണം. കൂടാതെ സാമ്പത്തിക ബജറ്റുകളില്‍ ഉറച്ചുനില്‍ക്കുകയും അനാവശ്യ ചെലവുകള്‍ ഒഴിവാക്കുകയും ചെയ്യുക. കരിയറില്‍ കൃത്യമായി പ്ലാന്‍ ചെയ്ത് മാത്രം മുന്നോട്ട് പോവുക.
നമ്പര്‍ 5
സാമ്പത്തിക സാഹചര്യങ്ങളില്‍ മാറ്റങ്ങള്‍ പ്രതീക്ഷിക്കാവുന്നതാണ്. ആരോഗ്യം നിസ്സാരമാക്കരുത്. ചെറിയ രോഗാവസ്ഥയെങ്കിലും കൃത്യമായി പരിഹാരം തേടണം. കരിയര്‍ ശ്രദ്ധയോടെ മുന്നോട്ട് പോവേണ്ടതാണ്. അപ്രതീക്ഷിത അവസരങ്ങളോ വെല്ലുവിളികളോ ഉയര്‍ന്നുവരുന്നതിന് സാധ്യതയുണ്ട്. തുഖന്ന മനസ്സോടെ എല്ലാത്തിനേയും സമീപിക്കുക.
നമ്പര്‍ 6
കുടുംബത്തിന്റെ കാര്യത്തില്‍ പല വിധത്തിലുള്ള ആശങ്കകള്‍ നിലനില്ക്കാം. പലപ്പോഴും സാമ്പത്തികമായി ചെലവുകള്‍ വര്‍ദ്ധിച്ചേക്കാം. അത്യാവശ്യ ചെലവുകള്‍ക്ക് മുന്‍ഗണന നല്‍കുകയും ഭാവിയിലെ സമ്പാദ്യത്തിനായി മാറ്റി വെക്കുകയും ചെയ്യണം. ജോലിയിലെ ശ്രദ്ധ കുറയ്ക്കരുത്. അമിത ദേഷ്യത്തെ നിയന്ത്രിക്കണം. നിസ്സാരമെന്ന് കരുതുന്ന എല്ലാ കാര്യവും ഗൗരവത്തോടെ കൈകാര്യം ചെയ്യണം.
നമ്പര്‍ 7
സാമ്പത്തിക കാര്യങ്ങളില്‍ ആത്മപരിശോധന നടത്തേണ്ട സമയമാണിത്. സന്തോഷകരമായ മാറ്റങ്ങള്‍ സങ്കടത്തിലേക്ക് വഴിമാറാന്‍ അധികം സമയം വേണ്ട. മുന്‍കാല തീരുമാനങ്ങളെക്കുറിച്ച് ചിന്തിക്കുകയും അവയില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ട് മുന്നോട്ട് പോവുകയും ചെയ്യുക. പ്രധാന നിക്ഷേപങ്ങള്‍ ഒഴിവാക്കുക. കാരണം അത് നഷ്ടത്തിലേക്ക് എത്തും. ആരോഗ്യം നിസ്സാരമാക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങളെത്തുന്നു. അത് കൂടുതല്‍ പ്രശ്നങ്ങളുണ്ടാക്കും.
നമ്പര്‍ 8
തൊഴില്‍ പുരോഗതിയിലും സാമ്പത്തിക വിജയത്തിലുമാണ് നിങ്ങള്‍ ഈ മാസം ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത്. കഠിനാധ്വാനം ഫലം ചെയ്യുമെങ്കിലും അശ്രദ്ധ ഒന്നിലും പാടില്ല. പലപ്പോഴും ഈ മാസം നിങ്ങള്‍ക്ക് സ്ഥാനക്കയറ്റത്തിനോ ശമ്പള വര്‍ദ്ധനവിനോ സാധ്യതയുണ്ട്. ഗുണാനുഭവങ്ങള്‍ ഉണ്ടാവുമെങ്കിലും അതിനെ മികച്ച രീതിയില്‍ കൈകാര്യം ചെയ്തില്ലെങ്കില്‍ ദോഷങ്ങളുണ്ടാവും.
നമ്പര്‍ 9
ഈ മാസം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി പണം മാറ്റി വെക്കുന്നു. ആരോഗ്യം നിസ്സാരമാക്കരുത്. കരുതലോടെ മുന്നോട്ട് പോവേണ്ടതാണ്. സാമ്പത്തിക സുരക്ഷിതത്വം ഉറപ്പ് വരുത്തണം. കരിയറിലെ മാറ്റങ്ങളെ കരുതി മുന്നോട്ട് പോവണം. വിവാഹത്തിന്റെ കാര്യത്തില്‍ ശ്രദ്ധിക്കേണ്ട സമയം കൂടിയാണ്. അത് മാത്രമല്ല എടുക്കുന്ന എല്ലാ തീരുമാനവും വളരെയധികം ശ്രദ്ധിക്കണം.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications
