Latest Updates
-
വിനായക ചതുർത്ഥി: വീടിന്റെ പ്രധാന വാതിൽ ഇങ്ങനെ ഒരുക്കിയാൽ ഐശ്വര്യം കൂടും, വാസ്തു പറയുന്നത് ഇതാണ് -
ഗണേശചതുർഥി: ഇന്ന് ബാങ്കുകൾക്കും ഓഹരി വിപണിക്കും അവധി; ഇടപാടുകൾ തടസ്സപ്പെടുമോ? -
ഗണേശ ചതുർത്ഥി: വാല്ലെറ്റ് വാസ്തുവും പണവും; ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഐശ്വര്യം കൂടും -
വീട്ടിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പ്രകാരം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ (2026) -
ഗണേശചതുർത്ഥി 2026: പ്രധാന നഗരങ്ങളിലെ രാഹുകാലം, യമകണ്ഡം സമയക്രമം ഇങ്ങനെ -
ഗണേശോത്സവ ദർശനത്തിന് ക്യൂ നിൽക്കുമ്പോൾ ചർമ്മം കരുതിയിരിക്കണം; ഈ മുൻകരുതലുകൾ അറിഞ്ഞിരിക്കൂ -
വിനായക ചതുർഥി: ഗജകേസരി യോഗത്തിൽ ഇന്ന് ശുഭകാര്യങ്ങൾ തുടങ്ങാൻ പറ്റിയ സമയം ഇതാണ് -
42-ാം വയസ്സിലും ആയുഷ്മാൻ ഖുറാനയുടെ ഫിറ്റ്നസ് രഹസ്യം; പട്ടിണി കിടക്കാതെ എങ്ങനെ ഈ ലുക്ക് നിലനിർത്താം? -
സെപ്റ്റംബർ 17 സൂര്യൻ കന്നി രാശിയിലേക്ക്: ശുഭമുഹൂർത്തവും ശ്രദ്ധിക്കേണ്ട കാര്യങ്ങളും ഇതാ -
സെപ്റ്റംബർ 14: ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ ഇവയാണ്; സാമ്പത്തിക ഇടപാടുകൾക്ക് ഈ സമയം ശ്രദ്ധിക്കൂ!
ഈ തീയ്യതികളിൽ ജനിച്ചവരാണോ നിങ്ങൾ? വരും ദിവസങ്ങളിൽ നിങ്ങളെ കാത്തിരിക്കുന്നത് ഈ കാലക്കേടുകൾ!
ഇന്ന് ഒക്ടോബർ 5-ാം തീയ്യതി. ശനിയുടെ സ്വാധീനം ചിലരിൽ ശക്തമാകാൻ തുടങ്ങുന്നതിന് തുടക്കം കുറിക്കാൻ പോവുകയാണ്. കൃത്യമായ ചുവടുവെയ്പ്പില്ലാതെ മുന്നോട്ട് സഞ്ചരിച്ചാൽ പല ദുരിതങ്ങളും ചില വ്യക്തികൾ നേരിടേണ്ടതായി വരും. സൗഭാഗ്യങ്ങൾ നിങ്ങളെ തേടി എത്തുന്നത് പോലെ തന്നെ, ദുരന്തങ്ങളും വരും. ഇതിൽ നിന്നും കരകയറാൻ എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കണം എന്നും, ഏത് ജനന തീയ്യതി ഉള്ളവർക്കാണ് ഈ പ്രശ്നങ്ങൾ അഭിമുഖീകരിക്കേണ്ടതായി വരിക എന്നും നോക്കാം.

ജനന തീയ്യതി 5
കടുത്ത ശാരീരിക അസ്വസ്ഥകൾ ഉണ്ടാകാൻ സാധ്യത കൂടുതലാണ്. പ്രത്യേകിച്ച് വിട്ടുമാറാത്ത തലവേദന, നടുവേദന എന്നിവ വരാനുള്ള സാധ്യത ഇവരിൽ കൂടുതലാണ്. മറ്റുള്ളവരോട് സംസാരിക്കുമ്പോൾ വാക്കുകൾ സൂക്ഷിച്ച് പ്രയോഗിക്കാൻ ശ്രദ്ധിക്കുക. വളരെ എളിമയോടെ കാര്യങ്ങൾ കൈകാര്യം ചെയ്യുന്നത് നല്ലതായിരിക്കും. മറ്റുള്ളവരോട് വാക്കുതർക്കങ്ങളിൽ ഏർപ്പെടാതിരിക്കാൻ ശ്രദ്ധിക്കുക. കാരണം, ചിലപ്പോൾ കയ്യേറ്റത്തിലേയ്ക്ക് വരെ ഇവ ചെന്നെത്താം. അപകടങ്ങൾ സംഭവിക്കാനുള്ള സാധ്യതയും കൂടുതലാണ്.
വളരെ ശ്രദ്ധയോടെ കാര്യങ്ങൾ കൈകാര്യം ചെയ്താൽ നല്ല കാര്യങ്ങൾ ജീവിതത്തിൽ സംഭവിക്കാനും ഇവ വഴിയൊരുക്കും. നല്ല ആവേശത്തോടെ ജോലിയിൽ മുഴുകാൻ സാധിക്കും. ഇത് നിങ്ങളുടെ കഴിവിനെ മറ്റുള്ളവർ അംഗീകരിക്കുന്നതിന് വഴിയൊരുക്കും. നിങ്ങളുടെ സുപ്പീരിയറിൽ നിന്നും പ്രശംസ ലഭിക്കും. കൃത്യമായി അവസരം വിനിയോഗിച്ചാൽ പ്രൊമോഷനും സാധ്യത കൂടുതലാണ്. അതുപോലെ, ശത്രുക്കളെ പരമാവധി ഒഴിവാക്കുക. സുഹൃത്തുക്കളെ അടുപ്പിക്കുമ്പോഴും കുറച്ച് ശ്രദ്ധ വെയ്ക്കുന്നത് നല്ലതായിരിക്കും.
ജനന തീയ്യതി 6
നിങ്ങൾക്ക് പണം കയ്യിൽ വന്ന് ചേരും. മനസ്സിന് കൂടുതൽ സന്തോഷം നൽകുന്ന പല സംഭവങ്ങളും ഉണ്ടായേക്കും. കുടുംബ കലഹം ഉണ്ടാകാൻ സാധ്യത. ഇത് നിങ്ങളെ വിഷമരോഗിയാക്കാം. കുടുംബക്കാരിൽ നിന്നുള്ള കുറ്റാരോപണം നിങ്ങളെ പ്രകോപിപ്പിക്കാം. ഇത് കയ്യേറ്റത്തിൽ ചെന്നവസാനിക്കാം. പല കാര്യങ്ങളും കൃത്യമായി ചെയ്യാൻ സാധിക്കാതെ വന്നേക്കാം. പ്രത്യേകിച്ച് വളരെ പ്രധാനപ്പെട്ട കാര്യങ്ങളിൽ പോലും നിങ്ങൾക്ക് ചിലപ്പോൾ വീഴ്ചകൾ സംഭവിക്കാൻ സാധ്യത.
എല്ലാ കാര്യത്തിനും മറ്റുള്ളവരെ അമിതമായി ആശ്രയിക്കാതിരിക്കാൻ ശ്രദ്ധിക്കുക. പലരും പിന്നിൽ നിന്നും നിങ്ങൾക്കെതിരെ പ്രവർത്തിക്കാം. അതിനാൽ, സ്വന്തം കാര്യങ്ങൾ വളരെ ശ്രദ്ധയോടെ ചെയ്യുക. പ്രത്യേകിച്ച് പണം കൈകാര്യം ചെയ്യുന്നതിൽ ശ്രദ്ധ ചെലുത്തുക. വീട്ടുകാരോട് അധികം പ്രകോപനപരമായ കാര്യങ്ങൾ ചർച്ച ചെയ്യാതിരിക്കുക. സ്വന്തം കാര്യത്തിൽ കൂടുതൽ ശ്രദ്ധ നൽകുക.
ജനന തീയ്യതി 8
വളരെ കാര്യക്ഷമമായി ജോലികാര്യത്തിനുവേണ്ടി പ്രവർത്തിക്കാൻ സാധിക്കും. ജോലിയിൽ നല്ല റിസൾട്ട് ഉണ്ടാക്കിയെടുക്കും. ഭാര്യയിൽ നിന്നും നിങ്ങൾക്ക് വേണ്ടത്ര പിന്തുണ ലഭിക്കും. വീട്ടുകാർ സാമ്പത്തികപരമായി നിങ്ങളെ സഹായിക്കും. ചില സുഹൃത്തുക്കൾ മൂലം ദുഃഖം അനുഭവിച്ചേക്കാം. ചിലർ നിങ്ങളെ പണത്തിനുവേണ്ടി മാത്രം ആശ്രയിച്ചേക്കാം. ഇത് നിങ്ങളിൽ വിഷമം ഉണ്ടാക്കിയേക്കാം. ബന്ധുക്കൾ നിങ്ങളെ കുറിച്ച് പൊതുയിടത്ത് മോശമായി പറഞ്ഞുപരത്താൻ സാധ്യത. പുതിയ ജോലിക്കായി പരിശ്രമിക്കുന്നവരാണ് നിങ്ങളെങ്കിൽ ഫലം ലഭിക്കാൻ സാധ്യത. വിദ്യാർത്ഥികൾക്ക് അനുകൂലമാണ്. വിദേശത്തേയ്ക്ക് പോകാൻ താൽപര്യപ്പെടുന്നവർ വരും ആഴ്ചകളിൽ കഠിനമായി പരിശ്രമിച്ചാൽ എല്ലാം ശുഭകരമായി നടക്കും.
ജനന തീയ്യതി 9
പഴയ സുഹൃത്ത്ബന്ധങ്ങൾ പുതുക്കിയെടുക്കും. യാത്രകൾ പോകും. കുടുംബത്തോടൊപ്പം സമയം ചിലവഴിക്കും. പണം തരാനുള്ളവർ പണം തിരികെ നൽകും. എല്ലാ കാര്യത്തിലും ഒരു പോസറ്റീവ് വശം കണ്ടെത്താൻ സാധിക്കും. മക്കളുടെ ക്ഷേമത്തിനായി പ്രവർത്തിക്കും. പുതിയ വസ്ത്രങ്ങൾ വാങ്ങിക്കും. ആത്മീയ വിഷയങ്ങളിൽ ശ്രദ്ധ നൽകും. അന്നദാനം നൽകും. പാവപ്പെട്ടവരെ സഹായിക്കാൻ മുന്നിട്ടിറങ്ങും.
അമിതമായി ദയ കാണിക്കുന്നത്, ചിലരിൽ അസൂയ ഉണ്ടാക്കാം നിങ്ങളെ കമ്പളിപ്പിക്കാനും സാധ്യത കൂടുതൽ. അതിനാൽ ശ്രദ്ധിച്ച് ഓരോ കാര്യങ്ങളും ചെയ്യുക.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്‌കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.
The image used in the story is AI-generated



Click it and Unblock the Notifications
