Latest Updates
-
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം
ഈ ദിവസം ജനിച്ചവരാണോ നിങ്ങൾ? എങ്കിൽ ലക്ഷ്മിയുടെ അനുഗ്രഹത്താൽ ഇക്കാര്യം ഉറപ്പ്!
സംഖ്യാശാസ്ത്ര പ്രവചനങ്ങൾ അനുസരിച്ച്, സെപ്റ്റംബർ 22, 24 തിയ്യതികളിൽ ജനിച്ച വ്യക്തികൾക്ക് ഈ ആഴ്ച വളരെ അനുകൂലമായിരിക്കും. ഇതുവരെ ചെയ്തുതീർക്കാൻ സാധിക്കില്ല എന്നുകരുതിയ പലതും വളരെ വേഗത്തിൽ ചെയ്തെടുക്കാൻ ഇവർക്ക് സാധിക്കുന്നതാണ്. അതുപോലെ, സെപ്റ്റംബർ 19, ഇന്ന് ജന്മദിനം ആഘോഷിക്കുന്നവർക്ക് സൂര്യഭഗവാന്റെ അനുഗ്രഹം ലഭിക്കുന്നതാണ്.

സംഖ്യാശാസ്ത്ര പ്രവചനമനുസരിച്ച്, ഇന്നേ ദിവസം ജന്മദിനം ആഘോഷിക്കുന്ന ആളുകൾ ജോലി ഉത്തരവാദിത്തങ്ങൾ ഒഴിവാക്കാൻ ശ്രമിച്ചേക്കാം. ഇവ കൂടാതെ, ചില തിയ്യതികളിൽ ജനിച്ചവർക്ക് മഹാവിഷ്ണുവിന്റെ അനുഗ്രഹം കൂടുതലായി ലഭിക്കാനുള്ള സാധ്യതയും കാണുന്നു. ഇവർക്ക് നേട്ടങ്ങൾ അമിതമായിരിക്കും. സംഖ്യാശാസ്ത്ര പ്രകാരം സെപ്റ്റംബർ 19 മുതൽ 27 വരെ ജനിച്ചവരിൽ ആർക്കെല്ലാം ഭാഗ്യം വരും, ആരെല്ലാം ശ്രദ്ധിക്കണം എന്ന് നോക്കാം.
സെപ്റ്റംബർ 19
അനാവശ്യ പ്രവർത്തനങ്ങൾ കുറയ്ക്കുന്നത് നല്ലതാണ്. നിങ്ങൾ മറ്റുള്ളവരിൽ നിന്നും കടം വാങ്ങാൻ ആഗ്രഹിക്കുന്നുവെങ്കിൽ, രാവിലെ വാങ്ങാതിരിക്കാൻ ശ്രദ്ധിക്കുക. വൈകുന്നേരം വാങ്ങുന്നതാണ് ഉചിതം. ഇല്ലെങ്കിൽ നിങ്ങളുടെ സാമ്പത്തിക ഭദ്രത തകിടം മറയുന്നതിന് ഇതൊരു കാരണമായേക്കാം. അതുപോലെ, വീട്ടുജോലികളിൽ നിന്നും കുറച്ച് അകലം പാലിക്കുന്നത് നല്ലതായിരിക്കും. അമിതമായി ഇത്തരം പ്രവർത്തികളിൽ ഏർപ്പെട്ടാൽ, വരും ദിവസങ്ങളിൽ നിങ്ങളെ കാത്ത് ചില ആപത്തുകൾ കാത്തിരിപ്പുണ്ട്. അതിനാൽ, എല്ലാം ശ്രദ്ധയോടെ കൈകാര്യം ചെയ്യുക.
സെപ്റ്റംബർ 20
ഓരോ കാര്യങ്ങൾ ചെയ്യുമ്പോഴും വളരെ ശ്രദ്ധയോടെ ചെയ്തെടുക്കാൻ പരിശ്രമിക്കുക. ചെറിയ തെറ്റുകൾ വലിയ പ്രശ്നങ്ങളിലേയ്ക്ക് നയിക്കാൻ കാരണമായേക്കാം. സാധ്യമെങ്കിൽ, എന്തെങ്കിലും തീരുമാനങ്ങൾ എടുക്കുന്നതിന് മുമ്പ് മുതിർന്നവരുടെ മാർഗനിർദേശം തേടുക. കൂടാതെ, ഇനി വരും ദിവസങ്ങളിൽ വീട്ടുകാരുമായി ചില സൗന്ദര്യ പിണക്കങ്ങൾ ഉണ്ടാകാനും സാധ്യതയുണ്ട്.
സെപ്റ്റംബർ 21
നിങ്ങളുടെ ചിന്തകൾ മുതിർന്നവരുമായി പങ്കുവയ്ക്കാനും, കൂടുതൽ ഫലപ്രദമായി ആശയവിനിമയം നടത്താനും നിങ്ങൾക്ക് കഴിയും. മറ്റുള്ളവരുടെ സ്വാധീനത്താൽ, കർമ്മ മണ്ഡലത്തിൽ മികച്ച പ്രകടനം കാഴ്ചവെയ്ക്കാൻ സാധിക്കും. അമിതമായി ജോലിഭാരം ഏറ്റെടുക്കാതിരിക്കാൻ ശ്രദ്ധിക്കുക. നിങ്ങളുടെ അഹംബോധത്തെ നിയന്ത്രിക്കേണ്ടത് പ്രധാനമാണ്. കാരണം, അത് അനിയന്ത്രിതമായി വിട്ടാൽ പ്രശ്‌നങ്ങളിലേക്ക് നയിച്ചേക്കാം.
സെപ്റ്റംബർ 22
ശരിയായ രീതിയിൽ പണം സമ്പാദിക്കാനുള്ള മാർഗങ്ങൾ നിങ്ങൾ കണ്ടെത്തുന്നതായിരിക്കും. ഈ സമയത്ത്, കൂടുതൽ സാമൂഹിക ഇടപെടലുകളിൽ ഏർപ്പെടും. പ്രമുഖരുമായി ബന്ധം പുലർത്തും. ജോലിക്ക് കൂടുതൽ സമയം നീക്കിവെക്കാത്തതിനാൽ തൊഴിലിടത്തിൽ പിന്നാക്കം പോകാൻ സാധ്യത കൂടുതലാണ്. നിങ്ങളുടെ ഇണയോടൊപ്പം സമയം ചെലവഴിക്കാനുള്ള അവസരം ലഭിക്കും.
സെപ്റ്റംബർ 23
നിങ്ങളുടെ ജോലികൾ വേഗത്തിൽ പൂർത്തിയാക്കാനുള്ള ആഗ്രഹം നിങ്ങൾക്കുണ്ടായേക്കാം. കൂടുതൽ സമയം കുടുംബവുമായി ചിലവഴിക്കാൻ ആഗ്രഹിക്കാം. പ്രതീക്ഷിക്കാതെ പണം കയ്യിൽ വന്നു ചേരും. കൃത്യമായ രീതിയിൽ പണം എങ്ങനെ ചിലവഴിക്കണം എന്ന് ബുദ്ധിപൂർവ്വം ചിന്തിച്ച്, ഉചിതമായ തീരുമാനം എടുക്കും. മതപരമായ കാര്യങ്ങളിൽ അൽപസമയം ചെലവഴിക്കുന്നത് ഗുണം ചെയ്യും.
സെപ്റ്റംബർ 24
കുട്ടികൾ ഉണ്ടാകാൻ വർഷങ്ങളോളമായി കാത്തിരിക്കുന്ന ദമ്പതികൾക്ക് കുട്ടികൾ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. പ്രധാനപ്പെട്ട രേഖകൾ സുരക്ഷിതമായി സൂക്ഷിക്കേണ്ടത് പ്രധാനമാണ്. ഇല്ലെങ്കിൽ നിങ്ങൾക്ക് വലിയൊരു നഷ്ടം സംഭവിച്ചേക്കാം. ഒരാളുമായി കാര്യമായ എന്തെങ്കിലും ചർച്ച ചെയ്യുമ്പോൾ, നിങ്ങളുടെ ഭാഷ ശ്രദ്ധിക്കുക.
സെപ്റ്റംബർ 25
നിങ്ങൾക്ക് വീട്ടിൽ ചില പ്രശ്നങ്ങൾ നേരിടാം. ആസൂത്രണം ചെയ്തതുപോലെ കാര്യങ്ങൾ നടക്കുന്നില്ലെങ്കിൽ മറ്റുള്ളവരോട് നിരാശ പങ്കിടാതിരിക്കാൻ ശ്രമിക്കുക. കൂടാതെ, നിങ്ങളുടെ ആരോഗ്യ കാര്യത്തിൽ കുറച്ച് ശ്രദ്ധ നൽകുക. കുട്ടികൾ മൂലം ധനം വന്ന് ചേരാനുള്ള സാധ്യത കാണുന്നു.
സെപ്റ്റംബർ 26
ദാമ്പത്യ ജീവിതത്തിലെ തർക്കങ്ങൾ നിങ്ങളുടെ മനസ്സിനെ അസ്വസ്ഥമാക്കും. പലരുമായി അഭിപ്രായ വ്യത്യാസങ്ങൾ ഉടലെടുത്തേക്കാം. പഴയ സുഹൃത്തുമായി വീണ്ടും ബന്ധം സ്ഥാപിക്കാനും സാധ്യതയുണ്ട്. വിദ്യാർത്ഥികൾ പഠനത്തിൽ നല്ലപോലെ ശ്രദ്ധ കേന്ദ്രീകരിക്കണം. ഇല്ലെങ്കിൽ പരാജയം നേരിടാം.
സെപ്റ്റംബർ 27
നിങ്ങൾ കുറച്ചുകാലമായി പൂർത്തിയാക്കാൻ ആഗ്രഹിക്കുന്ന ജോലികൾ വളരെ വേഗത്തിൽ, കൃത്യമായ രീതിയിൽ ചെയ്തുതീർക്കും. ആരോടെങ്കിലും തർക്കങ്ങൾ ഉണ്ടെങ്കിൽ അവ അവസാനിക്കുന്നതാണ്. സാമ്പത്തിക കാര്യങ്ങൾ സുസ്ഥിരമായി തുടരും. ബിസിനസ്സിൽ നല്ല ലാഭവും കൈവരിക്കുന്നതാണ്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്‌കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
