Latest Updates
-
മെയ് 30 നക്ഷത്രഫലം: സാമ്പത്തിക നേട്ടവും കരിയർ മാറ്റങ്ങളും, ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം തെളിയുമോ? -
ഇന്നത്തെ രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിലും പ്രണയത്തിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
കഠിനമായ ചൂടിൽ പുറത്തിറങ്ങി വ്യായാമം ചെയ്യരുത്! വയറിലെ കൊഴുപ്പ് കുറയ്ക്കാൻ വീട്ടിലിരുന്ന് ചെയ്യാവുന്ന ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
സാമ്പത്തിക നേട്ടത്തിന് വഴിതുറക്കുന്നു; ശിവയോഗവും ശുക്ര പ്രദോഷവും ചേരുന്ന ഈ സമയം നിങ്ങൾക്കറിയാമോ? -
49-ാം വയസ്സിലും മല്ലിക ഷെരാവത്തിന്റെ ഈ ഫിറ്റ്നസ് രഹസ്യം; വീഗൻ ഡയറ്റും യോഗയും കൊണ്ട് താരം ഞെട്ടിക്കുന്നത് ഇങ്ങനെ! -
സൺസ്ക്രീൻ ഒഴിവാക്കണോ? സോഷ്യൽ മീഡിയയിലെ ഈ ട്രെൻഡ് ചർമ്മത്തിന് വരുത്തുന്ന അപകടം ചെറുതല്ല, അറിയേണ്ടതെല്ലാം -
വെറും വെള്ളം കുടിച്ചാൽ മതിയോ? കടുത്ത വേനലിൽ ജീവൻ രക്ഷിക്കാൻ ഈ പാനീയങ്ങൾ നിർബന്ധം! -
കടുത്ത ചൂടിൽ വർക്കൗട്ട് ചെയ്യുന്നത് അപകടമാണോ? പേശികളുടെ ആരോഗ്യത്തിനായി ഈ മാറ്റങ്ങൾ അടിയന്തരമായി വരുത്തൂ! -
കടുത്ത ചൂടിൽ ഗർഭിണികൾക്കും പിസിഒഎസ് ഉള്ളവർക്കും എന്ത് സംഭവിക്കും? അറിയേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ! -
കാലാവസ്ഥ മാറുമ്പോൾ തടി കുറയ്ക്കാൻ കഷ്ടപ്പെടുകയാണോ? ഈ ചെറിയ മാറ്റങ്ങൾ വരുത്തിയാൽ ഫലം ഉറപ്പ്!
ഇല്ലായ്മയകലും, ധനനേട്ടം കുമിഞ്ഞ് കൂടും, കരിയര്‍ അത്ഭുതപ്പെടുത്തും: 2025-ലെ ജ്യോതിഷം അച്ചട്ടാണ്
2025-ലേക്ക് അടുക്കുമ്പോള്‍ പലരും ആദ്യം ചികഞ്ഞ് നോക്കുന്നത് ഈ വര്‍ഷം എപ്രകാരമാണ് ഫലങ്ങള്‍ നല്‍കുന്നത് എന്നതാണ്. പലപ്പോഴും ഇതിനെക്കുറിച്ച് കൃത്യമായി മനസ്സിലാക്കാന്‍ പലര്‍ക്കും താല്‍പ്പര്യം വളരെ കൂടുതലായിരിക്കും. വരുന്ന ഒരു വര്‍ഷത്തില്‍ നിങ്ങളെ കാത്തിരിക്കുന്നത് ശുഭയോഗങ്ങളോ അതോ ദോഷഫലങ്ങളോ എന്നത് നോക്കാം.
ന്യൂമറോളജി പ്രകാരം നിങ്ങള്‍ക്ക് ഏതൊക്കെ തരത്തിലാണ് പുതുവര്‍ഷം മാറ്റങ്ങള്‍ കൊണ്ട് വരുന്നത് എന്നതിനെക്കുറിച്ച് പലര്‍ക്കും അറിയില്ല. സംഖ്യാശാസ്ത്രം ജ്യോതിഷവുമായി ബന്ധപ്പെട്ട ഒന്ന് തന്നെയാണ്. 2025-ല്‍ ചൊവ്വയാണ് സ്വാധീനം ചെലുത്തുന്നത്. കാരണം ചൊവ്വയുടെ സംഖ്യ എന്ന് പറയുന്നത് 9 ആണ്. ഈ വര്‍ഷത്തെ കണക്കാക്കുമ്പോള്‍ ചൊവ്വയാണ് ഈ വര്‍ഷത്തെ ഭരിക്കുന്നത്. എപ്രകാരം 1-9 വരെയുള്ളവര്‍ക്ക് ഈ വര്‍ഷം ഫലങ്ങള്‍ എന്ന് നോക്കാം.

നമ്പര്‍ 1
സൂര്യനാണ് നമ്പര്‍ 1-നെ ഭരിക്കുന്നത്. 2025-നെ ഭരിക്കുന്നതാകട്ടെ ചൊവ്വയും. ചൊവ്വയുമായി സൗഹൃദത്തില്‍ സ്ഥിതി ചെയ്യുന്ന ഗ്രഹമാണ് സൂര്യന്. എന്നാല്‍ 1ഉം 9ഉം രണ്ട് അറ്റത്ത് നില്ക്കുന്ന സംഖ്യകളായതിനാല്‍ പലപ്പോഴും ഇത് ചില വെല്ലുവിളികള്‍ 2025-ല്‍ സൃഷ്ടിച്ചേക്കാം. ഗുണഫലങ്ങള്‍ ധാരാളം നല്‍കുമെങ്കിലും അതുപോലെ തന്നെ ദോഷഫലങ്ങളിലേക്കും ഈ വര്‍ഷം നിങ്ങള്‍ എത്തുന്നു. ഇത് സാമ്പത്തികമായ നിരവധി നേട്ടങ്ങള്‍ നല്കുന്ന ഒരു വര്‍ഷമാണ്. എങ്കിലും ചിലവാക്കുന്ന ഓരോ പണത്തിനും അതീവ ശ്രദ്ധ വേണം.
നമ്പര്‍ 2
സംഖ്യാശാസ്ത്രപ്രകാരം ജന്മസംഖ്യ 2 ആയി വരുന്നവരെങ്കില്‍ ഇവര്‍ക്ക് ഈ വര്‍ഷം ധനലക്ഷ്മി യോഗം സൃഷ്ടിക്കപ്പെടുന്നു. അതിന് കാരണം ചൊവ്വയും ചന്ദ്രനുമാണ്. ഇത് സാമ്പത്തികമായി അനുകൂലമായ പല മാറ്റങ്ങളും ജീവിതത്തില്‍ കൊണ്ട് വരുന്നു. എന്ന് മാത്രമല്ല പല വിധത്തിലുള്ള പ്രതിസന്ധികളില്‍ നിന്നും പരിഹാരം കാണുന്നതിനും സഹായിക്കുകയും ചെയ്യും. വരുന്ന സമയം നിങ്ങളെ കാത്തിരിക്കുന്നത് അനുകൂല മാറ്റങ്ങള്‍ തന്നെയാണ് എന്നതില്‍ സംശയം വേണ്ട.
നമ്പര്‍ 3
സര്‍ക്കാര്‍, അഡ്മിനിസ്ട്രേഷന്, എഞ്ചിനീയറിംഗ്, റിയല്‍ എസ്റ്റേറ്റ്, ഫിനാന്‍ഷ്യല്‍ മാനേജ്മെന്റ് തുടങ്ങിയ മേഖലകളില്‍ നിങ്ങള്‍ക്ക് വരുന്ന വര്‍ഷം മികച്ച ജോലി സാധ്യതകള്‍ ലഭിക്കുന്നു. എല്ലാം പോസിറ്റീവ് മാറ്റങ്ങളിലേക്ക് എത്തുകയും ചെയ്യും. സാമ്പത്തിക കാര്യങ്ങളില്‍ പ്രതീക്ഷിക്കാത്ത തരത്തിലുള്ള വളര്‍ച്ചയാണ് ഇവരെ കാത്തിരിക്കുന്നത്. സന്തോഷകരമായ പല മാറ്റങ്ങളും ജീവിതത്തിലുണ്ടാവും.
നമ്പര്‍ 4
നിങ്ങളുടെ ജന്മസംഖ്യ 4 ആണെങ്കില്‍ ഇവര്‍ക്ക് ഈ വര്‍ഷം അല്പം വെല്ലുവിളികള്‍ വര്‍ദ്ധിക്കും. അതിന് കാരണം നാലിനെ ഭരിക്കുന്ന രാഹുവും ചൊവ്വയും ചേരുന്നതാണ്. ഇത് മൂലം ആരോഗ്യപരമായ പ്രതിസന്ധികള്‍ പ്രശ്നങ്ങള്‍, വഴക്കുകള്‍ , സാമ്പത്തിക ബുദ്ധിമുട്ടുകള്‍ എന്നിവയുണ്ടാവുന്നു. ഇത്തരം അവസ്ഥകള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. ഈ വര്‍ഷം കടന്ന് പോവാന്‍ വളരെയധികം ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതാണ്.
നമ്പര്‍ 5
നിങ്ങളുടെ നമ്പര്‍ 5 ആണെങ്കില്‍ ഇവര്‍ക്ക് പുതിയ മാറ്റങ്ങള്‍ ഉണ്ടാവുന്ന സമയമാണ്. പലപ്പോഴും അനുകൂലമായ പല സാഹചര്യങ്ങളും ഇവരെ തേടി വരുന്നു. ചൊവ്വയും ബുധനുമാണ് ഇവിടെ ചേരുന്നത്. എന്നാല്‍ ഇവര്‍ പലപ്പോഴും ജീവിതത്തില്‍ നഷ്ടത്തിലേക്ക് എത്തുന്നതിനുള്ള സാധ്യതയും വളരെ കൂടുതലാണ്. പണം നിക്ഷേപിക്കുന്നതില്‍ അല്പം കൂടുതല്‍ ശ്രദ്ധ വേണം.
നമ്പര്‍ 6
ചൊവ്വയും ശുക്രനുമാണ് ഈ ജന്മസംഖ്യയുള്ളവര്‍ക്ക് 2025-ല്‍ ശുഭഫലങ്ങള്‍ നല്കുന്നവര്. പലപ്പോഴും പ്രണയത്തിനും ദാമ്പത്യത്തിനും മികച്ച ഒരു വര്‍ഷമാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. നല്ല ബന്ധങ്ങള്‍ കെട്ടിപ്പടുക്കുന്നതിനും നല്ല നിമിഷങ്ങള്‍ പ്രിയപ്പെട്ടവരോടൊപ്പം ആസ്വദിക്കുന്നതിനും മികച്ച വര്‍ഷമാണ് 2025. വീടിന്റെ പണി പുനരാരംഭിക്കുന്നതിനും സന്തോഷത്തോടെ മുന്നോട്ട് പോവുന്നതിനും നിങ്ങള്‍ക്ക് സാധിക്കുന്നു ഈ വര്‍ഷം.
നമ്പര്‍ 7
ജന്മസംഖ്യ 7 ആണ് നിങ്ങളുടേതെങ്കില്‍ ഇവര്‍ക്ക് ചൊവ്വയുടെ വര്‍ഷം അല്പം പ്രതിസന്ധികള്‍ സൃഷ്ടിക്കും. പലപ്പോഴും ആരോഗ്യകരമായ പ്രശ്നങ്ങള്‍ക്കുള്ള സാധ്യതയുണ്ട്. അത് കൂടാതെ കേതുവിന്റെ സംഖ്യയാണ് 7 എന്നുള്ളതിനാല്‍ അത് പലപ്പോഴും ചൊവ്വയുമായി ചേരുമ്പോള്‍ ആരോഗ്യകാര്യങ്ങളെ തകിടം മറിക്കുന്നു. കൂടാതെ രക്തസംബന്ധമായ പ്രശ്നങ്ങള്‍ നിങ്ങള്‍ക്കുണ്ടാവുകയും ചെയ്യുന്നു.
നമ്പര്‍ 8
നമ്പര്‍ 8 ആണെങ്കില്‍ അവരെ ഭരിക്കുന്നത് ശനിയാണ്. ചൊവ്വയും ശനിയും ചേരുമ്പോള്‍ അത് പ്രതിസന്ധികള്‍ വര്‍ദ്ധിപ്പിക്കും. പലപ്പോഴും ജോലി സ്ഥലത്തും വ്യക്തിബന്ധങ്ങളില്‍ പോലും പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്ന ഘട്ടത്തിലേക്ക് കാര്യങ്ങളെത്തുന്നു. എങ്കിലും കാലതാമസമുണ്ടെങ്കിലും പല കാര്യങ്ങളും മികച്ച രീതിയില്‍ മുന്നോട്ട് പോവും. നിക്ഷേപങ്ങള്‍ നടത്തുമ്പോള്‍ വളരെയധികം ശ്രദ്ധിച്ച് വേണം നടത്തുന്നതിന് എന്ന കാര്യം ശ്രദ്ധിക്കണം.
നമ്പര്‍ 9
നമ്പര്‍ 9 , 2025 എന്ന വര്‍ഷം എന്നെന്നും ഓര്‍മ്മയില്‍ സൂക്ഷിക്കാവുന്ന ഒരു വര്‍ഷമാണ്. എങ്കിലും ചെറിയ ചില ആരോഗ്യ പ്രശ്നങ്ങള്‍ നിങ്ങളെ വലയ്ക്കുന്നു. ഇത്തരം കാര്യങ്ങള്‍ അല്പം ശ്രദ്ധിക്കണം. എങ്കിലും പൊതുവേ ഗുണഫലങ്ങള്‍ വര്‍ദ്ധിയ്ക്കുന്ന ഒരു വര്‍ഷം തന്നെയാണ്. അവസരങ്ങള്‍ എല്ലാം തന്നെ പരമാവധി പ്രയോനപ്പെടുത്തുന്നതിന് ശ്രദ്ധിക്കണം.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications