Latest Updates
-
ഓഗസ്റ്റ് 19-ലെ അപൂർവ്വ രവി യോഗം: ഈ സമയത്ത് ഇത് ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ഓഗസ്റ്റ് 19 ദ്വിപുഷ്കർ യോഗം: ഈ 5 രാശിക്കാർക്ക് ഇനി ഭാഗ്യകാലം, സാമ്പത്തിക നേട്ടങ്ങൾ ഉറപ്പ്! -
ഓണം 2026: സ്വർണം വാങ്ങാൻ ഈ സമയം തിരഞ്ഞെടുത്താൽ ഐശ്വര്യം ഇരട്ടിയാകും; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ഓണം 2026: ഈ സമയത്ത് ഷോപ്പിംഗും യാത്രയും ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും; അറിയാം പ്രധാന മുഹൂർത്തങ്ങൾ -
ഓണക്കാലത്ത് സ്വർണം സുരക്ഷിതമാണോ? ലോക്കർ വെക്കാൻ വാസ്തു പറയുന്ന ശരിയായ ദിശയും സുരക്ഷാ ടിപ്സുകളും -
ഓണക്കാലത്ത് പണവും സ്വർണ്ണവും സൂക്ഷിക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ തെറ്റുകൾ വരുത്തിയാൽ പണി പാളും -
ഓണത്തിന് വീടിന്റെ മുൻവാതിൽ ഇങ്ങനെ ഒരുക്കൂ; ഐശ്വര്യം നിറയ്ക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഓണത്തിന് വീടിന്റെ വാതിൽ അലങ്കരിക്കുമ്പോൾ ഈ വാസ്തു കാര്യങ്ങൾ മറക്കരുത്; പോസിറ്റീവ് ഊർജ്ജം നിറയ്ക്കാം -
ഫ്ലാറ്റിൽ ഓണസദ്യ ഒരുക്കുന്നുണ്ടോ? അതിഥികൾക്ക് സന്തോഷം നൽകാൻ ഈ വാസ്തു ക്രമീകരണങ്ങൾ പരീക്ഷിക്കൂ! -
ഫോട്ടോയിൽ തിളങ്ങാൻ ആഗ്രഹമുണ്ടോ? കേരളത്തിലെ ഈർപ്പമുള്ള കാലാവസ്ഥയിലും മേക്കപ്പ് കേടാകാതിരിക്കാൻ ഈ ടിപ്സ് പരീക്ഷിക്കൂ
കര്‍മ്മം കൊണ്ട് ജീവിതവിജയം, 30 വയസ്സിന് ശേഷം നേട്ടങ്ങളുടെ നെറുകയില്‍; ജനനത്തീയ്യതി ഇതെങ്കില്‍ ശനികൃപ
Numerology: ജ്യോതിഷത്തില്‍ നവഗ്രഹങ്ങളുടെ സ്ഥാനവും ജീവിതത്തില്‍ അവയ്ക്കുള്ള സ്വാധീനവും പോലെ തന്നെ പ്രധാനമാണ് സംഖ്യകളും ഓരോ സംഖ്യകളുമായി ബന്ധപ്പെട്ട ഗ്രഹങ്ങളും അവയ്ക്ക് ജീവിതത്തിലുള്ള സ്വാധീനവും. സംഖ്യാശാസ്ത്രം അഥവാ ന്യൂമറോളജി എന്നാണ് ഇതറിയപ്പെടുന്നത്. സംഖ്യാശാസ്ത്രത്തില്‍ ഒന്ന് മുതല്‍ ഒമ്പത് വരെയുള്ള സംഖ്യകളും അവയുടെ പ്രത്യേകതകളും ചര്‍ച്ച ചെയ്യുന്നു.

നവഗ്രഹങ്ങളില്‍ ഓരോ ഗ്രഹങ്ങള്‍ക്കും ഓരോ സംഖ്യകളുണ്ട്. ഗ്രഹങ്ങളില്‍ പ്രബലനും കര്‍മ്മഫലദാതാവും നീതിദേവനുമായ ശനിക്കും ഒരു സംഖ്യയുണ്ട്. ക്രൂരഗ്രഹമെന്നാണ് ആളുകള്‍ ശനിയെ വിളിക്കുന്നതെങ്കിലും ശനി അര്‍ഹിക്കുന്ന ഫലങ്ങളാണ് ഓരോരുത്തര്‍ക്കും നല്‍കുന്നത്. ഒന്ന് മുതല്‍ ഒമ്പത് വരെയുള്ള സംഖ്യകളില്‍ എട്ട് ആണ് ശനിയുടെ പ്രിയസംഖ്യ. എട്ട് മൂലസംഖ്യയായി ഉള്ളവര്‍ക്ക് ശനിയുടെ പ്രത്യേക കൃപ ഉണ്ടായിരിക്കും. ഏതെങ്കിലും മാസങ്ങളില്‍ 8, 17, 26 എന്നീ തീയതികളില്‍ ജനിച്ചവരുടെ മൂലസംഖ്യ എട്ടാണ്. അതുകൊണ്ട് ഈ തീയതികളില്‍ ജനിച്ച ആളുകള്‍ ഭാഗ്യത്തേക്കാള്‍ ഉപരിയായി കര്മ്മഫലത്തില് വിശ്വസിക്കുന്നവര്‍ ആയിരിക്കും. ഇവര്‍ക്ക് ജീവിതത്തില്‍ സമ്പത്ത് വാരിക്കൂട്ടാന്‍ സാധിക്കും. ഇവര്‍ക്കുള്ള കൂടുതല്‍ ഫലങ്ങള്‍ മനസ്സിലാക്കാം.
ഭാഗ്യം കൊണ്ടല്ല കര്‍മ്മം കൊണ്ട് വിജയിക്കും
സംഖ്യാശാസ്ത്രം അനുസരിച്ച് 8 മൂലസംഖ്യയാണെങ്കില്, അവര്‍ ഭാഗ്യത്തേക്കാള്‍ കര്മ്മത്തിന് പ്രാധാന്യം നല്കുന്നവര് ആയിരിക്കും. ഇവര്‍ ധനികരായിരിക്കും. സമ്പത്തുണ്ടാക്കാനുള്ള സവിശേഷമായ കഴിവ് ഇവര്‍ക്കുണ്ടാകും. കഠിനാധ്വാനം ചെയതുകൊണ്ട് സമ്പത്ത് ഉണ്ടാക്കുന്നരാണ് ഇവര്‍. മാത്രമല്ല, മുപ്പത് വയസ്സ് കഴിഞ്ഞതിന് ശേഷമായിരിക്കും ഇവരുടെ നല്ലകാലം ആരംഭിക്കുക. ഇവര്‍ക്ക് എല്ലാവിധ സുഖസൗകര്യങ്ങളും ആഡംബരവും അനുഭവിക്കാനുള്ള ഭാഗ്യം ഉണ്ടാകും. എന്നാല്‍ അവര്‍ക്ക് അത്തരം കാര്യങ്ങളില്‍ താല്‍പ്പര്യം കുറവായിരിക്കും. ഉന്നതമായ ചിന്തകള്‍ ഉള്ളവരായിരിക്കും ഇവര്‍. എന്തെങ്കിലും കാര്യങ്ങളില്‍ തര്‍ക്കമോ മത്സരമോ ഉണ്ടായാല്‍ ജയിക്കുന്നവര്‍ ഇവരായിരിക്കും.
സ്വാതന്ത്ര്യം ആഗ്രഹിക്കുന്നവര്‍
എട്ട് മൂലസംഖ്യ ആയിട്ടുള്ള ആളുകള്‍ സ്വാതന്ത്രത്തിന് വലിയ പ്രാധാന്യം നല്‍കുകയും എപ്പോഴും സ്വാതന്ത്ര്യം ആഗ്രഹിക്കുകയും ചെയ്യുന്നവരാണ്. ഇവര്‍ പൊങ്ങച്ചമോ പുകഴ്ത്തിപ്പറയലോ ഇഷ്ടപ്പെടുന്നില്ല. പുകഴ്ത്തിപ്പറയുന്ന ആളുകളെയും ഇവര്‍ ഇഷ്ടപ്പെടുന്നില്ല. തങ്ങളുടെ കഴിവുകള്‍ പ്രയോജനപ്പെടുത്തുന്നവര്‍ ആണെങ്കിലും നേട്ടങ്ങള്‍ക്കായി അവര്‍ കഴിവുകള്‍ കൂടുതലായി ഉപയോഗപ്പെടുത്താറില്ല. വളരെ ശാന്തസ്വഭാവികള് ആയിരിക്കും ഇവര്‍. പക്ഷേ ദേഷ്യം വന്നാല്‍ മറ്റാര് പറയുന്നതും ഇവര്‍ കേള്‍ക്കില്ല. ഒരു കാര്യം തുടങ്ങിക്കഴിഞ്ഞാല്‍ അത് കഴിഞ്ഞേ ഇവര്‍ മറ്റെന്തും ചെയ്യുകയുള്ളു. അതിനായി എത്ര വലിയ റിസ്കുകള്‍ എടുക്കാനും കഠിനാധ്വാനം ചെയ്യാനും ഇവര്‍ ശ്രമിക്കും.
ശോഭിക്കും ഈ മേഖലകളില്‍
എട്ട് മൂലസംഖ്യ ആയിട്ടുള്ളവര്‍ക്ക് ശനിഗ്രഹവുമായി ബന്ധപ്പെട്ട ജോലികളും ബിസിനസുകളുമാണ് കൂടുതല്‍ പൊരുത്തപ്പെടുക. പെട്രോള്‍, ലോഹം തുടങ്ങിയവുമായി ബന്ധപ്പെട്ട ബിസിനസുകളില്‍ ഇവര്‍ മികച്ച ലാഭം കൊയ്യും. ഉദ്യോഗത്തില്‍ എഞ്ചിനീയര്‍, ഇലക്ട്രോണിക്സ്, ഓട്ടോമൊബൈല്‍, പെട്രോള്‍ പമ്പ്, റിയല്‍ എസ്റ്റേറ്റ്, കെട്ടിടനിര്‍മ്മാണം തുടങ്ങിയ ജോലികളില്‍ ഇവര്‍ ശോഭിക്കും.
Disclaimer: ഈ ലേഖനത്തിലെ വിവരങ്ങളും ജ്യോതിഷപരമായ കാര്യങ്ങളും വെറും അറിവിന് വേണ്ടി മാത്രമുള്ളതാണ്. ഈ ലേഖനത്തെ അടിസ്ഥാനമാക്കി സംഭവിക്കുന്ന കഷ്ടനഷ്ടങ്ങള്‍ക്ക് ബോള്‍ഡ്സ്കൈ ബാധ്യസ്ഥരായിരിക്കുകയില്ല. ഇത്തരം കാര്യങ്ങളില്‍ തീരുമാനം എടുക്കുന്നതിന് മുന്‍പ് വിദഗ്ധരുമായി ആലോചിക്കാന്‍ നിര്‍ദ്ദേശിക്കുന്നു.



Click it and Unblock the Notifications