Latest Updates
-
കേതുവിന്റെ മാറ്റം: കരുതും പോലെ നിസ്സാരമല്ല, കാത്തിരിക്കുന്ന സൗഭാഗ്യമെണ്ണി തളരും ഈ രാശിക്കാര്‍ -
അരഗ്ലാസ് എങ്കിലും മാതള നാരങ്ങ ജ്യൂസ് ശീലമാക്കാം: ആയുസ്സിനും ആരോഗ്യത്തിനും അത്യുത്തമം -
തൈര് കഴിക്കുമ്പോള്‍ നൂറായിരം സംശയങ്ങളോ? മത്സ്യത്തിനൊപ്പം, രാത്രിയില്‍: ഉത്തരങ്ങള്‍ ഇവിടെയുണ്ട് -
വ്യാഴം മിഥുനത്തില് നേര്‍ഗതിയില്‍: മാര്‍ച്ച് 11-മുതല്‍ 12 രാശിക്കാര്‍ക്കും സമ്പൂര്‍ണ ഫലം അറിയാം, നിങ്ങള്‍ക്ക് -
സൂര്യ - ചന്ദ്രന്മാര് സൃഷ്ടിക്കും വ്യതിപതരാജയോഗം: ഒന്നൊഴിയാതെ കഷ്ടപ്പാട് പടികയറും, കൈവെക്കുന്നതെല്ലാം ദോഷം -
Rashiphalam: ഇന്ന് 12 രാശിക്കാര്‍ക്കും സമ്പൂര്‍ണം, സമഗ്രം, കൃത്യം ഫലം, നിങ്ങള്‍ക്കെങ്ങനെ? -
Rashiphalam: കരിയര്‍, ധനം, ദാമ്പത്യം, ജോലി, ജീവിതം എപ്രകാരം ഇന്ന് 12 രാശിക്കാര്‍ക്കും, അറിയാം സമ്പൂര്‍ണഫലം -
ഹോളി ആശംസകള്‍ 2026: ഓരോ വാക്കിലും വിരിയട്ടെ വര്‍ണങ്ങള്‍: പ്രിയപ്പെട്ടവര്‍ക്ക് ഹോളി ആശംസകള്‍ അറിയിക്കാം -
ശുക്രന് മീനത്തിലെത്തിയപ്പോള് ശുക്രദശയാരംഭിക്കുന്നത് ഈ രാശിക്കാര്‍ക്ക്, നിങ്ങളുടെ രാശിയേത് -
യൂറിക് ആസിഡ് കൂടുതലെങ്കില്‍ സൂചിപ്പിക്കും ലക്ഷണങ്ങള്‍ നിസ്സാരമല്ല: അവഗണിക്കരുത് ഇതൊന്നും
Angel Number: നിങ്ങളുടെ ഏയ്ഞ്ചല്‍ നമ്പര്‍ അറിയണോ? അതിലൂടെ പ്രപഞ്ചം നല്‍കുന്ന സൂചന തിരിച്ചറിയാം
Angel Number: ജ്യോതിഷത്തിന്റെ തന്നെ വളരെ ശക്തമായ ഉപശാഖയാണ് സംഖ്യാശാസ്ത്രം അഥവാ ന്യൂമറോളജി. ന്യൂമറോളജിയിലെ ഒരു പ്രധാന ആശയമാണ് ഏയ്ഞ്ചല്‍ നമ്പര്‍. എല്ലാ വ്യക്തികള്‍ക്കും ഒരു ഏയ്ഞ്ചല്‍ നമ്പര്‍ ഉണ്ടെന്ന് കണക്കാക്കപ്പെടുന്നു. ദൈവികമായ ആ സംഖ്യയാണ് നമ്മുടെ ജീവിതത്തെ മുന്നോട്ട് നയിക്കുന്നത്. ഓരോ അവസരങ്ങളിലും നമുക്ക് വേണ്ട നിര്‍ദ്ദേശങ്ങളും സൂചനകളും നല്‍കി ആ സംഖ്യ നമുക്ക് മുമ്പില്‍ പ്രത്യക്ഷപ്പെടുമെന്നാണ് വിശ്വാസം. പ്രപഞ്ചം നല്‍കുന്ന ആ മുന്നറിയിപ്പുകളും സൂചനകളും തിരിച്ചറിയാന്‍ സാധിച്ചാല്‍ ജീവിതം കുറച്ചുകൂടി എളുപ്പവും സന്തോഷകരവുമായിരിക്കും.

പക്ഷേ ഏതാണ് തങ്ങളുടെ ഏയ്ഞ്ചല്‍ നമ്പറെന്ന് പലര്‍ക്കും അറിയില്ല. ഓരോ രാശികളുടെയും, നക്ഷത്രങ്ങളുടെയും ഏയ്ഞ്ചല്‍ സംഖ്യ ഏതാണെന്ന് നോക്കാം. നിമിത്തങ്ങളായി നമുക്ക് മുമ്പില്‍ പ്രത്യക്ഷപ്പെടുന്ന ആ സംഖ്യകള്‍ തിരിച്ചറിഞ്ഞാല്‍ ഒരുപാട് നേട്ടങ്ങളുണ്ടാകും
മേടം - 777
അശ്വതി, ഭരണി, കാര്‍ത്തിക 1/4
ഈ വര്‍ഷം മേടം രാശിക്കാരുടെ ഏയ്ഞ്ചല്‍ സംഖ്യ 777 ആയിരിക്കും. ആത്മീയമായ ബോധോദയവും ഉണര്‍വും ആത്മപരിശോധനയും ആന്തരികമായ ചില പ്രവര്‍ത്തനങ്ങളും നടത്താന്‍ ഓരോ അവസരങ്ങളിലും ഈ സംഖ്യ നിയോഗമായി വരും.
ഇടവം - 222
കാര്‍ത്തിക 3/4, രോഹിണി, മകീര്യം 1/2
ഇടവം രാശിയില്‍ ജനിച്ചവര്‍ ഈ വര്‍ഷം ഐക്യം, പങ്കാളിത്തം, പരാശ്രത്വം എന്നിവയ്ക്കാണ് ഊന്നല്‍ നല്‍കേണ്ടത്. 222 എന്ന ഏയ്ഞ്ചല്‍ നമ്പര്‍ ഇവര്‍ക്ക് മുമ്പില്‍ പലപ്പോഴും നിമിത്തമായി വന്നെത്തും. ബന്ധങ്ങളെ ശക്തിപ്പെടുത്താനും കരുതല്‍ നല്‍കാനും ഹൃദയത്തിന്റെ തോന്നലുകളെ പിന്തുടരാനുമുള്ള സൂചനയാണ് അത് നല്‍കുന്നത്.
മിഥുനം -888
മകീര്യം 1/2, തിരുവാതിര, പുണര്‍തം 3/4
മിഥുനം രാശിക്കാര്‍ ഈ വര്‍ഷം വ്യക്തിപരമായി വളരെയധികം വളര്‍ച്ച നേടും. ഇവര്‍ക്ക് വേണ്ട സൂചനകളും മാര്‍ഗ്ഗനിര്‍ദ്ദേശവുമായി 888 എന്ന ഏയ്ഞ്ചല്‍ നമ്പര്‍ പലപ്പോഴായി പ്രത്യക്ഷപ്പെടും. മടുപ്പ് ഉപേക്ഷിക്കാനും ഉന്നതമായ മനസ്ഥിതി നേടാനും കൂടുതല്‍ തന്ത്രപരമായി പെരുമാറാനുമാണ് അത് സൂചന നല്‍കുന്നത്.
കര്‍ക്കിടകം - 555
പുണര്‍തം 1/4, പൂയ്യം, ആയില്യം
കര്‍ക്കിടകം രാശിക്കാര്‍ ഈ വര്‍ഷം മാറ്റങ്ങളെ വരവേല്‍ക്കുകയാണ്. അവര്‍ക്കായി 555 എന്ന ഏയ്ഞ്ചല്‍ സംഖ്യ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളുമായി കാത്തിരിക്കുന്നു. കംഫര്‍ട്ട് സോണ്‍ വെടിയാനും അറിയാത്തതും പരീക്ഷിച്ച് നോക്കാത്തതുമായ കാര്യങ്ങള്‍ക്കായി ഇറങ്ങിത്തിരിക്കാനുമാണ് ഈ സംഖ്യ നിങ്ങളോട് ആവശ്യപ്പെടുന്നത്. ജീവിതത്തില്‍ ചില സാഹസികതകളെ പുല്‍കാനുള്ള അവസരമാണ് കര്‍ക്കിടകം രാശിക്കാര്‍ക്ക് മുമ്പില്‍ വരുന്നത്.
ചിങ്ങം - 999
മകം, പൂരം, ഉത്രം 1/4
ഈ വര്‍ഷം ചിങ്ങം രാശിക്കാര്‍ അവരെ ഭയങ്ങളെ അഭിമുഖീകരിക്കാനും അതിജീവിക്കാനും ശ്രമിക്കും. മറ്റുള്ളവരെ പുതിയ, ധൈര്യത്തോടെയുള്ള ഒരു രീതിയില്‍ വിശ്വസിക്കാനുള്ള സൂചന നല്‍കി 999 എന്ന ഏയ്ഞ്ചല്‍ സംഖ്യ ഇവര്‍ക്കൊപ്പമുണ്ടാകും. പഴയ വാതിലുകള്‍ കൊട്ടിയടയ്ക്കാനും ദീര്‍ഘകാലനേട്ടങ്ങള്‍ ലക്ഷ്യമാക്കിയുള്ള വാതിലുകള്‍ തുറക്കാനും അവ സൂചന നല്‍കുന്നു.
കന്നി - 606
ഉത്രം 3/4, അത്തം, ചിത്ര 1/2
കന്നി രാശിക്കാര്‍ ഈ വര്‍ഷം പങ്കാളിത്തത്തിലൂടെ വളര്‍ച്ച നേടും. അവരുടെ മനസ്സ് പറയുന്നത് കേള്‍ക്കാനുള്ള സൂചനയുമായി 606 എന്ന ഏയ്ഞ്ചല്‍ സംഖ്യ പലപ്പോഴും ഇവര്‍ക്ക് മുമ്പില്‍ തെളിയും. അടുപ്പം, സത്യസന്ധത, സ്‌നേഹം എന്നിവയ്ക്ക് പ്രാധാന്യം നല്‍കി വേണം ഈ രാശിക്കാര്‍ ബന്ധങ്ങള്‍ സ്ഥാപിക്കാന്‍.
തുലാം - 444
ചിത്ര 1/2 ചോതി, വിശാഖം 3/4
ഈ വര്‍ഷവും തുലാം രാശിക്കാര്‍ അവരുടെ പരിശ്രമവും കഠിനാധ്വാനവും തുടരണം. വേണ്ട നിര്‍ദ്ദേശങ്ങളുമായി 444 എന്ന ഏയ്ഞ്ചല്‍ നമ്പര്‍ മുന്നില്‍ തെളിയും. സ്ഥിരത, ഘടന, വിജയം എന്നിവയ്ക്കുള്ള ആഗ്രഹം മുന്‍നിര്‍ത്തിയുള്ള ഇവരുടെ യാത്രയ്ക്ക് ശരിയായ വഴികാട്ടിയായി ഈ ഏയ്ഞ്ചല്‍ നമ്പര്‍ ഒപ്പമുണ്ടാകും.
വൃശ്ചികം - 515
വിശാഖം 1/4, അനിഴം, തൃക്കേട്ട
ആഗ്രഹം, അഭിലാഷം, സര്‍ഗാത്മകത എന്നിവ കൊടുമ്പിരി കൊള്ളുന്ന വര്‍ഷമാണ് വൃശ്ചികം രാശിക്കാര്‍ക്ക് 2025. 515 എന്ന ഏയ്ഞ്ചല്‍ നമ്പര്‍ ഇവരുടെ ജീവിതവഴിയില്‍ മാര്‍ഗ്ഗദര്‍ശിയാകും. ഈ സംഖ്യ കാണുന്ന അവസരങ്ങളില്‍ വേണ്ടവിധം നിമിഷങ്ങള്‍ ആസ്വദിക്കാനും താല്‍പ്പര്യങ്ങളും പ്രണയദാഹവും പ്രകടിപ്പിക്കാനും ശ്രമിക്കുക.
ധനു - 363
മൂലം, പൂരാടം, ഉത്രാടം 1/4
ഈ വര്‍ഷം ധനു രാശിക്കാര്‍ വളരെ സത്യസന്ധമായ, അടുപ്പമുള്ള കുടുംബബന്ധം പോലെയുള്ള ബന്ധങ്ങള്‍ തേടുന്ന വര്‍ഷമാണ്. അത് സുഹൃത്തുക്കളില്‍ നിന്നോ പ്രണയത്തില്‍ നിന്നോ മറ്റുള്ളവരില്‍ നിന്നോ ആകാം. ആത്മീയമായ വളര്‍ച്ചയ്ക്കായി 363 എന്ന ഏയ്ഞ്ചല്‍ സംഖ്യ ഇവര്‍ക്ക് നിമിത്തമാകും. തുറന്ന ആശയവിനിമയത്തിനും സഹാനുഭൂതിക്കും സ്ഥിരതയ്ക്കുമുള്ള സൂചനയാണ് അത് നല്‍കുന്നത്.
മകരം - 333
ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2
മനസ്സിലുള്ളത് തുറന്ന് പ്രകടിപ്പിക്കേണ്ട വര്‍ഷമാണ് മകരം രാശിക്കാരെ സംബന്ധിച്ചെടുത്തോളം 2025. ഭാഗ്യം, ആശയവിനിമയം, വിശ്വാസം എന്നിവയ്ക്കുള്ള നിമിത്തമായി ഇവര്‍ക്ക് മുമ്പില്‍ 333 എന്ന സംഖ്യ തെളിയും. തുറന്ന മനസ്സുള്ള, രണ്ട് മുഖമുള്ള ഈ രാശിക്കാര്‍ ഈ വര്‍ഷം പുരോഗതിക്കായി പുതിയ സമീപനങ്ങള്‍ സ്വീകരിക്കും.
കുംഭം - 212
അവിട്ടം 1/2, ചതയം, പൂരുരുട്ടാതി 3/4
കുംഭം രാശിക്കാര്‍ ഈ വര്‍ഷം ഔദ്യോഗികമായ ചില തീരുമാനങ്ങള്‍ക്കും തുടക്കങ്ങള്‍ക്കും തയ്യാറാകും. 212 എന്ന ഏയ്ഞ്ചല്‍ സംഖ്യയിലൂടെ പ്രപഞ്ചം അവര്‍ക്ക് വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കും. പ്രായോഗികമായ ലക്ഷ്യങ്ങള്‍ മുന്നോട്ടുവെക്കാനും അത് മുന്‍നിര്‍ത്തി പ്രവര്‍ത്തിക്കാനുമാണ് ഈ ഏയ്ഞ്ചല്‍ സംഖ്യ ഓര്‍മ്മിപ്പിക്കുന്നത്.
മീനം - 111
പൂരുരുട്ടാതി 1/4, ഉതൃട്ടാതി, രേവതി
മീനം രാശിക്കാര്‍ ഈ വര്‍ഷം ജീവിതത്തില്‍ വലിയ മാറ്റങ്ങള്‍ക്ക് ഒരുങ്ങുകയാണ്. 111 എന്ന ഏയ്ഞ്ചല്‍ നമ്പര്‍ മാറ്റങ്ങളുടെയും വിശ്വസ്തതയുടെയും സൂചനയുമായി ഇവര്‍ക്ക് മുമ്പില്‍ പലപ്പോഴായി തെളിയും. ഈ സംഖ്യ തിരഞ്ഞെടുപ്പുകള്‍ നടത്താന്‍ മീനം രാശിക്കാരെ സഹായിക്കും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്‌നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications











