Latest Updates
-
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും! -
ഒക്ടോബർ 1-6: ഈ 5 രാശിക്കാർക്ക് ഭാഗ്യകാലം, കരിയറിലും പ്രണയത്തിലും വൻ നേട്ടങ്ങൾ! -
അവിവാഹിതരായ ദമ്പതികൾക്ക് ഹോട്ടലിൽ മുറിയെടുക്കാമോ? നിയമപരമായ അവകാശങ്ങളും സുരക്ഷാ മുൻകരുതലുകളും അറിയാം -
സെപ്റ്റംബർ 30 നക്ഷത്രഫലം: ഭരണിയിൽ നിന്ന് കാർത്തികയിലേക്ക്, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
2026 സെപ്റ്റംബർ 30 രാശിഫലം: ഇന്ന് ഭാഗ്യം കൂടെയുണ്ടാകുമോ? 12 രാശിക്കാർക്കും അറിയാം ഇന്നത്തെ പ്രത്യേകതകൾ
ന്യൂമറോളജി: ജനനത്തീയതി ഇതാണോ, ഈ ജന്മത്തില് നിങ്ങളെ കാത്തിരിക്കുന്ന വെല്ലുവിളികള്‍ ഇവ
ജ്യോതിഷത്തില്‍ ജനനത്തീയ്യതിയും ജനനസമയവും വളരെ പ്രധാനപ്പെട്ട രണ്ട് കാര്യങ്ങളാണ്. ജനനസമയത്ത് ഗ്രഹങ്ങള്‍ എവിടെയെല്ലാം സ്ഥിതി ചെയ്യുന്നു, ഏതാണ് നക്ഷത്രം എന്നീ കാര്യങ്ങളിലൂടെ ആ വ്യക്തിയുടെ സ്വഭാവവും ജീവിതത്തില്‍ നടക്കാനിരിക്കുന്ന കാര്യങ്ങളും ഗ്രഹങ്ങളും സ്വാധീനവും നല്ല കാലവും മോശം സമയവുമെല്ലാം കണ്ടെത്താന്‍ സാധിക്കും. ജ്യോതിഷത്തിന്റെ മറ്റൊരു വിഭാഗമാണ് ന്യൂമറോളജി. സംഖ്യകളാണ് ന്യൂമറോളജിയുടെ അടിസ്ഥാനം.

നിങ്ങളുടെ ജനനത്തീയ്യതിയില് നിങ്ങളുടെ ജീവിതത്തെ സംബന്ധിക്കുന്ന പല കാര്യങ്ങളും ഒളിഞ്ഞുകിടക്കുന്നുണ്ടെന്ന് പറഞ്ഞാല്‍ വിശ്വസിക്കുമോ. ന്യൂമറോളജി പറയുന്നത് അങ്ങനെയാണ്. ജനനത്തീയ്യതി വിലയിരുത്തിയാല്‍ ഭാവിയെ കുറിച്ചും ജീവിത സംഭവങ്ങളെ കുറിച്ചും പല കാര്യങ്ങളും ഗ്രഹിച്ചെടുക്കാം. ജീവിതലക്ഷ്യവും ബന്ധങ്ങളും സംബന്ധിച്ച കാര്യങ്ങള്‍ മാത്രമല്ല, ജീവിതത്തില്‍ നമ്മള് നേരിടാന്‍ പോകുന്ന വെല്ലവിളികളെ കുറിച്ചും പ്രതിസന്ധികളെ കുറിച്ചുമുള്ള വിവരങ്ങളും ജനനത്തീയ്യതിലൂടെ അറിയാന്‍ കഴിയുമെന്നാണ് ന്യൂമറോളജി പറയുന്നത്. കഴിഞ്ഞ ജന്മങ്ങളില് നിന്ന ഓരോ വ്യക്തികളും ഉള്‍ക്കൊണ്ടിട്ടുള്ള പാഠങ്ങള്‍ അടുത്ത ജന്മങ്ങളിലേക്ക് കൈമാറ്റം ചെയ്യപ്പെടുമെന്നും അത് ജനനത്തീയ്യതിയില് ഒളിച്ചിരിക്കുന്നുണ്ടെന്നും സംഖ്യാശാസ്ത്രം വെളിപ്പെടുത്തുന്നു.
ഓരോ ജനനത്തീയ്യതിയും നമ്മുടെ ജീവിതത്തെ കുറിച്ച് നല്കുന്ന ചില സൂചനകള്‍ എന്തെല്ലാമാണെന്ന് നോക്കാം.
1, 10,19, 28 തീയ്യതികളില്‍ ജനിച്ചവര്‍
വര്‍ഷവും മാസവും ഏതുമായിക്കൊള്ളട്ടെ മേല്‍പ്പറഞ്ഞ തീയ്യതികളില്‍ ജനിച്ച ആളുകള്‍ കഴിഞ്ഞ ജന്മത്തില് ജീവിതത്തിന്റെ യഥാര്‍ത്ഥ ലക്ഷ്യം കണ്ടെത്താന്‍ കഴിയാത്തവരാണ്. എന്താണ് ജീവിതത്തെ മുന്നോട്ട് നയിക്കുന്നതെന്ന് കണ്ടെത്താന്‍ ഈ ജന്മത്തിലും അവര്‍ കഷ്ടപ്പെടും. പണം കണ്ടെത്താനും നേരായ ജീവിതമാര്‍ഗ്ഗം കണ്ടെത്താനും ഈ ജന്മത്തില് അവര്‍ വളരെ കഷ്ടപ്പെടും. തളരാതെ ജീവിതത്തിന്റെ അര്‍ത്ഥം കണ്ടെത്താന്‍ അവര്‍ ശ്രമിക്കണം.
7, 16, 25 തീയ്യതികളില്‍ ജനിച്ചവര്‍
ഈ തീയ്യതികളില്‍ ജനിച്ച ആളുകള്‍ കഴിഞ്ഞ ജന്മത്തില് അവരുടെ ജീവിതലക്ഷ്യത്തിനടുത്ത് വരെ എത്തിയവരാണ്. എന്നാല്‍ ലക്ഷ്യം നിറവേറാന്‍ അവര്‍ക്ക് സാധിച്ചിരിക്കില്ല. മുന്നില്‍ വഴിയടഞ്ഞ് ലക്ഷ്യത്തെ മറന്നവരായിരിക്കും അവര്‍. എന്നാല്‍ ഈ ജന്മത്തില് ആത്മവിശ്വാസം വളര്‍ത്തുകയും ജീവിതപാഠങ്ങള്‍ ഉള്‍ക്കൊണ്ട് മുന്നേറുകയും ചെയ്യണം. നിങ്ങളുടെ ശക്തി പരീക്ഷിക്കുകയും വളരെ പ്രധാനപ്പെട്ട പാഠങ്ങള്‍ നിങ്ങളെ പഠിപ്പിക്കുകയും ചെയ്യുന്ന ചിലരുമായി നിങ്ങള്‍ കണ്ടുമുട്ടിയേക്കാം. അവര്‍ നിങ്ങളെ ലക്ഷ്യത്തിലേക്ക് എത്തിക്കും.
3, 4, 6, 24, 30 തീയ്യതികളില്‍ ജനിച്ചവര്‍
ഈ ദിവസങ്ങളില്‍ ഏതെങ്കിലും ദിവസങ്ങളില്‍ ജനിച്ചവരുടെ മുജ്ജന്മം പ്രണയത്തിലോ പകയിലോ ഊന്നിയിട്ടുള്ളതായിരിക്കും. ഈ ജന്മത്തില് ഇവര്‍ കണ്ടുമുട്ടുന്ന വ്യക്തികള്‍, (അത് ബന്ധുക്കളോ പ്രണയിക്കുന്നവരോ ആകാം) കഴിഞ്ഞ ജന്മത്തില് പരിഹരിക്കപ്പെടാതെ പോയ പ്രശ്നങ്ങളില്‍ ഉള്‍പ്പെട്ടിട്ടുള്ള വ്യക്തികളായിരിക്കും. കഴിഞ്ഞ ജന്മത്തില് കാണാതെ പോയ ആളിനെ തിരയാനും പരിഹരിക്കപ്പെടാതെ പോയ പ്രശ്നം പരിഹിരിക്കാനുമായിരിക്കും ഈ ജന്മത്തില് ഇവരുടെ വിധി.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
