Latest Updates
-
നൈകയിൽ ഇനി എഐ മാജിക്; സ്കിൻകെയർ ഉൽപ്പന്നങ്ങൾ തിരഞ്ഞെടുക്കാൻ ഇനി ചാറ്റ് ജിപിടി കൂടെയുണ്ടാകും -
മഴക്കാലത്ത് ഷിഗെല്ല ഭീതി; വീട്ടിൽ തന്നെ പ്രതിരോധിക്കാം, ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ! -
ജിമ്മിൽ പോകുന്നവർ ശ്രദ്ധിക്കുക! അനധികൃത മരുന്നുകൾ നൽകിയാൽ ഇനി ജയിൽ ഉറപ്പ്; പുതിയ നിയമം വരുന്നു -
നീറ്റ്-യുജി പരീക്ഷാഹാളിൽ ആർത്തവവും പിസിഒഎസും വെല്ലുവിളിയാകുമോ? പെൺകുട്ടികൾക്കായി ഇതാ ഒരു സർവൈവൽ കിറ്റ്! -
ഡൽഹിയിൽ ശക്തമായ കാറ്റ്; പുറത്തിറങ്ങാതെ തന്നെ ഫിറ്റ്നസ് നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
മഴക്കാലത്ത് ചർമ്മവും മുടിയും സുരക്ഷിതമാണോ? ഈ ലളിതമായ കാര്യങ്ങൾ ശ്രദ്ധിച്ചാൽ തിളക്കം നിലനിർത്താം -
ജൂൺ 19: ചന്ദ്രൻ ചിങ്ങം രാശിയിലേക്ക്; കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ കുതിച്ചുചാട്ടം, ഈ രാശിക്കാർക്ക് സുവർണ്ണകാലം! -
അന്താരാഷ്ട്ര യോഗാദിനം 2026: 5 രാശിക്കാർക്ക് വമ്പൻ ധനനേട്ടം, സൂര്യന്റെ മാറ്റം ജീവിതത്തിൽ അത്ഭുതങ്ങൾ തീർക്കും! -
അപൂർവ്വ ഗുരുപുഷ്യ യോഗം: ഈ നക്ഷത്രക്കാർക്ക് കരിയറിലും സാമ്പത്തിക രംഗത്തും വൻ കുതിച്ചുചാട്ടം, ഇന്നത്തെ നക്ഷത്രഫലം -
2026 ജൂൺ 18 ഗുരുപുഷ്യ യോഗം: സ്വർണ്ണവും നിക്ഷേപവും വർദ്ധിപ്പിക്കാൻ ഈ ശുഭമുഹൂർത്തം ഉപയോഗപ്പെടുത്തൂ, നേട്ടങ്ങൾ ഉറപ്പ്!
ജനനത്തീയതി ഇതെങ്കില്‍ ശനി കൈവിടില്ല, ചെയ്യുന്നതെല്ലാം വിജയം, ഭാഗ്യം വരുന്നത് ഈ രൂപത്തില്‍
ജനിച്ച ദിവസത്തിന് നമ്മുടെ ജീവിതത്തില്‍ ഉടനീളം വലിയ പ്രാധാന്യമുണ്ട്. ജനനത്തോടെ ഒരാളുടെ വിധി തന്നെ നിര്‍ണ്ണയിക്കപ്പെടുന്നു. പിന്നീടുള്ള ഓരോ ജീവിതഘട്ടങ്ങളും ജനനസമയവും ജനനത്തീയതിയും ആ സമയത്തെ ഗ്രഹനിലയും സ്വാധീനിക്കുന്നുണ്ടെന്ന് പറയുന്ന ജ്യോതിഷശാഖയാണ് ന്യൂമറോളജി. ന്യൂമറോളജി പ്രകാരം ഒരു വ്യക്തി ജനിച്ച ദിവസത്തെ അടിസ്ഥാനമാക്കി ഓരോരുത്തര്‍ക്കും മൂലസംഖ്യ അല്ലെങ്കില്‍ ജന്മസംഖ്യ എന്നൊന്നുണ്ട്. ജനനത്തീയതിയുടെ ആകെത്തുകയാണ് ജന്മസംഖ്യ. ഉദാഹരണത്തിന് 26ാം തീയതി ജനിച്ച ഒരാളുടെ ജന്മസംഖ്യ 2+6 =8 ആണ്. എന്നാല്‍ 5ാം തീയതിയാണ് ജനിച്ചതെങ്കില്‍ 5 തന്നെയാണ് ജന്മസംഖ്യ. ജന്മസംഖ്യ എപ്പോഴും ഒറ്റസംഖ്യ ആയിരിക്കും. ജനനത്തീയതി തമ്മില്‍ കൂട്ടി ഒറ്റസംഖ്യയിലേക്ക് മാറ്റിയാല്‍ അത് കിട്ടും.

ശനിദേവന്റെ അനുഗ്രഹമുള്ള ജന്മസംഖ്യ
എല്ലാ കാലവും ശനിദേവന്റെ അനുഗ്രഹമുള്ള ജന്മസംഖ്യയാണ് എട്ട്. ജന്മസംഖ്യ എട്ട് ആയിട്ടുള്ളവര്‍ക്ക് ജീവിതത്തില്‍ എപ്പോഴും ശനിയുടെ കൃപയുണ്ടാകും. ഏതെങ്കിലും മാസം 8, 17, 26 തീയതികളില്‍ ജനിച്ചവരുടെ ജന്മസംഖ്യ എട്ട് ആയിരിക്കും. ഈ ആളുകള്‍ കഠിനാധ്വാനികള്‍ ആയിരിക്കും. ഇവരുടെ പ്രയത്നം എപ്പോഴും ശനി തിരിച്ചറിയും. ഇവര്‍ക്ക് ഭാഗ്യത്തിന്റെ പിന്തുണ സദാ കൂടെയുണ്ടാകും. ഭാഗ്യത്തേക്കാള്‍ കര്‍മ്മത്തില്‍ വിശ്വസിക്കുകയും അധ്വാനിക്കുകയും ചെയ്യുന്നവരാണ് ഇവര്‍. ഇവരുടെ കൂടുതല്‍ പ്രത്യേകതകള്‍ അറിയാം.
ധനവും സമ്പത്തും എന്നും
സംഖ്യാശാസ്ത്രം അനുസരിച്ച് ജന്മസംഖ്യ എട്ട് ആകുമ്പോള്‍ ശനിക്ക് പ്രിയപ്പെട്ടവര്‍ ആയി അവര്‍ മാറും. ഇവര്‍ക്ക് ഒരിക്കലും ധനത്തിനോ സമ്പത്തിനോ കുറവുണ്ടാകില്ല. എല്ലാ കാലവും ഭൗതികസുഖങ്ങള്‍ അനുഭവിക്കാനുള്ള യോഗം ഇവര്‍ക്കുണ്ടാകും. ഉയര്‍ന്ന തലത്തിലുള്ള ചിന്തകള്‍ വെച്ചുപുലര്‍ത്തുന്നവര്‍ ആയിരിക്കും ഇവര്‍. ചില മൂല്യങ്ങളെയും ലക്ഷ്യങ്ങളെയും അടിസ്ഥാനപ്പെടുത്തിയുള്ളതായിരിക്കും ഇവരുടെ ജീവിതം. വളരെ ആഴത്തില്‍ ചിന്തിച്ചേ ഇവര്‍ നിഗമനങ്ങളില്‍ എത്താറുള്ളു. എന്തെങ്കിലും കാര്യം മനസ്സില്‍ ഉറപ്പിച്ചാല്‍ ആരോടും പറയാതെ, ആരുടെയും സഹായം തേടാതെ അത് പൂര്‍ത്തിയാക്കാന്‍ ഇവര്‍ക്ക് സാധിക്കും. സമയത്തിന് വലിയ വില കല്‍പ്പിക്കുന്ന ആളുകളാണ് ഇവര്‍. മടിയും അശ്രദ്ധയും ഇവര്‍ക്ക് ഒട്ടും തന്നെ ഉണ്ടാകുകയില്ല.
ഭാഗ്യത്തേക്കാള്‍ വിശ്വാസം കര്‍മ്മത്തില്‍
സംഖ്യാശാസ്ത്രം അനുസരിച്ച് മൂലസംഖ്യ എട്ട് ആണെങ്കില്‍ അവര്‍ ഭാഗ്യത്തെ കാത്ത് നില്ക്കുകയില്ല. പകരം സ്വന്തം കര്‍മ്മത്തില്‍ വിശ്വാസം അര്‍പ്പിച്ച് മുന്നോട്ട് പോകും. കഠിനാധ്വാനികളാണ് ഇവര്‍. എത്ര കഷ്ടപ്പെടാനും ഇവര്‍ക്ക് ഒരു മടിയും ഇല്ല. സ്വാതന്ത്ര്യത്തിന് വിലമതിക്കുന്ന കൂട്ടരാണ് ഇവര്‍. ഇവര്‍ സ്വന്തം ഇഷ്ടത്തിനും സമാധാനത്തിനും വേണ്ടി നില കൊള്ളുകയും അതിനനുസരിച്ച് കാര്യങ്ങള്‍ ചെയ്യും. പ്രതീക്ഷയില്ലാത്ത ഒരു കാര്യങ്ങളിലും ഇവര്‍ തലയിടുകയില്ല. വളരെ പ്രതീക്ഷയോടെയേ ഇവര്‍ ഓരോ കാര്യവും ചെയ്യുകയുള്ളു. എല്ലാ കഴിവുകളും ഉപയോഗപ്പെടുത്തിയാണ് ഇവര്‍ കാര്യങ്ങള്‍ ചെയ്യുക. തന്റേതായ രീതിയില്‍ കാര്യങ്ങള്‍ ചെയ്യുന്നതാണ് ഇവര്‍ക്ക് ഇഷ്ടം. ആഡംബര വസ്തുക്കളോട് ഭ്രമമുള്ളവര്‍ അല്ല ഇവര്‍. ഭൗതികതയും ആധ്യാത്മികതയും സന്തുലിതമായ ജീവിതമായിരിക്കും ഇവരുടേത്.Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.
The image used in the story is AI-generated



Click it and Unblock the Notifications