Latest Updates
-
വീട്ടിൽ തുളസി വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; ഐശ്വര്യത്തിനും ആരോഗ്യത്തിനും വാസ്തു പറയുന്ന വഴികൾ -
ഓണത്തിന് അതിഥികൾ എത്തുമ്പോൾ വീട് പോസിറ്റീവാണോ? ഈ വാസ്തു ടിപ്പുകൾ പരീക്ഷിച്ചു നോക്കൂ! -
ഉത്രാടപ്പാച്ചിൽ ഷോപ്പിംഗ്: പണം നഷ്ടപ്പെടാതെ മികച്ച ഓഫറുകൾ സ്വന്തമാക്കാൻ ഈ വഴികൾ നോക്കൂ! -
ഡൽഹിയിൽ യുവി ഇൻഡക്സ് കുതിച്ചുയരുന്നു; ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ആഗസ്റ്റ് 27-28 ചന്ദ്രഗ്രഹണം: ഇന്ത്യയിൽ ദൃശ്യമാകുമോ? ഓണാഘോഷത്തെ ബാധിക്കുമോ? ആശങ്ക വേണ്ട, അറിയേണ്ടതെല്ലാം -
ഓഗസ്റ്റ് 25-ലെ അപൂർവ ഗ്രഹസംഗമം: ഈ രാശിക്കാർക്ക് തൊട്ടതെല്ലാം പൊന്നാകും, തടസ്സങ്ങൾ നീങ്ങാൻ ചെയ്യേണ്ടത് ഇത്രമാത്രം -
ഓണം സ്പെഷ്യൽ: ഇന്നത്തെ രാജയോഗം, ശുഭമുഹൂർത്തം; ഈ സമയത്ത് കാര്യങ്ങൾ തുടങ്ങിയാൽ വിജയം ഉറപ്പ്! -
2026 ഓഗസ്റ്റ് 24: ഇന്നത്തെ രാജയോഗം നിങ്ങളെ തുണയ്ക്കുമോ? ഗജകേസരി-ധനയോഗം പരിശോധിക്കാം -
ഓണം വാരത്തിൽ പ്രണയത്തിൽ ഭാഗ്യം: ഈ 6 രാശിക്കാർക്ക് ഇന്ന് പ്രണയം തുറന്നു പറയാം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഓണം ഷോപ്പിംഗ് തിരക്കിൽ ഈ 4 രാശിക്കാർക്ക് വൻ ധനയോഗം; ഇന്ന് ശ്രദ്ധിക്കേണ്ട 'മൈക്രോ വിൻഡോ' സമയം ഇതാണ്
ന്യൂമറോളജി: സ്ത്രീകളുടെ ജനനത്തീയതി പറയും, അവരിലെ അമ്മ എങ്ങനെയാകുമെന്ന്
ഈ ലോകത്തിലെ അമ്മമാരെല്ലാം സ്നേഹമെന്ന മതം പിന്തുടരുന്നവരാണ്. ശരീരം കൊണ്ടുമാത്രമല്ല, മനസ്സ് കൊണ്ടും അമ്മയായവര്് മക്കളുടെ നന്മ മാത്രമായിരിക്കും ആഗ്രഹിക്കുക. മക്കള്‍ക്ക് വേണ്ടി എന്തുചെയ്യാനും അവര്‍ തയ്യാറായിരിക്കും. പക്ഷേ ഓരോ അമ്മമാരും പല രീതികളിലാണ് മക്കളോടുള്ള സ്നേഹവും വാത്സല്യവും പ്രകടിപ്പിക്കുന്നത്. സ്ത്രീകളുടെ ജനനത്തീയതി പരിശോധിച്ചുകൊണ്ട് അവരിലെ അമ്മ സ്വഭാവത്തെ കണ്ടെത്താന്‍ കഴിയുമെന്നാണ് ന്യൂമറോളജി പറയുന്നത്. ഇതെങ്ങനെയാണെന്ന് നോക്കാം.

ഒന്ന്
ഏതെങ്കിലും മാസങ്ങളില്‍ 1, 10, 19, 28 തീയതികളില്‍ ജനിച്ച സ്ത്രീകള്‍ 1 മൂലസംഖ്യയായിട്ടുള്ള അമ്മമാരായിരിക്കും. ഇവര്‍ വളരെ കാര്‍ക്കശ്യവും ദൃഢചിത്തരുമായുള്ള അമ്മമാരായിരിക്കും. തങ്ങള്‍ പറയുന്നത് മക്കള്‍ കേട്ടിരിക്കണമെന്ന നിര്‍ബന്ധം ഈ അമ്മമാര്‍ക്കുണ്ടാകും.
രണ്ട്
ഏതെങ്കിലും മാസങ്ങളില്‍ 2, 11, 20, 29 തീയതികളില്‍ ജനിച്ച സ്ത്രീകളാണ് രണ്ട് വിഭാഗത്തില്‍ പെടുന്ന അമ്മമാര്‍. ഇവര്‍ വൈകാരികമായി വളരെ ദുര്‍ബലരായിട്ടുള്ള അമ്മമാര്‍ ആയിരിക്കും. നാടകീയതയിലൂടെയും കരച്ചില് പോലുള്ള വികാരപ്രകടനങ്ങളിലൂടെയും മക്കളെ തങ്ങളുടെ വഴിക്ക് കൊണ്ടുവരാന്‍ ശ്രമിക്കുന്നവരാണ് ഇവര്‍.
മൂന്ന്
ഏതെങ്കിലും മാസത്തില്‍ 3, 12, 21, 30 തീയതികളില്‍ ജനിച്ചിട്ടുള്ള അമ്മമാര്‍ മൂന്ന് മൂലസംഖ്യയുള്ള അമ്മമാരാണ്. അച്ചടക്കം നിര്ബന്ധമുള്ളവരും കൃത്യസമയത്ത് കാര്യങ്ങള്‍ നിര്‍വ്വഹിക്കുന്നവരും ആയിരിക്കും ഈ വിഭാഗത്തിലുള്ള അമ്മമാര്‍. മക്കള്‍ക്കായി ഏറ്റവും മികച്ചത് നല്കാന് എല്ലാവിധ ശ്രമങ്ങളും നടത്തുന്ന അമ്മമാരാണ് ഇവര്‍. മക്കള്‍ക്ക് എപ്പോഴും ഈ അമ്മമാരുടെ പിന്തുണയുണ്ടാകും. എന്നാല്‍ മക്കള്‍ തങ്ങള്‍ പറയുന്നത് അനുസരിക്കണമെന്ന നിര്‍ബന്ധം ഇവര്‍ക്കുണ്ട്.
നാല്
ഏതെങ്കിലും മാസങ്ങഴില് 4, 13, 22, 31 തീയതികളില്‍ ജനിച്ച സ്ത്രീകള്‍ നാല് വിഭാഗത്തിലുള്ള അമ്മമാരാണ്. മറ്റെല്ലാ ആമ്മമാരെയും പോലെ മക്കള്‍ക്ക് നല്ലത് വരണമെന്ന് ആഗ്രഹിക്കുന്ന അമ്മമാരാണ് നാലിലും ഉള്ളത്. പക്ഷേ മക്കളുമായി തുറന്ന് സംസാരിക്കുന്നതില്‍ ബുദ്ധിമുട്ട് നേരിടുന്നവരാണ് ഇവര്‍. ആശയവിനിമയത്തിലെ വിടവ് കാരണം മക്കള്‍ക്ക് നന്മ വരണമെന്ന് ആഗ്രഹിച്ച് പ്രവര്‍ത്തിക്കുമ്പോഴും മക്കള്‍ക്ക് മുമ്പില്‍ അത് പ്രകടിപ്പിക്കാന്‍ ഈ അമ്മമാര്‍ക്ക് കഴിയാറില്ല.
അഞ്ച്
ഏതെങ്കിലും മാസങ്ങളില്‍ 5, 14, 23 തീയതികളില്‍ ജനിച്ച അമ്മമാരാണ് ഈ വിഭാഗത്തില്‍ വരുന്നത്. വളരെ കൂള്‍ ആയിട്ടുള്ള അമ്മമാര്‍ ആയിരിക്കും ഇത്. മക്കളുടെ സുഹൃത്തുക്കളുമായി സൗഹൃദത്തിലാകുന്ന അമ്മമാരായിരിക്കും ഇവര്‍. മക്കളുടെ പ്രായത്തിലേക്ക് ഇറങ്ങിച്ചെല്ലാന്‍ ഇവര്‍ക്ക് എപ്പോഴും കഴിയും. കുട്ടികളുടെ പ്രായത്തിനും സ്വഭാവത്തിനുമൊത്ത് സംസാരിക്കാന്‍ ഇവര്‍ക്ക് കഴിയും.
ആറ്
ഏതെങ്കിലും മാസങ്ങളില്‍ 6, 15, 24 തീയതികളില്‍ ജനിച്ച സ്ത്രീകള്‍ ആറ് വിഭാഗത്തില്‍ പെട്ട അമ്മമാര്‍ ആയിരിക്കും. പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഏതറ്റം വരെയും മക്കള്‍ക്കൊപ്പം നില്ക്കാന് ഈ അമ്മമാര്‍ക്ക് സാധിക്കും .മക്കളുടെ ജീവിതത്തെ കുറിച്ച് എല്ലാ കാര്യങ്ങളും അറിയണമെന്ന്് ശഠിക്കുന്ന അമ്മമാര്‍ കൂടിയാണ് ഇവര്‍. മക്കളുടെ നന്മയ്ക്കായി അവരുടെ ജീവിതത്തെ കൂടി നിയന്തിക്കാന്‍ ്ര്രശമിക്കുന്ന അമ്മമാര്‍ ആയിരിക്കും ഇത്.
ഏഴ്
ഏതെങ്കിലും ഒരു മാസത്തില്‍ 7, 16, 25 തീയതികളില്‍ ജനിച്ചിട്ടുള്ള സ്ത്രീകള്‍ ഏഴ് വിഭാഗത്തില്‍ പെടുന്ന അമ്മ ആയിരിക്കും. അവര്‍ മിക്കപ്പോഴും മ്ലാനവദനയായിരിക്കും. മക്കളെ കൊണ്ട് ആവശ്യങ്ങളും കാര്യങ്ങളും സാധിച്ചെടുക്കുന്ന അമ്മമാര്‍ ആണ് ഈ വിഭാഗത്തിലുള്ളവര്‍. ചില അവസരങ്ങള്‍ ഒറ്റയ്ക്ക് കാര്യങ്ങള്‍ ചെയ്തുപഠിക്കാനും അവ മക്കളെ നിര്‍ബന്ധിക്കാം.
എട്ട്
ഏതെങ്കിലും മാസത്തില്‍ 8, 17, 26 തീയതികളില്‍ ജനിച്ച അമ്മമാര്‍ ആണ് എട്ട് വിഭാഗത്തില്‍ വരുന്നത്. മക്കളോട് ഏറ്റവുമധികം സ്നേഹം പ്രകിടിപ്പിക്കുന്ന അമ്മമാര്‍ ആയിരിക്കും ഇവര്‍.
ഒമ്പത്
ഏതെങ്കിലും മാസം 9, 18, 27 തീയതികളില്‍ ജനിച്ചവരാണ് ഒമ്പത് വിഭാഗത്തില്‍ ഉള്‍പ്പെട്ട അമ്മമാര്‍. ഹിറ്റ്ലറിന്റെ സ്വഭാവമുള്ള അമ്മമാര്‍ എന്ന് ഇവരെ വേണമെങ്കില്‍ വിശേഷിപ്പിക്കാം. ഇത്തരം അമ്മമാരോട് അനുസരക്കണക്കേട് കാണിച്ചാല്‍ മക്കള്‍ അതിന്റെ പരിണിതഫലങ്ങള്‍ അനുഭവിക്കേണ്ടതായി വരും. മക്കളെ എല്ലാം തികഞ്ഞവരാക്കുക എന്ന ലക്ഷ്യവുമായാണ് ഈ അമ്മമാരുടെ നടപ്പ് അതിന് വേണ്ടി മക്കളെ സംഗീതം, നൃത്തം, ചിത്രംവര എന്നിങ്ങനെ എല്ലാ വിദ്യകളും മക്കളെ പഠിപ്പിക്കാന്‍ ഇവര്‍ ശ്രമിക്കും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications