Latest Updates
-
ഓഗസ്റ്റ് 21 സർവാർത്ഥ സിദ്ധി യോഗം: ഈ സമയത്ത് കാര്യങ്ങൾ ചെയ്താൽ വിജയം ഉറപ്പ്, ശ്രദ്ധിക്കേണ്ടത് എന്ത്? -
ഓഗസ്റ്റ് 21: സർവാർത്ഥ സിദ്ധി, രവി യോഗം; ഈ സമയത്ത് പണമിടപാടുകൾ നടത്തിയാൽ ഇരട്ടി നേട്ടം! -
ഡെങ്കിപ്പനി ഭീതി വേണ്ട; കൊതുകുനിവാരിണികൾ ഉപയോഗിക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ സുരക്ഷിതരാകാം -
തിരുവോണം 2026: മഹാബലിയെ വരവേൽക്കാൻ ഒരുങ്ങുകയാണോ? പൂജയ്ക്കും സദ്യയ്ക്കും കൃത്യമായ സമയം ഇതാ -
ഓണം യാത്രയും ഷോപ്പിംഗും പ്ലാൻ ചെയ്യുന്നുണ്ടോ? ബുധൻ ചിങ്ങം രാശിയിലേക്ക് മാറുന്നത് ശ്രദ്ധിക്കുക -
ഓണത്തിന് സ്വർണം വാങ്ങിയോ? വീട്ടിൽ സുരക്ഷിതമായി സൂക്ഷിക്കാൻ വാസ്തുവും സുരക്ഷാ ടിപ്പുകളും ഇതാ -
ഓണസദ്യ വിളമ്പുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്! വാസ്തു പ്രകാരം ഊണുമുറി ക്രമീകരിക്കേണ്ടത് എങ്ങനെ? -
ഓണം ബോണസ് കൈകാര്യം ചെയ്യാൻ 'വാലറ്റ് വാസ്തു'; ഈ ചെറിയ മാറ്റങ്ങൾ സാമ്പത്തിക അച്ചടക്കം നൽകും -
ഓണത്തിന് വീട്ടിൽ ഐശ്വര്യം നിറയാൻ പൂജാമുറി ഇങ്ങനെ ഒരുക്കൂ; വാസ്തു നിയമങ്ങൾ ഇതാ -
ഓണത്തിന് വിരുന്നുകാർ വരുമ്പോൾ വീട് വാസ്തുപ്രകാരം ഒരുക്കാം; ഈ ചെറിയ മാറ്റങ്ങൾ ഭാഗ്യം കൊണ്ടുവരും!
ദീര്‍ഘദാമ്പത്യം നല്‍കും ഈ തീയ്യതിയിലെ വിവാഹം
ഒരു വിവാഹ തീയതി തിരഞ്ഞെടുക്കുന്നത് അല്പം ബുദ്ധിമുട്ടുള്ളതായി തോന്നിയേക്കാം. എന്നാല്‍ സംഖ്യാശാസ്ത്രപ്രകാരം ഇതിന് പരിഹാരം കാണാം. കാരണം സന്തോഷം വാഗ്ദാനം ചെയ്യുന്ന ഒരു ദിവസത്തിനായി നമ്മള് ശ്രമിക്കുമ്പോള്‍ അതിന് മൊത്തത്തില്‍ സഹായിക്കുന്നതായിരിക്കണം ഈ തീയ്യതിയും. നമ്മുടെ ജീവിതത്തിലെ മികച്ച നേട്ടങ്ങള്‍ക്ക് സാക്ഷിയാവുമ്പോള്‍ എപ്പോഴും ജന്മസംഖ്യയുടെ പ്രാധാന്യവും തിരിച്ചറിയണം.
സംഖ്യാശാസ്ത്ര പ്രകാരം ഓരോ അക്കങ്ങള്‍ക്കും ഓരോ അര്‍ത്ഥമുണ്ട്. വ്യക്തിഗത സ്വഭാവങ്ങളും ജീവിത സംഭവങ്ങളും എല്ലാം ഇതുമായി ബന്ധപ്പെട്ടതാണ്. പ്രധാന സംഖ്യകള്‍ കണക്കാക്കുന്നതിലൂടെ, നിങ്ങളുടെ ദാമ്പത്യത്തിന്റെ വിജയസാധ്യതയെക്കുറിച്ച് വരെ നമുക്ക് ഇത് വഴി മനസ്സിലാക്കാം. ജീവിതത്തില്‍ വിവാഹത്തിന് വേണ്ടി തയ്യാറെടുക്കുമ്പോള്‍ അതുണ്ടാക്കുന്ന മാറ്റങ്ങള്‍ നിരവധിയാണ്. എല്ലാ തരത്തിലുള്ള നേട്ടങ്ങളും നിങ്ങള്‍ക്ക് വിവാഹത്തോടെ ലഭിക്കുന്നതിനും അനുഗ്രഹീതമായ ദീര്‍ഘദാമ്പത്യത്തിനും വേണ്ടി നമുക്ക് ചില കാര്യങ്ങള്‍ വിവാഹത്തീയ്യതി നിശ്ചയിക്കുമ്പോള്‍ തീരുമാനിക്കാം. ജീവിതം തന്നെ മാറി മറിയുന്ന മാറ്റങ്ങള്‍ ഇത് വഴി ഉണ്ടാവും.

സംഖ്യകളുടെ പ്രാധാന്യം
നമ്മുടെ പേരിലെ ഓരോ അക്ഷരത്തിനും അനുബന്ധ സംഖ്യയുണ്ട്. ഒറ്റ അക്കം ലഭിക്കുന്നതുവരെ സംഖ്യകള്‍ കൂട്ടുന്നതിന്റെ ഫലമായാണ് ജീവിതം മാറുന്നത്. അതാണ് നിങ്ങളുടെ ജന്മസംഖ്യ. വിവാഹത്തിന്റെ കാര്യത്തിലും ഇത് തന്നെയാണ് സംഭവിക്കുന്നത്. കാരണം ജന്മസംഖ്യ പ്രകാരം വിവാഹത്തിലെ മാറ്റങ്ങള്‍ ജീവിതത്തില്‍ ഉണ്ടാക്കുന്ന സ്വാധീനം ഒരിക്കലും നിസ്സാരമല്ല. എല്ലാ അര്‍ത്ഥത്തിലും അനുയോജ്യനായ ഒരു ജീവിത പങ്കാളിക്ക് വേണ്ടിയാണ് നാം ശ്രമിക്കുന്നതും. ജീവിതം സന്തോഷകരമായി മാറുന്ന അവസ്ഥയിലേക്ക് എത്തുന്നതിന് ജന്മസംഖ്യക്കും വളരെയധികം പ്രാധാന്യം ഉണ്ട്.
ശരിയായ വിവാഹ തീയതി
നിങ്ങളുടെ ജന്മസംഖ്യയും പങ്കാളിയുടേതുമായി ചേരുമ്പോള്‍ ലഭിക്കുന്ന സംഖ്യ വളരെ പ്രധാനപ്പെട്ടതാണ്. ഉദാഹരണത്തിന്, ഒരു പങ്കാളിക്ക് 3-ന്റെയും മറ്റേയാള്‍ 5-ന്റെയും സംഖ്യയാണെങ്കില്‍ ഇവര്‍ക്ക് വിവാഹത്തിന് അനുയോജ്യമായ ദിവസം എന്ന് പറയുന്നത് 8 ആണ്. ഇത് നിങ്ങളുടെ ഊര്‍ജ്ജത്തെ പ്രതിനിധാനം ചെയ്യുന്നു. ശരിയായ വിവാഹത്തീയ്യതി മനസ്സിലാക്കുന്നതോടൊപ്പം ജീവിതത്തില്‍ ഉണ്ടാവുന്ന മാറ്റങ്ങളെക്കുറിച്ചും അറിയേണ്ടതാണ്.
തീയതികളുടെ പ്രാധാന്യം
ഓരോ തീയതിക്കും ഒരു പ്രത്യേക വൈബ്രേഷന്‍ ഉണ്ട്. നമ്പര്‍ 1 എന്നത് സ്വാതന്ത്ര്യത്തെയും 2 പങ്കാളിത്തത്തെയും 3 സര്‍ഗ്ഗാത്മകതയെയും സൂചിപ്പിക്കുന്നു. നിങ്ങളുടെ ജീവിത ലക്ഷ്യങ്ങളുമായി സംഖ്യ യോജിപ്പിക്കുന്ന ഒരു തീയതി തിരഞ്ഞെടുക്കുന്നതല് ശ്രദ്ധിക്കണം. 4 അല്ലെങ്കില്‍ 7 പോലെ വൈരുദ്ധ്യവുമായി ബന്ധപ്പെട്ട നമ്പറുകള്‍ ഒഴിവാക്കുക.
ശ്രദ്ധിക്കേണ്ടത്
നിങ്ങള്‍ക്ക് അനുകൂലമായ തീയതികള്‍ ഉണ്ടെങ്കില്‍, പ്രായോഗിക വശങ്ങള് പരിഗണിച്ച ശേഷം കാര്യങ്ങള്‍ മനസ്സിലാക്കി തീയ്യതി തീരുമാനിക്കാം. സ്ഥല ലഭ്യത, കാലാവസ്ഥ, കുടുംബത്തിലെ അംഗങ്ങളുടെ ലഭ്യത എന്നിവ പ്രധാനമാണ്. ന്യൂമറോളജി ഒരു വഴികാട്ടിയാണ്, എന്നാല്‍ പ്രാക്റ്റിക്കലായി ചിന്തിച്ച് എപ്പോഴും തീരുമാനം എടുക്കണം.
ശ്രദ്ധിക്കേണ്ടത്
ഒരു വിവാഹ തീയതി തിരഞ്ഞെടുക്കാന്‍ സംഖ്യാശാസ്ത്രം ഉപയോഗിക്കുന്നത് നിങ്ങള്‍ക്ക് പലപ്പോഴും അര്‍ത്ഥവും ശുഭാപ്തിവിശ്വാസവും നല്കുന്നു. നിങ്ങളുടെ പങ്കാളിയുമായി ഊര്‍ജ്ജം കൈമാറുകയാണ് ഇത് വഴി സംഭവിക്കുന്നത്. അവിസ്മരണീയമായ ഒരു വിവാഹദിനം സൃഷ്ടിക്കാന്‍ സംഖ്യാശാസ്ത്രത്തെ നിങ്ങള്‍ക്ക് മനസ്സിലാക്കാം.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications