Latest Updates
-
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ! -
സൂര്യൻ അസ്തം നക്ഷത്രത്തിലേക്ക്: ഈ ആഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങളും ലളിതമായ പരിഹാരങ്ങളും -
തുലാം രാശിയിലെ ബുധൻ: ഈ ദിവസങ്ങളിൽ ഒപ്പുവെക്കുമ്പോൾ ശ്രദ്ധിക്കുക, ശുഭമുഹൂർത്തങ്ങൾ അറിയാം -
18 വയസ്സിൽ താഴെയുള്ളവരുടെ വിവാഹം: പോക്സോ നിയമത്തിൽ നിന്ന് രക്ഷയില്ലെന്ന് ഹൈക്കോടതി -
സെപ്റ്റംബർ 28 മുതൽ ഒക്ടോബർ 4 വരെ: ഈ 5 രാശിക്കാർക്ക് വൻ ധനയോഗം, കരിയറിൽ വൻ കുതിപ്പ്! -
2026 സെപ്റ്റംബർ 28 നക്ഷത്രഫലം: രേവതിയിൽ നിന്ന് അശ്വതിയിലേക്ക്, ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം! -
ഇന്നത്തെ രാശിഫലം: ഈ 12 രാശിക്കാർക്കും ഇന്ന് നേട്ടങ്ങളുടെ ദിനം, അറിയാം നിങ്ങളുടെ ഭാഗ്യനിറവും നമ്പറും
ജനനം ഈ തീയ്യതിയിലാണോ? മുന്ജന്മത്തിലെ പാപം മൂലം ഈ ജന്മത്തില് ഒരിക്കലും കടബാധ്യത തീരില്ല
Financial debt: സംഖ്യാശാസ്ത്രത്തിന് വളരെയധികം പ്രാധാന്യമാണ് ഇന്ത്യയില്‍ നിലനില്‍ക്കുന്നത്. ഓരോ സംഖ്യകള്‍ക്കും അതിന്റെതായ പ്രത്യേകതകള്‍ സംഖ്യാ ശാസ്ത്രത്തില്‍ പറയുന്നു. ഒരു വ്യക്തി ജനിച്ച മാസവും, തീയ്യതിയും അനുസരിച്ച്, ആ വ്യക്തികളുടെ ഭാവിയും നിര്‍ണ്ണയിക്കാന്‍ സംഖ്യാശാസ്ത്രത്തിലൂടെ സാധിക്കുന്നതാണ്. ഒരു വ്യക്തിയുടെ ജനന സമയം, തീയ്യതി, മാസ സംഖ്യ എന്നിവയെല്ലാം ഭാവി നിര്‍ണ്ണയിക്കുന്ന ഘടകങ്ങളാണ്.

സംഖ്യാശാസ്ത്ര പ്രകാരം, താഴെ പറയുന്ന തീയ്യതികളില്‍ ജനിച്ചവര്‍ക്ക്, മുന്ജന്മത്തിലെ പാപഫലം എന്ന രീതിയില്‍ ഈ ജന്മത്തില് കടബാധ്യതകള്‍ വിട്ടൊഴിയുകയില്ല എന്നാണ്. ഒരു ബാധ്യത തീരുമ്പോള്‍ അടുത്ത ബാധ്യത ഇവരില്‍ വന്നു ചേരുന്നതാണ്. ജീവിതാവസാനം വരെ ഇവരില്‍ ബാധ്യതകള്‍ ഒഴിയുകയില്ല. സംഖ്യാശാ്ത്ര പ്രകാരം, 13, 14, 16, 19 എന്നീ തീയ്യതികളില്‍ ജനിച്ചവര്‍ക്കാണ് ഈ സാമ്പത്തിക പ്രതിസന്ധി നേരിടേണ്ടി വരിക. ഈ തീയ്യതികളില്‍ ജനിച്ചവര്‍ ഏതെല്ലാം തരത്തില്‍ ബുദ്ധിമുട്ടുകള്‍ അനുഭവിക്കും എന്ന് നോക്കാം.
13
വളരെ പെട്ടെന്ന് നേട്ടങ്ങളിലേയ്ക്ക് എത്തിപ്പെടാന്‍ പറ്റാത്തവരായിരിക്കും ഈ തീയ്യതികളില്‍ ജനിച്ചവര്‍. സാമ്പത്തിക ബാധ്യതകള്‍ ഇവരെ വട്ടമിടുന്നതായിരിക്കും. എല്ലായ്പ്പോഴും പ്രശ്നങ്ങള്‍ നേരിടേണ്ടതായി വന്നേക്കാം. കുറച്ചധികം കഷ്ടപ്പെട്ടാല്‍ മാത്രമായിരിക്കും ഇവര്‍ക്ക് നേട്ടങ്ങള്‍ ഉണ്ടാകുന്നത്. പ്രത്യേകിച്ച്, തൊഴില്‍ രംഗത്ത് നല്ലരീതിയില്‍ കഷ്ടപ്പാട് അനുഭവിക്കേണ്ടതായി വന്നേക്കാം. ക്ഷമയോടെ ഓരോ കാര്യങ്ങളും നിരന്തരം പരിശ്രമിച്ചാല്‍ മാത്രമായിരിക്കും ജീവിതത്തില്‍ വിജയിക്കാന്‍ ഇവര്‍ക്ക് സാധിക്കുക.
14
മുന്‍കാല ജീവിതത്തില്‍ വരുത്തിവെച്ച പ്രശ്നങ്ങള്‍ ഈ ജന്മത്തിലും ഈ തീയ്യതികളില്‍ ജനിച്ചവരെ പിന്തുടരാം. ഇതുമൂലം സാമ്പത്തിക പ്രശ്നങ്ങള്‍ ഇവരില്‍ നിന്നും അകലുന്നതായിരിക്കുകയില്ല. കഷ്ടപ്പാടുകള്‍ വളരെയധികം അനുഭവിക്കേണ്ടതായി വന്നേക്കാം. പണം കയ്യില്‍ വന്നാലും ഒട്ടും നിലനില്‍ക്കാത്ത അവസ്ഥ ഈ തീയ്യതികളില്‍ ജനിച്ചവര്‍ക്ക് ഉണ്ടായേക്കാം. പ്ലാന്‍ ചെയ്ത രീതിയില്‍ പല കാര്യങ്ങളും നടക്കാത്ത അവസ്ഥയും ഇവര്‍ക്ക് ഉണ്ടായേക്കാം.
16
എത്ര ശ്രമിച്ചാലും കടബാധ്യത ഇവരില്‍ നിന്നും അകലുന്നതായിരിക്കുകയില്ല. തുടക്കത്തില്‍ ചെറിയ തുകകളായിരിക്കും കടബാധ്യത ഉണ്ടാവുക. സാവധാനത്തില്‍ ഇവ വലിയ തുകകളായി മാറുന്നതാണ്. പലപ്പോഴും അമിതമായിട്ടുള്ള ചിലവ് ഇവരെ സാമ്പത്തിക പ്രതിസന്ധിയിലേയ്ക്ക് നയിക്കുന്നതാണ്. ശമ്പളം പോലും തികയാത്ത അവസ്ഥ ഈ തീയ്യതിയില്‍ ജനിച്ചവരില്‍ ഉണ്ടായിരിക്കുന്നതാണ്. പലപ്പോഴും ഇത്തരം സാമ്പത്തിക പ്രതിസന്ധി മാനസിക വിഷമങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിലേയ്ക്ക് നയിക്കാം. കഷ്ടപ്പാട് ഇവരില്‍ വര്‍ദ്ധിക്കുന്നതാണ്. വീട്ടുകാരില്‍ നിന്നുപോലും സഹായം ലഭിക്കാത്ത അവസ്ഥയും ഇവര്‍ക്ക് ഉണ്ടായേക്കാം. നിരന്തരം പരിശ്രമിച്ചാല്‍ ഈ പ്രശ്നങ്ങളില്‍ നിന്നും മറികടക്കാനുള്ള പരിഹാരവും ഇവര്‍ക്ക് മുന്പില് തെളിയുന്നതാണ്.
19
നിരന്തരം പരിശ്രമിച്ചാല്‍ മാത്രമായിരിക്കും ഇവരില്‍ കടബാധ്യതകള്‍ ഇല്ലാതാവുകയുള്ളൂ. സാമ്പത്തിക പ്രശ്നങ്ങള്‍ കുടുംബ പ്രശ്നങ്ങള്‍ ഉണ്ടാകുന്നതിനും കാരണമാകാം. തൊഴില്‍ രംഗത്ത് നേട്ടങ്ങള്‍ ഉണ്ടാക്കിയെടുക്കാന്‍ കഷ്ടപ്പെടേണ്ടതായി വന്നേക്കാം. പണം തികയാത്ത അവസ്ഥയും ഈ തീയ്യതിയില്‍ ജനിച്ചവര്‍ക്ക് ഉണ്ടാകാന്‍ സാധ്യത.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications
