Latest Updates
-
ഒക്ടോബർ 3 നക്ഷത്രഫലം: തിരുവാതിര നക്ഷത്രക്കാർക്ക് ഇന്ന് അനുകൂല സമയം; 27 നക്ഷത്രക്കാരുടെയും സമ്പൂർണ്ണ ഫലങ്ങൾ അറിയാം -
ഒക്ടോബർ 3 ശനിയാഴ്ച: ഇന്നത്തെ രാശിഫലവും ശുഭസമയങ്ങളും; ശനിദോഷം അകറ്റാൻ ഈ വഴികൾ പരീക്ഷിക്കൂ -
കേരളത്തിൽ കനത്ത മഴയും കാറ്റും: ഇടിമിന്നൽ ജാഗ്രത, ഇന്ന് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്! -
ഏഷ്യൻ ഗെയിംസ് ഇന്ന്: ലവ്ലിനയും ഹോക്കി ടീമും സ്വർണ്ണപ്പോരാട്ടത്തിൽ; ഇന്ത്യയുടെ മെഡൽ പ്രതീക്ഷകൾ ഇങ്ങനെ -
ഒക്ടോബറിൽ സർവ്വാർത്ഥ സിദ്ധി യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം ഇതാണ് -
ദൃശ്യം 3 ലുക്ക് സ്വന്തമാക്കാം: മോഹൻലാലിനെപ്പോലെ സ്റ്റൈലിഷ് താടിയും തിളങ്ങുന്ന ചർമ്മവും നേടാൻ ഈ ഗ്രൂമിംഗ് ടിപ്സ് പരീക്ഷിക്കൂ -
ചൂല് വെക്കുന്നതിൽ ഈ തെറ്റ് പറ്റിയോ? വീട്ടിലെ ഐശ്വര്യം കുറയാൻ കാരണമാകും, ശ്രദ്ധിക്കുക -
ആമസോൺ, ഫ്ലിപ്കാർട്ട് ഓഫറുകൾ: വമ്പൻ ലാഭം നേടാൻ ഈ കാര്യങ്ങൾ മറക്കരുത് -
ദില്ലിയിലെ വായുനിലവാരം മോശമാകുന്നു; യാത്രക്കാർക്കും താമസക്കാർക്കും ജാഗ്രതാ നിർദ്ദേശം -
ഗാന്ധി ജയന്തി: ഇന്ന് കേരളത്തിൽ മദ്യശാലകൾ തുറക്കുമോ? അറിയേണ്ടതെല്ലാം ഇവിടെ!
അനന്ത്-രാധിക വിവാഹത്തീയതിക്ക് ഒരു പ്രത്യേകതയുണ്ട്, ഇരുവരുടെയും ജാതകത്തില്‍ അത് വ്യക്തം
ആഡംബരം കൊണ്ടും സെലിബ്രിറ്റി സാന്നിധ്യം കൊണ്ടും ആഭരണ, വസ്ത്ര വൈവിധ്യം കൊണ്ടും ലോകശ്രദ്ധ നേടിയ വിവാഹമായിരുന്നു അനന്ത് അംബാനിയുടെ വിവാഹം. അനന്തിന്റെയും രാധിക മെര്‍ച്ചന്റിന്റെയും വിവാഹം കഴിഞ്ഞിട്ട് അഞ്ച് ദിവസം പിന്നിട്ടെങ്കിലും വിവാഹവിശേഷങ്ങള്‍ ഇനിയും പറഞ്ഞുതീര്‍ന്നിട്ടില്ല. വിവാഹത്തിന് ഇരുവരും ധരിച്ചിരുന്ന വസ്ത്രങ്ങള്‍ മുതല്‍ ഇവരുടെ പ്രണയകഥ വരെ ഇന്റെര്‍നെറ്റില്‍ ഓളം സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്.

ഇതിനിടെ ഇവരുടെ ദാമ്പത്യജീവിതം സംബന്ധിച്ച ജ്യോതിഷപ്രവചനങ്ങളും പുറത്തുവന്നിട്ടുണ്ട്. വിവാഹവേദിയില്‍ കൈകോര്‍ത്ത് പിടിച്ചും ഒന്നിച്ച് നൃത്തം ചെയ്തും പരസ്പരം പുഞ്ചിരിച്ചും പ്രണയ ഓര്‍മ്മകള്‍ പങ്കുവെച്ചും തമ്മിലുള്ള പൊരുത്തം ഇവര്‍ തെളിയിച്ചതാണ്. എങ്കിലും വിവാഹ മുഹൂര്‍ത്തവും ജാതകവും പ്രകാരം അവരുടെ ദാമ്പത്യജീവിതം സംബന്ധിച്ച് പുറത്തുവന്നിരിക്കുന്ന പ്രവചനങ്ങള്‍ നോക്കാം.
ന്യൂമറോളജി പ്രകാരം വളരെ ശുഭകരം
ന്യൂമറോളജി അഥവാ സംഖ്യാശാസ്ത്രപ്രകാരം അനന്തിന്റെയും രാധികയുടെയും വിവാഹം നടന്നത് വളരെ വിശേഷപ്പെട്ട ദിനത്തിലാണെന്നും അവരുടെ ജന്മസംഖ്യകളും വിവാഹത്തീയതിയും തമ്മില്‍ ബന്ധമുണ്ടെന്നും ഇരുവരുടെയും വിവാഹത്തില്‍ പങ്കെടുത്ത പ്രശസ്ത ജ്യോതിഷ പണ്ഡിതനും ന്യൂമറോളജിസ്റ്റുമായ സഞ്ജയ് ബി ജുമാനിയുടെ മകന് അനീഷ് എസ് ജുമാനി പറയുന്നു.
അനന്തിന്റെയും രാധികയുടെയും ജീവിതത്തില്‍ 9 എന്ന സംഖ്യയ്ക്ക് വളരെ പ്രധാന്യമുള്ളതായി കാണാം. ഇരുവരുടെ ജന്മദിന സംഖ്യയുടെ ആകെത്തുക ഒമ്പതാണ്. അനന്തിന്റെ ജന്മദിനം ഏപ്രില്‍ ഒമ്പതും രാധികയുടേത് ഡിസംബര്‍ 18മാണ്. ഇരുവരും അഗ്നിതത്വ രാശികളില് പിറന്നവരാണ്. മേടം രാശിയിലാണ് അനന്തിന്റെ ജന്മദിനം, രാധിക ധനുവിലും. ഇരുവരുടെ ജാതകത്തിലും ചൊവ്വയുടെ വ്യക്തമായ സ്വാധീനം കാണാം.
ജൂലൈ 12 എന്ന തീയ്യതിയും അനന്ത്-രാധിക വിവാഹത്തിന് ഏറ്റവും അനകൂലമായ തീയ്യതിയാണ്. 12 എന്ന തീയ്യതി വ്യാഴത്തിന് ആധിപത്യമുള്ള തീയ്യതിയാണ്. സമ്പത്ത്, ഐശ്വര്യം, വിവേകം എന്നിവയുടെയെല്ലാം പ്രതിനിധിയാണ് വ്യാഴം. വിവാഹത്തീയതിയുടെ തുക 3 ആണ്. ഇരുവരും വിവാഹം കഴിക്കുന്നത് 30-ാം വയസ്സിലാണ്. ഇവിടെയും മൂന്നിനാണ് പ്രാധാന്യം. അനന്തിന്റെയും രാധികയുടെയും പേരിലെ ആദ്യ അക്ഷരങ്ങളായ AR എന്നിവയുടെ മൂല്യങ്ങള്‍ കൂട്ടിയാലും 3 ആണ് ലഭിക്കുക. 3,6,9 എന്നീ സംഖ്യകള്‍ ഒരേ വിഭാഗത്തിലുള്ളതാണ്. ഈ സംഖ്യകള്‍ പരസ്പരം ഭാഗ്യവും ശുഭഫലദായകവുമാണ്. അതിനാല്‍ തന്നെ 9 ജന്മസംഖ്യ ആയിട്ടുള്ളവര്‍ക്ക് വിവാഹത്തിന് ഏറ്റവും അനുകൂലമായ തീയ്യതിയാണ് 12.
അംബാനി കുടുംബത്തിലെ എല്ലാവരുടെയും രാശികള്‍ മേടം രാശിയോ വൃശ്ചികം രാശിയോ ആണ്. ഈ രണ്ട് രാശികളിലും 9 എന്ന സംഖ്യയുടെയും ചൊവ്വയുടെയും ആധിപത്യം കാണാം. ജിയോ ബ്രാന്‍ഡിലും 9 എന്ന സംഖ്യയുടെ പ്രഭാവം ഉണ്ടായതില്‍ അത്ഭുതപ്പെടാനിലെന്നും അനീഷ് എസ് ജുമാനി പറയുന്നു.
മറ്റ് പ്രവചനങ്ങള്‍
ഇരുവരുടെയും ഗ്രഹനിലയും ജാതകവും അനുസരിച്ച് രാധികയും അനന്തും ഉത്തമ പങ്കാളികള്‍ ആയിരിക്കും. അവര്‍ക്ക് അവരുടെ ജീവിതം മികച്ച രീതിയില്‍ കൈകാര്യം ചെയ്യാന്‍ കഴിയും. പരസ്പരം ബഹുമാനമുള്ള അവരുടെ ദാമ്പത്യം വളരെ സന്തോഷകരമായിരിക്കും. പരസ്പരം ആഴത്തിലുള്ള ഒരു ബന്ധം അവര്‍ക്കിടയില്‍ ഉണ്ടായിരിക്കും. ഭാവിയില്‍ അനന്തിന്റെ ഏറ്റവും വലിയ പിന്തുണ രാധിക ആയിരിക്കും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
