Latest Updates
-
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം
ചൊവ്വ, ഹനുമാന്, 9; 2025-ന് ചില പ്രത്യേകതകളുണ്ട്, ജീവിതം ആഗ്രഹിച്ചത് പോലെയാകണമെങ്കില്‍ അതറിയണം
2025-നെ ഏറെ പ്രതീക്ഷകളോടെയാണ് ആളുകള്‍ വരവേറ്റത്. ജീവിതാഭിലാഷങ്ങളും ലക്ഷ്യങ്ങളും സ്വപ്നങ്ങളുമെല്ലാം ഈ വര്‍ഷം സത്യമാകണമെന്നതാണ് എല്ലാവരുടെയും ആഗ്രഹം. അതിന് അനുകൂലമായ വര്‍ഷം തന്നെയാണ് 2025. അതുല്യമായ ഊര്‍ജവും പ്രപഞ്ചശക്തിയും ഈ വര്‍ഷം അനുഭവപ്പെടുമെന്നാണ് വേദ ജ്യോതിഷം പറയുന്നത്. നിരവധി സുപ്രധാന ഗ്രഹങ്ങളുടെ രാശിമാറ്റം ഈ വര്‍ഷത്തെ ജീവിതത്തിലെ ഒരിക്കലും മറക്കാനാകാത്ത വര്‍ഷമാക്കി മാറ്റും. ശനി, വ്യാഴം, രാഹു-കേതുക്കള്‍ എന്നിവയുടെ രാശിമാറ്റം 12 രാശികളുടെയും ജീവിതത്തിലെ ഏതാണ്ട് എല്ലാ മേഖലകളിലും മാറ്റങ്ങള്‍ കൊണ്ടുവരും. അതല്ലാതെ ന്യൂമറോളജി പ്രകാരവും 2025-ന് ചില പ്രത്യേകതകള്‍ ഉണ്ട്. അവ എന്തെല്ലാമാണെന്ന് നോക്കാം.

2025 ന്യൂമറോളജി
2025 എന്ന വര്‍ഷത്തിലെ സംഖ്യകള്‍ തമ്മില്‍ കൂട്ടുമ്പോള്‍ ഒമ്പത് എന്ന അക്കമാണ് കിട്ടുക. ചൊവ്വയാണ് ആ സംഖ്യയുടെ അധിപതി. യുദ്ധത്തിന്റെയും സൈനികബലത്തിന്റെയും ഗ്രഹമായ ചൊവ്വ വേദ ജ്യോതിഷത്തിലെ ശക്തമായ ഗ്രഹമാണ്. അതുമാത്രമല്ല 2025 ചൊവ്വയുടെ ദേവനായ ഹനുമാനുമായും ബന്ധപ്പെട്ടിരിക്കുന്നു. 2025-ല്‍ ഹനുമാനെ ഭജിക്കുകയാണെങ്കില്‍ ആ വര്‍ഷത്തെ സാധ്യതകള്‍ പരമാവധി ഉപയോഗപ്പെടുത്താനാകും. എല്ലാ രാശികളിലും ചൊവ്വയുടെയും ഹനുമാന്റെയും പ്രഭാവം ഉണ്ടാകുമെങ്കിലും ചില രാശികള്‍ പ്രത്യേകിച്ച് ഈ രണ്ട് ശക്തികളുടെ സ്വാധീനത്തിലായിരിക്കും. അവര്‍ക്ക് വിശേഷമായ ദൈവികാനുഭവവും സംരക്ഷണവും നല്‍കും. നിരവധി സാധ്യതകളും വെല്ലുവിളികളും നേട്ടങ്ങളും അവരെ ഈ വര്‍ഷം കാത്തിരിക്കുന്നു. ഏതെല്ലാമാണ് ഈ രാശികള്‍ എന്ന് നോക്കാം.
മേടം
അശ്വതി, ഭരണി, കാര്‍ത്തിക 1/4
2025 മേടം രാശിയില്‍ ജനിച്ചവര്‍ക്ക് അളവറ്റ സാധ്യതകളാണ് മുന്നോട്ട് വെക്കുന്നത് .ചൊവ്വയാണ് ഈ രാശിയുടെ അധിപതി എന്നതിനാല്‍ ചൊവ്വയുടെ വര്‍ഷമായ 2025-ല്‍ ഇവര്‍ക്ക് ഇതുവരെയില്ലാത്ത ആത്മവിശ്വാസവും ധൈര്യവും തോന്നും. ഇതിലൂടെ മേടം രാശിക്കാര്‍ക്ക് അസാധ്യമെന്ന് തോന്നിയ കാര്യങ്ങള്‍ പോലും ചെയ്യാനാകും. കരിയറിലും സംരംഭങ്ങിലും അടക്കം പല മേഖലകളിലും വിജയമുണ്ടാകും. സാമ്പത്തിക വളര്‍ച്ചയ്ക്ക് നിരവധി സാധ്യതകള്‍ ഉയര്‍ന്നുവരും. ഇത് ഇവരുടെ ധനസ്ഥിതിയില്‍ വലിയ മാറ്റമുണ്ടാക്കും. ലക്ഷ്യങ്ങളില്‍ എത്തിച്ചേരുക മാത്രമല്ല, ഭാവി കൂടി ഭദ്രമാക്കാന്‍ സാധിക്കും. അതുകൊണ്ട് മേടം രാശിക്കാര്‍ 2025 മുന്നോട്ട് വെക്കുന്ന അവസരങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തുക.
കര്‍ക്കിടകം
പുണര്‍തം 1/4, പൂയ്യം, ആയില്യം
വര്‍ഷത്തിന്റെ തുടക്കത്തില്‍ ചൊവ്വ കര്‍ക്കിടകം രാശിയിലായിരിക്കും. ചൊവ്വ ദുര്‍ബലമായിരിക്കുന്ന രാശിയാണിത്. എന്നാല്‍ കര്‍ക്കിടകം രാശിയില്‍ പിറന്നവര്‍ക്ക് വലിയ നേട്ടങ്ങള്‍ ചൊവ്വയാല്‍ ലഭിക്കും. ചൊവ്വയുടെ സ്വാധീനം കൊണ്ട് കര്‍ക്കിടകം രാശിക്കാര്‍ അവരുടെ കംഫര്‍ട്ട് സോണില്‍ നിന്ന് പുറത്തുകടക്കുകയും അതവരുടെ ജീവിതത്തില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടാക്കുകയും ചെയ്യും. ഈ മാറ്റം കരിയറിലും ജോലിയിലും പ്രതിഫലിക്കും. പുതിയ ജോലി അവസരങ്ങള്‍ ലഭിക്കും. പുതിയ തൊഴില്‍ മേഖലകള്‍ ഇവര്‍ കണ്ടെത്തും. വ്യക്തിബന്ധങ്ങളില്‍ പ്രത്യേകിച്ച് കുടുംബബന്ധങ്ങളില്‍ വളരെ നല്ല കാര്യങ്ങള്‍ സംഭവിക്കുന്ന വര്‍ഷമായിരിക്കും 2025. അതുകൊണ്ട് കര്‍ക്കിടകം രാശിക്കാരെ സംബന്ധിച്ച് തൊഴില്‍പരമായും കുടുംബപരമായും നല്ല കാര്യങ്ങള്‍ സംഭവിക്കും.
ചിങ്ങം
മകം, പൂരം, ഉത്രം 1/4
ചിങ്ങം രാശിയില്‍ ജനിച്ച ആളുകള്‍ക്ക് 2025 നല്ലൊരു ഭാവിയാണ് മുന്നോട്ടുവെക്കുന്നത്. ചൊവ്വയുടെ സ്വാധീനം ഇവരില്‍ ശുഭാപ്തി വിശ്വാസം പകരും. പുതിയ അവസരങ്ങള്‍ കണ്ടെത്താന്‍ ഇവര്‍ തയ്യാറാകും. വ്യക്തിപരമായ പുരോഗതിയും സന്തോഷവും ജീവിതത്തിലുണ്ടാകും. ബിസിനസ് രംഗത്തുള്ളവര്‍ക്ക് വരുമാനത്തിലും ലാഭത്തിലും കാര്യമായ വര്‍ധനയുണ്ടാകും. വ്യക്തിപരമായി ആത്മപരിശോധന നടത്തുകയും വളര്‍ച്ചയ്ക്കും മാറ്റത്തിനുമുള്ള മേഖലകള്‍ തിരിച്ചറിയുകയും ചെയ്യും.
കുംഭം
അവിട്ടം 1/2, ചതയം, പൂരുരുട്ടാതി 3/4
കുംഭം രാശിയില്‍ ജനിച്ചവര്‍ക്ക് ചൊവ്വയുടെ പ്രത്യേക അനുഗ്രഹം നേടാന്‍ കഴിയും. ജീവിതത്തില്‍ സന്തോഷം തിരയടിക്കും. ഏറെക്കാലമായി അലട്ടിയ കുടുംബപ്രശ്നങ്ങള്‍ അവസാനിക്കും. സന്തോഷവും സമാധാനവും തിരിച്ചെത്തും. ദാമ്പത്യത്തില്‍ സന്തോഷവും സംതൃപ്തിയും ഉണ്ടാകും. സാമ്പത്തികം ഭദ്രമാകും. ആരോഗ്യം തൃപ്തികരമായിരിക്കും. കുംഭം രാശിക്കാര്‍ക്ക് ലക്ഷ്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ മികച്ച വര്‍ഷമാണിത്. ഇവരുടെ നിശ്ചയദാര്‍ഢ്യവും അധ്വാനവും ഫലം കാണും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications
