Latest Updates
-
ഓഗസ്റ്റ് 5-ലെ ബുധൻ മാറ്റം: പണമിടപാടുകളിൽ ജാഗ്രത, ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വൻ നേട്ടങ്ങൾ! -
ചൊവ്വ മിഥുനം രാശിയിലേക്ക്: സാങ്കേതികവിദ്യയിലും യാത്രകളിലും വരാനിരിക്കുന്ന മാറ്റങ്ങൾ ശ്രദ്ധിക്കൂ! -
ഓഗസ്റ്റ് 4: രവി യോഗവും അഭിജിത്ത് മുഹൂർത്തവും; ഈ സമയത്ത് കാര്യങ്ങൾ ചെയ്താൽ വൻ വിജയം ഉറപ്പ്! -
ഇന്ന് രാത്രി അശ്വതി നക്ഷത്ര മാറ്റം: ഈ 5 രാശിക്കാർക്ക് ഭാഗ്യത്തിന്റെ പെരുമഴക്കാലം! -
2026 ഓഗസ്റ്റ് 4 നക്ഷത്രഫലം: കരിയറിലും സാമ്പത്തിക നേട്ടവുമായി ഈ നക്ഷത്രക്കാർ, ഇന്ന് നിങ്ങളുടെ ഭാഗ്യദിനമോ? -
ഓഗസ്റ്റ് 4 രാശിഫലം: സാമ്പത്തിക നേട്ടവും ഭാഗ്യവും തേടിയെത്തും; ഇന്നത്തെ ദിവസം ഈ രാശിക്കാർക്ക് സുവർണ്ണകാലം! -
അടുക്കളയിലെ ഈ വാസ്തു തെറ്റുകൾ സാമ്പത്തിക ബാധ്യത വരുത്തുമോ? ഐശ്വര്യത്തിന് ചെയ്യേണ്ട മാറ്റങ്ങൾ -
വീട്ടിൽ ക്ലോക്ക് വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; സാമ്പത്തിക നേട്ടത്തിനും സമാധാനത്തിനും വാസ്തു പറയുന്നത് ഇതാണ് -
ശമ്പളം കിട്ടിയോ? വാലറ്റിൽ ഈ സാധനങ്ങൾ ഉണ്ടെങ്കിൽ പണം കൈയിൽ നിൽക്കില്ല! -
വ്യാഴം പൂയ്യം നക്ഷത്രത്തിലേക്ക്: ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങളും സാമ്പത്തിക നേട്ടങ്ങളും
കണക്കില്ലാതെ ധനം കയ്യില്‍ വരുന്ന അപൂര്‍വ്വ സമയം; നവംബറിലെ ഭാഗ്യരാശികള്‍ ഇവയാണ്
ഏറെ പ്രതീക്ഷയോടെയാണ് ആളുകള്‍ ഓരോ പുതിയ മാസത്തെയും വരവേല്‍ക്കുന്നത്. മുന്‍മാസത്തേക്കാള്‍ കൂടുതല്‍ മികച്ച, നേട്ടങ്ങളുടെ ഒരു മാസമായിരിക്കണം വരാന്‍ പോകുന്നതെന്ന് ഏവരും ആഗ്രഹിക്കുന്നു. വേദ ജ്യോതിഷം അനുസരിച്ച് ഓരോ മാസവും സംഭവിക്കുന്ന ഗ്രഹ മാറ്റങ്ങളും നക്ഷത്ര വിന്യാസങ്ങളും കൊണ്ട് ശുഭയോഗങ്ങളും അശുഭയോഗങ്ങളും സൃഷ്ടിക്കപ്പെടുന്നു. ആളുകളുടെ ജീവിതത്തില്‍ നല്ല സമയവും ചീത്ത സമയവും സൃഷ്ടിക്കപ്പെടുന്നത് ഇതുമൂലമാണ്.

നവംബര്‍ മാസത്തിലും വളരെ സവിശേഷമായ ചില ഗ്രഹമമാറ്റങ്ങള് നടക്കുന്നുണ്ട്. ശുക്രന്റെയും വ്യാഴത്തിന്റെയും രാശിമാറ്റത്തിലൂടെ പരിവര്‍ത്തന രാജയോഗം സൃഷ്ടിക്കപ്പെടുന്നുണ്ട്. ഈ അപൂര്‍വ്വ രാജയോഗത്തിലൂടെ അടുത്ത മാസം അഞ്ച് രാശികള്‍ക്ക് പലവിധ നേട്ടങ്ങളും ഭാഗ്യങ്ങളും തേടിയെത്താന്‍ പോകുകയാണ്. കരിയറിലും ബിസിനസിലും നേട്ടങ്ങളും പ്രണയജീവിതത്തിലും ദാമ്പത്യത്തിലും സന്തോഷവും ഉണ്ടാകാന്‍ പോകുന്ന രാശികള്‍ ഏതെല്ലാമാണെന്ന് നോക്കാം.
ഇടവം
ഇടവം രാശിക്കാര്‍ക്ക് നവംബര്‍ മാസം നല്ല മാസമാണ്. ഏകാഗ്രതയോടെയും ശ്രദ്ധയോടെയും ജോലികള്‍ ചെയ്തുതീര്ക്കാന് സാധിക്കും. മറ്റുള്ളവരുമായുള്ള ഇടപെടലുകളിലൂടെ നേട്ടങ്ങള്‍ ഉണ്ടാകും. ജോലി അന്വേഷിക്കുന്നവര്‍ക്ക് ഈ മാസം നല്ല അവസരങ്ങള്‍ കൈവരും. ഉന്നതരെ പരിചയപ്പെടാനും ഭാവിയില്‍ അതിലൂടെ നേട്ടമുണ്ടാക്കാനും സാധിക്കും. ജോലിസ്ഥലത്ത് സഹപ്രവര്‍ത്തകരുമായുള്ള ബന്ധം മെച്ചപ്പെടുകയും ഒന്നിച്ച് ജോലികള്‍ ചെയ്തുതീര്‍ക്കുകയും ചെയ്യും. പ്രണയജീവിതത്തില്‍ സുന്ദരമൂഹൂര്‍ത്തങ്ങള്‍ ഉണ്ടാകും. ദാമ്പത്യജീവിതത്തിലും ഈ മാസം അനുകൂലമായ ചില കാര്യങ്ങള്‍ സംഭവിക്കും.
കര്‍ക്കടകം
നവംബര്‍ മാസം കര്‍ക്കടകം രാശിക്കാര്‍ക്ക് ഏറെ നേട്ടങ്ങള്‍ ലഭിക്കും. അനാവശ്യ ചിന്തകള്‍ അവസാനിപ്പിച്ച് സമാധാനം കണ്ടെത്താന്‍ സാധിക്കും. കരിയറില്‍ ആഗ്രഹിച്ചതും വിചാരിച്ചതുമായ കാര്യങ്ങള്‍ നേടാനാകും. പുതിയ ജോലി അന്വേഷിക്കുന്നവര്‍ക്ക് നല്ല അവസരങ്ങള്‍ വന്നെത്തും. കഴിവുകള്‍ പ്രയോജനപ്പെടുത്തി കൊണ്ട് അവസരങ്ങള്‍ ഫലപ്രദമായി വിനിയോഗിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് ഈ മാസം പഠനകാര്യങ്ങളില്‍ കൂടുതല്‍ മികവ് പുലര്‍ത്താന്‍ സാധിക്കും. പുതിയ ആളുകളുമായി പരിചയപ്പെടാനും ബന്ധം നിലനിര്‍ത്താനും കഴിയും.
ചിങ്ങം
ചിങ്ങം രാശിയില്‍ ജനിച്ച ആളുകള്‍ക്ക് നവംബര്‍ മാസത്തില്‍ കുടുംബജീവിതത്തില്‍ സന്തോഷവും സുഖവും ലഭിക്കും. കുടുംബത്തോടൊപ്പം കൂടുതല്‍ സമയം ചിലവഴിക്കുകയും കുടുംബത്തിലെ അസ്വസ്ഥതകള്‍ ഇല്ലാതാകുകയും ചെയ്യും. മനസ്സിന് സന്തോഷവും സമാധാനവും അനുഭവപ്പെടും. പുതിയ ജോലി അന്വേഷിക്കുന്നവര്‍ക്ക് ഈ മാസം അതിനുള്ള അവസരം വന്നെത്തും. തൊഴില്‍പരമായും സാമ്പത്തികമായും ജീവിതത്തില്‍ പുരോഗതിയുണ്ടാകും. ധനലാഭം കൈവരും. വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തില്‍ മികവ് പുലര്‍ത്താന്‍ കഴിയും.
മകരം
മകരം രാശിയില്‍ ജനിച്ച ആളുകള്‍ക്ക് നവംബര്‍ മാസം ആഗ്രഹിച്ച മാറ്റങ്ങള്‍ ജീവിതത്തില്‍ വന്നെത്തുന്ന സമയമാണ്. സമാഹികമായ കാര്യങ്ങളില്‍ സക്രിയരായിരിക്കുകയും സമൂഹത്തില്‍ ഉന്നതസ്ഥാനം നേടുകയും ചെയ്യും. സുഹൃത്തുക്കളുടെയും വീട്ടുകാരുടെയും സഹകരണം എപ്പോഴുമുണ്ടാകും. ആഗ്രഹിച്ച കാര്യങ്ങളെല്ലാം നേടാന്‍ ഉത്തമമായ സമയമാണ്. ജോലിസ്ഥലത്ത് ഉത്സാഹത്തോടെയും ഊര്‍ജസ്വലതയോടെയും പ്രവര്‍ത്തിക്കും. സഹപ്രവര്‍ത്തകര്‍ക്കൊപ്പം നിന്ന് ജോലി ചെയ്യാനും നേതൃസ്ഥാനത്ത് നിന്ന് കാര്യങ്ങള്‍ നിര്‍വ്വഹിക്കാനും കഴിയും. സാമ്പത്തികസ്ഥിതി വളരെയധികം മെച്ചപ്പെടും. നിക്ഷേപങ്ങളില്‍ നിന്നും മികച്ച ലാഭം തേടിയെത്തും. ജീവിതപങ്കാളിക്കൊപ്പം ദാമ്പത്യം സന്തോഷകരമായി കൊണ്ടുപോകാന്‍ സാധിക്കും.
കുംഭം
കുംഭം രാശിയില്‍ ജനിച്ച ആളുകള്‍ക്ക് കരിയറിലെ ഏറ്റവും മികച്ച സമയമായിരിക്കും നവംബറില്‍ ഉണ്ടാകുക. സമൂഹത്തിലും ജോലിസ്ഥലത്തും ഇവര്‍ക്ക് നല്ല പേര് നേടാന്‍ കഴിയും. കൂടുതല്‍ ആത്മാര്‍ത്ഥതയോടെയും അര്‍പ്പണ മനോഭാവത്തോടെയും ജോലി ചെയ്യാന്‍ കഴിയും. ജോലിയില്‍ പുതിയ ഉത്തരവാദിത്തങ്ങള്‍ തേടിയെത്തുകയും അത് പൂര്‍ത്തീകരിക്കുകയും ചെയ്യും. ജോലി അന്വേഷിക്കുന്നവര്‍ക്ക് ആഗ്രഹിച്ച ജോലി നേടാനാകും. നിക്ഷേപങ്ങള്‍ നടത്താന്‍ അനുകൂല സമയമാണിത്. വാഹനമോ വീടോ വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അതിന് സാധിക്കും.പുതിയ വരുമാന സ്രോതസ്സുകള്‍ ഇവര്‍ക്ക് മുമ്പില്‍ തെളിയുകയും അതിലൂടെയുള്ള ധനനേട്ടങ്ങള്‍ സാമ്പത്തികസ്ഥിതിയില്‍ കാര്യമായ മാറ്റമുണ്ടാക്കുകയും ചെയ്യും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.
The image used in the story is AI-generated



Click it and Unblock the Notifications