Latest Updates
-
ഗണേശചതുർത്ഥി: ഇന്നത്തെ അഭിജിത്ത് മുഹൂർത്തം എപ്പോൾ? യമകണ്ഡം ഒഴിവാക്കി കൃത്യമായ സമയം അറിയാം -
ഐഫോൺ 18 പ്രോ സ്വന്തമാക്കാൻ തിരക്ക്; ഡെലിവറി വൈകുമോ? അറിയേണ്ടതെല്ലാം ഇവിടെ -
ഇന്ന് രവി യോഗം: ശുഭകാര്യങ്ങൾക്ക് ഈ സമയം മാത്രം, നഗരങ്ങളിലെ കൃത്യമായ സമയക്രമം അറിയാം -
ഗണേശ വിസർജനത്തിന് ശേഷം ചർമ്മത്തിലും തലയോട്ടിയിലും അണുബാധയുണ്ടോ? ഈ മുൻകരുതലുകൾ നിർബന്ധം -
വിനായക ചതുർത്ഥി: വീടിന്റെ പ്രധാന വാതിൽ ഇങ്ങനെ ഒരുക്കിയാൽ ഐശ്വര്യം കൂടും, വാസ്തു പറയുന്നത് ഇതാണ് -
ഗണേശചതുർഥി: ഇന്ന് ബാങ്കുകൾക്കും ഓഹരി വിപണിക്കും അവധി; ഇടപാടുകൾ തടസ്സപ്പെടുമോ? -
ഗണേശ ചതുർത്ഥി: വാല്ലെറ്റ് വാസ്തുവും പണവും; ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഐശ്വര്യം കൂടും -
വീട്ടിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പ്രകാരം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ (2026) -
ഗണേശചതുർത്ഥി 2026: പ്രധാന നഗരങ്ങളിലെ രാഹുകാലം, യമകണ്ഡം സമയക്രമം ഇങ്ങനെ -
ഗണേശോത്സവ ദർശനത്തിന് ക്യൂ നിൽക്കുമ്പോൾ ചർമ്മം കരുതിയിരിക്കണം; ഈ മുൻകരുതലുകൾ അറിഞ്ഞിരിക്കൂ
7 ഗ്രഹങ്ങള്‍ രാശിമാറുന്നു; നവംബറില്‍ രാജയോഗം ഈ രാശിക്കാര്‍ക്ക്
നവംബര്‍ മാസത്തില്‍ 7 ഗ്രഹങ്ങളാണ് രാശിമാറാന്‍ ഒരുങ്ങുന്നത്. ശനി, സൂര്യന്, വ്യാഴം, ബുധന്‍, ശുക്രന്, രാഹു, കേതു എന്നിങ്ങനെ ഏഴോളം ദ്രഹങ്ങളാണ് രാശിമാറുന്നത്. ഈ പ്രധാന ഗ്രഹങ്ങളുടെ രാശിമാറ്റം ചില രാശിക്കാര്‍ക്ക് രാജയോഗത്തിന് വഴിയൊരുക്കുന്നു. ശനി കുഭംത്തിലേയ്ക്കും, സൂര്യന് തുലാം വൃശ്ചികം രാശിയിലേയ്ക്കും, ബുധന്‍ വൃശ്ചികം രാശിയില്‍ വക്രഗതിയിലേയ്ക്കും, വ്യാഴം ധനു രാശിയിലേയ്ക്കുമാണ് പ്രവേശിക്കുന്നത്.

വ്യാഴം നവംബര്‍ ഏഴോടെ ധനു രാശിയില്‍ എത്തും. രാഹുവും കേതുവും നവംബര്‍ 10 ന് നക്ഷത്രമാറ്റം ആരംഭിക്കും. ഈ മാറ്റങ്ങള്‍ ഏതെല്ലാം രാശിക്കാര്‍ക്ക് എന്തെല്ലാം സൗഭാഗ്യങ്ങളാണ് നല്‍കുന്നതെന്ന് നോക്കാം.
മേടം
ഏഴ് ഗ്രഹങ്ങളുടെ സ്ഥാനമാറ്റം മേടം രാശിക്കാര്‍ക്ക് നിരവധി സൗഭാഗ്യങ്ങളാണ് നല്കാന് പോകുന്നത്. ജോലിയില്‍ നല്ല ഉയര്‍ച്ച ഉണ്ടായിരിക്കുന്നതാണ്. പ്രതീക്ഷിച്ചതിനേക്കാള്‍ അധികം ശമ്പളത്തോടെ ജോലിയില്‍ പ്രവേശിക്കാന്‍ യോഗം ഉണ്ടായിരിക്കും. നിലവില്‍ ജോലി ചെയ്യുന്നവരാണെങ്കില്‍ സ്ഥാനക്കയറ്റം ലഭിക്കാനുള്ള യോഗവും കാണുന്നുണ്ട്. ബിസിനസ്സ് ചെയ്യുന്നവര്‍ക്ക് നല്ല സമയമാണ് വരാനിരിക്കുന്നത്. നല്ല ലാഭം പ്രതീക്ഷിക്കാം. ഉപഭോക്താക്കളുടെ എണ്ണത്തില്‍ വര്‍ദ്ധനവ് ഉണ്ടായിരിക്കുന്നതാണ്. കുടുംബത്തില്‍ സന്തോഷവും സമാധാനവും ഉണ്ടായിരിക്കും.
മിഥുനം
മിഥുനം രാശിക്കാര്‍ക്ക് നവംബര്‍ മാസത്തില്‍ ഒരു തിരിഞ്ഞുനോട്ടം ആവശ്യമായി വരുന്നില്ല. അത്രയധികം നേട്ടങ്ങളാണ് കാത്തിരിക്കുന്നത്. ബിസിനസ്സ് ചെയ്യുന്നവര്‍ക്ക് നല്ല ലാഭം ഉണ്ടായിരിക്കുന്നതാണ്. ബിസിനസ്സ് കൂടുതല്‍ മേഖലയിലേയ്ക്ക് വ്യാപിപ്പിക്കാന്‍ സാധിക്കും. ജോലി ചെയ്യുന്നവര്‍ക്ക് ജോലി സ്ഥലത്ത് നിന്നും പ്രശംസകള്‍ നേടും. കൂടാതെ, ജോലിയില്‍ സ്ഥാനക്കയറ്റം ലഭിക്കാനും,, കൂടുതല്‍ ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കാനും അവസരം ലഭിക്കും. നിങ്ങളുടെ കഴിവുകള്‍ അംഗീകരിക്കപ്പെടും. വിദ്യാര്‍ത്ഥികള്‍ക്ക് വളരെ നല്ല സമയമാണ് വരാനിരിക്കുന്നത്.
ചിങ്ങം
ബിസിനസ്സ് ചെയ്യുന്നവര്‍ക്ക് നവംബര്‍ മാസം നല്ല ദിവസങ്ങളായിരിക്കും. പ്രതീക്ഷിച്ചതിനേക്കാള്‍ കൂടുതല്‍ വരുമാനം കച്ചവത്തില്‍ നിന്നും ലഭിക്കുന്നതാണ്. സ്ഥലകച്ചവടക്കാര്ക്ക് നല്ല സമയമാണ് വരാനിരിക്കുന്നത്. പുതിയ സ്ഥാലം വാങ്ങിക്കാന്‍ യോഗം ലഭിക്കുന്നതാണ്. വീട് പണി വേഗത്തില്‍ തീര്‍ക്കാന്‍ സാധിക്കും. ജോലിയില്‍ പപുതിയ പ്രോജക്ടുകള്‍ നിങ്ങളെ തേടിയെത്തും. നിങ്ങളുടെ കഴിവിനെ മറ്റു സഹപ്രവര്‍ത്തകര്‍ അംഗീകരിക്കുകയും ചെയ്യും. യാത്രകള്‍ ചെയ്യാന്‍ യോഗം. വീട്ടിലെ സാമ്പത്തിക സ്ഥിതിയില്‍ വന്‍ വളര്‍ച്ചയും നേട്ടവും നിങ്ങള്‍ക്ക് സ്വന്തമാക്കാന്‍ സാധിക്കും.
തുലാം
വീട്ടിലെ വരുമാനം വര്‍ദ്ധിക്കും. ബാധ്യതകള്‍ വേഗത്തില്‍ തീര്‍ക്കാന്‍ സാധിക്കുന്നതാണ്. ബിസിനസ്സില്‍ നല്ല വളര്‍ച്ച ഉണ്ടായിരിക്കുന്നതാണ്. വളരെ കുറഞ്ഞ ചെലവില്‍ പല സ്ഥലങ്ങളും സന്ദര്‍ശിക്കാന്‍ സാധിക്കും. ശമ്പളത്തില്‍ വര്‍ദ്ധനവ് ഉണ്ടായിരിക്കുന്നതാണ്. പല മേഖലയില്‍ പണം നിക്ഷേപിക്കാന്‍ സാധിക്കും. സ്ഥലം വാങ്ങാൻ യോഗം ഉണ്ടായിരിക്കുന്നതാണ്. പുതിയ വാഹനങ്ങള്‍ വാങ്ങാന്‍ യോഗം കാണുന്നു. വിവാഹം ആലോചിക്കുന്നവര്‍ക്ക് വളരെ നല്ല സമയമാണിത്.
വൃശ്ചികം
വൃശ്ചികം രാശിക്കാര്‍ തങ്ങളുടെ കഴിവിനൊത്ത മേഖലയില്‍ ജോലിയില്‍ പ്രവേശിക്കുന്നതാണ്. വിദേശത്തേയ്ക്ക് പോകാന്‍ അവസരം ലഭിക്കും. സുഹൃത്തുക്കള്‍ വഴി പല സഹായങ്ങളും നിങ്ങള്‍ക്ക് ലഭിക്കുന്നതാണ്. ചിലര്‍ക്ക് സാമ്പത്തിക സഹായങ്ങള്‍ പോലും ലഭിച്ചേക്കാം. ബന്ധുക്കളുമായുള്ള ആത്മബന്ധം വര്‍ദ്ധിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് പൊതുവേ നല്ല സമയാണ് വരാനിരിക്കുന്നത്. വിദേശത്തേയ്ക്ക് പോകാന്‍ നോക്കുന്നവര്‍ക്ക് കാര്യങ്ങള്‍ വളരെ വേഗത്തില്‍ നടക്കും. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ ഇല്ലാതാകും.
കുംഭം
കുംഭം രാശിക്കാര്‍ക്ക് സാമ്പത്തികപരമായി ലാഭം ഉണ്ടായിരിക്കുന്നതാണ്. പൂര്‍വ്വിക സ്വത്ത് ഭാഗം വെച്ച് ലഭിക്കുന്നതാണ്. നല്ലൊരു തുക ഡെപ്പോസിറ്റ് ചെയ്യാന്‍ സാധിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് വളരെ നല്ല കാലമാണ്. മത്സര പരീക്ഷകളില്‍ വിജയിക്കും. കാര്‍ഷിക മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് നേട്ടങ്ങള്‍ ഉണ്ടായിരിക്കും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
