നവംബര്‍ സമ്പൂര്‍ണ നക്ഷത്രഫലം: ധനം, കരിയര്‍, ജോലി വരുന്ന 30 ദിനങ്ങളും അത്ഭുതപ്പെടും ഫലങ്ങള്‍

നവംബര്‍ മാസത്തിന് തുടക്കം കുറിയ്ക്കുമ്പോള്‍ നിങ്ങളുടെ ജീവിതത്തില്‍ ജ്യോതിഷപരമായി എന്തൊക്കെ മാറ്റങ്ങള്‍ സംഭവിക്കുന്നു എന്ന് നമുക്ക് നോക്കാം. അതിലുപരി അശ്വതി മുതല്‍ രേവതി വരെയുള്ള 27 നാളുകാര്‍ക്കും എന്തൊക്കെയാണ് സംഭവിക്കുന്നത് എന്തൊക്കെയാണ് മാറ്റങ്ങള്‍ ഏതൊക്കെ തരത്തിലുള്ള മാറ്റങ്ങളാണ് കാത്തിരിക്കുന്നത് എന്ന് നോക്കാം.

പല വിധത്തിലുള്ള ഗ്രഹമാറ്റങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ സന്തോഷകരമായതും അതുപോലെ തന്നെ മോശം ഫലങ്ങളും നല്‍കുന്നു. നവംബര്‍ 30 വരെയുള്ള ദിവസങ്ങളില്‍ എത്രത്തോളമാണ് മാറ്റങ്ങളുണ്ടാവുന്നത് എന്തൊക്കെയാണ് സംഭവിക്കുന്നത് എന്ന കാര്യം അറിഞ്ഞിരിക്കേണ്ടതാണ്. അശ്വതി മുതല്‍ രേവതി വരെയുള്ള 27 നാളുകാര്‍ക്കും എപ്രകാരമാണ് മാറ്റങ്ങള്‍ എന്നും നവംബര്‍ മാസത്തില്‍ എന്തൊക്കെയാണ് ഫലങ്ങളെന്നും നോക്കാം.

November 2025 Monthly Horoscope

മേടക്കൂറ് (അശ്വതിയും ഭരണിയും കാര്‍ത്തിക ആദ്യത്തെ കാല്‍ ഭാഗവും):
മേടക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് നവംബര്‍ മാസത്തില്‍ ധാരാളം പ്രതിസന്ധികള്‍ ഉണ്ടാവാം. പലപ്പോഴും ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും തേടി എത്തുന്നു. എങ്കിലും അല്‍പം ശ്രദ്ധിക്കേണ്ടതാണ്. സാമ്പത്തിക സ്ഥിതി അനുസരിച്ച് മാത്രം കാര്യങ്ങള്‍ കൈകാര്യം ചെയ്യണം. അല്ലാത്ത പക്ഷം അത് പല വിധത്തിലുള്ള ബുദ്ധിമുട്ടുകള്‍ കൊണ്ട് വരുന്നു. ആരോഗ്യത്തെ ശ്രദ്ധിക്കേണ്ടതാണ്.

ഇടവക്കൂറ് (കാര്‍ത്തിക അവസാനത്തെ മുക്കാല്‍ ഭാഗവും രോഹിണിയും മകയിരത്തിന്റെ ആദ്യപകുതിയും):

ഇടവക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് നവംബര്‍ മാസത്തില്‍ പല വിധത്തിലുള്ള പോസിറ്റീവ് മാറ്റങ്ങളുണ്ടാവുന്നു. അത് സാമ്പത്തികമായി നോക്കുകയാണെങ്കില്‍ അല്‍പം കൂടുതല്‍ നേട്ടങ്ങള്‍ തേടി എത്തുന്നു. പലപ്പോഴും ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും തേടി എത്തും. ആരോഗ്യ പ്രശ്‌നങ്ങള്‍ക്കെല്ലാം തന്നെ പരിഹാരം കാണുന്നതിന് സാധിക്കും. ഉത്തരവാദിത്വങ്ങള്‍ വര്‍ദ്ധിക്കും.

മിഥുനക്കൂറ് (മകയിരത്തിന്റെ അവസാനപകുതിയും തിരുവാതിരയും പുണര്‍തത്തിന്റെ ആദ്യത്തെ മുക്കാല്‍ ഭാഗവും):
മിഥുനക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് അവരുടെ ജീവിതത്തില്‍ അനുകൂല സമയമാണ് തേടി എത്തുന്നത്. സന്തോഷകരമായ പല മാറ്റങ്ങളും നിങ്ങളില്‍ സംഭവിക്കും. ആരോഗ്യത്തെ നിസ്സാരമാക്കരുത്. ജോലിക്ക് അനുസരിച്ച് വരുമാനം ഇരട്ടിയാവുന്നു. പ്രണയിക്കുന്നവര്‍ക്ക് അത് വിവാഹത്തിലേക്ക് എത്തുന്നു. സാമ്പത്തികമായി പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ നിങ്ങള്‍ക്ക് പരിഹാരം കാണാന്‍ സാധിക്കുന്ന സമയമാണ്.

November 2025 Monthly Horoscope

കര്‍ക്കിടക്കൂറ് (പുണര്‍തത്തിന്റെ അവസാനത്തെ കാല്‍ഭാഗവും പൂയവും ആയില്യവും):
കര്‍ക്കിടകക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് പല തരത്തിലാണ് നവംബര്‍ മാറ്റങ്ങള്‍ നല്‍കുന്നത്. ആരോഗ്യത്തെക്കുറിച്ച് പല വിധത്തിലുള്ള ആശങ്കകള്‍ക്ക് പരിഹാരം കാണുന്നതിന് സാധിക്കും. ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് പെട്ടെന്ന് പരിഹാരം കാണാന്‍ സാധിക്കും. എതിര്‍പ്പുകള്‍ക്കെല്ലാം തന്നെ പെട്ടെന്ന് പരിഹാരം കാണുന്നതിന് സാധിക്കും. എല്ലാ കാര്യങ്ങളും നിങ്ങളില്‍ കൂടുതല്‍ സന്തോഷകരമായ മാറ്റങ്ങള്‍ കൊണ്ട് വരുന്നു ന വംബര്‍ മാസത്തില്‍.

ചിങ്ങക്കൂറ് (മകവും പൂരവും ഉത്രത്തിന്റെ ആദ്യത്തെ കാല്‍ ഭാഗവും):
ചിങ്ങക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ഗ്രഹമാറ്റങ്ങള്‍ അനുകൂലമായി വരും. എന്നാല്‍ അത് എത്രത്തോളം നിങ്ങളുടെ ജീവിതത്തെ ബാധിക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട. പലപ്പോഴും വരുമാനം ഇരട്ടിയാവുന്നതിനുള്ള യോഗം കാണുന്നു. അത് മാത്രമല്ല വിദേശ യാത്രക്ക് ശ്രമിക്കുന്നവര്‍ക്ക് അനുകൂല സമയമാണ്. ആരോഗ്യ പ്രശ്‌നങ്ങള്‍ക്കെല്ലാം തന്നെ വളരെ പെട്ടെന്ന് പരിഹാരം കാണാന്‍ സാധിക്കും. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും തേടി എത്തും.

കന്നിക്കൂറ് (ഉത്രത്തിന്റെ അവസാനത്തെ മുക്കാല്‍ ഭാഗവും അത്തവും ചിത്തിര ആദ്യത്തെ പകുതിയും):
കന്നിക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ഈ മാസത്തില്‍ ധാരാളം മാറ്റങ്ങള്‍ സംഭവിക്കും. അത് മാത്രമല്ല പല വിധത്തിലുള്ള പോസിറ്റീവ് മാറ്റങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടാവും. സാമ്പത്തിക അച്ചടക്കം പാലിക്കേണ്ട അവസ്ഥയുണ്ടാവും. അല്ലാത്ത പക്ഷം അത് ജീവിതത്തെ പ്രശ്‌നത്തിലേക്ക് എത്തിക്കും. സന്തോഷകരമായ ദാമ്പത്യ ജീവിതമാണ് നിങ്ങളെ കാത്തിരിക്കുന്നത്. ഉത്തരവാദിത്വങ്ങള്‍ കൃത്യമായി നിറവേറ്റാന്‍ പരിശ്രമിക്കേണ്ടി വരും.

തുലാക്കൂറ് (ചിത്തിര അവസാനത്തെ പകുതിയും ചോതിയും വിശാഖത്തിന്റെ ആദ്യത്തെ മുക്കാല്‍ ഭാഗവും):
തുലാക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ആഗ്രഹിക്കുന്നത് പോലെ എല്ലാ കാര്യവും കൈകാര്യം ചെയ്യുന്നതിന് സാധിക്കുന്നു. പലപ്പോഴും വരുമാനം ഇരട്ടിയാവുന്നു. അത് വഴി നിങ്ങളുടെ ജീവിതത്തില്‍ സന്തോഷവും സമാധാനവും തേടി എത്തുന്നു. വരുമാനം ഇരട്ടിയാവുന്നുവെങ്കിലും അതനുസരിച്ച് ചിലവാക്കുന്നത് നിര്‍ത്തണം. അല്ലാത്ത പക്ഷം അത് കൂടുതല്‍ വെല്ലുവിളികള്‍ നിങ്ങളുടെ ജീവിതത്തില്‍ തേടി എത്തും. വെല്ലുവിളികളും തടസ്സങ്ങളും ഇല്ലാതാവുന്നതിനുള്ള സമയമാണ്.

വൃശ്ചികക്കൂറ് (വിശാഖത്തിന്റെ അവസാനത്തെ കാല്‍ ഭാഗവും അനിഴവും തൃക്കേട്ടയും):
വൃശ്ചികക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് മാനസികാരോഗ്യം പ്രശ്‌നത്തിലാവുന്ന സമയമാണ് അത് മാത്രമല്ല പലപ്പോഴും ഇത് കൂടുതല്‍ അപകടങ്ങള്‍ക്ക് സാധ്യതയുണ്ട്. ആരോഗ്യ സംരക്ഷണം അതുകൊണ്ട് തന്നെ ഈ മാസം വളരെ പ്രധാനപ്പെട്ടതാണ്. സാമ്പത്തിക രംഗത്തെ പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി ശ്രദ്ധിക്കണം. പലപ്പോഴും സാമ്പത്തിക ബാധ്യതകള്‍ക്ക് സാധ്യതയുണ്ട്.

November 2025 Monthly Horoscope

ധനുക്കൂറ് (മൂലവും പൂരാടവും ഉത്രാടത്തിന്റെ ആദ്യത്തെ കാല്‍ഭാഗവും):
ധനുക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് അവരുടെ ജീവിതത്തിലെ പുതിയ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സാധ്യതയുണ്ട്. ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് പൂര്‍ണ പരിഹാരം ലഭിക്കുന്നു. ബിസിനസ് സംബന്ധമായ കാര്യങ്ങള്‍ നിങ്ങളില്‍ നേട്ടങ്ങളുണ്ടാവും. നഷ്ടങ്ങള്‍ പല കാര്യങ്ങളിലും സംഭവിക്കാം. അംഗീകാരവും സ്ഥാനമാനവും നിങ്ങളെ തേടി എത്തുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. കലാരംഗത്ത് അംഗീകാരവും ആദരവും തേടി എത്തുന്നു. ജോലിയില്‍ നിരവധി അവസരങ്ങള്‍ തേടി എത്തുന്നു.

മകരക്കൂറ് (ഉത്രാടത്തിന്റെ അവസാനത്തെ മുക്കാല്‍ ഭാഗവും തിരുവോണവും അവിട്ടത്തിന്റെ ആദ്യപകുതിയും):
മകരക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് അവരുടെ ജീവിതത്തിലെ ഏറ്റവും മികച്ച സമയമാണ് കാത്തിരിക്കുന്നത്. എന്നാല്‍ നിങ്ങളുടെ വിജയം തേടി എത്തുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. കുടുംബത്തില്‍ സന്തോഷവും സമാധാനവും തേടി എത്തുന്നു. ആഗ്രഹസാഫല്യം നിങ്ങളുടെ ജീവിതത്തില്‍ പൂര്‍ത്തീകരിക്കപ്പെടുന്നു. സന്തോഷകരമായ സാഹചര്യം നിങ്ങളെ തേടി എത്തും. എങ്കിലും നിങ്ങളുടെ ജീവിതത്തില്‍ പല വിധത്തില്‍ മാറ്റങ്ങളുണ്ടാവുന്നു. നിക്ഷേപങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ ഗുണകരമായി മാറും.

കുംഭക്കൂറ് (അവിട്ടത്തിന്റെ അവസാനപകുതിയും ചതയവും പൂരുരുട്ടാതി ആദ്യത്തെ മുക്കാല്‍ ഭാഗവും):
കുംഭക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് നിങ്ങളുടെ ജീവിതത്തില്‍ പല വിധത്തിലുള്ള മാറ്റങ്ങള്‍ തേടി എത്തുന്നു. ആരോഗ്യത്തിന്റെ കാര്യത്തില്‍ കൂടുതല്‍ നേട്ടങ്ങള്‍ ഉണ്ടാവുന്നു. സാമ്പത്തിക സ്ഥിതി മികച്ചതാവുന്നു. ജോലിയില്‍ വരുമാനം വര്‍ദ്ധിക്കുന്നു. സാമ്പത്തിക സ്ഥിതി അനുസരിച്ച് പണം കൈകാര്യം ചെയ്യേണ്ടത് അനിവാര്യമാണ്. സാമ്പത്തിക സ്ഥിരത നിങ്ങള്‍ക്ക് ഉണ്ടാവുന്നു.

മീനക്കൂറ് (പൂരുരുട്ടാതിയുടെ അവസാനത്തെ കാല്‍ഭാഗവും ഉത്തൃട്ടാതിയും രേവതിയും):
മീനക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് നവംബര്‍ മാസത്തില്‍ പല വിധത്തിലുള്ള നേട്ടങ്ങള്‍ തേടി എത്തുന്നു. ഗുണദോഷ സമ്മിശ്രമായ മാറ്റങ്ങള്‍ നിങ്ങള്‍ക്കുണ്ടാവുന്നു. ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് പൂര്‍ണ പരിഹാരം തേടി എത്തും. വെല്ലുവിളികള്‍ പല തരത്തില്‍ നിങ്ങളെ ബാധിക്കും. ആരോഗ്യ കാര്യങ്ങള്‍ ഒന്നും തന്നെ നിങ്ങളെ ബാധിക്കുകയില്ല.

X
Desktop Bottom Promotion