Latest Updates
-
49-ാം വയസ്സിലും മല്ലിക ഷെരാവത്തിന്റെ ഈ ഫിറ്റ്നസ് രഹസ്യം കണ്ട് അമ്പരന്ന് ആരാധകർ! -
ഡൽഹിയിൽ പൊടിക്കാറ്റ് വരുന്നു; നിങ്ങളുടെ ചർമ്മം സുരക്ഷിതമാണോ? ഈ മുൻകരുതലുകൾ മറക്കരുത്! -
സോഷ്യൽ മീഡിയയിലെ വ്യാജ പ്രചരണങ്ങൾ വേണ്ട; ഈ വേനൽക്കാലത്ത് കുടുംബത്തിന്റെ ആരോഗ്യം കാക്കാൻ ഇതാ ചില വഴികൾ -
ഡൽഹിയിൽ റെഡ് അലർട്ട്: കഠിനമായ ചൂടിൽ വർക്കൗട്ട് ചെയ്യുന്നത് ജീവന് ഭീഷണിയോ? -
ഗർഭം തുടരണോ? സ്ത്രീയുടെ തീരുമാനത്തിന് ഇനി സുപ്രീം കോടതിയുടെ പൂർണ്ണ പിന്തുണ -
കടുത്ത ചൂടിൽ വ്യായാമം മുടങ്ങുമോ? വീട്ടിലിരുന്ന് വണ്ണം കുറയ്ക്കാൻ ഈ വഴികൾ പരീക്ഷിക്കൂ -
പൊടിക്കാറ്റും മഴയും വരുന്നു, ചർമ്മവും മുടിയും കേടാകാതെ കാക്കാൻ ഈ കരുതലുകൾ മതി -
43-ാം വയസ്സിലും തൃഷയുടെ ഈ തിളക്കത്തിന് പിന്നിലെന്ത്? ആരാധകരെ അമ്പരപ്പിച്ച ആ ഫിറ്റ്നസ് രഹസ്യം ഇതാ -
2026 മെയ് 4: ഗ്രഹമാറ്റം വരുത്തുന്ന അപ്രതീക്ഷിത മാറ്റങ്ങള്‍; നിങ്ങളുടെ രാശിയില്‍ ഇന്ന് സംഭവിക്കാന്‍ പോകുന്നത് എന്ത്? -
ഇന്ന് രാത്രി ആകാശത്ത് അത്ഭുതം; രാജയോഗം തെളിയുമ്പോൾ ഭാഗ്യം തേടിയെത്തുന്നത് ഈ രാശിക്കാർക്ക്!
നവംബര്‍ തുടക്കം നിസ്സാരമല്ല: 4 ഗ്രഹങ്ങള്‍ക്ക് മഹാമാറ്റം, ധനം, കരിയര്‍, ജോലി, എല്ലാം മെച്ചപ്പെടുന്നവര്
നവംബര്‍ മാസത്തിന് തുടക്കം കുറിയ്ക്കാന്‍ ഇനി വെറും നിസ്സാര ദിവസങ്ങള്‍ മാത്രമേ ഉള്ളൂ. എന്നാല്‍ ജ്യോതിഷപരമായി നോക്കുകയാണെങ്കില്‍ നവംബര്‍ മാസത്തില്‍ ഗ്രഹചലനങ്ങള്‍ അല്പം ശ്രദ്ധിക്കേണ്ടത് തന്നെയാണ്. ശനി ഈ മാസം അതിന്റെ നേര്‍രേഖ സഞ്ചാരത്തിന് തുടക്കം കുറിയ്ക്കുന്നു. അതുപോലെ തന്നെ സൂര്യന്, ശുക്രന്, ബുധന്‍ എന്നീ ഗ്രഹങ്ങള്‍ക്കും മാറ്റം സംഭവിക്കും. മൊത്തത്തില്‍ നാല് ഗ്രഹങ്ങള്‍ക്കാണ് ഈ സമയം മാറ്റങ്ങള്‍ സംഭവിക്കുന്നത്.
നവംബര്‍ ആദ്യ ആഴ്ചയില്‍ തന്നെ ശുക്രന് തുലാം രാശിയിലേക്ക് മാറുന്നു. നവംബര്‍ 16-ന് ആകട്ടെ സൂര്യന് തുലാം രാശിയില്‍ നിന്ന് വൃശ്ചികത്തിലേക്ക് എത്തുന്നു. അതിന് ശേഷം ബുധന്‍ നവംബര്‍ 19-ന് പുലര്‍ച്ചെ വേഗതയേറിയ രീതിയില്‍ വടക്ക് ഭാഗത്തേക്ക് സഞ്ചരിക്കുന്നു. ബുധന്‍ ആകട്ടെ തുലാം രാശഇയിലേക്ക് വക്രഗതിയില്‍ സഞ്ചരിക്കുന്നു. മീനം രാശിയില്‍ സഞ്ചരിക്കുന്ന ശനി അതിന്റെ വക്രഗതി സഞ്ചാരം 138 ദിവസത്തിന് ശേഷം നേര്‍രേഖയിലേക്ക് മാറുന്നു. എന്നാല്‍ ഈ ഗ്രഹമാറ്റങ്ങള്‍ എല്ലാം നിങ്ങളുടെ ജീവിതത്തില്‍ സ്വാധീനം ചെലുത്തുന്നു. എന്നാല്‍ ഇത് ഏതൊക്കെ രാശിക്കാര്‍ക്കാണ് ഗുണാനുഭവങ്ങള്‍ നല്‍കുന്നത് എന്ന് നോക്കാം.

കുംഭം രാശി
കുംഭം രാശിക്കാര്‍ക്ക് ശനിയുടെ നേര്‍രേഖ സഞ്ചാരം ധാരാളം ഗുണാനുഭവങ്ങള്‍ വര്‍ദ്ധിക്കുന്നു. അത് കൂടാതെ ധൈര്യവും ആത്മവിശ്വാസവും വര്‍ദ്ധിക്കുന്നു. സമൂഹത്തില്‍ അംഗീകാരവും ആദരവും തേടി എത്തും. നിങ്ങളുടെ സുവര്‍ണ കാലഘട്ടത്തിന് തുടക്കമാണ് നവംബര്‍ മാസം എന്നതില്‍ സംശയം വേണ്ട. ബിസിനസ് ചെയ്യുന്നവര്‍ക്ക് അനുകൂലമായ പല മാറ്റങ്ങളും തേടി എത്തും. വിവാഹത്തിന്റെ കാര്യത്തില്‍ മികച്ച സമയമാണ്. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും തേടി എത്തും. വിവാഹത്തിന്റെ കാര്യത്തില്‍ തീരുമാനമെടുക്കുന്നു.
മേടം രാശി
മേടം രാശിക്കാര്‍ക്ക് ഈ ഗ്രഹമാറ്റങ്ങള്‍ വളരെയധികം മാറ്റങ്ങളിലേക്ക് എത്തിക്കുന്നു. പണത്തിന്റേയും ബിസിനസിന്റേയും മാറ്റങ്ങള്‍ നിങ്ങളെ അത്ഭുതപ്പെടുത്തുന്ന തരത്തിലുള്ളതായിരിക്കും. സാമ്പത്തിക ഇടപാടുകള്‍ മികച്ച് നില്ക്കുന്നു. ഈ സമയം വരുമാനം വര്‍ദ്ധിക്കുന്നതിനുള്ള യോഗം കാണുന്നു. ഉദ്യോഗസ്ഥര്‍ക്ക് പുരോഗതിയും ജോലിയില്‍ കൃത്യതയും തേടി എത്തുന്നു. വിവാഹത്തിന്റെ കാര്യത്തില്‍ കൂടുതല്‍ അനുകൂലമായ മാറ്റങ്ങളുണ്ടാവുന്നു. സാമ്പത്തിക പുരോഗതി നിങ്ങളെ അത്ഭുതപ്പെടുത്തുന്ന തരത്തിലുള്ളതായിരിക്കും. നിക്ഷേപങ്ങള്‍ ലാഭകരമായിരിക്കും. സാമ്പത്തിക സ്ഥിതി അനുകൂലമായിരിക്കുന്നത് സുരക്ഷിതത്വം ഉറപ്പ് വരുത്തുന്നു.
കര്‍ക്കടകം രാശി
കര്‍ക്കിടകം രാശിക്കാര്‍ക്ക് പല വിധത്തിലുള്ള സന്തോഷമാണ് നവംബര്‍ മാസത്തിലെ ഗ്രഹമാറ്റങ്ങള്‍ നിമിത്തം സംഭവിക്കുന്നത്. വസ്ത്രവ്യാപാരത്തിന്റെ കാര്യത്തില്‍ നിങ്ങള്‍ക്ക് മികച്ച സമയമാണ് എന്നതില്‍ സംശയം വേണ്ട. അത് നിങ്ങള്‍ക്ക് സാമ്പത്തിക സ്ഥിതി മികച്ചതാക്കുന്നു. ജോലികളെല്ലാം തന്നെ കൃത്യസമയത്ത് പൂര്‍ത്തിയാക്കുന്നതിനും അതില്‍ സന്തോഷം വര്‍ദ്ധിപ്പിക്കുന്നതിനും സാധിക്കുന്നു. സുഹൃത്തുക്കളുടെ പിന്തുണയോടെ എല്ലാ കാര്യവും കൈകാര്യം ചെയ്യുന്നതിനും അതില്‍ വിജയം കണ്ടെത്തുന്നതിനും സാധിക്കും. ബിസിനസ് മാറ്റങ്ങള്‍ നിങ്ങളില്‍ സാമ്പത്തിക നേട്ടം കൊണ്ട് വരുന്നു. സന്തോഷകരമായ പല കാര്യങ്ങളും ഈ സമയം സംഭവിക്കും.

തുലാം രാശി
തുലാം രാശിക്കാര്‍ക്ക് നവംബര്‍ മാസത്തിലെ ഗ്രഹമാറ്റങ്ങള്‍ പലതും അത്ഭുതപ്പെടുത്തുന്നതായിരിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് മത്സരപ്പരീക്ഷയില്‍ ഉന്നത വിജയം കരസ്ഥമാക്കുന്നതിന് സാധിക്കുന്നു. കൂടാതെ തൊഴില്‍ മാറ്റങ്ങള്‍ അത്ഭുതപ്പെടുത്തുന്നതായിരിക്കും. ആരോഗ്യ കാര്യങ്ങളിലെ അനാവശ്യ ആശങ്കകള്‍ക്ക് വിരാമമിടുന്നതിനുള്ള യോഗം കാണുന്നു. പുതിയ സന്തോഷങ്ങള്‍ നിങ്ങളെ തേടി എത്തും. കരിയര്‍ മാറ്റങ്ങള്‍ക്ക് മികച്ച സമയമാണ് എന്നതില്‍ സംശയം വേണ്ട.
വൃശ്ചികം രാശി
വൃശ്ചികം രാശിക്കാര്‍ക്ക് സൂര്യന്, ബുധന്‍, ശുക്രന് എന്നിവരുടെ ചലനത്തിന്റെ ശുഭകരമായ മാറ്റങ്ങള്‍ ജീവിതത്തില്‍ കാത്തിരിക്കുന്നു. കൂടാതെ ഭൗതികമായി സംഭവിക്കുന്ന ഉയര്‍ച്ചയും നിങ്ങളെ അത്ഭുതപ്പെടുത്തുന്ന തരത്തിലുള്ളതായിരിക്കും. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. ഭാഗ്യം നിങ്ങളുടെ കൂടെയുണ്ടാവും. അതെല്ലാം തന്നെ അനുകൂലമായ മാറ്റങ്ങള്‍ കൊണ്ട് വരുന്നു. റിയല്‍ എസ്റ്റേറ്റ്, പ്രോപ്പര്‍ട്ടി എന്നിവയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ക്ക് മികച്ച സാമ്പത്തിക നേട്ടം തേടി എത്തുന്നു.



Click it and Unblock the Notifications