Latest Updates
-
മൗഞ്ചാരോ ഇൻജക്ഷൻ എടുക്കുന്നവരാണോ? എളുപ്പത്തിൽ തടി കുറയ്ക്കാൻ പോയി ജീവൻ കളയല്ലേ! -
കഠിനമായ വെയിലത്ത് സൺസ്ക്രീൻ വെറുതെ പുരട്ടിയാൽ പോരാ, ഈ തെറ്റുകൾ ചെയ്താൽ ചർമ്മം കരിഞ്ഞുപോകും! -
രാജ്യോഗം തെളിഞ്ഞു; ഇന്ന് നിങ്ങളുടെ ഭാഗ്യം മാറിമറിയുമോ? അറിയേണ്ടതെല്ലാം! -
ഏപ്രിൽ 23: കരിയറിലും പണമിടപാടിലും തിളങ്ങാൻ ഈ 4 രാശിക്കാർക്ക് ഭാഗ്യദിനം, വരാനിരിക്കുന്നത് വൻ മാറ്റങ്ങൾ -
ഇന്നത്തെ രാശിഫലം: ഈ 4 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, പണവും കരിയറും തേടിയെത്തും! -
ഭരണി നക്ഷത്രത്തിലേക്ക് ചന്ദ്രൻ: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്നത് വമ്പൻ മാറ്റങ്ങൾ, ഈ രാശിക്കാർക്ക് ഇരട്ടി നേട്ടം -
ചൂട് കടുക്കുന്നു; വെയിലത്ത് ഇറങ്ങുമ്പോൾ ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കല്ലേ! -
കത്തുന്ന വെയിലിൽ തളരരുത്; സൂര്യാഘാതത്തെ പ്രതിരോധിക്കാൻ വീട്ടിലുണ്ടാക്കാം ഈ അത്ഭുത പാനീയം! -
ഡൽഹിയിൽ 44 ഡിഗ്രി ചൂട്; വ്യായാമം ചെയ്യുന്നവർക്ക് എട്ടിന്റെ പണി കിട്ടാതിരിക്കാൻ ഈ മുൻകരുതലുകൾ വേണം! -
ഉഷ്ണതരംഗം: ഗർഭിണികളും പിസിഒഎസ് ഉള്ളവരും ഈ തെറ്റുകൾ ചെയ്താൽ അപകടം ഉറപ്പ്!
2025-ല്‍ ലക്ഷാധിപതികളാകും ഇവര്‍; നോസ്ട്രഡാമസ് പ്രവചനം ഈ രാശികളെ കുറിച്ച്
ഫ്രഞ്ച് ജ്യോതിഷനും ഭിഷഗ്വരനും പതിനാറാം നൂറ്റാണ്ടിലെ പേരെടുത്ത ദീര്‍ഘദര്‍ശിയുമായ നോസ്ട്രഡാമസ് ഓരോ വര്‍ഷത്തിലും നടക്കാന്‍ പോകുന്ന കാര്യങ്ങളെ കുറിച്ച് നിരവധി പ്രവചനങ്ങള്‍ നടത്തിയിട്ടുണ്ട്. അദ്ദേഹം പ്രവചിച്ച പല പ്രകൃതി ദുരന്തങ്ങളും വിപ്ലവങ്ങളും യുദ്ധങ്ങളും ആക്രമണങ്ങളും പിന്നീട് സത്യമായി തീര്‍ന്നിട്ടുണ്ട്. കാലാവസ്ഥ വ്യതിയാനവും വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണവുമടക്കം അദ്ദേഹം പ്രവചിച്ചിരുന്നു എന്നാണ് പറയപ്പെടുന്നത്. അതുകൊണ്ടുതന്നെ നോസ്ട്രഡമസിന്റെ പ്രവചനങ്ങള്‍ വിശ്വസിക്കുന്നവര്‍ ഏറെയാണ്.

നോസ്ട്രഡമസിന്റെ 2025-ലെ പ്രവചനങ്ങള്‍
2025ല്‍ നിരവധി ഗ്രഹമാറ്റങ്ങള്‍ നടക്കുന്നുണ്ട്. ഈ ഗ്രഹമാറ്റങ്ങള്‍ മുന്‍കൂട്ടി കണ്ട് സാമ്പത്തികകാര്യങ്ങളില്‍ അവയുണ്ടാക്കുന്ന സ്വാധീനം കണ്ടെത്താന്‍ ജ്യോതിഷപണ്ഡിതര്‍ക്ക് സാധിക്കും. ജ്യോതിഷന് കൂടിയായിരുന്ന നോസ്ട്രഡമസ് പതിറ്റാണ്ടുകള്‍ക്ക് മുമ്പ് തന്നെ അടുത്ത വര്‍ഷത്തെ സാമ്പത്തികകാര്യങ്ങള്‍ പ്രവചിച്ചിട്ടുണ്ട്. അതില്‍ അടുത്ത വര്‍ഷം ലക്ഷാധിപതികള്‍ ആകാന്‍ സാധ്യതയുള്ള രാശികളെ കുറിച്ചും പ്രവചനം ഉണ്ട്. നോസ്ട്രഡമസ് പ്രവചനം അനുസരിച്ച് അടുത്ത വര്‍ഷം ലക്ഷാധിപതികള്‍ ആകാന്‍ പോകുന്നവര്‍ ആരെന്നറിയാം.
മേടം
മേടം രാശിയില്‍ ജനിച്ച ആളുകള്‍ വരും വര്‍ഷം സാമ്പത്തിനമായി അഭിവൃദ്ധിപ്പെടുമെന്നാണ് നോസ്ട്രഡമസ് പറയുന്നത്. ഇവര്‍ തങ്ങളുടെ സാമ്പത്തിക ലക്ഷ്യങ്ങള്‍ നേടുകയും ധനപരമായ ആഗ്രഹങ്ങള്‍ നടത്തിയെടുക്കുകയും ചെയ്യും. ചൊവ്വ പ്രബലമായ വര്‍ഷമായിരിക്കും 2025. ചൊവ്വ മേടം രാശിയുടെ അധിപനാണ്. അതുകൊണ്ട് മേടം രാശിക്കാര്‍ക്ക് സാമ്പത്തിക ലാഭം നേടാനും ലക്ഷാധിപതി ആകാനും സാധിക്കും.
ഇടവം
സ്ഥിരതയും കുലീനതയുമാണ് ഇടവം രാശിയുടെ പ്രത്യേകത. 2025ല്‍ ഇവര്‍ക്ക് അനുകൂമായ ഗ്രഹ വിന്യാസങ്ങള്‍ നടക്കുന്നുണ്ട്. അവയുടെ സ്വാധീനം കൊണ്ട് ബുദ്ധിപരമായ നിക്ഷേപങ്ങള്‍ നടത്താനും സ്ഥിരതയോടെ നിക്ഷേപം ഉയര്‍ത്തി പണം സ്വരൂപിക്കാനും ഈ രാശിയില്‍ ജനിച്ചവര്‍ക്ക് കഴിയും. നോസ്ട്രഡമസ് പറഞ്ഞതനുസരിച്ച് ഇടവം രാശിക്കാര്‍ അടുത്ത വര്‍ഷം തങ്ങളുടെ ദീര്‍ഘകാല സാമ്പത്തിക ലക്ഷ്യങ്ങള്‍ നേടുകയും ലക്ഷാധിപതികള്‍ ആകുകയും ചെയ്യും.
ചിങ്ങം
ചിങ്ങം രാശിക്കാര്‍ക്ക് ആരെയും ആകര്‍ഷിക്കുന്ന വ്യക്തിത്വവും നേതൃഗുണങ്ങളും ഉണ്ട്. 2025-ല്‍ ഇത് വര്‍ദ്ധിക്കും. അതിലൂടെ അവര്‍ക്ക് സമൃദ്ധിയുണ്ടാകും. റിസ്കുകള്‍ എടുക്കാന്‍ മടിയില്ലാത്ത ഇവരുടെ സ്വഭാവം ബിസിനസുകളില്‍ വിജയം നല്‍കും. ഇവര്‍ സാമ്പത്തികമായി നിര്‍ണായക നാഴികക്കല്ലുകള്‍ പിന്നിടുന്ന വര്‍ഷമായിരിക്കും 2025 എന്നും ചൊവ്വയുടെ അനുഗ്രഹം കൊണ്ട് ഇവര്‍ക്ക് തങ്ങളുടെ ലക്ഷ്യങ്ങള്‍ നേടാനും സാമ്പത്തികമായി അഭിവൃദ്ധിപ്പെടാനും സാധിക്കുമെന്ന് നോസ്ട്രഡമസ് പറയുന്നു.
മകരം
അധ്വാനശീലരും അച്ചടക്കമുള്ളവരുമായ മകരം രാശിക്കാര്‍ സാമ്പത്തിക സമൃദ്ധിയിലേക്കുള്ള പാതയിലാണ്. അവരുടെ അതീവശ്രദ്ധയോടെയുള്ള സമീപനം 2025ല്‍ സാമ്പത്തികമായ നേട്ടങ്ങള്‍ ഇവര്ക്കേകും. ശനിയാണ് അവരുടെ അധിപതി. ശനിയുടെ അനുഗ്രഹം കൊണ്ട് എല്ലാ സംരംഭങ്ങളിലും ദൗത്യങ്ങളിലും വിജയവും കരിയറില്‍ നേട്ടങ്ങളും കൈവരും. ഇവരുടെ നിശ്ചയദാര്‍ഢ്യത്തിന് അര്‍ഹമായ അംഗീകാരം ലഭിക്കും. ദീര്‍ഘകാലത്തേക്കുള്ള പദ്ധതികള്‍ ഇവര്‍ക്ക് സാമ്പത്തികനേട്ടമേകും.
വൃശ്ചികം
നിരവധി വരുമാന സ്രോതസ്സുകള്‍ ഉള്ളവരും തന്ത്രശാലികളും ആയ വൃശ്ചികം രാശിക്കാര്‍ക്ക് സമ്പത്തുണ്ടാക്കാന്‍ പ്രത്യേക കഴിവുണ്ട്. അസാധാരണമായ സാമ്പത്തിക വളര്‍ച്ചയാണ് വരുംവര്‍ഷം നോസ്ട്രഡമസ് വൃശ്ചികം രാശിക്കാര്‍ക്കായി പ്രവചിക്കുന്നത്. ഉള്‍വിളികളെ മനസ്സിലാക്കുകയും കാര്യങ്ങള്‍ കൃത്യമായി വിലയിരുത്തിയും ഇവര്‍ നടത്തുന്ന സാമ്പത്തിക ഇടപാടുകള്‍ ലാഭം നല്‍കും. തടസ്സങ്ങള്‍ തട്ടിമാറ്റാനും വിജയം നേടാനും അവര്‍ക്ക് കഴിയും. അടുത്ത വര്‍ഷത്തെ ഗ്രഹസ്ഥിതി ഇവര്‍ക്ക് അനുകൂലമാണ്.
കന്നി
ചിന്താശേഷിയും കാര്യങ്ങള്‍ സൂക്ഷ്മമായി വിലയിരുത്തുകയും ചെയ്യുന്ന കന്നി രാശിക്കാര്‍ക്ക് അടുത്ത വര്‍ഷം സാമ്പത്തിക വളര്‍ച്ചയേകും. കന്നി രാശിയില്‍ ജനിച്ചവര്‍ക്ക് അടുത്ത വര്‍ഷം വലിയ ഉയരങ്ങള്‍ കീഴടക്കാന്‍ സാധിക്കും. മികച്ച സാമ്പത്തിക തീരുമാനങ്ങളും വിവേകപൂര്‍ണ്ണമായ നിക്ഷേപങ്ങളും കൊണ്ട് പല സ്രോതസ്സുകളില്‍ നിന്ന് വരുമാനം നേടാന്‍ അവര്‍ക്ക് കഴിയും.
Disclaimer: ഈ ലേഖനത്തിലെ വിവരങ്ങളും ജ്യോതിഷപരമായ കാര്യങ്ങളും വെറും അറിവിന് വേണ്ടി മാത്രമുള്ളതാണ്. ഈ ലേഖനത്തെ അടിസ്ഥാനമാക്കി സംഭവിക്കുന്ന കഷ്ടനഷ്ടങ്ങള്‍ക്ക് ബോള്‍ഡ്സ്കൈ ബാധ്യസ്ഥരായിരിക്കുകയില്ല. ഇത്തരം കാര്യങ്ങളില്‍ തീരുമാനം എടുക്കുന്നതിന് മുന്‍പ് വിദഗ്ധരുമായി ആലോചിക്കാന്‍ നിര്‍ദ്ദേശിക്കുന്നു.



Click it and Unblock the Notifications











