Latest Updates
-
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും!
ഈ രാശിക്കാര്‍ക്ക് ശുക്രന്റെ പ്രീതി കുറവ്; പണം സമ്പാദിക്കാന്‍ കഷ്ടപ്പെടും
ഒരു വ്യക്തിയുടെ ഭാവി, അല്ലെങ്കില്‍ ആ വ്യക്തിയുടെ ജീവിതം എപ്രകാരമായിരിക്കണം എന്ന് തീരുമാനിക്കുന്നതില്‍ ശുക്രന്റെ റോള്‍ വലുതാണ്. ധന ലാഭം ഉണ്ടാകണമെങ്കില്‍, നല്ല ജോലി ലഭിക്കണമെങ്കില്‍, ജീവിത നിലവാരം മെച്ചപ്പെടണമെങ്കിലെല്ലാം ശുക്രന്റെ പ്രീതി അനിവാര്യമാണ്.

ശുക്രന് അതിന്റെ രാശി മാറുമ്പോള്‍, അല്ലെങ്കില്‍ നക്ഷത്രം മാറുമ്പോള്‍ ഓരോ രാശിക്കാര്‍ക്കും വ്യത്യസ്ത ഗുണങ്ങള്‍ ലഭിക്കാം. എന്നാല്‍, ശുക്രനില്‍ ഉണ്ടാകുന്ന ചെറിയ മാറ്റം പോലും അധികം ബാധിക്കാത്ത ചില രാശിക്കാരുണ്ട്. ഇവര്‍ക്ക് എല്ലാകാലത്തും കഷ്ടപ്പാട് കൂടുതലായിരിക്കും. ഈ രാശിക്കാര്‍ ഏതെല്ലാമെന്ന് നോക്കാം.
കന്നി
കന്നി രാശിക്കാര്‍ക്ക് മറ്റു ഗ്രഹങ്ങളില്‍ നിന്നും അനുഗ്രഹങ്ങള്‍ ലഭിക്കാറുണ്ടെങ്കിലും പലപ്പോളും ശുക്ര പ്രീതി ഈ രാശിക്കാര്‍ക്ക് വളരെ കുറവാണ്. അതിനാല്‍ തന്നെ, എത്ര സന്തോഷകരമായ നിമിഷങ്ങള്‍ക്കിടയിലും മനസ്സിലെ അസ്വസ്ഥതപ്പെടുത്തുന്ന കാര്യങ്ങള്‍ ഈ രാശിക്കാരില്‍ സംഭവിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. സാമ്പത്തികപരമായ കാര്യത്തില്‍ എത്ര ശ്രമിച്ചാലും കാര്യമായ പുരോഗതി ഇവര്‍ക്ക് കൈവരിക്കാന്‍ സാധിക്കുകയില്ല. എല്ലാം സാധാരണഗതിയില്‍ നീക്കികൊണ്ട് പോകാന്‍ മാത്രമേ ഇവര്‍ക്ക് സാധിക്കൂ. പലരില്‍ നിന്നും എല്ലാ മാസവും കടം വാങ്ങിവരെ ജീവിതം മുന്നോട്ട് കൊണ്ടുപോകേണ്ട അവസ്ഥ ഈ രാശിക്കാര്‍ക്ക് ഉണ്ടായേക്കാം. ബിസിനസ്സ് ആരംഭിച്ചാലും, ജോലിക്കായി ശ്രമിച്ചാലും പല പ്രതിസന്ധികളും ഈ രാശിക്കാരെ വിട്ടുമാറുകയില്ല.
കര്‍ക്കിടകം
കന്നി രാശി പോലെ തന്നെ ശുക്രന്റെ പ്രീതി കുറവുള്ള രാശിയാണ് കര്‍ക്കിടകം. വളരെ ദുരിതം നിറഞ്ഞ ജീവിത സാഹചര്യങ്ങള്‍ ഇവര്‍ക്ക് ഉണ്ടായേക്കാം. എത്ര ശ്രമിച്ചാലും വേണ്ട വിധത്തിലുള്ള അംഗീകാരങ്ങള്‍ ഇവരെ തേടി എത്താതിരിക്കാനും സാധ്യത കൂടുതലാണ്. കുടുംബത്തില്‍ സന്തോഷം ഉണ്ടാകും. എന്നിരുന്നാലും പല അനിഷ്ട സംഭവങ്ങളും നടക്കാന്‍ സാധ്യത കൂടുതലായിരിക്കും. ആഗ്രഹിച്ച രീതിയില്‍ നല്ലൊരു സമ്പാദ്യം ഇവരുടെ കൈവശം ഒരിക്കലും ഉണ്ടായിരിക്കുകയില്ല. പണം കയ്യില്‍ നില്‍ക്കാത്ത രാശിക്കാരില്‍ ഒന്നാണ് കര്‍ക്കിടകം രാശി.
തുലാം
ആഗ്രഹിച്ച കാര്യങ്ങള്‍ നേടിയെടുക്കാന്‍ കഷ്ടപ്പാട് അനുഭവിക്കേണ്ടി വരുന്ന രാശിക്കാരാണ് തുലാം രാശിക്കാര്‍. ശുക്രന്റെ പ്രീതി കുറവുള്ളതിനാല്‍, എല്ലാം വളരെ എളുപ്പത്തില്‍ നേടിയെടുക്കുകയില്ല. പണം കയ്യില്‍ നിന്നും ധാരാളം നഷ്ടമാകും. ആഗ്രഹിച്ച ജീവിതം സ്വന്തമാക്കാന്‍ ജീവിതത്തിന്റെ നല്ലപ്രായം ചിലവഴിക്കേണ്ടതായി വന്നേക്കാം. വിദ്യയില്‍ മുന്നിട്ട് നില്‍ക്കുമെങ്കിലും ജോലിയില്‍ വേണ്ട വിധത്തില്‍ ശോഭിക്കാന്‍ ഇവര്‍ക്ക് സാധിച്ചെന്ന് വന്നേക്കില്ല. പങ്കാളിയുമായി പലവിധത്തിലുള്ള പ്രശ്നങ്ങള്‍ ഉണ്ടായേക്കാം. പണത്തെ ചൊല്ലി വഴക്കുണ്ടാകാനുള്ള സാധ്യത കൂടുതലാണ്. എല്ലാ കാര്യത്തിനും ശ്രദ്ധക്കുറവ് അനുഭവിക്കും. ഇത് ജോലി നഷ്ടമാകാന്‍ വരെ കാരണമായേക്കാം. അമിതമായി പങ്കാളിയുടെ പണത്തെ ആശ്രയിച്ച് ജീവിക്കേണ്ട അവസ്ഥയും ഈ രാശിക്കാര്‍ക്ക് ഉണ്ടായേക്കാം. ഇത് പലവിധത്തിലുള്ള മനസിക പ്രശ്നങ്ങള്‍ക്കും കാരണമായേക്കാം. വിദ്യയിൽ ശോഭിക്കാൻ സാധിക്കും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
