Latest Updates
-
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ? -
ഒക്ടോബർ 4 മുതൽ ഗജകേസരി യോഗം: നിങ്ങളുടെ രാശിയിൽ വരാനിരിക്കുന്ന മാറ്റങ്ങൾ എന്തൊക്കെ? -
ഒക്ടോബർ 6-ന് ആകാശത്ത് അപൂർവ്വ കാഴ്ച: ചന്ദ്രനും വ്യാഴവും ഒന്നിക്കുന്നു, നിങ്ങളുടെ രാശിഫലം അറിയാം -
ശുക്രന്റെ വക്രഗതി 2026: ഇന്ന് മുതൽ ജീവിതത്തിൽ വരാൻ പോകുന്ന മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഒക്ടോബർ 5-ന് രവി പുഷ്യ യോഗം: സ്വർണ്ണവും ഇലക്ട്രോണിക്സും വാങ്ങാൻ കാത്തിരിക്കുന്നവർക്ക് സുവർണ്ണാവസരം -
ഒക്ടോബർ 3 നക്ഷത്രഫലം: തിരുവാതിര നക്ഷത്രക്കാർക്ക് ഇന്ന് അനുകൂല സമയം; 27 നക്ഷത്രക്കാരുടെയും സമ്പൂർണ്ണ ഫലങ്ങൾ അറിയാം
നിത അംബാനിയുടെ വിജയ രഹസ്യം; ഐശ്വര്യത്തിന്റെ രത്നം ആരെയും തുണയ്ക്കും
Benefits of Emerald: നിത അംബാനിയുടെ ഫാഷനും വസ്ത്രധാരണവും ആഭരണളുമെല്ലാം എപ്പോഴും ആളുകളുടെ ശ്രദ്ധ ആകര്‍ഷിക്കുന്ന കാര്യങ്ങളാണ്. എപ്പോഴും വളരെ സ്പെഷ്യലും മറ്റെങ്ങും കാണാത്ത തരത്തിലുമുള്ള ആഭരണങ്ങളാണ് നിത അംബാനി അണിയാറുള്ളത്. മിക്കപ്പോഴും നിത ധരിക്കുന്ന ആഭരണങ്ങളില്‍ പച്ച നിറത്തിലുള്ള കല്ലുകള്‍ നിങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടാകും. മരതകമാണത്. മരതകത്തോടുള്ള ഇഷ്ടം കൊണ്ട് മാത്രമല്ല നിത അംബാനി എപ്പോഴും മരതകം പതിപ്പിച്ച ആഭരണങ്ങള്‍ ധരിക്കുന്നത്. വേദ ജ്യോതിഷം അനുസരിച്ച് മരതകം ധരിക്കുന്നത് നിതയ്ക്ക് ഭാഗ്യവും ഐശ്വര്യവും നല്കുന്നു.

മരതകം
ഇന്ത്യയില്‍ മാത്രമല്ല പാശ്ചാത്യരാജ്യങ്ങളിലും ആളുകള്‍ ഭാഗ്യത്തിനും ഐശ്വര്യത്തിനും പോസിറ്റിവിറ്റിക്കും വേണ്ടി മരതകം ധരിക്കാറുണ്ട്. വിവേകം, അധികാരം, ഉയര്‍ച്ച എന്നിവയുടെ പ്രതീകമാണ് മരതകം. നിരവധി ഭരണാധാകാരികളും ആത്മീയനേതാക്കളും എപ്പോഴും മരതകം പതിപ്പിച്ച മോതിരമോ മറ്റ് ആഭരണങ്ങളോ അണിയാറുണ്ട്. സാമ്പത്തിക സ്ഥിരത നേടാനും ആരോഗ്യം മെച്ചപ്പെടാനും മരതകം സഹായിക്കുമെന്നാണ് വിശ്വാസം. സമ്പത്തിന്റെ ദേവതയായ ലക്ഷ്മീ ദേവിയുമായി ഈ രത്നം ബൂന്ധപ്പെട്ടിരിക്കുന്നു.
മരതകത്തിന്റെ ഗുണങ്ങള്‍
പച്ച നിറത്തിലുള്ള മരതകം ഗ്രഹങ്ങളില്‍ ബുധനുമായാണ് ബന്ധപ്പെട്ടിരിക്കുന്നത്. ബുധനുമായി ബന്ധപ്പെട്ട എല്ലാ ഗുണങ്ങളും മരതകത്തിനും ഉണ്ട്. വേദ ജ്യോതിഷം അനുസരിച്ച് മരതകം ധരിച്ചാല്‍ പോസിറ്റീവായ പല കാര്യങ്ങളും ജീവിതത്തില്‍ നടക്കും. ധരിക്കുന്ന ആളുടെ സര്‍ഗാത്മകതയും കലാപരമായ കഴിവുകളും നേടാം. ബുധന്‍ അറിവിന്റെയും വിവേകത്തിന്റെയും ഗ്രഹമാണ്. അതിനാല്‍ വിദ്യാര്‍ത്ഥികള്‍ക്ക് മരതകം ധരിക്കുന്നത് വളരെ നല്ലതാണെന്ന് കരുതപ്പെടുന്നു. ഏകാഗ്രത വര്‍ധിപ്പിക്കാനും ഉള്ളിലുള്ള കാര്യങ്ങള്‍ വ്യക്തതയോടെ പ്രകടിപ്പിക്കാനും ഊ രത്നം സഹായിക്കും.
ഐശ്വര്യത്തിന്റെ രത്നം
ഐശ്വര്യത്തിന്റെ രത്നമെന്നാണ് മരതകം അറിയപ്പെടുന്നത്. വളര്‍ച്ച നേടാനും കൂടുതല്‍ വരുമാനം സ്വന്തമാക്കാനും പല സ്രോതസ്സുകളില്‍ നിന്നായി ധനം നേടാനും ഈ രത്നം സഹായിക്കും. ബാങ്കിംഗ്, ധനകാര്യം, ഓഹരി വിപണി വ്യാപാരം എന്നീ മേഖലകളിലുള്ളവര്‍ക്ക് ജ്യോതിഷികള്‍ ഈ രത്നം ശുപാര്‍ശ ചെയ്യാറുണ്ട്.
ബുദ്ധി വര്‍ധിപ്പിക്കും
ബുദ്ധിയുടെ ഗ്രഹമാണ് ബുധന്‍. ബുദ്ധിപരമായ കഴിവുകള്‍ മെച്ചപ്പെടുത്താനും വിവേകവും അറിവും നേടാനും ഈ രത്നം ധരിക്കുന്നത് ഗുണം ചെയ്യും. വിദ്യാര്‍ത്ഥികള്‍ക്ക് ഇത് വളരെയധികം ഗുണം ചെയ്യും.
ആശയവിനിമയം മെച്ചപ്പെടും
ആശയവിനിമയ ശേഷി മെച്ചപ്പെടുത്തുമെന്നതാണ് മരതകം ധരിക്കുന്നത് കൊണ്ടുള്ള ഏറ്റവും വലിയ ഗുണങ്ങളില്‍ ഒന്ന്. സംസാരവുമായി ബന്ധപ്പെട്ട ഗ്രഹമാണ് ബുധന്‍. അതിനാല്‍ ഈ രത്നം ധരിച്ചാല്‍ സംസാരിക്കാനുള്ള കഴിവ് മെച്ചപ്പെടും. അധ്യാപനം, കൗണ്‍സിലിംഗ്, മെഡിസിന്, മീഡിയ എന്നീ മേഖലളിലുള്ളവര് ഈ രത്നം ധരിച്ചാല്‍ ആശയവിനിമയം മെച്ചപ്പെടും.
ആരോഗ്യത്തിന് ഗുണം ചെയ്യും
ത്വക് രോഗങ്ങള്‍, കേള്‍വിപ്രശ്നങ്ങള്‍, ചെവിയുമായി ബന്ധപ്പെട്ട പ്രശ്ങ്ങള്‍ എന്നിവ അനുഭവിക്കുന്നവര്‍ക്ക് ധരിക്കാന്‍ ഉത്തമമാണ് ഈ രത്നം. സംസാരവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ മാറാനും ഈ രത്നം ധരിക്കാം.
ബന്ധങ്ങള്‍ ദൃഢമാകും
മരതകം ധരിച്ചാല്‍ വ്യക്തിബന്ധങ്ങള്‍ മെച്ചപ്പെടുകയും ബന്ധങ്ങളിലെ പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടുകയും ചെയ്യും. ദാമ്പത്യപ്രശ്നങ്ങള്‍ നേരിടുന്നവര്‍ ഈ രത്നം ധരിച്ചാല്‍ ബന്ധങ്ങള്‍ മെച്ചപ്പെടും.
Disclaimer: ഈ ലേഖനത്തിലെ വിവരങ്ങളും ജ്യോതിഷപരമായ കാര്യങ്ങളും വെറും അറിവിന് വേണ്ടി മാത്രമുള്ളതാണ്. ഈ ലേഖനത്തെ അടിസ്ഥാനമാക്കി സംഭവിക്കുന്ന കഷ്ടനഷ്ടങ്ങള്‍ക്ക് ബോള്‍ഡ്സ്കൈ ബാധ്യസ്ഥരായിരിക്കുകയില്ല. ഇത്തരം കാര്യങ്ങളില്‍ തീരുമാനം എടുക്കുന്നതിന് മുന്‍പ് വിദഗ്ധരുമായി ആലോചിക്കാന്‍ നിര്‍ദ്ദേശിക്കുന്നു.



Click it and Unblock the Notifications
