Latest Updates
-
സെപ്റ്റംബർ 17 സൂര്യൻ കന്നി രാശിയിലേക്ക്: ശുഭമുഹൂർത്തവും ശ്രദ്ധിക്കേണ്ട കാര്യങ്ങളും ഇതാ -
സെപ്റ്റംബർ 14: ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ ഇവയാണ്; സാമ്പത്തിക ഇടപാടുകൾക്ക് ഈ സമയം ശ്രദ്ധിക്കൂ! -
2026 സെപ്റ്റംബർ 14-20: ഈ ആഴ്ച ഭാഗ്യം തുണയ്ക്കുന്ന രാശികൾ ഇവയാണ്, പണവും കരിയറും മെച്ചപ്പെടും! -
ഗണേശചതുർഥി ദിനത്തിലെ നക്ഷത്രഫലം: ചിത്തിരയും ചോതിയും ഇന്ന് നൽകുന്ന ഭാഗ്യ സൂചനകൾ ഇതാ! -
ഗണേശ ചതുർത്ഥി ദിനത്തിൽ നിങ്ങളുടെ രാശിഫലം: ഇന്ന് ശ്രദ്ധിക്കേണ്ട കാര്യങ്ങളും ഭാഗ്യസമയങ്ങളും അറിയാം -
ഇന്നത്തെ രാജയോഗം: ഹംസ, മാളവ്യ യോഗങ്ങൾക്കായുള്ള ശുഭമുഹൂർത്തങ്ങൾ; നഗരം തിരിച്ചുള്ള സമയക്രമം ഇതാ -
2026 വിനായക ചതുർത്ഥി: ഗണേശ പൂജയ്ക്ക് ശുഭമുഹൂർത്തം ഇതാ, രാഹു-ഗുളിക കാലങ്ങൾ ഒഴിവാക്കി വിഗ്രഹ പ്രതിഷ്ഠ നടത്താം -
കത്തുന്ന വെയിലിലും ഈർപ്പത്തിലും ചർമ്മം തളരുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ
നാളെ അമാവാസി, തുലാം രാശിയിലെ ചന്ദ്രന് പുതിയ തുടക്കങ്ങള്‍ക്ക് ശക്തി പകരും, നേട്ടങ്ങളിങ്ങനെ
തുലാം രാശിയിലെ അമാവാസിയാണ് നാളെ. ജ്യോതിഷം ഇതിനെ ശുഭകരമായാണ് നോക്കിക്കാണുന്നത്. പുതിയ തുടക്കങ്ങള്‍ക്കും ഒന്നാകലുകള്ക്കും സമാധാനം കെട്ടിപ്പടുക്കുന്നതിനുമെല്ലാം വളരെ അനുയോജ്യമായ ദിവസമായാണ് നാളെ കരുതപ്പെടുന്നത്. സന്തുലനം, നയതന്ത്രം, നീതി എന്നിവയോടെല്ലാം ബന്ധപ്പെട്ട രാശിയാണ് തുലാം. സ്നേഹവും ഐക്യവും പുലരുന്നതിന് അനുകൂലമായ അന്തരീക്ഷമാണ് തുലാത്തിന്റെ ഊര്‍ജ്ജം നല്‍കുന്നത്.

തുലാം
പുതിയൊരു ലൂണാര്‍ സൈക്കിള്‍ അഥവാ ചന്ദ്രന്റെ വൃദ്ധിക്ഷയങ്ങളുടെ തുടക്കമാണ് നാളെ. പണ്ടുകാലം മുതല്ക്കേ ഇത് വളരെ നല്ല സമയമായാണ് കരുതപ്പെടുന്നത്. പുതിയ ലക്ഷ്യങ്ങള്‍ രൂപീകരിക്കാനും പുതിയ തുടക്കങ്ങള്‍ക്കും അനുകൂലമായ സമയമായാണ് ഇതിനെ കാണുന്നത്. തുലാം രാശിയില്‍ ചന്ദ്രനെത്തുമ്പോള്‍ പങ്കാളിത്തങ്ങളെയാണ് അത് പിന്തുണയ്ക്കുന്നത്. അത് റൊമാന്റികോ പ്രൊഫഷണലോ വ്യക്തിപരമോ ആകാം. ജീവിതത്തിലെ എല്ലാ കാര്യങ്ങളെയും അല്ലെങ്കില്‍ എല്ലാ മേഖലകളെയും ഒന്നിച്ച് കൊണ്ടുപോകുന്നതിനെ അനുകൂലിക്കുന്ന രാശിയാണ് തുലാം. ബന്ധങ്ങളില്‍ ഐക്യം കൊണ്ടുവരുന്നതിനും നിത്യജീവിതത്തില്‍ സന്തോഷവും സമാധാനവും കൊണ്ടുവരുന്നതിനും അനുയോജ്യമായ ദിവസമാണ് നാളെ.
ബന്ധങ്ങള്‍ക്ക് ഊന്നല്‍ നല്‍കുക
ബന്ധങ്ങള്‍ ശക്തിപ്പെടുത്താന്‍ ആഗ്രഹിക്കുന്നവരില്‍ തുലാം രാശിയുടെ സ്വാധീനം പ്രത്യേകമായി അനുഭവപ്പെടും. നിലവിലെ ബന്ധങ്ങളെ ശക്തിപ്പെടുത്തുന്നത് ആയാലും പുതിയ ബന്ധങ്ങള്‍ കെട്ടിപ്പടുക്കുന്നത് ആയാലും അമാവാസിയും തുലാം രാശിയും അനുകൂലമായി നില്ക്കും. കാര്യങ്ങള്‍ പറഞ്ഞുമനസ്സിലാക്കുന്നതിനും നയതന്ത്രത്തിനും മനസ്സിലാക്കലിനും ഉചിതമായ സമയമാണിത്. ബന്ധങ്ങളെ കൂടാതെ വ്യക്തിപരമായ ബാലന്‍സും മനശാന്തിയും വീണ്ടെടുക്കുന്നതിനുള്ള സമയം കൂടിയാണിത്. ജീവിതത്തില്‍ ഏതൊക്കെ ഇടങ്ങളിലാണ് പാകപ്പിഴ സംഭവിക്കുന്നതെന്നും എവിടെയാണ് തിരുത്തലുകള്‍ വേണ്ടതെന്നും മനസ്സിലാക്കാം.
ഐക്യവും ന്യായവും കാണിക്കാനുള്ള സമയം
തുല്യതയും ന്യായവും പ്രകടമാക്കാനും അവയെ പുണരാനുമുള്ള നല്ല അവസരമായി വേണം തുലാം രാശിയിലെ അമാവാസിയെ കാണാന്‍. നിത്യജീവിതത്തില്‍ ഈ മൂല്യങ്ങള്‍ പ്രകടമാക്കേണ്ടതിന്റെ പ്രാധാന്യവും ഈ അമാവാസി ഓര്‍മ്മിപ്പിക്കുന്നു. പ്രശ്നങ്ങള്‍ പരിഹരിക്കുന്ന കാര്യത്തിലായാലും ജോലിയും സ്വകാര്യജീവിതവും ബാലന്‍സ് ചെയ്ത് കൊണ്ടുപോകുന്ന കാര്യത്തിലായാലും സമാധാനം വീണ്ടെടുക്കാന്‍ ശ്രമിക്കുന്ന കാര്യത്തിലായാലും സ്നേഹത്തോടെയും ബാലന്‍സിലും നയതന്ത്രപരമായും കാര്യങ്ങളെ സമീപിക്കാന്‍ നാളത്തെ അമാവാസി ഓര്‍മ്മിപ്പിക്കുന്നു.
അതുകൊണ്ട് നാളത്തെ ദിവസം വളരെ ഫലപ്രദമായി ഉപയോഗപ്പെടുത്തുക. നിങ്ങളുടെ നല്ല ഉദ്ദേശങ്ങളെയും ലക്ഷ്യങ്ങളെയും സാധിച്ചുതരാന്‍ കഴിയുന്ന സാഹചര്യമാണ് വരാന്‍ പോകുന്നത്. അത് വേണ്ടരീതിയില്‍ ഉപയോഗപ്പെടുത്തുക.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
