Latest Updates
-
മഴക്കാലത്ത് ചർമ്മം വിയർത്ത് നശിക്കുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ കാര്യങ്ങൾ മറക്കരുത് -
മുംബൈയിൽ ഓറഞ്ച് അലർട്ട്: മഴക്കാലത്തെ ജലദോഷവും ചുമയും മാറ്റാൻ വീട്ടിലുണ്ട് അത്ഭുത പരിഹാരങ്ങൾ! -
നീറ്റ് പരീക്ഷാ സമ്മർദ്ദം അലട്ടുന്നുണ്ടോ? മനസ്സിനെ ശാന്തമാക്കാൻ ഈ 5 വഴികൾ പരീക്ഷിക്കൂ! -
മുംബൈയിൽ ഓറഞ്ച് അലർട്ട്: മഴക്കാലത്ത് പിസിഒഎസ് വേദനയും ഗർഭകാല അസ്വസ്ഥതകളും കുറയ്ക്കാൻ ഈ മുൻകരുതലുകൾ എടുക്കൂ! -
മഴക്കാലത്ത് വയർ ചാടുന്നത് കൊഴുപ്പാണോ? നീർക്കെട്ടാണോ എന്ന് തിരിച്ചറിയാൻ ഈ ലളിതവിദ്യ പരീക്ഷിക്കൂ! -
ചന്ദ്രൻ വൃശ്ചികം രാശിയിലേക്ക്: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ജൂൺ 23: ബുധന്റെ രാശിമാറ്റം; ഈ 5 രാശിക്കാർക്ക് ഇന്ന് തൊട്ടതെല്ലാം പൊന്നാകും, ഭാഗ്യം കൂടെയുണ്ട്! -
ജൂൺ 23 നക്ഷത്രഫലം: ചിത്തിര, ചോതിക്കാർക്ക് കരിയറിൽ വൻ മാറ്റം; ഇന്നത്തെ ഭാഗ്യനിറങ്ങളും ശുഭസമയവും അറിയാം -
ഇന്നത്തെ രാശിഫലം: കരിയറിലും പ്രണയത്തിലും നേട്ടങ്ങൾ കൊയ്യാൻ ഈ രാശിക്കാർക്ക് ഇന്ന് സുവർണ്ണാവസരം, അറിയാം വിശദാംശങ്ങൾ -
2026 ജൂൺ 22: ഗജകേസരി യോഗം; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വൻ ഭാഗ്യം!
ഗ്രഹങ്ങളുടെ രാജകുമാരന് സൃഷ്ടിക്കും നീചഭംഗരാജയോഗം: വിധി തോല്‍ക്കും ഗുണാനുഭവം
ഗ്രഹങ്ങളുടെ രാശിമാറ്റം അനുകൂലമായ പല നേട്ടങ്ങളും കൊണ്ട് വരുന്നുണ്ട്. അനുകൂലമെന്നത് പോലെ തന്നെ പ്രതികൂലഫലങ്ങളും ഇവര്ക്കൊപ്പമുണ്ടാവുന്നു. ചിലരില്‍ ഇത് ഭാഗ്യാനുഭവങ്ങളെങ്കില് ചിലരില്‍ ഇത് ദൗര്‍ഭാഗ്യകരമായ അനുഭവങ്ങളാണ് കൊണ്ട് വരുന്നത്. പലപ്പോഴും നിങ്ങള്‍ക്കുണ്ടാവുന്ന നേട്ടങ്ങള്‍ക്ക് പിന്നില്‍ ഓരോ ഗ്രഹത്തിന്റേയും സ്വാധീനമുണ്ട് എന്ന കാര്യം ഓര്‍ക്കണം. ജീവിതത്തില്‍ സന്തോഷവും സമാധാനവും ധനവും പ്രശസ്തിയും എല്ലാം ഗ്രഹങ്ങള്‍ പ്രദാനം ചെയ്യുന്നു.
മാര്‍ച്ച് 18 മുതല്‍ അത്തരത്തില്‍ ഒരു യോഗമാണ് ചില രാശിക്കാര്‍ക്ക് സംഭവിക്കുന്നത്. അതില്‍ ഒന്നാണ് ബുധന്റെ രാശിമാറ്റത്തില്‍ സംഭവിക്കുന്ന നീചഭംഗരാജയോഗം.. ഗ്രഹങ്ങളുടെ രാജകുമാരനാണ് ബുധന്‍. ഈ കഴിഞ്ഞ 16 മുതല്‍ ബുധന്‍ കുംഭം രാശിയില്‍ നിന്ന് മീനം രാശിയിലേക്ക് മാറിയിരിക്കുകയാണ്. മാര്‍ച്ച് 26 വരെ ബുധന്‍ മീനം രാശിയില്‍ സ്ഥിതി ചെയ്യുന്നു. ഇതാണ് നീചഭംഗരാജയോഗം സൃഷ്ടിച്ചിരിക്കുന്നത്. ഇതിലൂടെ നേട്ടങ്ങള്‍ ഉണ്ടാവുന്നവ ചില നക്ഷത്രക്കാരുണ്ട്. അവര്‍ ആരൊക്കെയെന്ന് നോക്കാം.

നീചഭംഗ രാജയോഗം എന്ത്?
എന്താണ് നീചഭംഗ രാജയോഗം എന്നത് പലര്‍ക്കും അറിയില്ല. നീചം എന്ന വാക്ക് ചേരുന്നത് കൊണ്ട് തന്നെ പലരും ഇതിനെ ഒരു മോശം ഫലമായാണ് കണക്കാക്കുന്നത്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ മോശം ഫലങ്ങള്‍ നല്കുന്നതിനേക്കാള് ഗുണഫലങ്ങള്‍ പ്രദാനം ചെയ്യുന്നതാണ് നീചഭംഗ രാജയോഗം. വളരെ ശക്തമായഒരു യോഗമായത് കൊണ്ട് തന്നെ പല വിധത്തിലുള്ള ഗുണങ്ങള്‍ ഇത് നല്കുന്നു. സമൃദ്ധിയും നേട്ടവും എല്ലാം നിങ്ങളെ തേടി വരുന്നു.
മകരക്കൂറ് (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതി ഭാഗം വരെ ജനിച്ചവർക്ക്):
മകരക്കൂറില്‍ വരുന്ന മൂന്ന നക്ഷത്രക്കാര്‍ക്ക് നീചഭംഗരാജയോഗം സൃഷ്ടിക്കുന്ന മാറ്റങ്ങള്‍ നിസ്സാരമല്ല. ഇത് ജീവിതത്തെ തന്നെ മാറ്റിമറിക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങളെ എത്തിക്കുന്നു. എന്ത് കാര്യം ചെയ്യുമ്പോഴും ഇവരില്‍ ഭാഗ്യത്തിന്റെ മാറ്റങ്ങള്‍ കാണാന്‍ സാധിക്കുന്നു. ആഗ്രഹങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിനും അംഗീകരിക്കുന്നതിനും ഉതകുന്ന തരത്തിലുള്ള അനുകൂല സമയമാണ് ഇത്. ഒരിക്കലും നടക്കില്ലെന്ന് കരുതിയ കാര്യങ്ങള്‍ വരെ നല്ല രീതിയില്‍ നടക്കുന്നു. സാമ്പത്തികമായുണ്ടാവുന്ന മാറ്റങ്ങള്‍ നിങ്ങളെ അത്ഭുതപ്പെടുത്തും. തൊഴില്‍ മേഖലയില്‍ ഉണ്ടാവുന്ന മാറ്റങ്ങള്‍ നിങ്ങളില്‍ മാറ്റങ്ങള്‍ കൊണ്ട് വരും.
തുലാക്കൂറ് (ചിത്തിര രണ്ടാംപകുതി ഭാഗം, ചോതി, വിശാഖം ആദ്യമുക്കാൽഭാഗം വരെ ജനിച്ചവർക്ക്):
തുലാക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്കും ബുധന്‍ സൃഷ്ടിക്കുന്ന നീചഭംഗ രാജയോഗം ചില നേട്ടങ്ങള്‍ സമ്മാനിക്കുന്നുണ്ട്. വിദേശത്ത് പോവാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്നു. പണം നിക്ഷേപിക്കുന്നവര്‍ക്ക് അത് ലാഭം നല്കുന്നു. ജോലിയില്‍ നിങ്ങള്‍ ആഗ്രഹിക്കുന്ന മാറ്റം കൊണ്ട് വരുന്നതിന് സാധിക്കുന്നു. നിക്ഷേപകര്ക്കുണ്ടാവുന്ന ലാഭം അവരുടെ ജീവിതത്തില്‍ സന്തോഷം നിറക്കുന്നു. പ്രമോഷനും ശമ്പള വര്‍ദ്ധനവിനും ഉള്ള സമയമാണ്. ഒരിക്കലും ജീവിതത്തില്‍ പ്രതിസന്ധികള്‍ ഇവര്‍ക്ക് ഈ 26 വരെ ഉണ്ടാവുകയില്ല. ഉദ്യോഗാര്‍ത്ഥികള്‍ക്ക് ആഗ്രഹിച്ച ജോലി കൈപ്പിടിയില്‍ ആക്കുന്നതിന് സാധിക്കുന്നു.
കര്‍ക്കിടകക്കൂറ് (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം):
കര്‍ക്കിടക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് നീചഭംഗ രാജയോഗം അനുകൂലമായ പല നേട്ടങ്ങളും നല്കുന്നു. സാമ്പത്തിക ബാധ്യതകള്‍ ഇല്ലാതാക്കുന്നതിനും എല്ലാ കടങ്ങളും വീട്ടുന്നതിനും നിങ്ങള്‍ക്ക് സാധിക്കുന്നു. ജീവിതത്തില്‍ സന്തോഷത്തോടെ മുന്നോട്ട് പോവുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്ന ഒരു സമയമാണ് എന്നത് കൊണ്ട് തന്നെ നീചഭംഗരാജയോഗം അതിന്റെ എല്ലാ ഐശ്വര്യങ്ങളും നിങ്ങള്‍ക്ക് ഉണ്ടാവുന്നു. ജീവിതം സന്തോഷത്തിന്റേതും സമാധാനത്തിന്റേതുമാവും.
കന്നിക്കൂറ് (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യപകുതിഭാഗം വരെ ജനിച്ചവർക്ക്):
കന്നിക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് അവര്‍ ആഗ്രഹിക്കുന്നത് പോലെ തന്നെ അനുകൂല മാറ്റങ്ങള്‍ ബുധന്‍ കൊണ്ട് വരുന്നു. ജീവിതത്തിലെ സന്തോഷവും സമാധാനവും നിലനിര്‍ത്തുന്ന ഒരു സമയം തന്നെയായിരിക്കും ഇത്. സാമ്പത്തിക നേട്ടങ്ങളില്‍ നിങ്ങള്‍ അഭിമാനം കൊള്ളും. ഒരിക്കലും കടം വാങ്ങേണ്ടി വരുന്ന അവസ്ഥയുണ്ടാവുന്നില്ല. ബിസിനസ് ചെയ്യുന്നവര്‍ക്ക് അതിനുള്ള അനുകൂല സമയമായിരിക്കും. നേട്ടങ്ങളില്‍ നിങ്ങള്‍ മികച്ച് നില്ക്കും എന്നതില്‍ സംശയം വേണ്ട. ജീവിതം പൊതുവേ സന്തോഷത്തിന്റേതായി മാറുന്നു
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications