Latest Updates
-
ഭക്ഷണത്തിന് ശേഷം ഏലക്കായ ചവക്കുന്ന ശീലമുണ്ടോ? നിങ്ങളറിയാതെ നിങ്ങള്‍ക്ക് ലഭിക്കുന്നത് ഇതെല്ലാം -
നേട്ടങ്ങളെത്തും കടല്‍ പോലെ, മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും സമ്പൂര്‍ണ വാരഫലം: നിങ്ങള്‍ക്കെങ്ങനെ? -
Rashiphalam: ആഴ്ചാവസാനത്തില്‍ മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും എപ്രകാരമാണ് ഫലങ്ങള്‍ -
Rashiphalam: ഇന്ന് ഗജകേസരി രാജയോഗം, നേട്ടങ്ങളില്‍ ഇവര്‍ മുന്നില്‍: അറിയാം 12 രാശിക്കും സമ്പൂര്‍ണഫലം -
സമ്പൂര്‍ണ ന്യൂമറോളജിഫലം: അറിയാം നിങ്ങളുടെ ഭാഗ്യവും നിര്‍ഭാഗ്യവും ഈ ആഴ്ചയില്‍ എപ്രകാരമെന്ന് -
ഡ്രാഗണ്‍ ഫ്രൂട്ട് നിസ്സാരമല്ല: ഹൃദയം വരെ സുരക്ഷിതമാക്കും, ഗുണങ്ങളില്‍ അതികേമന്‍ -
ശനിയും ചൊവ്വയും ചേരുമ്പോള്‍ ആഢംബരവും സമ്പത്തും ക്ഷണിക്കാതെ വന്നു ചേരും ഈ രാശിക്കാര്‍ക്ക് -
ഈദ് ആശംസകള്‍ പ്രിയപ്പെട്ടവര്‍ക്ക്: പുണ്യമാസത്തിന്റെ ചെറിയ പെരുന്നാള്‍ ആശംസകളറിയിക്കാം -
54 മണിക്കൂറോളം നീണ്ടുനില്‍ക്കും ഗജകേസരിയോഗം: മാര്‍ച്ച് 26 മുതല്‍ 3 രാശിക്കാര്‍ക്കാണ് അനുഭവത്തില്‍ മാറ്റങ്ങള്‍ -
ബ്രൗണ്റൈസിനേക്കാള് കൂടുതലാണ് ഇവയില്‍ ഫൈബര്‍: ദഹനത്തിനൊപ്പം ഊര്‍ജ്ജവും പ്രദാനം ചെയ്യും
ധനക്ലേശം അകലുന്നു, വൃശ്ചികത്തില്‍ നീചഭംഗ രാജയോഗം; തീരാക്കടവും തീര്‍ക്കാന്‍ യോഗം അഞ്ച് രാശികള്‍ക്ക്
Neechbhang Rajayog: ഇന്ന് ഫെബ്രുവരി 20-ാം തീയതി അഷ്ടമി തിഥിയാണ്. വ്യാഴാഴ്ച ദിവസമായതിനാല്‍, ഇന്ന് വ്യാഴഗ്രഹത്തിന്റെയും ഭഗവാന്‍ വിഷ്ണുവിന്റെയും സ്വാധീനം ഭൂമണ്ഡലത്തില്‍ അനുഭവപ്പെടും. ചന്ദ്രന്‍ ഇന്ന് വിശാഖം നക്ഷത്രത്തില്‍ നിന്ന് അനിഴം നക്ഷത്രത്തിലേക്ക് മാറി വ്യാഴവുമായി ചേര്‍ന്ന് സമസപ്തക യോഗം രൂപീകരിക്കും. അതുപോലെ പരസ്പരം ഏഴാം ഭാവത്തില്‍ സ്ഥിതിചെയ്യുന്ന വ്യാഴനും ചന്ദ്രനും ഗജകേശരി യോഗവും സൃഷ്ടിക്കുന്നുണ്ട്. കൂടാതെ ചന്ദ്രന്‍ നീചഭംഗ രാശിയായ വൃശ്ചികത്തില്‍ ആയിരിക്കുന്നത് കൊണ്ടും വ്യാഴന്റെ ദൃഷ്ടിയില്‍ ആയതിനാും നീചഭംഗ രാജയോഗവും ഉണ്ടാകും. അതിനാല്‍, ഇന്നത്തെ ദിവസം മേടം, മിഥുനം, ചിങ്ങം, വൃശ്ചികം, കുംഭം എന്നീ രാശികളിലുള്ളവര്‍ക്ക് അനുകൂലമാകും. ഇവര്‍ക്ക് ഭഗവാന്‍ വിഷ്ണുവിന്റെ അനുഗ്രഹം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. കുടുംബജീവിതം, തൊഴില്‍, ബിസിനസ് എന്നീ മേഖലകളില്‍ ഈ രാശികള്‍ക്ക് നിരവധി നേട്ടങ്ങള്‍ ഉണ്ടായിരിക്കും. ഇന്ന് ഏതൊക്കെ രാശികള്‍ക്ക് പ്രത്യേക മേഖലകളില്‍ ഭാഗ്യം ഉണ്ടാകുമെന്ന് നോക്കാം.

മേടം
അശ്വതി, ഭരണി, കാര്‍ത്തിക 1/4
മേടം രാശിക്കാര്‍ക്ക് ഇന്ന് സന്തോഷകരമായ ദിവസമായിരിക്കും. കാരണം വലിയൊരു ആശയക്കുഴപ്പം ഇന്ന് പരിഹരിക്കപ്പെടും. വായ്പാ കുടിശ്ശികയോ കടമോ ഉണ്ടെങ്കില്‍, അവ തിരിച്ചടയ്ക്കാനുള്ള വഴിയൊരുങ്ങും. വ്യാപാര പ്രവര്‍ത്തനങ്ങള്‍ സുഗമമായി മുന്നോട്ട് പോകും. ജോലിസ്ഥലത്ത് പ്രമോഷനോ പ്രതീക്ഷിക്കാത്ത നേട്ടങ്ങളോ ലഭിക്കാം. മെഡിക്കല്‍, ഫാര്‍മസി, ഇരുമ്പ്, അഗ്നി എന്നിവയുമായി ബന്ധപ്പെട്ട കച്ചവട മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഇന്ന്പ്രത്യേകിച്ച് ഗുണകരമായിരിക്കും. നിയമപരമായ കാര്യങ്ങളും അനുകൂല ഫലങ്ങള്‍ നല്‍കാന്‍ സാധ്യതയുണ്ട്. വീട്ടിലെ മുതിര്‍ന്നവരില്‍ നിന്ന് പിന്തുണയും ആനുകൂല്യങ്ങളും പ്രതീക്ഷിക്കാം. കൂടാതെ ചെയ്തുതീര്‍ക്കാനുള്ള സാമ്പത്തിക കാര്യങ്ങള്‍ ചെയ്യാനാകും. അസുഖബാധിതരായിരുന്നവര്‍ക്ക് നാളെ ആരോഗ്യത്തില്‍ പുരോഗതി അനുഭവപ്പെടും.
മിഥുനം
മകീര്യം 1/2, തിരുവാതിര, പുണര്‍തം 3/4
മിഥുനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം പല മേഖലകളിലും ഗുണകരമായിരിക്കും. പരീക്ഷകള്‍ എഴുതുന്നവര്‍ക്കും മത്സരങ്ങളില്‍ പങ്കെടുക്കുന്നവര്‍ക്കും അവരുടെ പരിശ്രമത്തിന് ഫലം ലഭിക്കും. ജോലി മാറ്റം ആഗ്രഹിക്കുന്നവര്‍ക്ക് അനുകൂലസാഹചര്യത്തിന് സാധ്യതയുണ്ട്. ജോലിസ്ഥലത്ത് മേലുദ്യോഗസ്ഥരില്‍ നിന്ന് പിന്തുണയും പ്രോത്സാഹനവും ലഭിക്കും. കൂടാതെ സഹപ്രവര്‍ത്തകരുമായി നല്ല ബന്ധവും സഹകരണവും നിലനിര്‍ത്തും. ബിസിനസ്സില്‍ വരുമാന വര്‍ധന സന്തോഷം നല്‍കും. ജീവിതപങ്കാളിയുമായി സൗഹാര്‍ദ്ദപരമായ ബന്ധം പ്രതീക്ഷിക്കാം. നിങ്ങളുടെ ഇഷ്ടാനുസൃതമായ ഭക്ഷണങ്ങള്‍ ആസ്വദിക്കാനുള്ള അവസരമൊരുങ്ങും. കൂടാതെ, ഭാര്യയുടെയോ ഭര്‍ത്താവിന്റെയോ വീട്ടുകാരില്‍ നിന്ന് ചില നേട്ടങ്ങള്‍ ലഭിച്ചേക്കാം.
ചിങ്ങം
മകം, പൂരം, ഉത്രം 1/4
ചിങ്ങം രാശിയില്‍ ജനിച്ച വ്യക്തികള്‍ക്ക് ഇന്ന് രാഷ്ട്രീയ, സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധേയമായ നേട്ടങ്ങള്‍ ലഭിക്കാന്‍ സാധ്യതയുണ്ട്. രാഷ്ട്രീയത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് പ്രത്യേക ഗുണങ്ങള്‍ ലഭിക്കാം. സര്‍ക്കാര്‍ ജോലി അന്വേഷിക്കുന്നവര്‍ക്കും ഈ നാള്‍ പ്രതീക്ഷാജനകമാണ്. ഉദ്യോഗസ്ഥര്‍ക്ക് അഭിമാനം തോന്നും. കാരണം അവരുടെ മേലധികാരികള്‍ അവര്‍ക്ക് പ്രധാനപ്പെട്ട ഉത്തരവാദിത്തങ്ങള്‍ നല്‍കാന്‍ സാധ്യതയുണ്ട്. കൂടാതെ, പഴയ പരിചയക്കാരില്‍ നിന്ന് ഗുണം ലഭിക്കാനും സാധ്യതയുണ്ട്. അടുത്തിടെ അസുഖബാധിതരായിരുന്നവര്‍ക്ക് ആരോഗ്യത്തില്‍ പുരോഗതി കാണാം. ഈ ദിവസം ഭൗതികമായ സുഖസൗകര്യങ്ങള്‍ ലഭിക്കാന്‍ സാധ്യതയുണ്ട്. ആഗ്രഹിച്ച ചില സാധനങ്ങള്‍ വാങ്ങാനുള്ള ശ്രമം വിജയകരമാകാം. കൂടാതെ, അമ്മവഴിയോ മാതൃകുടുംബത്തല്‍ നിന്നോ സാമ്പത്തിക ഗുണങ്ങളും ലഭിക്കാന്‍ സാധ്യതയുണ്ട്.
വൃശ്ചികം
വിശാഖം 1/4, അനിഴം, തൃക്കേട്ട
വൃശ്ചികം രാശിക്കാര്‍ക്ക് ഇന്ന് ഒരു നല്ല ദിവസം പ്രതീക്ഷിക്കാം. ചന്ദ്രന്‍ ഈ രാശിയില്‍ ഉള്ളതിനാല്‍ സൃഷ്ടിപരമായതും കലാപരമായതുമായ പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ താല്‍പ്പര്യം ഉണ്ടാകും. കലാരംഗത്തോ സൃഷ്ടിപരമായ മേഖലകളിലോ പ്രവര്‍ത്തിക്കുന്നവര്‍ക്ക് പ്രത്യേക നേട്ടങ്ങള്‍ അനുഭവിക്കാന്‍ കഴിയും. വിദ്യാഭ്യാസത്തിലും മത്സരങ്ങളിലും വൃശ്ചികം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം പ്രതീക്ഷാജനകമാണ്. ഇവര്‍ക്ക് അപ്രതീക്ഷിത സാമ്പത്തിക നേട്ടങ്ങള്‍ ലഭിക്കാം. ബിസിനസ്സില്‍, പ്രതീക്ഷാജനകമായ ചില കാര്യങ്ങള്‍ സംഭവക്കാന്‍ സാധ്യതയുണ്ട്. വിവാഹ ജീവിതത്തില്‍, ഭര്‍ത്താവിന്റെ വീട്ടുകാരുടെ പിന്തുണ പ്രയോജനകരമാകാം. നിങ്ങളുടെ കോപവും വാക്കുകളും നിയന്ത്രിക്കുന്നതു വിജയകരമായ ദിവസം നേടാന്‍ സഹായിക്കും.
കുംഭം
അവിട്ടം 1/2, ചതയം, പൂരുരുട്ടാതി 3/4
കുംഭം രാശിക്കാര്‍ക്ക് ഇന്ന് ഒരു നല്ല ദിവസം പ്രതീക്ഷിക്കാം. കുടുംബജീവിതത്തില്‍ സന്തോഷം ഉണ്ടാകാന്‍ സാധ്യതയുണ്ട്. മൂത്ത സഹോദരന്റെ പിന്തുണയും ആനുകൂല്യങ്ങളും ലഭിക്കാം. ഇന്ന് നടത്തുന്ന ബിസിനസ് നിക്ഷേപങ്ങള്‍ ഭാവിയില്‍ വലിയ ലാഭം നല്‍കാന്‍ സാധ്യതയുണ്ട്. പ്രോപ്പര്‍ട്ടി ഇടപാടുകളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് ദിവസം അനുകൂലമായിരിക്കും. മെഡിക്കല്‍ മേഖലയിലെ പ്രൊഫഷണലുകള്‍ക്ക് ലാഭകരമായ ഒരു ദിവസം അനുഭവപ്പെടും. പ്രത്യേക വിഷയങ്ങളെക്കുറിച്ച് പഠിക്കുന്നതില്‍ വിഷയത്തില്‍ ശക്തമായ താല്‍പ്പര്യം ഉണ്ടാകും, അതിനാല്‍ ഗവേഷണത്തിലും വിദ്യാഭ്യാസത്തിലും ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് ഇത് അനുകൂലമായ സമയം ആയിരിക്കും. മുന്‍പ് നടത്തിയ നിക്ഷേപങ്ങളില്‍ നിന്നും ശ്രമങ്ങളില്‍ നിന്നും ലാഭം പ്രതീക്ഷിക്കാം. മതപരവും സാമൂഹികവുമായ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിത്തം ആദരവും അംഗീകാരവും കൊണ്ടുവരാന്‍ കഴിയും, കൂടാതെ വിവിധ സുഖസൗകര്യങ്ങള്‍ നേടാനും കഴിയും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്‌നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications