Latest Updates
-
ഓഗസ്റ്റ് 5-ലെ ബുധൻ മാറ്റം: പണമിടപാടുകളിൽ ജാഗ്രത, ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വൻ നേട്ടങ്ങൾ! -
ചൊവ്വ മിഥുനം രാശിയിലേക്ക്: സാങ്കേതികവിദ്യയിലും യാത്രകളിലും വരാനിരിക്കുന്ന മാറ്റങ്ങൾ ശ്രദ്ധിക്കൂ! -
ഓഗസ്റ്റ് 4: രവി യോഗവും അഭിജിത്ത് മുഹൂർത്തവും; ഈ സമയത്ത് കാര്യങ്ങൾ ചെയ്താൽ വൻ വിജയം ഉറപ്പ്! -
ഇന്ന് രാത്രി അശ്വതി നക്ഷത്ര മാറ്റം: ഈ 5 രാശിക്കാർക്ക് ഭാഗ്യത്തിന്റെ പെരുമഴക്കാലം! -
2026 ഓഗസ്റ്റ് 4 നക്ഷത്രഫലം: കരിയറിലും സാമ്പത്തിക നേട്ടവുമായി ഈ നക്ഷത്രക്കാർ, ഇന്ന് നിങ്ങളുടെ ഭാഗ്യദിനമോ? -
ഓഗസ്റ്റ് 4 രാശിഫലം: സാമ്പത്തിക നേട്ടവും ഭാഗ്യവും തേടിയെത്തും; ഇന്നത്തെ ദിവസം ഈ രാശിക്കാർക്ക് സുവർണ്ണകാലം! -
അടുക്കളയിലെ ഈ വാസ്തു തെറ്റുകൾ സാമ്പത്തിക ബാധ്യത വരുത്തുമോ? ഐശ്വര്യത്തിന് ചെയ്യേണ്ട മാറ്റങ്ങൾ -
വീട്ടിൽ ക്ലോക്ക് വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; സാമ്പത്തിക നേട്ടത്തിനും സമാധാനത്തിനും വാസ്തു പറയുന്നത് ഇതാണ് -
ശമ്പളം കിട്ടിയോ? വാലറ്റിൽ ഈ സാധനങ്ങൾ ഉണ്ടെങ്കിൽ പണം കൈയിൽ നിൽക്കില്ല! -
വ്യാഴം പൂയ്യം നക്ഷത്രത്തിലേക്ക്: ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങളും സാമ്പത്തിക നേട്ടങ്ങളും
ഒരു വര്‍ഷത്തിന് ശേഷം നീചരാശിയില്‍ സൂര്യന്, ദുര്‍ബലാവസ്ഥയിലും രാജയോഗം മൂന്നുരാശികള്ക്ക്
നവഗ്രഹങ്ങളില്‍ രാഹുകേതുക്കള്‍ ഒഴികെ ഓരോ ഗ്രഹത്തിനും ഉച്ചരാശികളും നീചരാശികളും ഉണ്ട്. രാശിചക്രത്തിലെ മേടം രാശിയില്‍ തുടങ്ങി മീനം രാശി വരെ ഓരോ ഗ്രഹങ്ങളും രാശി മാറി സഞ്ചരിച്ചുകൊണ്ടിരിക്കുന്നു. മേടത്തില് നിന്നും മീനത്തില്‍ എത്തുന്നതാണ് ഓരോ ഗ്രഹത്തിന്റെയും ഭ്രമണപഥം. രാശിചക്രത്തിലൂടെയുള്ള ഈ ഭ്രമണത്തിനിടയില്‍ ഗ്രഹങ്ങള്‍ ഉച്ചരാശിയിലും നീചരാശിയിലും പ്രവേശിക്കുന്നുണ്ട്. ഓരോ ഗ്രഹത്തിന്റെയും ഉച്ചരാശിയും നീചരാശിയും വ്യത്യസ്തമാണ്. ഉച്ചരാശിയില്‍ ഒരു ഗ്രഹത്തിന് പൂര്‍ണ്ണബലം കൈവരുമെന്നാണ് കരുതപ്പെടുന്നത്. അതുപോലെ നീചരാശിയില്‍ ഒരു ഗ്രഹം ഏറ്റവും കുറഞ്ഞ ബലമുള്ള അവസ്ഥയിലായിരിക്കും.

സൂര്യന് നീചരാശിയില്‍
ഒരു വര്‍ഷത്തിന് ശേഷം ഗ്രഹങ്ങളുടെ രാജാവായ സൂര്യന് തുലാം രാശിയില്‍ എത്തിയിരിക്കുന്നു. സൂര്യന്റെ നീചരാശിയാണ് തുലാം. അങ്ങനെ തുലാം രാശിയില്‍ ഒരു വര്‍ഷത്തിന് ശേഷം നീചഭംഗ രാജയോഗം രൂപമെടുത്തിരിക്കുകയാണ്. നീചരാശിയില്‍ ഒരു ഗ്രഹം ദുര്‍ബലനാണെങ്കിലും നീചഭംഗ രാജയോഗം വളരെ ശുഭഫലദായകമായ യോഗമാണ്. ദുര്‍ബലാവസ്ഥയിലും ഒരു ഗ്രഹത്തിന് തന്റെ ശക്തി വീണ്ടെടുക്കാനും ഒരു വ്യക്തിയുടെ ജീവിതത്തില്‍ സൗഭാഗ്യങ്ങളും അനുഗ്രഹങ്ങളും നല്‍കാനും സാധിക്കുന്ന വിശേഷ യോഗമാണത്.
നീചഭംഗ രാജയോഗത്തിലൂടെ സമ്പത്തും പ്രശസ്തിയും കൈവരും. ജീവിതത്തിലെ പ്രതിസന്ധികളും മറയും. ജീവിതത്തില്‍ മുന്നേറാനുള്ള ശക്തിയും നിരവധി അവസരങ്ങളും വന്നുചേരും. നീചരാശിയിലുള്ള ഗ്രഹത്തിന്റെ ദോഷഫലങ്ങളെ ഇല്ലാതാക്കാനും ഈ രാജയോഗത്തിന് സാധിക്കും.
തുലാം രാശിയില്‍ സൂര്യന് സൃഷ്ടിക്കുന്ന നീചഭംഗ രാജയോഗത്തിലൂടെ ഏതെല്ലാം രാശികള്‍ക്കാണ് നേട്ടം ലഭിക്കാന്‍ പോകുന്നതെന്ന് നോക്കാം.
തുലാം
തുലാം രാശിയില്‍ ജനിച്ച ആളുകള്‍ക്ക് നീചഭംഗ രാജയോഗം സൗഭാഗ്യമാകും. ഈ രാജയോഗം ഇവരുടെ ലഗ്നഭാവത്തിലാണ് രൂപമെടുക്കുന്നത്. ആത്മവിശ്വാസം വര്‍ധിക്കും. ബിസിനസില്‍ നിന്നും നേട്ടമുണ്ടാക്കും. ജോലിയില്‍ നല്ല പ്രകടനം കാഴ്ചവെക്കാന്‍ കഴിയും. സമ്പത്ത് വര്‍ധിക്കും. സമ്പാദ്യം വളരും. വിവാഹിതരായ ആളുകള്‍ക്ക് ദാമ്പത്യജീവിതം സന്തോഷകരമാകും. പങ്കാളിത്ത വ്യവസ്ഥിതിയില്‍ ജോലി ചെയ്യുന്നവര്‍ക്കും ബിസിനസ് ചെയ്യുന്നവര്‍ക്കും ഈ കാലയളവ് ഗുണകരമാണ്. കരിയറിലും വലിയ നേട്ടങ്ങള്‍ സ്വന്തമാക്കും. ഇവരുടെ വാക്കുകളില്‍ മറ്റുള്ളവര്‍ ആകൃഷ്ടരാകുകയും അവരില്‍ മതിപ്പ് ഉണ്ടാകുകയും ചെയ്യും.
ഇടവം
തുലാം രാശിയിലെ നീചഭംഗ രാജയോഗം ഇടവം രാശിയില്‍ ജനിച്ചവര്‍ക്കും സൗഭാഗ്യങ്ങളേകും. കാരണം ഇവിടെ വ്യാഴം സ്വരാശിയിലും ശുക്രന് കേന്ദ്രഭാവത്തിലും സൂര്യന് ആറാം ഭാവത്തിലുമാണ് ഉള്ളത്. അതുകൊണ്ട് നീചഭംഗ രാജയോഗം ഇവര്‍ക്ക് അപ്രതീക്ഷ ധനലാഭം നല്‍കും. കൂടാതെ സമൂഹത്തില്‍ ഇവരുടെ പേരും പ്രശസ്തിയും വര്‍ധിക്കും. വരുമാനം വര്‍ധിക്കുകയും സാമ്പത്തികസ്ഥിതി മെച്ചപ്പെടുകയും ചെയ്യും. അതേസമയം ആരോഗ്യകാര്യത്തില്‍ കൂടുതല്‍ കരുതല്‍ ആവശ്യമാണ്.
കന്നി
കന്നി രാശിയില്‍ ജനിച്ചവര്‍ക്ക് നീചഭംഗ രാജയോഗം ശുഭയോഗങ്ങള്‍ നല്‍കും. കാരണം ചൊവ്വയുടെ രാശിയായ മേടമാണ് സൂര്യന്റെ ഉച്ചരാശി. ചൊവ്വ നിലവില്‍ കന്നി രാശിയുടെ പത്താം ഭാവം അഥവാ കര്മ്മഭാവത്തിലാണ് ഉള്ളത്. ഇത് നീച രാശിയാണ്. അതുകൊണ്ട് കന്നി രാശിയിലും നീചഭംഗ രാജയോഗം ഉണ്ടാകുന്നുണ്ട്. ഈ രാശിക്കാര്‍ക്ക് കര്‍മ്മരംഗത്ത് ശുഭഫലങ്ങള്‍ ലഭിക്കുന്ന സമയമാണിത്. തിരികെ കിട്ടാനുള്ള പണം തിരിച്ചുകിട്ടും. ഉദ്യോഗസ്ഥര്‍ക്ക് ജോലിയില്‍ പുതിയ ഉത്തരവാദിത്തങ്ങള്‍ ലഭിക്കും. അതേസമയം അനാവശ്യ ചിലവുകള്‍ വര്‍ധിച്ചേക്കും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.
The image used in the story is AI-generated



Click it and Unblock the Notifications