Latest Updates
-
ഫ്രണ്ട്ഷിപ്പ് ഡേ സെൽഫികളിൽ തിളങ്ങാൻ ആഗ്രഹമുണ്ടോ? മഴയത്തും സുന്ദരിയായിരിക്കാൻ ഈ ടിപ്സ് പരീക്ഷിക്കൂ -
ബാത്ത്റൂമിൽ ഈ തെറ്റുകൾ വരുത്തുന്നുണ്ടോ? വീട്ടിലെ ഐശ്വര്യം നഷ്ടപ്പെടാൻ കാരണമാകും -
വീട്ടിൽ പണം വരണോ? അടുക്കളയിൽ ഇന്ന് രാത്രി ഈ ചെറിയ മാറ്റങ്ങൾ വരുത്തൂ -
പുതിയ മാസം തുടങ്ങുമ്പോൾ വീടിന്റെ ഉമ്മറത്ത് ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യം തേടിവരും! -
മഴക്കാലത്ത് ചർമ്മവും പാദങ്ങളും സുരക്ഷിതമാണോ? അണുബാധ ഒഴിവാക്കാൻ ഈ കാര്യങ്ങൾ മറക്കരുത് -
ഓഗസ്റ്റ് 2-ന് ചൊവ്വ മിഥുനം രാശിയിലേക്ക്: ആശയവിനിമയത്തിൽ വൻ മാറ്റം, ഈ രാശിക്കാർക്ക് ഇനി സുവർണ്ണകാലം -
2026 ഓഗസ്റ്റ് 1: കരിയറിൽ വൻ നേട്ടത്തിന് ഈ സമയം നോക്കി തുടങ്ങാം, അഭിജിത്ത് മുഹൂർത്തം ഇങ്ങനെ പ്രയോജനപ്പെടുത്താം -
ഓഗസ്റ്റ് 1: ഈ 5 രാശിക്കാർക്ക് പ്രണയത്തിൽ വസന്തകാലം, പങ്കാളിയുമായുള്ള ബന്ധം ദൃഢമാക്കാൻ ഈ വഴികൾ നോക്കൂ -
ഓഗസ്റ്റ് 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിലും കുടുംബത്തിലും വൻ മാറ്റങ്ങൾ! -
ജൂലൈ 31 രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം
നീചഭംഗ രാജയോഗം: സമ്പാദിക്കേണ്ടതെല്ലാം സമ്പാദിക്കും നാളുകാര്‍, അനുകൂല സമയം ഇതാണ്
2024 മാര്‍ച്ച് 22 മുതല്‍ ഏപ്രില്‍ 30 വരെയാണ മീനം രാശിയിലൂടെ ചൊവ്വ സഞ്ചരിക്കുന്നത്. ഈ സമയം അനുകൂല പ്രതികൂല മാറ്റങ്ങള്‍ പലതും സംഭവിക്കും. മീനം രാശിയില്‍ നിങ്ങള്‍ക്ക് അനുകൂലമായ പല മാറ്റങ്ങളും സംഭവിക്കുന്ന ഒരു സമയമാണ് എന്നതില്‍ സംശയം വേണ്ട. ചൊവ്വയുടെ രാശിമാറ്റത്തിലൂടെ നിങ്ങള്‍ക്ക് മികച്ച മാറ്റങ്ങള്‍ ഉണ്ടാവുന്നു. അത് മാത്രമല്ല നീചഭംഗ രാജയോഗവും രൂപം കൊള്ളുന്നു.
നീചഭംഗ രാജയോഗത്തിന്റെ ഫലമായി ജീവിതത്തില്‍ അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്നു. എന്നാല്‍ ഇത് ചില നക്ഷത്രക്കാരില്‍ മാത്രമേ ഗുണകരമായി മാറുകയുള്ളൂ. പലപ്പോഴും ഈ രാശിമാറ്റം അനകൂല ഫലങ്ങള്‍ നല്കുമ്പോള് നാം അറിഞ്ഞിരിക്കേണ്ടതും ശ്രദ്ധിക്കേണ്ടതുമായ ചില കാര്യങ്ങളുണ്ട്. ദോഷഫലങ്ങളെല്ലാം തന്നെ ഇല്ലാതാവുകയും മികച്ച മാറ്റങ്ങള്‍ കൊണ്ട് വരുകയും ചെയ്യുന്ന സമയമാണ്. ഏതൊക്കെ നക്ഷത്രക്കാര്‍ക്കാണ് നീചഭംഗ രാജയോഗം എന്ന് നോക്കാം.

കര്‍ക്കിടക്കൂറ്
കര്‍ക്കിടകക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ചൊവ്വയുടെ മീനരാശി നീചഭംഗ രാജയോഗം സൃഷ്ടിക്കുന്നു. അതിന്റെ ഫലമായി നിങ്ങളുടെ മാറ്റങ്ങള്‍ നിങ്ങളെ തന്നെ അത്ഭുതപ്പെടുത്തുന്നതായിരിക്കും. ജീവിതത്തില്‍ പുരോഗതിയും വളര്‍ച്ചയും ഉണ്ടാവുകയും ആരോഗ്യ പ്രശ്നങ്ങള്‍ എല്ലാം തന്നെ ഇല്ലാതാവുകയും ചെയ്യുന്നു. സര്‍വ്വ ദു:ഖങ്ങളേയും ഇല്ലാതാക്കുന്നതിന് ഇത് സഹായിക്കുന്നു. ധനനേട്ടങ്ങള്‍ നിങ്ങളെ അത്ഭുതപ്പെടുത്തുന്നതായിരിക്കും. ദാമ്പത്യം സന്തോഷത്തിന്റേതാവും.
തുലാക്കൂറ്
തുലാക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്കും ചൊവ്വയുടെ രാശിമാറ്റം സൃഷ്ടിക്കുന്ന നീചഭംഗ രാജയോഗത്തിലൂടെ അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കുന്നു. പലപ്പോഴും കരിയറിലും തൊഴിലിലും എല്ലാം മികച്ച മാറ്റങ്ങള്‍ ജീവിതത്തില്‍ സംഭവിക്കുന്നു. കര്‍മ്മരംഗത്തെ ഉയര്‍ച്ച നിങ്ങളെ അത്ഭുതപ്പെടുത്തുന്ന തരത്തിലുള്ളതായിരിക്കും. ജോലിയിലെ പ്രമോഷന് നിങ്ങള്‍ ആഗ്രഹിക്കുന്നത് പോലെ തന്നെ സംഭവിക്കുന്നു. സന്തോഷകരമായ ഒരു ജീവിതം നിങ്ങള്‍ക്കുണ്ടാവുന്നു. അനുകൂല ഫലങ്ങള്‍ നിങ്ങളെ അത്ഭുതപ്പെടുത്തും.
മിഥുനക്കൂറ്
മിഥുനക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് നീചഭംഗ രാജയോഗം അനുകൂല ഫലങ്ങള്‍ അത്ഭുതപ്പെടുത്തുന്ന തരത്തില്‍ ഉണ്ടാവുന്നു. പലപ്പോഴും അപ്രതീക്ഷിതമായുണ്ടാവുന്ന സാമ്പത്തികമാറ്റം തന്നെയാണ് ഏറ്റവും വലിയ പ്രത്യേകത. ജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനിര്‍ത്തുന്നതിന് സാധിക്കുന്നു. ഭാഗ്യവും ഈശ്വരാധീനവും നിങ്ങളെ കാത്തിരിക്കുന്നു ഈ കാലത്തില്‍. ജീവിതത്തില്‍ നിരവധി അനുകൂല ഫലങ്ങളുണ്ടാവുന്നു. എല്ലാ അര്‍ത്ഥത്തിലും അംഗീകാരങ്ങളും സ്നേഹവും നിങ്ങള്‍ക്ക് വന്നെത്തുന്നു.
ചിങ്ങക്കൂറ്
ചിങ്ങക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് നീചഭംഗ രാജയോഗം പല സൗഭാഗ്യങ്ങളും കൊണ്ട് വരുന്നു. ജോലി ലഭിക്കുന്നതിനും അതിനുള്ള അവസരങ്ങള്‍ ലഭിക്കുന്നതിനും സാധ്യത കാണുന്നു. വിവാഹത്തിന്റെ കാര്യത്തില്‍ നിങ്ങള്‍ക്ക് അപ്രതീക്ഷിത മാറ്റങ്ങളുണ്ടാവുന്നു. എല്ലാ തരത്തിലും സന്തോഷത്തിന്റെ ദിവസങ്ങളാണ് വരാന്‍ ഇരിക്കുന്നത്. സാമ്പത്തിക നേട്ടങ്ങള്‍ ഉണ്ടാവുന്നു. ജീവിതം മികച്ചതായി മാറുകയും സന്തോഷത്തോടെ മുന്നോട്ട് പോവാന്‍ സാധിക്കുകയും ചെയ്യുന്നു,
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications