Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
ശുക്ര സംക്രമണത്തിലൂടെ നീചഭംഗ രാജയോഗം രൂപമെടുക്കുന്നു; ജീവിതത്തിലെ സന്തോഷകാലം തൊട്ടരികെ
വേദ ജ്യോതിഷ പ്രകാരം ഗ്രഹങ്ങള്‍ സമയാസമയങ്ങളില്‍ രാശി, നക്ഷത്ര പരിവര്‍ത്തനങ്ങള്‍ നടത്തുകയും അതിലൂടെ ശുഭ യോഗങ്ങളും അശുഭ യോഗങ്ങളും രൂപമെടുക്കുകയും ചെയ്യുന്നു. ഇത്തരം യോഗങ്ങള്‍ ആളുകളുടെ ജീവിതത്തില്‍ കാര്യമായ സ്വാധീനമുണ്ടാക്കും. സെപ്റ്റംബറില്‍ ധനദാതാവായ ശുക്രന് തന്റെ നീചരാശിയായ കന്നിയിലേക്ക് പ്രവേശിക്കുകയാണ്. അങ്ങനെ നീചഭംഗ രാജയോഗം രൂപമെടുക്കും. ഈ രാജയോഗത്തിന്റെ പ്രഭാവം എല്ലാ രാശികളിലും അനുഭവപ്പെടും. എങ്കിലും മൂന്ന് രാശികള്‍ക്ക് ഈ സമയം ഭാഗ്യവും അപ്രതീക്ഷിത ധനലാഭവും കരിയറിലും ബിസിനസിലും നേട്ടങ്ങളും അനുഭവിക്കാന്‍ യോഗമുണ്ടാകും. ഈ രാശികള്‍ ഏതെല്ലാമാണന്ന് നോക്കാം.

കന്നി
കന്നി രാശിയില്‍ ജനിച്ച ആളുകള്‍ക്ക് നീചഭംഗ രാജയോഗം ശുഭഫലദായകമാണ്. കാരണം ഈ രാജയോഗം ഈ രാശിയുടെ ലഗ്ന ഭാവത്തിലാണ് രൂപമെടുക്കുന്നത്. അതിനാല്‍ ഈ കാലയളവില്‍ ഇവരുടെ വ്യക്തിത്വത്തില്‍ കാര്യമായ വ്യത്യാസങ്ങള്‍ ഉണ്ടാകുകയും വ്യക്തിത്വം ആകര്ഷമാകുകയും ചെയ്യും. വിവാഹിതരെ സംബന്ധിച്ചെടുത്തോളം ദാമ്പത്യം കൂടുതല്‍ സന്തോഷകരമാകും. കുടുംബത്തോടൊപ്പം സന്തോഷനിമിഷങ്ങള്‍ പങ്കിടാനുള്ള അവസരമുണ്ടാകും. ഈ കാലയളവില്‍ നിരവധി കാര്യങ്ങള്‍ ചെയ്തുതീര്ക്കാന് കഴിയും. ഇതിന്റെ ഗുണഫലങ്ങള്‍ അനുഭവിക്കാന്‍ കഴിയും. അവിവാഹിതര്‍ക്ക് ഈ കാലയളവില്‍ നല്ല വിവാഹാലോചനകള്‍ വരും.
മകരം
നീചഭംഗ രാജയോഗത്തിന്റെ നേട്ടങ്ങള്‍ അനുഭവിക്കാനിരിക്കുന്ന മറ്റൊരു രാശി മകരമാണ്. മകരം രാശിയില്‍ ജനിച്ച ആളുകളുടെ ഒമ്പതാമത്തെ ഭാവത്തിലാണ് ഈ രാജയോഗം പിറവിയെടുക്കുന്നത്. അതുകൊണ്ട് ഈ കാലയളവില്‍ ഭാഗ്യത്തിന്റെ തുണയോടെ വിജയവും ആഗ്രഹപൂര്‍ത്തീകരണവും സാധ്യമാകും. മാത്രമല്ല, വരുമാനത്തിന്റെ നിരവധി സ്രോതസ്സുകള്‍ ഇവര്‍ക്ക് മുമ്പില്‍ തെളിയും. പുതിയ ജോലി ആരംഭിക്കാന്‍ കഴിയും. കൂടാതെ ഈ കാലയളവില്‍ വലിയ സാമ്പത്തിക നേട്ടങ്ങള്‍ ഉണ്ടാകും. പൂര്‍ത്തിയാക്കാതിരുന്ന ജോലികള്‍ പൂര്‍ത്തീകരിക്കാനുള്ള ഭാഗ്യമുണ്ടാകും. ജോലിയുമായി ബന്ധപ്പെട്ടും ബിസിനസുമായി ബന്ധപ്പെട്ടും നിരവധി യാത്രകള്‍ നടത്തും. മംഗളകാര്യങ്ങളില്‍ പങ്കെടുക്കാനുള്ള അവസരം ലഭിക്കും.
ധനു
നീചഭംഗ രാജയോഗം അനുകൂലമാകുന്ന മറ്റൊരു രാശി ധനു ആണ്. കാരണം ഇവരുടെ കര്‍മ്മ ഭാവത്തിലാണ് ശുക്രന് സംക്രമണം നടത്തുന്നത്. അതുകൊണ്ട് ഈ കാലയളവില്‍ ജോലിക്കാര്യങ്ങളില്‍ പുരോഗതി ദൃശ്യമാകും. ബിസിനസിലും ഇവര്‍ക്ക് വളര്‍ച്ചയുണ്ടാകും. ഉദ്യോഗസ്ഥരായ ധനു രാശിക്കാര്‍ക്കും ഈ രാശിമാറ്റവും രാജയോഗവും അപ്രതീക്ഷിത നേട്ടങ്ങളും ഭാഗ്യങ്ങളും നല്‍കും. കരിയറില്‍ പുതിയ ഉയരങ്ങളിലെത്താന്‍ സാധിക്കും. പ്രമോഷനുള്ള സാധ്യതകള്‍ മുമ്പിലുണ്ട്. വ്യവസായികള്‍ക്ക് ഈ സമയം ധനലാഭമുണ്ടാകും. ബിസിനസ് വിപുലപ്പെടുത്താന്‍ സാധിക്കും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
