Latest Updates
-
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം
ശത്രുക്കളുടെ നാശം കാണാൻ യോഗം, സമൂഹത്തിൽ വില; നവരാത്രിയുടെ ആരംഭത്തോടെ ഗതിമാറുന്നത് ഈ നാളുകാർക്ക്
നവരാത്രി ആരംഭത്തോടെ തലവരമാറാൻ പോകുന്ന ചില നാളുകാരുണ്ട്. വ്യാഴത്തിന്റെയും, മീനത്തിന്റെയും, ചന്ദ്രന്റെയും ഗതിമാറ്റം പല നാളുകാർക്കും ഒട്ടും പ്രതീക്ഷിക്കാത്ത സൗഭാഗ്യങ്ങളാണ് നൽകാൻ പോകുന്നത്. ചിലർക്ക് ധനം കുമിഞ്ഞ് കൂടാൻ സാധ്യതയുണ്ട്. ജോലിക്കാര്യത്തിലും, പഠനത്തിലും മുന്നിട്ട് നിൽക്കാൻ പോകുന്ന ചില നാളുകാരും ഉണ്ട്.

ശത്രുക്കളുടെ നാശം കണാനും, നിങ്ങളുടെ ഭാഗത്തെ ശരികൾ മറ്റുള്ളവർ അംഗീകരിക്കുന്ന ദിനങ്ങളാണ് വരാൻ പോകുന്നത്. ഈ സൗഭാഗ്യങ്ങളെല്ലാം അനുഭവിക്കാൻ പോകുന്നത് ഏത് നാളുകാരാണെന്ന് നോക്കാം.
ഇടവം
വ്യാഴം മീനം രാശിയിലേയ്ക്ക് നീങ്ങിക്കൊണ്ടിരിക്കുന്നതിനാൽ, ഇതിന്റെ ഗുണങ്ങൾ ഏറ്റവുമധികം ലഭിക്കാൻ പോകുന്നത് ഇടവക്കൂറിലുള്ള നക്ഷത്രക്കാർക്കാണ്. ധനം വർദ്ധിക്കുന്നതിനും സൽപേര് വർദ്ധിക്കുന്നതിനും സാധ്യത വളരെ കൂടുതലാണ്. ജോലി സ്ഥലത്ത് പ്രോമോഷൻ ലഭിക്കാനുള്ള സാധ്യതയും കാണുന്നുണ്ട്. ഇതുവരെ നിങ്ങളെ ശത്രുക്കളായി കണ്ടിരുന്ന ബന്ധുക്കൾ നിങ്ങളുടെ സഹായത്തിനായി വീട്ടിൽ വരും. നിങ്ങളെ പ്രീതിപ്പെടുത്താൻ അവർ എത്ര വേണമെങ്കിലും കെഞ്ചും. ഈ അവസരം കൃത്യമായി വിനിയോഗിച്ചാൽ നിങ്ങൾക്ക് ലഭിക്കാൻ പോകുന്നത് പേരും പ്രശസ്തിയുമായിരിക്കും.
ബന്ധുക്കളിൽ നിന്നും മാത്രമല്ല, നാട്ടുകാർക്കിടയിലും നിങ്ങളുടെ മഹത്യം വർദ്ധിക്കാൻ കാരണമാണ്. പ്രണയ സാഫല്യം ഉണ്ടാകും. വിവാഹശേഷം വിദേശത്തേയ്ക്ക് പോകാനുള്ള ഭാഗ്യം വന്നുചേരും. പഠനത്തിൽ മികവ് നിലനിർത്തും. അധ്യാപകർക്കിടയിൽ പ്രിയപ്പെട്ട വിദ്യാർത്ഥിയാകാനുള്ള യോഗവും കാണുന്നു.
കർക്കിടകം
ചന്ദ്രൻ അതിന്റെ നാലാം പഥത്തിൽ എത്തി നിൽക്കുന്നതിനാൽ ഈ രാശിയിൽ പെടുന്ന നാളുകാർക്ക് നിരവധി ഗുണങ്ങളാണ് ലഭിക്കാൻ പോകുന്നത്. വൈകാരികമായ ചിന്തകളെ നിയന്ത്രിച്ച് നിർത്താൻ സാധിക്കുന്നതിനാൽ വിചാരിച്ച കാര്യങ്ങൾ അധികം കാലതാമസമില്ലാതെ നേടിയെടുക്കാൻ ഇവർക്ക് സാധിക്കും. ധനപരമായ കാര്യത്തിൽ കൃത്യമായ തീരുമാനങ്ങൾ എടുക്കാൻ സാധിക്കും. ഇത് കൂടുതൽ നേടങ്ങൾക്ക് വഴിയൊരുക്കും. കുടുംബക്കാരിൽ നിന്നും പിന്തുണ ലഭിക്കും. ഇത് ജോലിയിലെ അമിതമായിട്ടുള്ള സമ്മർദ്ദം കുറയ്ക്കാൻ സഹായിക്കും. പുതിയ ജോലി ലഭിക്കും. നല്ല സാമ്പത്തിക നേട്ടങ്ങൾ പലതും കൈവരിക്കും. സോഷ്യൽ മീഡിയിൽ നിന്നും ധനലാഭം വരാനുള്ള സാധ്യതയും കാണുന്നുണ്ട്.
കൂടാതെ വ്യാഴത്തിന്റെ സ്ഥാനം അനുകൂലമായതിനാൽ, വ്യവസായത്തിൽ നല്ല നേട്ടം കൈവരിക്കാൻ സാധിക്കും. ബിസിനസ്സ് കൂടുതൽ മേഖലയിലേയ്ക്ക് വ്യാപിപ്പിക്കാൻ സാധിക്കും. കച്ചവടത്തിൽ നിന്നും പ്രതീക്ഷിച്ചതിനേക്കാൾ കൂടുതൽ ലാഭം ലഭിക്കും. സാമൂഹത്തിൽ പേരും പ്രശസ്തിയും വർദ്ധിക്കും. കുടുംബ സ്വത്ത് വർദ്ധിക്കാൻ സഹായിക്കും. കൂടുതൽ സ്ഥലങ്ങൾ വാങ്ങും. കൈവിട്ട് പോയി എന്നു കരുതിയ പാരമ്പര്യസ്ഥത്ത് കൈക്കലാക്കാൻ സാധിക്കും.
ചിങ്ങം
സൂര്യൻ 5-ാം പഥത്തിൽ എത്തി നിൽക്കുന്നതിനാൽ, ഈ രാശിക്കാർക്ക് പലവിധത്തിലുള്ള നേട്ടങ്ങളും ലഭിക്കുന്നതാണ്. നിങ്ങൾ മനസ്സിൽ ദീർഘകാലമായി നടത്തിയെടുക്കണം എന്നാഗ്രഹിച്ചിരുന്ന പല കാര്യങ്ങളും നേടിയെടുക്കാൻ സാധിക്കുന്നതാണ്. ഇതിനായി കഠിനമായി പ്രയത്നിക്കാനും യാതൊരു മടിയും കാണിക്കുകയില്ല. പുതിയ കഴിവുകൾ വികസിപ്പിച്ചെടുക്കും. പുതിയ മേഖലയിൽ ജോലി സാധ്യതകൾ കണ്ടെത്തി ശോഭിക്കാൻ സാധിക്കും. പല സ്ഥലങ്ങളിൽ നിന്നായി പണം കയ്യിൽ വരും. ഏത് മേഖലയിൽ പണം നിക്ഷേപിച്ചാലാണ് കൂടുതൽ വരുമാനം ഉണ്ടാവുക എന്ന് സ്വയം മനസ്സിലാക്കുകയും അതിനനുസരിച്ച് പ്രവർത്തിക്കുകയും ചെയ്യും.
ചൊവ്വയുടെ സ്ഥാനം അനുകൂലമായതിനാൽ, പലകാര്യങ്ങളും ചെയ്യാനുള്ള ആത്മധൈര്യം വർദ്ധിക്കുന്നതാണ്. ഇതിനെല്ലാം കൃത്യമായ അനുകൂലമായ ഫലം ലഭിക്കുകയും ചെയ്യും. പുതിയ വീട് പണിയാൻ യോഗം കാണുന്നു. സ്ഥലം വാങ്ങാനും അതിൽ നിന്നും വരുമാനം കണ്ടെത്താനും സാധിക്കും.
മീനം
ആത്മീയപരമായ കര്യത്തിൽ വിശ്വാസം വർദ്ധിക്കും. സാമ്പത്തികപരമായ കാര്യത്തിൽ പല നിർണ്ണയാക തീരുമാനങ്ങളും എടുക്കേണ്ടതായി വരും. കൃത്യമായി എടുക്കുന്ന തീരുമാനങ്ങൾ മൂലം സമ്പത്ത് കൈവരിക്കും. കടബാധ്യതകൾ തീരും. പലരിൽ നിന്നും പണം ലഭിക്കും. ബിസിനസ്സ് ആരംഭിക്കാനുള്ള അനുകൂല സാഹചര്യം വന്നുചേരും. സ്വർണ്ണം വാങ്ങി സൂക്ഷിക്കാൻ സാധിക്കും. പലിശയ്ക്ക് കടം കൊടുക്കുന്നത് കുറയ്ക്കുക. ഇത് ശത്രുക്കളെ വർദ്ധിപ്പിക്കാം. നഷ്ടം വരുത്താനും സാധ്യതയുണ്ട്. ബിസിനസ്സിൽ പങ്കാളികളുടെ സഹായത്താൽ സാമ്പത്തിക നേട്ടം ഉണ്ടാകും. വിദ്യാർത്ഥികൾ പഠനത്തിൽ മുന്നിട്ട് നിൽക്കും. ഉന്നത പഠനത്തിനായി വിദേശത്തേയ്ക്ക് പോകാനും സാധ്യത കൂടുതൽ. ശത്രുക്കളുടെ നാശം സ്വന്തം കൺമുന്നിൽ കാണാനും യോഗം ഉണ്ട്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്‌നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications
