Latest Updates
-
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ? -
ഒക്ടോബർ 4 മുതൽ ഗജകേസരി യോഗം: നിങ്ങളുടെ രാശിയിൽ വരാനിരിക്കുന്ന മാറ്റങ്ങൾ എന്തൊക്കെ? -
ഒക്ടോബർ 6-ന് ആകാശത്ത് അപൂർവ്വ കാഴ്ച: ചന്ദ്രനും വ്യാഴവും ഒന്നിക്കുന്നു, നിങ്ങളുടെ രാശിഫലം അറിയാം -
ശുക്രന്റെ വക്രഗതി 2026: ഇന്ന് മുതൽ ജീവിതത്തിൽ വരാൻ പോകുന്ന മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഒക്ടോബർ 5-ന് രവി പുഷ്യ യോഗം: സ്വർണ്ണവും ഇലക്ട്രോണിക്സും വാങ്ങാൻ കാത്തിരിക്കുന്നവർക്ക് സുവർണ്ണാവസരം -
ഒക്ടോബർ 3 നക്ഷത്രഫലം: തിരുവാതിര നക്ഷത്രക്കാർക്ക് ഇന്ന് അനുകൂല സമയം; 27 നക്ഷത്രക്കാരുടെയും സമ്പൂർണ്ണ ഫലങ്ങൾ അറിയാം
ശനീശ്വരന്റെ കൃപയില്‍ പ്രതിസന്ധികളെ പിടിച്ചുകെട്ടും, ശത്രുക്കള്‍ പോലും പ്രശംസിക്കും ഈ ദിവസം
നവരാത്രിയുടെ മൂന്നാംദിനമാണ് ഇന്ന്. ദുര്‍ഗ്ഗാദേവിയുടെ ചന്ദ്രഘണ്ഡ സ്വരൂപത്തെയാണ് ഇന്ന് ആരാധിക്കുന്നത്. ഇന്നത്തെ ദിവസം വളരെ ശുഭകരമായാണ് കരുതപ്പെടുന്നത്. ഇന്ന് ചന്ദ്രന് ശുക്രന്റെ രാശിയായ തുലാത്തിലാണ് സംക്രമണം നടത്തുന്നത്. ചന്ദ്രനില്‍ നിന്നും പന്ത്രണ്ടാം ഭാവത്തില്‍, കന്നി രാശിയില്‍ ബുധനും സ്ഥിതി ചെയ്യുന്നു. ഈ സംയോഗം വളരെ ശുഭകരമാണ്. ഒപ്പം അശ്വിനി മാസത്തിലെ ശുക്ലപക്ഷ തൃതീയ തിഥി ആണ് ഇന്ന്. സര്‍വ്വാര്‍ഥ സിദ്ധിയോഗം രൂപപ്പെടുന്ന ഇന്ന് ചോതി നക്ഷത്രമാണ് വരുന്നത്.

ശുഭ സംയോഗങ്ങളാല്‍ ഇന്നത്തെ ദിവസം ചില രാശികളില് ജനിച്ചവര്‍ക്ക് ഐശ്വര്യകരമായിരിക്കും. ഇവര്‍ക്ക് ബിസിനസില്‍ സന്തോഷം നല്കുന്ന ചില നേട്ടങ്ങള്‍ ഇന്ന് സംഭവിക്കും. കുടുംബത്തിനൊപ്പം സന്തോഷ നിമിഷങ്ങള്‍ പങ്കിടും. ശനിയുടെ പ്രത്യേക അനുഗ്രഹം ഈ രാശികള്‍ക്ക് മേല്‍ ഉണ്ടായിരിക്കും. ഇന്ന് ഭാഗ്യവും നേട്ടങ്ങളും കൊയ്യാന്‍ പോകുന്ന രാശികള്‍ ഏതെല്ലാമാണെന്ന് അറിയാം.
മിഥുനം
മിഥുനം രാശിയില്‍ ജനിച്ച ആളുകള്‍ക്ക് ഇന്നത്തെ ദിവസം നല്ല ദിവസമായിരിക്കും. മറ്റുള്ളവരെ സഹായിക്കാനും ദാനധര്‍മ്മങ്ങള്‍ നടത്താനും ഈ രാശിക്കാര്‍ മുന്നിട്ടിറങ്ങും. ഇതിനായി പണം ചിലവിടാന്‍ ഈ രാശിക്കാര്‍ മടിക്കില്ല. ശനിയുടെ അനുഗ്രഹം കൊണ്ട് ഇവര്‍ക്ക് വരുമാനത്തില്‍ അഭിവൃദ്ധിയുണ്ടാകുകയും പണം കൂട്ടിവെക്കാന്‍ സാധിക്കുകയും ചെയ്യും. അങ്ങനെ സാമ്പത്തികസ്ഥിതി സുരക്ഷിതമാകും. പണം സമ്പാദിക്കുന്നതിനൊപ്പം ഏറെക്കാലമായി ചിന്തിച്ചിരുന്ന നിക്ഷേപ കാര്യങ്ങളില്‍ തീരുമാനമെടുക്കാനും അത് നടപ്പിലാക്കാനും സാധിക്കും. ഭാവിയില്‍ ഇത് സാമ്പത്തികമായി വളരെ ഗുണം ചെയ്യും. ഉദ്യോഗസ്ഥര്‍ക്ക് ജോലിയില്‍ അഭിവൃദ്ധി പ്രകടമാകും. ഇവരുടെ സംസാരം ജോലിസ്ഥലത്ത് മറ്റുള്ളവരെ ആകര്‍ഷിക്കും. ബിസിനസ് ചെയ്യുന്ന ആളുകള്‍ക്കും ഇന്നത്തെ ദിവസം സാമ്പത്തികനേട്ടങ്ങള്‍ ഉണ്ടാകും.
തുലാം
ഇന്ന് ശനിദേവന്റെ അനുഗ്രഹം ലഭിക്കുന്ന അടുത്ത രാശി തുലാം രാശിയാണ്. ആരോഗ്യകാര്യത്തില്‍ ഇവര്‍ ഇന്ന് അനുഗ്രഹീതരായിരിക്കും. പണവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ആലോചിച്ച് തീരുമാനമെടുക്കും. മത്സരപ്പരീക്ഷകള്‍ക്കും സര്‍ക്കാര്‍ ജോലിക്കും ശ്രമിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഇന്ന് അനുകൂലദിവസമാണ്. എല്ലാ മേഖലകളിലും സ്വന്തം പേര് പതിപ്പിക്കാനുള്ള അവസരം ഇവര്‍ക്ക് വന്നുചേരും. ബിസിനസ് ചെയ്യുന്നവര്‍ക്ക് ഇന്നത്തെ ദിവസം അനവധി നേട്ടങ്ങള്‍ തേടിയെത്തും. സാമ്പത്തികമായി മെച്ചപ്പെട്ട് നില്ക്കുന്ന ദിവസമാണ് ഇന്ന്. ശനിയുടെ കൃപയാല്‍ വ്യക്തിജീവിതത്തിലും ജോലിസ്ഥലത്തും ഓരോ പ്രശ്നങ്ങളെ അഭിമുഖീകരിക്കുകയും അവ പരിഹരിക്കുകയും ചെയ്യും. ഈശ്വരാനുഗ്രഹം കൊണ്ട് ആത്മവിശ്വാസം വര്‍ധിക്കും. നിക്ഷേപ കാര്യങ്ങള്‍ക്ക് അനുകൂലമാണ് ഇന്നത്തെ ദിവസം. ഈ നിക്ഷേപങ്ങള്‍ ഭാവിയില്‍ ഗുണം ചെയ്യും.
വൃശ്ചികം
വൃശ്ചികം രാശിയില്‍ ജനിച്ചവര്‍ക്ക് ഈ ദിവസം സമാധാനത്തിന്റേയതായിരിക്കും. ഉന്നതാധികാരികളുടെയോ മാതാപിതാക്കളുടെയോ സഹകരണത്താല്‍ ഏതെങ്കിലും രീതിയിലുള്ള സമ്പത്തോ ധനമോ ഇന്ന് കയ്യില്‍ വന്നുചേരും. ഇത് സന്തോഷവും ആത്മവിശ്വാസവും നല്‍കും. പങ്കാളിത്ത ബിസിനസുകള്‍ ചെയ്യുന്ന ആളുകള്‍ക്കും ഇന്നത്തെ ദിവസം ശുഭകരമായിരിക്കും. ജോലി ചെയ്യുന്നവര്‍ക്കൊപ്പം ഔട്ടിംഗിനോ ഭക്ഷണം കഴിക്കാനോ പോകാനിടയുണ്ട്. ദാമ്പത്യജീവിതം കൂടുതല്‍ സന്തോഷമുള്ളതാകും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
