Latest Updates
-
ഇന്നത്തെ രാജയോഗം: ഹംസ, മാളവ്യ യോഗങ്ങൾക്കായുള്ള ശുഭമുഹൂർത്തങ്ങൾ; നഗരം തിരിച്ചുള്ള സമയക്രമം ഇതാ -
2026 വിനായക ചതുർത്ഥി: ഗണേശ പൂജയ്ക്ക് ശുഭമുഹൂർത്തം ഇതാ, രാഹു-ഗുളിക കാലങ്ങൾ ഒഴിവാക്കി വിഗ്രഹ പ്രതിഷ്ഠ നടത്താം -
കത്തുന്ന വെയിലിലും ഈർപ്പത്തിലും ചർമ്മം തളരുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ്
നവരാത്രി 2025: ഭദ്രകാളിയുടെ അനുഗ്രഹം ജീവിതാവസാനം വരെ ഇവര്‍ക്കൊപ്പം, ശത്രുദോഷമകറ്റും ആയുസ്സും ഫലം
ഈ വര്‍ഷത്തെ നവരാത്രി ദിനങ്ങള്‍ക്ക് തുടക്കമിട്ട് കഴിഞ്ഞു, സെപ്റ്റംബര്‍ 26 മുതല്‍ ഒക്ടോബര്‍ 2 വരെയാണ് നവരാത്രി ദിനങ്ങള്‍. വിജയദശമിയോടെ നവരാത്രി ദിനങ്ങള്‍ അവസാനിക്കുന്നു. ഈ സമയം ദുര്‍ഗ്ഗാദേവിയുടെ ഓരോ അവതാരങ്ങളെയാണ് ഒാരോ ദിനത്തിലും പ്രാര്‍ത്ഥിക്കുന്നത്. ഹിന്ദുവിശ്വാസ പ്രകാരം പ്രപഞ്ചശക്തിയായ ദേവിയുടെ മഹാവിദ്യകളില്‍ ആദ്യ സ്ഥാനം ഭദ്രകാളിയ്ക്കാണ്. ദേവിയെ കാലമാതാവ് എന്നും പറയുന്നുണ്ട്. ദേവിയെ ആരാധിക്കുന്നത് വഴി ആയുസ്സ് വര്‍ദ്ധിക്കുകയും അകാല മരണ സാധ്യത കുറയുകയും ചെയ്യും എന്നാണ് വിശ്വാസം.
ദേവന്മാരുടെ ദേവനായ മഹാദേവന്റെ മഹാകാല രൂപത്തില്‍ നിന്ന് രൂപം കൊണ്ട ദേവിയാണ് മഹാകാളി. വിശ്വാസ പ്രകാരം ചുവപ്പ്, കറുപ്പ് എന്നിങ്ങനെയുള്ള രൂപങ്ങളിലും ദേവിയെ ആരാധിക്കുന്നു. ധൈര്യവും ആത്മവിശ്വാസവും ശക്തിയും എല്ലാം ദേവി നമുക്ക് പ്രദാനം ചെയ്യുന്നു. ശത്രുക്കളെ വേരോടെ ഇല്ലാതാക്കുന്നതിനും ദുഷ്ടശക്തികളെ തുരത്തി ലോകത്ത് നന്മ പ്രദാനം ചെയ്യുന്നതിനും വേണ്ടിയാണ് ദേവി രൂപമെടുത്തത്. എല്ലാവരേയും ഒരുപോലെ അനുഗ്രഹിക്കുമെങ്കിലും ദേവിക്ക് പ്രിയപ്പെട്ട ചില രാശിക്കാരുണ്ട്. അവര്‍ ആരൊക്കെയെന്ന് നമുക്ക് നോക്കാം.

ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് എപ്പോഴും ദേവിയുടെ അനുഗ്രഹം ലഭിക്കുന്നു. അതിന് പിന്നില്‍ മഹാഗൗരിയുടേയും ശൈലപുത്രി ദേവിയുടേയും വാഹനം ഇടവമായത് കൊണ്ട് തന്നെ ഈ രാശിയെ മഹാകാലിക്ക് പ്രിയപ്പെട്ടതാക്കി മാറ്റുന്നു. ഇവര്‍ക്ക് ദേവി അനുഗ്രഹങ്ങള്‍ വാരിക്കോരി നല്കുന്നു. അത് മാത്രമല്ല ധൈര്യവും ആത്മവിശ്വാസവും ഇവര്‍ക്ക് ദേവി നല്കുന്നു. കൂടാതെ ഏത് കാര്യത്തിലും ദൃഢനിശ്ചയത്തോടെ കൈകാര്യം ചെയ്യുന്നതിനും ദേവി ഇവരെ അനുഗ്രഹിക്കുന്നു. നേതൃത്വഗുണവും കഠിനാധ്വാനവും ഇവരുടെ പ്രത്യേകത തന്നെയാണ്. അത്രയധികം മാറ്റങ്ങളാണ് ഇവര്‍ക്ക് ദേവി അനുഗ്രഹിച്ച് നല്‍കുന്നത്.
ചിങ്ങം രാശി
ദുര്‍ഗ്ഗാദേവിയുടെ വാഹനമാണ് സിംഹം, അതുകൊണ്ട് തന്നെ ചിങ്ങം രാശിക്കാരും മഹാകാളിക്ക് പ്രിയപ്പെട്ടവര്‍ തന്നെയാണ്. ഇവരുടെ ഭാഗ്യം സദാസമയവും പ്രകാശിച്ച് കൊണ്ടേ ഇരിക്കും. മാത്രമല്ല ഏത് പ്രതിസന്ധി ഘട്ടത്തിലും ഇവര്‍ക്ക് സ്വന്തം കാര്യങ്ങള്‍ കൃത്യമായി ചെയ്യുന്നതിനും തിന്മയില് നിന്ന് നന്മയിലേക്ക് നയിക്കുന്നതിനും ദേവി അനുഗ്രഹിക്കുന്നു. കരിയറിലും ബിസിനസിലും എല്ലാം നേട്ടങ്ങള്‍ കരസ്ഥമാക്കുന്നതിന് ഇവരെ ദേവി അനുഗ്രഹിക്കുന്നു. കൂടാതെ ആത്മവിശ്വാസത്തോടെ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിനും നേതൃത്വഗുണവും ഇവര്‍ക്ക് മഹാകാളി അനുഗ്രഹിച്ച് നല്കുന്നു. സാമ്പത്തിക നേട്ടങ്ങളിലേക്ക് ഇവരെ ദേവി കൈപിടിച്ച് കയറ്റും.

വൃശ്ചികം രാശി
ധൈര്യശാലികളായിരിക്കും വൃശ്ചികം രാശിക്കാര്‍, അതുകൊണ്ട് തന്നെ അതിന് വേണ്ടി ഇവരെ പ്രാപ്തമാക്കുന്നതും മഹാകാളിയായിരിക്കും. സ്വന്തം ലക്ഷ്യങ്ങള്‍ നേടാന്‍ ഇവര്‍ എപ്പോഴും വളരെയധികം പരിശ്രമിക്കുന്നു. ധൈര്യശാലികളും അപകടങ്ങളെ ധൈര്യത്തോടെ നേരിടുന്നതിനും മഹാകാളി ഇവരെ അനുഗ്രഹിക്കുന്നു. നിഗൂഢശക്തിയും സൂക്ഷ്മബുദ്ധിയും ഇവരെ ധാരാളം നല്കി അനുഗ്രഹിക്കുന്നു മഹാകാളി. കാളി ദേവിയുടെ അനുഗ്രഹത്തില്‍ എല്ലാ കാര്യങ്ങളും തടസ്സങ്ങളില്ലാതെ മുന്നോട്ട് പോവുന്നതിന് സാധിക്കും. ശക്തിയും ധൈര്യവും മഹാകാളി ഇവര്‍ക്ക് അനുഗ്രഹിച്ച് നല്കുന്നു.
ധനു രാശി
ധനു രാശിക്കാരേയും മഹാകാളി കൈയ്യഴിഞ്ഞ് സഹായിക്കുന്നു. ദേവിയുടെ എല്ലാ അനുഗ്രഹവും ജീവിതാവസാനം വരെ നിങ്ങള്‍ക്കുണ്ടാവുന്നു. ധനുരാശിയുടെ ചിഹ്നം എന്ന് പറയുന്നത് അമ്പാണ്. അത് തന്നെയാണ് ദേവിയുടെ ആയുധവും. അതുകൊണ്ട് ദേവിയുടെ അനുഗ്രഹം നിങ്ങളുടെ ജീവിതത്തില്‍ എല്ലായ്പ്പോഴും ഉണ്ടാവുന്നു. കുടുംബത്തിന്റെ തലയില്‍ കൈവെച്ച് അനുഗ്രഹിക്കുന്നു മഹാകാളി. അറിവും പ്രയത്നവും ഒരുമിക്കുന്നതിനാല്‍ ഇവരുടെ ദീവിതത്തില് വിജയം തേടി എത്തും. ദേവി ഞ്ജാനവും ഈ നവരാത്രി ദിനങ്ങളില്‍ ഇവര്‍ക്ക് വേണ്ടുവോളം നല്കി അനുഗ്രഹിക്കുന്നു.



Click it and Unblock the Notifications
