Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
നവരാത്രി ദിനങ്ങള്‍ ദേവി തലതൊട്ടനുഗ്രഹിക്കും; സെപ്റ്റംബര്‍ 22 മുതല്‍ സമയം തെളിയും രാശിക്കാര്‍
ഈ വര്‍ഷത്തെ നവരാത്രി ആഘോഷം 2025 സെപ്റ്റംബര്‍ 22 മുതല്‍ ഒക്ടോബര്‍ 2 വരെയാണ്. ഈ ദിനങ്ങളിലെല്ലാം തന്നെ ജ്യോതിഷപരമായി പല വിധത്തിലുള്ള മാറ്റങ്ങള്‍ പ്രപഞ്ചത്തില്‍ സംഭവിക്കുന്നു. ആത്മീയമായി വരുന്ന മാറ്റങ്ങളും അതില്‍ നിങ്ങള്‍ക്കുണ്ടാവുന്ന നേട്ടങ്ങളും എല്ലാം ജീവിതത്തില്‍ തേടി എത്തുന്ന സമയം കൂടിയാണ് നവരാത്രിക്കാലം. നവരാത്രി സമയം ജ്യോതിഷ പരമായി നോക്കുകയാണെങ്കില്‍ ചില രാശിക്കാര്‍ക്ക് ഗുണകരമായ മാറ്റങ്ങള്‍ തേടി എത്തുന്നു.
മേടം മുതല്‍ മീനം വരെയുള്ള 12 രാശിക്കാരില്‍ 5 രാശിക്കാര്‍ക്ക് അവരുടെ ജീവിതത്തിലെ മാറ്റങ്ങള്‍ അത്ഭുതപ്പെടുത്തുന്നതാണ്. ദുര്‍ഗ്ഗാദേവി നേരിട്ടനുഗ്രഹിക്കുന്ന രാശിക്കാരാണ് ഇവര്‍. ഭാഗ്യവും വിജയവും എല്ലാം തേടി എത്തുന്ന സമയമാണ് ഈ ഒന്‍പത് ദിനങ്ങള്‍. ജീവിതത്തിന്റെ വിവിധ വശങ്ങള് നിങ്ങളുടെ ഭാഗ്യം തെളിയിക്കുന്നതിന് സഹായിക്കുന്നതാണ് ഈ നവരാത്രി ദിനങ്ങള്‍. ഏതൊക്കെ രാശിക്കാര്‍ക്കാണ് ഗുണാനുഭവങ്ങള്‍ ഈ നവരാത്രി ദിനത്തില്‍ സംഭവിക്കുന്നത് എന്ന് നമുക്ക് നോക്കാം. കൂടുതല്‍ അറിയുന്നതിന് വേണ്ടി ഈ ലേഖനം വായിക്കാം.

മേടം രാശി
മേടം രാശിക്കാര്‍ക്ക് നവരാത്രി ദിനങ്ങളില്‍ ജീവിതത്തിലും കുടുംബത്തിലും പോസിറ്റീവ് ഊര്‍ജ്ജം നിറയുന്നു. ഇത് നിങ്ങളുടെ ജീവിതത്തിലെ കുതിച്ച് ചാട്ടത്തെ സൂചിപ്പിക്കുന്ന ദിനങ്ങളാണ്. പുതിയ പദ്ധതികള്‍ ആരംഭിക്കുന്നതിനും അതില്‍ നേട്ടം കൊയ്യുന്നതിനും അനുകൂലമായ ദിനമാണ് എന്നതില്‍ സംശയം വേണ്ട. പലപ്പോഴും ആഗ്രഹങ്ങളെല്ലാം തന്നെ പൂര്‍ത്തീകരിക്കപ്പെടുന്നു. സാമ്പത്തിക സ്ഥിതി അനുസരിച്ച് ജീവിതത്തില്‍ കുതിച്ച് ചാട്ടമുണ്ടാവുന്ന ദിനങ്ങളാണ് നവരാത്രി ദിനങ്ങള്‍. ആഗ്രഹങ്ങള്‍ എല്ലാം ദുര്‍ഗ്ഗാദേവിയുടെ അനുഗ്രഹത്താല്‍ പൂര്‍ത്തീകരിക്കപ്പെടുന്നു.
കര്‍ക്കടകം രാശി
കര്‍ക്കടകം രാശിക്കാര്‍ക്ക് പല വിധത്തിലുള്ള മാറ്റങ്ങള്‍ തേടി എത്തുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. ജീവിതത്തിലെ ഏറ്റവും നല്ല സമയത്തിലൂടെ കടന്ന് പോവുന്ന നവരാത്രി ദിനങ്ങളാണ് വരുന്നത്. രോഗശാന്തിയും വൈകാരിക ക്ഷേമവും ഉറപ്പ് വരുത്തുന്നതിന് സാധിക്കും. മുന്‍കാല വ്യക്തിവൈരാഗ്യമുള്ളവരെങ്കില് അവര്‍ സൗഹൃദത്തിലാവുന്നതിനുള്ള യോഗം കാണുന്നു. ബന്ധങ്ങളില്‍ ഐക്യം തേടി എത്തുന്നു എന്ന കാര്യത്തില്‍ സംശയം വേണ്ട. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. ആരോഗ്യ പ്രശ്നങ്ങളെല്ലാം ദേവിയുടെ അനുഗ്രഹം നിമിത്തം പലപ്പോഴും മാറി മറിയുന്നു. നിങ്ങള്‍ക്ക് കുടുംബത്തില്‍ പോസിറ്റീവ് ഊര്‍ജ്ജം നിറഞ്ഞ് നില്ക്കുന്നു.

തുലാം രാശി
തുലം രാശിക്കാര്‍ക്ക് നവരാത്രി ദിനങ്ങളില്‍ വളര്‍ച്ചയും വിജയവും തേടി എത്തും. സാമ്പത്തികമായി പല വിധത്തിലുള്ള ഗുണാനുഭവങ്ങള്‍ നിങ്ങളെ തേടി എത്തും. ജോലിയുടെ കാര്യത്തില്‍ നിരവധി അവസരങ്ങള്‍ തേടി എത്തും. ജോലിയുടെ പുരോഗതിയും പ്രൊഫഷണല്‍ മാറ്റങ്ങളും നിങ്ങളെ ഉയര്‍ച്ചയിലേക്ക് എത്തുന്നു. കരിയര്‍ ലക്ഷ്യങ്ങള്‍ പിന്തുടരുന്നതിന് ഏറ്റവും അനുകൂല സമയമാണ്. നവരാത്രി ദിനത്തില്‍ നിങ്ങളുടെ ആഗ്രഹം പൂര്‍ത്തീകരിക്കുന്നതിന് യോഗം കാണുന്നു. സാമ്പത്തിക സ്ഥിതി നിങ്ങളെ അത്ഭുതപ്പെടുത്തുന്ന തരത്തില്‍ ദേവിയുടെ അനുഗ്രഹം നിമിത്തം മാറുന്നു.
മകരം രാശി
മകരം രാശിക്കാര്‍ക്ക് കഠിനാധ്വാനത്തിന്റെ ഫലം തേടി എത്തും. സമൂഹത്തില്‍ അംഗീകാരവും ആദരവും നിങ്ങളെ തേടി എത്തുന്നു എന്നതില്‍ സംശയം വേണ്ട. കഠിനാധ്വാനത്തിന്റെ ഫലം തേടി എത്തുന്നതിനുള്ള യോഗം കാണുന്നു. അതിനെല്ലാം തന്നെ ദുര്‍ഗ്ഗാദേവിയുടെ അനുഗ്രഹം കൂടെയുണ്ടാവും. നിങ്ങള്‍ കൈകാര്യം ചെയ്യുന്ന മേഖലകളില്‍ അംഗീകാരവും ഉയര്‍ച്ചയും തേടി എത്തും. പല വിധത്തിലുള്ള ആരോഗ്യ പ്രതിസന്ധികള്‍ ദേവിയുടെ അനുഗ്രഹം നിമിത്തം തട്ടി മാറ്റുന്നതിന് യോഗം കാണുന്നു. നിങ്ങളുടെ ജീവിതത്തിലെ എല്ലാ പ്രശ്നങ്ങള്‍ക്കും ദേവി വഴികാണിച്ച് തരുന്നു. സന്തോഷകരമായ പല മാറ്റങ്ങളും കുടുംബത്തില്‍ സംഭവിക്കുന്നതിന് ദേവി അനുഗ്രഹിക്കും.
മീനം രാശി
മീനം രാശിക്കാര്‍ക്ക് 2025-ലെ നവരാത്രി ദിനങ്ങള്‍ ആത്മീയമായ മാറ്റങ്ങളിലേക്കാണ് നിങ്ങളെ എത്തിക്കുന്നത്. ഭക്തിയുടെ കാര്യത്തില്‍ നിങ്ങള്‍ മികച്ച് നില്ക്കുന്നു. സാമ്പത്തിക സ്ഥിതി മികച്ചതാവും. ദുര്‍ഗ്ഗാദേവിയുടെ അവതാരമായ ലക്ഷ്മി ദേവി വലത് കാല് വെച്ച് ഗൃഹത്തില്‍ പടി കയറി വരുന്നു. കുടുംബത്തില്‍ അനുഗ്രഹീതമായ ദിനങ്ങളാണ് നവരാത്രി ദിനം സംഭവിക്കുന്നത്. എല്ലാ അര്‍ത്ഥത്തിലും ഗുണാനുഭവങ്ങള്‍ തേടി എത്തുന്ന സമയമാണ് എന്നതും ഈ നവരാത്രി ദിനങ്ങള്‍ മികച്ചതാക്കുന്നു. ആരോഗ്യ പ്രതിസന്ധികള്‍ക്കെല്ലാം പരിഹാരം കാണുന്നതിന് സാധിക്കുന്ന സമയം കൂടിയാണ് ഇത്.



Click it and Unblock the Notifications
