Latest Updates
-
വ്യാഴം മിഥുനത്തില് നേര്‍ഗതിയില്‍: ഈ രാശിക്കാര്‍ മാര്‍ച്ച് 11 മുതല്‍ കരുതിയിരിക്കണം -
സ്ഥിരമായി ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നോ? എങ്കില്‍ ഇക്കാര്യങ്ങള്‍ പരിഗണിക്കണം -
കാത്തിരുന്ന നക്ഷത്രമാറ്റം: രാജകീയ ജീവിതം നല്കുന്ന കേതു, മകം നക്ഷത്രത്തിലേക്ക് പ്രൗഡിയോടെ ഇവര്‍ -
ശകുനം പറയും കണ്ണ് തുടിക്കുന്നതും ഉള്ളം കൈ ചൊറിയുന്നതും എന്തിനാണെന്ന്: ഭാവിയില്‍ ഇത് സംഭവിക്കാം -
ആരോഗ്യത്തിന്റെ കലവറ ആയുസ്സിന് മുതല്‍ക്കൂട്ട്: പക്ഷേ മാതള നാരങ്ങ ഇവര്‍ കഴിക്കരുത്, കാരണം ഇതാ -
മാര്‍ച്ച് 11-ന് ശനി അസ്തമയം: വിഷുവിന് ശേഷമുള്ള ഒരാഴ്ച വരെ മാറ്റങ്ങള്‍ അതിഗംഭീരം ഈ രാശിക്കാര്‍ക്ക് -
ശനിയുടെ നക്ഷത്രത്തിലേക്ക് ചൊവ്വ: ഉത്രട്ടാതി നാളില്‍ സംഭവിക്കുന്ന മാറ്റം നിസ്സാരമല്ല, ഭാഗ്യം കടാക്ഷിക്കും രാശി -
Rashiphalam: ഇന്ന് നിങ്ങള്‍ക്ക് എങ്ങനെ, അറിയണം 12 രാശിക്കാര്‍ക്കും ഗുണങ്ങളും ദോഷങ്ങളും ഇപ്രകാരമെന്ന് -
നെല്ലിക്ക ജ്യൂസില്‍ ഒരു നുള്ള് മഞ്ഞള്‍പ്പൊടിയിട്ട് രാവിലെ കുടിക്കാം : ഗുണങ്ങള്‍ ഇതെല്ലാം -
ശുക്രാദിത്യ രാജയോഗം: സൂര്യശുക്രന്മാര്‍ സംയോജിക്കുമ്പോള്‍ അതിഗംഭീര അവസരങ്ങള്‍, 3 രാശിക്ക് വിധി മാറിമറിയും
ഇതിലും മികച്ച സമയം വരാനില്ല, ഈ നവരാത്രിയില്‍ ഇവരുടെ ജീവിതത്തില്‍ അത്ഭുതങ്ങള്‍ നടക്കും
നവരാത്രികാലം ഭക്തിയുടെ കാലമാണ്. വ്രതപുണ്യത്തില്‍ ഭക്തരുടെ മനസ്സും ശരീരവും ശുദ്ധമാകുന്ന, ദൈവത്തോട് അടുക്കുന്ന സമയം. ആത്മീയമായി വളരാന്‍ ഏറ്റവും അനുകൂലമായ സമയം കൂടിയാണ് നവരാത്രി. ചില രാശികളില്‍ ജനിച്ചവര്‍ക്ക് പ്രത്യേകിച്ച് നവരാത്രി കാലം സൗഭാഗ്യത്തിന്റെ നാളുകളായിരിക്കും. പ്രപഞ്ചം മുഴുവന്‍ ഇവര്‍ക്ക് അനുകൂലമായി മാറുന്നത് പോലെ തോന്നാം. അത്തരത്തില്‍ ഈ നവരാത്രികാലത്ത് നവഗ്രഹങ്ങളുടെയും പഞ്ചഭൂതങ്ങളുടെയും പ്രപഞ്ചത്തിന്റെ തന്നെ അനുഗ്രഹാശ്ശിസ്സുകള്‍ നേടാന്‍ പോകുന്ന രാശികള്‍ ഏതെല്ലാമാണെന്ന് അറിയാം.

മേടം
പുതിയ തുടക്കങ്ങള്‍ക്ക് മേടം രാശിക്കാര്‍ക്ക് ഏറ്റവും അനുകൂലമായ സമയമാണ് നവരാത്രി. ചൊവ്വയാണ് മേടം രാശിയുടെ അധിപന്‍. അതുകൊണ്ടുതന്നെ ഇവര്‍ പ്രവൃത്തികളിലും നേതൃഗുണത്തിലും മുന്നിട്ടുനില്‍ക്കും. ഊര്‍ജ്ജസ്വലരായി ഇരിക്കാനും പുതിയ കാര്യങ്ങള്‍ അറിയാനും പുതിയ സംരംഭങ്ങള്‍ തുറക്കാനുമുള്ള ഇവരുടെ ആഗ്രഹങ്ങളോട് ചേര്‍ന്നുനില്‍ക്കുന്നതാണ് നവരാത്രി സമയം. ബിസിനസില്‍ ആയാലും കരിയറില്‍ ആയാലും അതല്ല വ്യക്തിപരമായ കാര്യങ്ങളിലായാലും മാറ്റങ്ങള്‍ക്ക് ഇത് അനുകൂല സമയമാണ്. ഈ കാലയളവില്‍ കൂടുതല്‍ ഉത്സാഹവും പ്രചോദനവും തോന്നാം. അതുകൊണ്ടുതന്നെ ലക്ഷ്യങ്ങളിലേക്ക് എത്താന്‍ ഈ സമയത്തെ മേടം രാശിക്കാര്‍ ഉപയോഗപ്പെടുത്തും.
ചിങ്ങം
ചിങ്ങം രാശിക്കാരെ സംബന്ധിച്ചെടുത്തോളം നവരാത്രികാലം സര്‍ഗാത്മകമായി വളരാനും മറ്റുള്ളവരുടെ അംഗീകാരം പിടിച്ചുപറ്റാനും അനുകൂലമായ സമയമാണ്. ഗ്രഹങ്ങളുടെ രാജാവായ സൂര്യനാണ് ചിങ്ങം രാശിയുടെ അധിപന്‍. സൂര്യനെ പോലെ ജ്വലിക്കാനും മറ്റുള്ളവരുടെ ശ്രദ്ധ നേടാനും നവരാത്രിയില്‍ ചിങ്ങം രാശിക്കാര്‍ക്ക് സാധിക്കും. സര്‍ഗാത്മകമായ കാര്യങ്ങളില്‍ താല്‍പ്പര്യം വര്‍ധിക്കുകയും അത്തരം കാര്യങ്ങളില്‍ മുഴുകുകയും ചെയ്യും. വ്യക്തിപരമായതോ ജോലിസംബന്ധമായതോ ആയ കാര്യങ്ങളില്‍ കൂടുതല്‍ ഉത്സാഹത്തോടെ പ്രവര്‍ത്തിക്കാനും അതിന് തക്കതായ ഫലവും അംഗീകാരവും ലഭിക്കാനും ഇടവരും. മറ്റുള്ളവരെ ആകര്‍ഷിക്കുന്ന തരത്തിലുള്ള ഇവരുടെ സ്വഭാവം നവരാത്രികാലത്ത് കൂടുതല്‍ ആകര്‍ഷമാകും.
തുലാം
നവരാത്രിയുടെ ഊര്‍ജ്ജം അനുകൂലമാക്കി മാറ്റുന്ന അടുത്ത രാശി തുലാമാണ്. തുലാം രാശിക്കാര്‍ പുതിയ ബന്ധങ്ങളും പഴയ ബന്ധങ്ങളും ഒന്നിച്ചുകൈാണ്ടുപോകാനും അതില്‍ സന്തോഷം കണ്ടെത്താനുമാണ് ഈ കാലത്തെ ഉപയോഗപ്പെടുത്തുക. ശുക്രനാണ് തുലാം രാശിയുടെ അധിപന്‍. ജീവിതത്തിന്റെ എല്ലാ മേഖലകളോടും തികഞ്ഞ അര്‍പ്പണ മനോഭാവത്തോടെ ബന്ധം പുലര്‍ത്താന്‍ സാധിക്കും. ബന്ധങ്ങള്‍ കൂടുതല്‍ ദൃഢതയോടെ കൊണ്ടുനടക്കാന്‍ കഴിയും. പുതിയ ചില ബന്ധങ്ങള്‍ ജീവിതത്തിലേക്ക് വന്നെത്തും. എല്ലാ ബന്ധങ്ങളിലും അര്‍ത്ഥവും സഫലതയും കണ്ടെത്താന്‍ കഴിയും. പ്രണയബന്ധങ്ങള്‍ക്കും പങ്കാളിത്തങ്ങള്‍ക്കും വളരെ അനുകൂലമായ കാലം കൂടിയാണിത്. സൗഹൃദങ്ങളോടും സൗന്ദര്യത്തോടുമുള്ള ഈ രാശിക്കാരുടെ അഭിനിവേശം സഫലമാക്കാന്‍ നവരാത്രിക്ക് സാധിക്കും.
വൃശ്ചികം
വൃശ്ചികം രാശിക്കാരെ സംബന്ധിച്ചെടുത്തോളം ഈ നവരാത്രിക്കാലം ജീവിതത്തിലെ ഏറ്റവും നിര്‍ണ്ണായകമായ സമയമാണ്. ഇവര്‍ ജീവിതം ആകെപ്പാടെ മാറാന്‍ പോകുകയാണ്. ആത്മീയമായ വളര്‍ച്ച ഇവരുടെ ജീവിതത്തിലുണ്ടാകും. ചൊവ്വയും പ്ലൂട്ടോയും അധിപനായുള്ള രാശിയാണ് വൃശ്ചികം. അതുകൊണ്ട് തന്നെ മാറ്റങ്ങളോട് പൊരുത്തപ്പെടുകയും ആഴത്തിലുള്ള വൈകാരിക മാറ്റങ്ങളിലൂടെ കടന്നുപോകുകയും ചെയ്യുന്ന രാശിയാണ് വൃശ്ചികം. ഈ നവരാത്രി കാലത്ത് വൃശ്ചികം രാശിക്കാര്‍ അവരുടെ ആത്മീയയാത്രയില്‍ ഏറെ ദൂരം പിന്നിടും. അത്മീയമായ കാര്യങ്ങള്‍, ധ്യാനം, ജീവിതത്തിന്റെ അര്‍ത്ഥം കണ്ടെത്താനുള്ള ശ്രമം എന്നിവയ്ക്കായി സമയം ചിലവഴിക്കും. വ്യക്തിപരമായ വളര്‍ച്ച നേടിത്തരുന്ന ചില ഉള്‍വിളികളും ചിന്തകളും ഇവരിലുണ്ടാകും. ചിലപ്പോള്‍ ില നിഗൂഢതകള്‍ തന്നെ ഇവര്‍ക്ക് മുമ്പില്‍ വെളിവാകും. അപ്രതീക്ഷിതമായി മുന്നിലുള്ള വഴി തെളിയും. അത്തരം മാറ്റങ്ങള്‍ ഉള്‍ക്കൊണ്ട് മുന്നേറാനും അത്മീയമായി ശക്തരാകാനുമാണ് ഈ നവരാത്രി ഇവരോട് നിര്‍ദ്ദേശിക്കുന്നത്.
മീനം
നവരാത്രിയുടെ പുണ്യത്തിലൂടെ ആത്മീയമായ ഉണര്‍വ്വും മനശാന്തിയുമാണ് മീനം രാശിക്കാര്‍ക്ക് കൈവരാന്‍ പോകുന്നത്. നെപ്റ്റിയൂണ്‍ ആണ് മീനത്തിന്റെ അധിപന്‍. ഈ ഗ്രഹത്തിന്റെ സ്വാധീനത്തോടെ നവരാത്രി കാലത്ത് മീനം രാശിക്കാര്‍ ആത്മീയതയിലേക്ക് കൂടുതല്‍ അടുക്കും. ആത്മാവിനോട് കൂടുതല്‍ അടുക്കാനുള്ള സമയമാണ് നവരാത്രി. ഈ വര്‍ഷം ദുര്‍ഗ്ഗയുടെ അനുഗ്രഹവും ഊര്‍ജ്ജവും ഇവരുടെ ജീവിതത്തില്‍ അനുഭവപ്പെടും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്‌കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications











