Latest Updates
-
Rashiphalam: ഇന്ന് തെളിയുന്ന ഭാഗ്യ രാശിക്കാര്‍, നിങ്ങളുടെ ഇന്നത്തെ സമ്പൂര്‍ണഫലം ഇതാണ് -
മീനത്തില്‍ ഭാഗ്യം തെളിയുന്നവര്‍: ഇനി അടുത്ത 30 നാള് ഈ നക്ഷത്രക്കാര്‍ക്കുള്ളത്, ധനവും, കരിയറും സുരക്ഷിതം -
ഭക്ഷണത്തില്‍ ഉപ്പ് കൂടുതലോ? അറിയണം കിഡ്നിയെ ബാധിക്കുന്നതെങ്ങനെയെന്ന് -
30 വര്‍ഷത്തിനിപ്പുറം ശനിയും ചൊവ്വയും ചേരുന്നു: ശത്രു മുട്ടുമടക്കും, ധനം നിറഞ്ഞ് കുമിയും, ഭാഗ്യം ഏത് കോണിലും -
തടി കുറയ്ക്കാന്‍ രാവിലെ ഈ ശീലങ്ങള്‍ മാത്രം മതി: മറക്കാതെ ചെയ്യണം ഇതെല്ലാം -
കരള്‍ എന്നെന്നും സുരക്ഷിതമായിരിക്കുന്നതിനും വിഷമുക്തമാക്കുന്നതിനും കഴിക്കണം ഈ ഭക്ഷണങ്ങള്‍ -
മീനം 1 പുലരുന്നത് തന്നെ രാജയോഗത്തോടെ: അശ്വതി - രേവതി വരെ 27 നാളിനും മീനമാസം സമ്പൂര്‍ണ നാള്‍ഫലം -
5 ദിനങ്ങള്‍ക്കുള്ളില്‍ സൂര്യനെത്തുന്നു മീനത്തില്‍: പക്ഷേ ഈ രാശിക്കാര്‍ അല്പം കരുതിയിരിക്കണം, നിര്‍ണായകം -
Rashiphalam: ഇന്ന് ഭാഗ്യയോഗങ്ങളില് മാറ്റങ്ങള്‍ തേടി എത്തുന്ന രാശിക്കാര്‍: സമ്പൂര്‍ണഫലം ഇപ്രകാരം -
വ്യാഴം മിഥുനത്തില് നേര്‍ഗതിയില്‍: ഈ രാശിക്കാര്‍ മാര്‍ച്ച് 11 മുതല്‍ കരുതിയിരിക്കണം
നവരാത്രിയുടെ അവസാനത്തോടെ സർവ്വ സൗഭാഗ്യങ്ങളും നശിക്കാൻ പോകുന്ന നാളുകാർ ഇവർ
നവരാത്രിയ്ക്ക് തുടക്കം കുറിച്ചതോടെ പല നക്ഷത്രക്കാർക്കും ഭാഗ്യം തെളിഞ്ഞിരിക്കുകയാണ്. എന്നാൽ, ഇതേ നവരാത്രിയുടെ അവസാനത്തോടെ ചില നക്ഷത്രക്കാർ പലവിധത്തിലുള്ള ദുരിതങ്ങൾ നേരിടേണ്ടതായി വരും. മാനസിക വിഷമങ്ങൾ വർദ്ധിക്കാനുള്ള സാധ്യതയും വളരെ കൂടുതലാണ്. മക്കൾ മൂലം വിഷമങ്ങളും ദുരിതങ്ങളും ഈ നാളുകാർ അനുഭവിക്കേണ്ടതായി വരാം.

ജോലി ലഭിച്ചാലും പ്രതീക്ഷിച്ച സാലറി പോലും ലഭിക്കാതെ വരാം. ആരോഗ്യകാര്യത്തിനായി അമിതമായി പൈസ ചിലവഴിക്കേണ്ടതായി വരും. ഇത്തരത്തിൽ പലവിധ പ്രതിസന്ധികളിലൂടെ കടന്നുപോകേണ്ടി വരുന്ന നാളുകാർ ഏതെല്ലാമെന്ന് നോക്കാം.
ഉത്രം
നല്ല കാര്യങ്ങൾ നടക്കുമെന്ന് കരുതി ചെയ്യുന്ന പല കാര്യങ്ങളും വിപരീതഫലമാണ് നൽകുക. ജോലിയിൽ ഉയർച്ച ഉണ്ടാകാൻ സാധ്യത കുറവാണ്. പ്രതീക്ഷിച്ച സാലറി ലഭിക്കാതിരിക്കാൻ സാധ്യത. അതിനാൽ, പുതിയ ജോലിയിൽ കയറുമ്പോൾ കൂടുതൽ ശ്രദ്ധ ചെലുത്തുന്നത് നല്ലതായിരിക്കും. മക്കളിൽ നിന്നും അമിതമായി ധനം പ്രതീക്ഷിക്കരുത്. ബിസിനസ്സ് ആരംഭിക്കാൻ ആഗ്രഹിക്കുന്നവർക്ക് കഷ്ടകാലമാണ്. ലാഭമില്ലാത്ത ദിവസങ്ങളായിരിക്കും വരാനിരിക്കുന്നത്.
ആരോഗ്യ കാര്യത്തിൽ കുറച്ചധികം ശ്രദ്ധ ചെലുത്തേണ്ടത് അനിവാര്യമാണ്. നിരവധി പൈസ ഹോസ്പിറ്റലിൽ ചിലവഴിക്കേണ്ടതായി വരാം. പൈസ തന്ന് സഹായിക്കാമെന്ന് പറഞ്ഞ പലരും വാക്ക് മാറ്റാം. ഇത് നിങ്ങളെ മാനസികമായി തളർത്താനും കൂടുതൽ ബാധ്യതകളിലേയ്ക്ക് തള്ളിവിടാനും കാരണമാകും.
തിരുവാതിര
പ്രണയബന്ധം മുന്നോട്ട് കൊണ്ടുപോകാൻ സാധിക്കാത്ത അവസ്ഥ വന്നേക്കാം. ദമ്പതികൾക്കിടയിൽ പല പ്രശ്നങ്ങളും ഉണ്ടാകാൻ സാധ്യത. സ്ഥലം വിൽക്കാൻ അനുയോജ്യമായ സമയമല്ല ഇപ്പോൾ. വിൽക്കാൻ ശ്രമിച്ചാൽ വൻ നഷ്ടം ഉണ്ടാകാൻ സാധ്യത. വിദ്യാർത്ഥികൾക്ക് സമ്മിശ്ര ഫലമായിരിക്കും ഉണ്ടായിരിക്കുക. പഠനത്തിൽ മികച്ച് നിൽക്കാനും, എന്നാൽ വിദേശത്ത് പോകുന്നവർക്ക് പലവിധത്തിലുള്ള തടസ്സങ്ങൾ നേരിടാനും സാധ്യത കൂടുതലാണ്.
പൂരാടം
മക്കളുമായി പലവിധത്തിലുള്ള തർക്കങ്ങൾ ഉണ്ടാകാൻ സാധ്യത വളരെ കൂടുതലാണ്. ഭൂസ്വത്തിൽ അവകാശം ഉന്നയിച്ച് ബന്ധുക്കളുമായി തർക്കത്തിൽ ഏർപ്പെടാം. കയ്യിൽ പണം വന്നാലും ചിലവുകൾ വർദ്ധിക്കാൻ സാധ്യത കൂടുതലാണ്. മക്കൾക്ക് വിചാരിച്ച രീതിയിലുള്ള വിദ്യാഭ്യാസം നൽകാൻ സാധിച്ചെന്ന് വരില്ല. ബന്ധുക്കളുമായി വാക്കുതർക്കങ്ങൾ പതിവാകാൻ സാധ്യത. അപകട സാധ്യത കൂടുതൽ. ഇരുചക്രവാഹനത്തിൽ സഞ്ചരിക്കുന്നവർ കൂടുതൽ ശ്രദ്ധിക്കുക.
അപരിചിതർക്ക് പണം കടം നൽകാതിരിക്കാം. തിരിച്ചു കിട്ടാനുള്ള പണം പലരും തരാതെ കബളിപ്പിക്കാം. കൂടുതൽ കടബാധ്യത വരാൻ സാധ്യത. പുതിയ വാഹനങ്ങൾ എടുക്കാൻ അനുയോജ്യമായ സമയമല്ല നിലവിൽ. വിദ്യാർത്ഥികൾ പഠനകാര്യത്തിൽ കൂടുതൽ ശ്രദ്ധ ചെലുത്തുന്നത് നല്ലതാണ്. വിവാഹം നോക്കുന്നവർക്ക് പലവിധ തടസ്സങ്ങളും നേരിടാൻ സാധ്യത.
ഉത്രാടം
നവരാത്രി അവസാനിക്കുന്നതോടെ ഒട്ടും അനുയോജ്യമല്ലാത്ത അന്തരീക്ഷമായിരിക്കും ഈ നാളുകർക്ക് വരാൻ പോകുന്നത്. ജോലിയിൽ നേടിയെടുത്ത സൽപ്പേര് ഇല്ലാതാകാൻ സാധ്യത. മേലാധികാരികളുമായി വാക്കുതർക്കത്തിൽ ഏർപ്പെടാം. മാനസിക ബുദ്ധിമുട്ടുകൾ ഉണ്ടാകാൻ സാധ്യത. നിലവിൽ ജോലി വേണ്ടെന്ന് വെയ്ക്കുന്നത് ഉചിതമായ തീരുമാനമല്ല. പുതിയ ജോലി ലഭിക്കാൻ പലവിധത്തിലുള്ള പ്രയാസങ്ങളും നേരിടേണ്ടതായി വന്നേക്കാം.
പ്രണയ ബന്ധത്തിൽ വിള്ളൽ വീഴാൻ സാധ്യത. വിവാഹം ആലോചിക്കുന്നവർക്ക് അനിയോജ്യമായ സമയമാണിത്. വസ്തു - സ്ഥലം ഇടപാടുകൾ നടത്താതിരിക്കാൻ ശ്രദ്ധിക്കുക. വിദേശയാത്രയ്ക്ക് അനുകൂലമായ സമയമല്ലിത്. കുട്ടികളുടെ പഠനാവശ്യത്തിന് പണം കണ്ടെത്താൻ പലവിധത്തിലുള്ള പ്രയാസങ്ങൾ സഹിക്കേണ്ടതായി വരും. മക്കളിൽ നിന്നുള്ള മോശമായ പെരുമാറ്റം മനപ്രയാസം ഉണ്ടാക്കാനും സാധ്യത.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്‌കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.
The image used in the story is AI-generated



Click it and Unblock the Notifications











