Latest Updates
-
ഒക്ടോബർ 3 നക്ഷത്രഫലം: തിരുവാതിര നക്ഷത്രക്കാർക്ക് ഇന്ന് അനുകൂല സമയം; 27 നക്ഷത്രക്കാരുടെയും സമ്പൂർണ്ണ ഫലങ്ങൾ അറിയാം -
ഒക്ടോബർ 3 ശനിയാഴ്ച: ഇന്നത്തെ രാശിഫലവും ശുഭസമയങ്ങളും; ശനിദോഷം അകറ്റാൻ ഈ വഴികൾ പരീക്ഷിക്കൂ -
കേരളത്തിൽ കനത്ത മഴയും കാറ്റും: ഇടിമിന്നൽ ജാഗ്രത, ഇന്ന് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്! -
ഏഷ്യൻ ഗെയിംസ് ഇന്ന്: ലവ്ലിനയും ഹോക്കി ടീമും സ്വർണ്ണപ്പോരാട്ടത്തിൽ; ഇന്ത്യയുടെ മെഡൽ പ്രതീക്ഷകൾ ഇങ്ങനെ -
ഒക്ടോബറിൽ സർവ്വാർത്ഥ സിദ്ധി യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം ഇതാണ് -
ദൃശ്യം 3 ലുക്ക് സ്വന്തമാക്കാം: മോഹൻലാലിനെപ്പോലെ സ്റ്റൈലിഷ് താടിയും തിളങ്ങുന്ന ചർമ്മവും നേടാൻ ഈ ഗ്രൂമിംഗ് ടിപ്സ് പരീക്ഷിക്കൂ -
ചൂല് വെക്കുന്നതിൽ ഈ തെറ്റ് പറ്റിയോ? വീട്ടിലെ ഐശ്വര്യം കുറയാൻ കാരണമാകും, ശ്രദ്ധിക്കുക -
ആമസോൺ, ഫ്ലിപ്കാർട്ട് ഓഫറുകൾ: വമ്പൻ ലാഭം നേടാൻ ഈ കാര്യങ്ങൾ മറക്കരുത് -
ദില്ലിയിലെ വായുനിലവാരം മോശമാകുന്നു; യാത്രക്കാർക്കും താമസക്കാർക്കും ജാഗ്രതാ നിർദ്ദേശം -
ഗാന്ധി ജയന്തി: ഇന്ന് കേരളത്തിൽ മദ്യശാലകൾ തുറക്കുമോ? അറിയേണ്ടതെല്ലാം ഇവിടെ!
ശുക്രനും വ്യാഴവും ഭാഗ്യം നല്‍കും 120 ഡിഗ്രിയില്‍; ഇന്ന് മുതല്‍ നവപഞ്ചമ രാജയോഗം, നേട്ടം 3 രാശികള്‍ക്ക്
വേദ ജ്യോതിഷം അനുസരിച്ച് രാജയോഗങ്ങള്‍ പൊതുവെ ജീവിതത്തിലെ നല്ലകാലങ്ങളാണ്. പല ഗ്രഹങ്ങളും രാശി മാറിയും സഞ്ചാരത്തിനിടെ മറ്റ് ഗ്രഹങ്ങളുമായി ശുഭസ്ഥാനങ്ങളില്‍ സംഗമിച്ചുമെല്ലാം രൂപപ്പെടുന്ന അതുല്യമായ, മംഗളയോഗങ്ങളാണ് രാജയോഗങ്ങള്‍. ഡിസംബര്‍ 20-ന് നവഗ്രഹങ്ങളില്‍ പ്രധാനികളായ ശുക്രനും വ്യാഴവും ചേര്‍ന്ന് ഒരു രാജയോഗത്തിന് രൂപം നല്‍കുന്നുണ്ട്. നവപഞ്ചമ രാജയോഗമെന്നാണ് അതിനെ വിളിക്കുന്നത്.

രണ്ട് ഗ്രഹങ്ങളില്‍ ഒന്ന് മറ്റൊന്നിനോട് ഒമ്പതും(നവം) അഞ്ചും(അഞ്ച്) ഭാവങ്ങളില്‍ സ്ഥിതി ചെയ്യുന്നത് കൊണ്ടാണ് ഇതിനെ നവപഞ്ചമ യോഗം എന്ന് വിളിക്കുന്നത്. നിലവില്‍ ശുക്രനും വ്യാഴവും 120 ഡിഗ്രി കോണളവില്‍ നവപഞ്ചമ രാജയോഗം സൃഷ്ടിച്ചിരിക്കുകയാണ്. വേദ ജ്യോതിഷത്തിലെ ഗണിതീയ ഗണന അനുസരിച്ച് നവപഞ്ചമ രാജയോഗം സൃഷ്ടിക്കപ്പെടുമ്പോള്‍ ഒരു ഗ്രഹം മറ്റൊരു ഗ്രഹത്തില്‍ നിനന്് 120 ഡിഗ്രിയോ 240 ഡിഗ്രിയോ അകലത്തില്‍ ആയിരിക്കും. അറിവും ഭാഗ്യവും സമൃദ്ധിയും സമ്പത്തും ധാര്‍മ്മിക അഭിവൃദ്ധിയും നല്കന്ന യോഗമാണിത്. ഏതെല്ലാം രാശികള്‍ക്കാണ് നവപഞ്ചമ രാജയോഗത്തിലൂടെ ഇന്ന് മുതല്‍ നല്ലകാലം വരുന്നതെന്ന് അറിയാം.
ഇടവം
ഇടവം രാശിയില്‍ ജനിച്ച ആളുകള്‍ക്ക് നവപഞ്ചമ യോഗം ഗുണകരമായിരിക്കും. വരുംദിവസങ്ങളില്‍ ജോലിയിലും ബിസിനസിലുമെല്ലാം നേട്ടങ്ങളും ഉയര്‍ച്ചയും കൈവരും. സാമ്പത്തികമായി അഭിവൃദ്ധിപ്പെടുന്നതിനുള്ള അവസരങ്ങള്‍ ജീവിതത്തില്‍ വന്നെത്തും. ഏറെക്കാലമായി തിരിച്ചുകിട്ടാതിരുന്ന പണമോ സമ്പത്തോ മറ്റ് വിലപിടിപ്പുള്ള വസ്തുക്കളോ മടക്കിക്കിട്ടും. വരുമാനത്തില്‍ അവിചാരിതമായ വര്‍ദ്ധനവ് ഇക്കലായളവില്‍ കാണാനാകും. പുതിയ നിക്ഷേപങ്ങള്‍ നടത്താനും പഴയ നിക്ഷേപങ്ങളില്‍ നിന്ന് ലാഭമുണ്ടാകാനും ഇടയുണ്ട്.
സാമൂഹിക ഇടപെടലുകള്‍ വര്‍ദ്ധിക്കും. മടിക്കാതെ പുതിയ ആളുകളെ പരിചയപ്പെടുകയും അര്‍ത്ഥവത്തായ ബന്ധങ്ങള്‍ സ്ഥാപിക്കുകയും ചെയ്യും. പല ആഗ്രഹങ്ങളും സഫലമാകുന്ന സമയം കൂടിയാണിത്. സാമ്പത്തികസ്ഥിതി മെച്ചപ്പെടുന്നത് സമ്പാദ്യത്തിലും പ്രതിഫലിക്കും. ബിസിനസില്‍ നിരവധി പുതിയ കരാറുകള്‍ സ്വന്തമാക്കും. കൂടുതല്‍ ധൈര്യത്തോടെയും ആത്മവിശ്വാസത്തോടെയും ഇക്കാലയളവില്‍ കാര്യങ്ങള്‍ ചെയ്യും.
മീനം
നവപഞ്ചമ രാജയോഗം അനുഭവിക്കാന്‍ യോഗമുള്ള അടുത്ത രാശി മീനം രാശിയാണ്. മീനം രാശിയില്‍ ജനിച്ച ആളുകള്‍ക്ക് നല്ല സമയം വന്നെത്തിയിരിക്കുകയാണ്. പുതിയ പ്രോപ്പര്‍ട്ടി വാങ്ങാനോ മറ്റ് നിക്ഷേപങ്ങള്‍ നടത്താനോ ഇടയുണ്ട്. ഏറെക്കാലമായി മനസ്സിനെ അലട്ടിയിരുന്ന പ്രശ്നങ്ങളില്‍ നിന്നും മോചനം ലഭിക്കും. മാത്രമല്ല ആകസ്മികമായി വരുമാനത്തില്‍ വലിയ മാറ്റം പ്രതീക്ഷിക്കാം. ജോലി അന്വേഷിക്കുന്ന മീനം രാശിക്കാര്‍ക്ക് അവര്‍ ആഗ്രഹിക്കുന്ന രീതിയിലുള്ള ഒരു അവസരം ലഭിക്കും.
ദാമ്പത്യം കൂടുതല്‍ സമാധാനപൂര്‍ണ്ണമാകും. പങ്കാളികള്‍ പിണക്കം മറന്ന് കൂടുതല്‍ സന്തോഷത്തോടെ കഴിയും. കുടുംബവുമൊത്ത് യാത്രകള്‍ പോകാന്‍ സാധ്യതയുണ്ട്. ബിസിനസോ ജോലിയോ അടക്കം പുതിയ തുടക്കങ്ങള്‍ക്ക് ശുഭകരമായ സമയമാണിത്. സ്വപ്നങ്ങള്‍ പലതും യാഥാര്‍ത്ഥ്യമാകും.
ചിങ്ങം
ഇന്ന് മുതല്‍ നവപഞ്ചമ രാജയോഗം അനുഭവിക്കാന്‍ ഭാഗ്യമുള്ള അടുത്ത രാശി ചിങ്ങമാണ്. ചിങ്ങം രാശിക്കാര്‍ക്ക് കയ്യില്‍ ധാരാളം പണം വന്നുചേരുന്ന സമയമാണിത്. എല്ലാ കാര്യങ്ങളിലും ഭാഗ്യത്തിന്റെ ആനുകൂല്യത്തില്‍ വിജയം നേടാന്‍ സാധിക്കും. സര്‍ക്കാര്‍ ജോലി നേടാന്‍ പരിശ്രമിക്കുന്നവര്ത്ത് ഏറ്റവും അനുകൂലമായ സമയമാണിത്.
കരിയറില്‍ വളര്‍ച്ച പ്രകടമാകും. ഒന്നിലധികം വരുമാനമാര്‍ഗ്ഗങ്ങള്‍ നേടാനാകും. ജോലിയില്‍ പുതിയ ഉത്തരവാദിത്തങ്ങള്‍ വന്നുചേരും. ജോലിസ്ഥലത്ത് മികച്ച പ്രകടനം കാഴ്ച വെക്കുകയും അംഗീകാരങ്ങള്‍ തേടിയെത്തുകയും ചെയ്യും. ബിസിനസ് ചെയ്യുന്ന ആളുകള്‍ക്ക് ഏറെക്കാലമായി ഇഴഞ്ഞുനീങ്ങിയിരുന്ന ബിസിനസ് പെട്ടെന്ന് വളര്‍ച്ചയിലേക്ക് പോകും. ബിസിനസിന് ഗുണം ചെയ്യുന്ന ചില കരാറുകളില്‍ ഒപ്പുവെക്കും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications
