വ്യാഴത്തിനൊപ്പം രാഹു, അപൂര്‍വ്വം ഈ രാജയോഗം; നിഴല്‍ഗ്രഹത്തിന്റെ മായാജാലം 3 രാശികളില്‍

Navpanchama Rajyoga 2025: നവപഞ്ചമ രാജയോഗങ്ങള്‍ അടിക്കടി ഉണ്ടാകാറുണ്ടെങ്കിലും മെയ് 18-ന് ഉണ്ടാകാന്‍ പോകുന്ന നവപഞ്ചമ രാജയോഗം സാധാരണമല്ല. വിവേകത്തിന്റെയും സമ്പല്‍സമൃദ്ധിയുടെയും ഗ്രഹമായ വ്യാഴം രാഹുവിനൊപ്പമാണ് നവപഞ്ചമ രാജയോഗം സൃഷ്ടിക്കുന്നത്. മായാവി ഗ്രഹമെന്നും നിഴല്‍ഗ്രഹമെന്നും ഛായാഗ്രഹമെന്നും പാപഗ്രഹമെന്നും അറിയപ്പെടാറുള്ള രാഗു വിജയന്റെ കാരകന്‍ കൂടിയാണ്. വ്യാഴത്തിന്റെയും രാഹുവിന്റെയും ഒന്നുചേരല്‍ അപ്രതീക്ഷിത സാമ്പത്തിക നേട്ടങ്ങള്‍, വമ്പന്‍ ലാഭം, ആത്മീയമായ വളര്‍ച്ച എന്നിവ നല്‍കും.

navapanchama yogam
Photo Credit: AI Generated

വേദ ജ്യോതിഷം അനുസരിച്ച് വ്യാഴ-രാഹു സംയോഗത്താല്‍ രൂപപ്പെടുന്ന നവപഞ്ചമ രാജയോഗം മിഥുനം, കന്നി, കുംഭം രാശികളില്‍ ജനിച്ചവര്‍ക്ക് പ്രത്യേകമായ സുഖസൗഭാഗ്യങ്ങള്‍ നല്‍കും. ഈ രാജയോഗം ഉള്ള സമയത്ത് ഇവര്‍ക്ക് ജോലിയില്‍ ഉയര്‍ച്ച, സാമ്പത്തികസ്ഥിരത, വ്യക്തിപരമായ വളര്‍ച്ച, ആത്മീയമായ ഉണര്‍വ്് എന്നിവയുണ്ടാകും. നവപഞ്ചമ രാജയോത്തിലൂടെ ഇവരുടെ ജീവിതത്തില്‍ ഉണ്ടാകാന്‍ പോകുന്ന മാറ്റങ്ങള്‍ വിശദമായി അറിയാം.

മിഥുനം

മകീര്യം 1/2, തിരുവാതിര, പുണര്‍തം 3/4

മിഥുനം രാശിക്കാര്‍ക്ക് നവപഞ്ചമ രാജയോഗം ജീവിതത്തിലെ വഴിത്തിരിവാകും. വ്യാഴം മിഥുനം രാശിയിലേക്ക് എത്തിയാണ് രാഹുവമായി നിര്‍ണ്ണായകമായ രാജയോഗം രൂപീകരിക്കുന്നത്. ഇത് സമൃദ്ധിയുടെയും പുതിയ അവസരങ്ങളുടെയും വ്യക്തിപരമായ പുരോഗതിയുടെയും സമയമാകും. ഇവരുടെ ജീവിതത്തില്‍ തന്നെ ഏറ്റവും സൗഭാഗ്യങ്ങള്‍ വന്നെത്തുന്ന സമയമായിരിക്കും അത്. ഈ സമയത്ത് ബുദ്ധിക്ഷമത, ആശയവിനിമയം, തീരുമാനമെടുക്കാനുള്ള ശേഷി എന്നിവ മെച്ചപ്പെടും. വിവേകവും മറ്റുള്ളവരെ ആകര്‍ഷിക്കാനുള്ള കഴിവും ഈ സമയത്ത് മിഥുനം രാശിക്കാര്‍ക്ക് കൂടുതല്‍ കരുത്തേകും.

മീഡിയ, ആശയവിനിമയം, വിദ്യാഭ്യാസം, മാര്‍ക്കറ്റിംഗ് എന്നീ മേഖലകളില്‍ ജോലി ചെയ്യുന്നവര്‍ക്ക് ഈ സമയം പ്രത്യേകം ഗുണകരമാണ്. ആഗ്രഹിച്ച ജോലി നേടാനും കാത്തിരുന്ന പ്രമോഷന്‍ സ്വന്തമാക്കാനും ലാഭകരമായ ബിസിനസ് തുടങ്ങാനും ഈ സമയം അനുകൂലമാണ്. സാമ്പത്തികമായി ശക്തിയാര്‍ജ്ജിക്കാന്‍ ഈ രാജയോഗം നേട്ടമാകും. മുമ്പ് നടത്തിയ നിക്ഷേപങ്ങളിലൂടെ ലാഭം നേടും. പുതിയ വരുമാന മാര്‍ഗ്ഗങ്ങള്‍ ഇവര്‍ക്ക് സ്വന്തമാക്കാനാകും. വിദേശബന്ധങ്ങളും ഓണ്‍ലൈന്‍ ഇടപാടുകളും പുതിയ അവസരങ്ങള്‍ നല്‍കും. ഇത് വിജയം ഉറപ്പാക്കും. ഈ കാലയളവില്‍ ബന്ധങ്ങള്‍ കൂടുതല്‍ ശക്തമാകും. അവിവാഹിതര്‍ക്ക് അനുയോജ്യരായ തുണകളെ കണ്ടെത്താനാകും. വിവാഹിതര്‍ക്ക് ദാമ്പത്യത്തില്‍ കൂടുതല്‍ ഐക്യവും സഹകരണവും അനുഭവപ്പെടും. വ്യാഴത്തിന്റെ സാന്നിധ്യത്തിലൂടെ വൈകാരിക സ്ഥിരതയും വ്യക്തതയും കൈവരും. വ്യക്തിയെന്ന നിലയില്‍ കൂടുതല്‍ വളര്‍ച്ച നേടാന്‍ അനുകൂലമായ സമയമാണിത്.

കന്നി

ഉത്രം 3/4, അത്തം, ചിത്ര 1/2

കന്നി രാശിക്കാര്‍ക്ക് അവരുടെ കഠിനാധ്വാനത്തിന് ഫലം ഒന്നിച്ച് ലഭിക്കുന്ന സമയമാണിത്. നവപഞ്ചമ രാജയോഗം കന്നി രാശിക്കാരുടെ പത്താം ഭാവത്തെ ഉത്തേജിപ്പിക്കും. കരിയര്‍, പൊതു സമൂഹത്തിലെ പ്രതിച്ഛായ എന്നിവയുമായി ബന്ധപ്പെട്ട ഭാവമാണിത്. നവപഞ്ചമ രാജയോഗത്തിലൂടെ ഇവര്‍ക്ക് ദീര്‍ഘകാല സ്വപ്‌നങ്ങള്‍ യാഥാര്‍ത്ഥ്യമാകാന്‍ സാധ്യതയുണ്ട്. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, അധ്യാപകര്‍, ഭരണകര്‍ത്താക്കള്‍ എന്നീ തൊഴില്‍മേഖലകളില്‍ ഉള്ളവര്‍ക്ക് ഇത് നേട്ടങ്ങളുടെ സമയമാണ്. പ്രമോഷനും ശമ്പളവര്‍ധനയും പുതിയ തൊഴില്‍ അവസരങ്ങളും ചെയ്യുന്ന ദൗത്യങ്ങളില്‍ വിജയവും ഇവരെ കാത്തിരിക്കുന്നു.

സാമ്പത്തികസ്ഥിതി ഈ സമയം മെച്ചപ്പെടും. സ്ഥിരതയുള്ള വളര്‍ച്ച ഇക്കാലയളവില്‍ കാണാനാകും. റിയല്‍ എസ്റ്റേറ്റ്, സൈഡ് ബിസിനസ് എന്നിവയിലെല്ലാം നിക്ഷേപം നടത്താന്‍ അനുകൂലമായ സമയമാണിത്. ആരോഗ്യസ്ഥിതി മെച്ചപ്പെടും. മാനസികമായും കൂടുതല്‍ ശക്തിയും ഊര്‍ജസ്വലതയും അനുഭവപ്പെടും. വ്യക്തിബന്ധങ്ങള്‍ ഊഷ്മളമാകും. കുടുംബത്തിലെ ഐക്യം വര്‍ധിക്കും. പാരമ്പര്യസ്വത്ത് അനുഭവിക്കാന്‍ യോഗമുണ്ടാകും. അച്ചടക്കമുള്ള ജീവിതശൈലിയിലൂടെ ബുദ്ധിപരമായ തീരുമാനങ്ങള്‍ എടുക്കാനാകും.

കുംഭം

അവിട്ടം 1/2, ചതയം, പൂരുരുട്ടാതി 3/4

കുംഭം രാശിക്കാര്‍ക്ക് നവപഞ്ചമ യോഗത്തിലൂടെ ജീവിതത്തിന് കൂടുതല്‍ ഉണര്‍വ്വും ജീവസ്സും തോന്നും. കുംഭം രാശിക്കാരുടെ അസാധാരണ ചിന്താശേഷിയിലൂടെ കാര്യങ്ങള്‍ക്ക് വ്യക്തതയുണ്ടാകും. പുതിയ കാര്യങ്ങള്‍ കണ്ടുപിടിക്കാനാകും, ആത്മവിശ്വാസം വര്‍ധിക്കും. വ്യാഴത്തിന്റെയും രാഹുവിന്റെയും സംയോഗം മികച്ച തീരുമാനങ്ങള്‍ എടുക്കാനും അതിലൂടെ അസാധാരണ തീരുമാനങ്ങള്‍ എടുക്കാനും കുംഭം രാശിക്കാര്‍ക്ക് സാധിക്കും. സാങ്കേതികരംഗം, വിദ്യാഭ്യാസം, ഗവേഷണം, വിശകലന ചിന്ത ആവശ്യമുള്ള തൊഴില്‍മേഖലകള്‍ എന്നിവിടങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്ക് ഈ സമയം വളരെ അനുകൂലമാണ്. ഇവര്‍ ഒരു പുതിയ സംരംഭം തുടങ്ങാനോ നവീന സംരംഭങ്ങളുടെ ഭാഗമാകാനോ സാധ്യതയുണ്ട്. ഉന്നത വിദ്യാഭ്യാസം നടത്തുന്നവര്‍ക്കും മത്സരപ്പരീക്ഷകളില്‍ പങ്കെടുക്കുന്നവര്‍ക്കും നേട്ടമുണ്ടാകും.

കുംഭം രാശിക്കാരുടെ സാമ്പത്തിക ആസൂത്രണം മെച്ചപ്പെടും. പുതിയ വരുമാനസ്രോതസ്സുകള്‍ ഇവര്‍ക്ക് മുമ്പില്‍ തുറക്കും. പുതിയ സംരംഭങ്ങള്‍, ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകള്‍, സാങ്കേതിക സംരംഭങ്ങള്‍ എന്നിവയിലെ നിക്ഷേപം ലാഭം നല്‍കും. ആത്മീയമായും വൈകാരികമായും സ്വന്തം കാര്യങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കും. തത്വചിന്ത, ധ്യാനം, ആത്മീയ പഠനം എന്നിവയില്‍ താല്‍പ്പര്യം വര്‍ധിക്കും. ആന്തരിമാക പരിവര്‍ത്തനങ്ങള്‍ മികച്ച തീരുമാനങ്ങള്‍ എടുക്കാനും സന്തുലിതമായ ജീവിതം നയിക്കാനും സഹായിക്കും. പ്രണയബന്ധങ്ങളിലും മറ്റ് ദാമ്പത്യത്തിലും പരസ്പരം മനസ്സിലാക്കല്‍ മെച്ചപ്പെടും. ബന്ധങ്ങള്‍ കൂടുതല്‍ ശക്തമാകും. അവിവാഹിതര്‍ക്ക് അര്‍ത്ഥവത്തായ ബന്ധങ്ങള്‍ രൂപീകരിക്കാന്‍ സാധിക്കും.

Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്‌നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.

Story first published: Sunday, April 20, 2025, 17:29 [IST]
X
Desktop Bottom Promotion