Latest Updates
-
തിരുവോണം 2026: നിങ്ങളുടെ രാശിക്ക് ഭാഗ്യം കൊണ്ടുവരുന്ന നിറവും നമ്പറും ഇതാ; ആഘോഷം ഗംഭീരമാക്കാൻ ചില വഴികൾ -
വീട്ടിൽ തുളസി വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; ഐശ്വര്യത്തിനും ആരോഗ്യത്തിനും വാസ്തു പറയുന്ന വഴികൾ -
ഓണത്തിന് അതിഥികൾ എത്തുമ്പോൾ വീട് പോസിറ്റീവാണോ? ഈ വാസ്തു ടിപ്പുകൾ പരീക്ഷിച്ചു നോക്കൂ! -
ഉത്രാടപ്പാച്ചിൽ ഷോപ്പിംഗ്: പണം നഷ്ടപ്പെടാതെ മികച്ച ഓഫറുകൾ സ്വന്തമാക്കാൻ ഈ വഴികൾ നോക്കൂ! -
ഡൽഹിയിൽ യുവി ഇൻഡക്സ് കുതിച്ചുയരുന്നു; ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ആഗസ്റ്റ് 27-28 ചന്ദ്രഗ്രഹണം: ഇന്ത്യയിൽ ദൃശ്യമാകുമോ? ഓണാഘോഷത്തെ ബാധിക്കുമോ? ആശങ്ക വേണ്ട, അറിയേണ്ടതെല്ലാം -
ഓഗസ്റ്റ് 25-ലെ അപൂർവ ഗ്രഹസംഗമം: ഈ രാശിക്കാർക്ക് തൊട്ടതെല്ലാം പൊന്നാകും, തടസ്സങ്ങൾ നീങ്ങാൻ ചെയ്യേണ്ടത് ഇത്രമാത്രം -
ഓണം സ്പെഷ്യൽ: ഇന്നത്തെ രാജയോഗം, ശുഭമുഹൂർത്തം; ഈ സമയത്ത് കാര്യങ്ങൾ തുടങ്ങിയാൽ വിജയം ഉറപ്പ്! -
2026 ഓഗസ്റ്റ് 24: ഇന്നത്തെ രാജയോഗം നിങ്ങളെ തുണയ്ക്കുമോ? ഗജകേസരി-ധനയോഗം പരിശോധിക്കാം -
ഓണം വാരത്തിൽ പ്രണയത്തിൽ ഭാഗ്യം: ഈ 6 രാശിക്കാർക്ക് ഇന്ന് പ്രണയം തുറന്നു പറയാം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
ഇനിവരുന്ന രണ്ട് ദിവസം ഭാഗ്യചക്രം ഇവര്‍ക്ക് അനുകൂലം; നവപഞ്ചമ രാജയോഗത്തിലൂടെ സൗഭാഗ്യങ്ങള്‍
Navpanchama Raja Yoga: ശനി നിലവില്‍ മീനം രാശിയിലാണ് സംക്രമണം നടത്തുന്നത്. രണ്ടര വര്‍ഷം കൂടുമ്പോള്‍ മാത്രമാണ് ശനി രാശിമാറ്റം നടത്തുക. നിലവില്‍ മീനത്തില്‍ വസിക്കുന്നതിനാല്‍, അനവധി ഗ്രഹങ്ങള്‍ മീനത്തിലേയ്ക്ക് പ്രവേശിക്കുന്നതിനനുസരിച്ച്, രാജയോഗങ്ങളും രൂപപ്പെടുന്നു. നിലവില്‍ ശനി ചൊവ്വയുമായി 120 ഡിഗ്രിയില്‍ സ്ഥാനം ഉറപ്പിച്ചാണ് നിലനില്‍ക്കുന്നത്. 120 ഡിഗ്രിയില്‍ നിന്നുകൊണ്ട് ചൊവ്വയും ശനിയും ഒമ്പതാം ഭാവത്തിലും അഞ്ചാം ഭാവത്തിലും വരുമ്പോള്‍ നവപഞ്ചമ രാജയോഗം രൂപപ്പെടുന്നതാണ്.

ഈ രാജയോഗത്താല്‍ അനവധി നേട്ടങ്ങളും ചില നക്ഷത്രക്കാര്‍ക്ക് ലഭിക്കുന്നതായിരിക്കും. ഈ ഭാഗ്യ നക്ഷത്രക്കാര്‍ ഏതെല്ലാമെന്നും, ഇവര്‍ക്ക് ഇനി വരുന്ന രണ്ട് ദിവസം എന്തെല്ലാം നേട്ടങ്ങളാണ് ലഭിക്കാന്‍ പോകുന്നത് എന്നും നോക്കാം.
അവിട്ടം
അവിട്ടം നക്ഷത്രത്തില്‍ ജനിച്ചവര്‍ക്ക് സാമ്പത്തിക നേട്ടങ്ങള്‍ ഉണ്ടാകുന്നതാണ്. അപ്രതീക്ഷിത സമ്മാനങ്ങള്‍ സ്വന്തമാക്കാന്‍ അവസരം ലഭിക്കുന്നതാണ്. വിവാഹം ആലോചിക്കുന്നവര്‍ക്ക് നല്ല ആലോചനകള്‍ വരുന്നതാണ്. ജീവിതത്തില്‍ നേട്ടങ്ങള്‍ ഉണ്ടാകുന്നതാണ്. ജീവിത നിലവാരം ഉയര്‍ത്താന്‍ സഹായിക്കുന്ന തരത്തില്‍ അവസരങ്ങള്‍ ഈ നക്ഷത്രക്കാരിലേയ്ക്ക് വന്നെത്തുന്നതാണ്. പ്രയാസങ്ങള്‍ അകലുന്നതാണ്. മക്കളിലൂടെ നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ മാതാപിതാക്കള്‍ക്ക് യോഗം രൂപപ്പെടുന്നതാണ്. പണം ശരിയായ വിധത്തില്‍ വിനിയോഗിക്കാന്‍ ഇവര്‍ക്ക് അവസരം ലഭിക്കുന്നതാണ്.
ചതയം
തങ്ങളുടെതായ സ്വതന്ത്ര ചിന്താഗതിയില്‍ ജീവിക്കാന്‍ ഈ നക്ഷത്രക്കാര്‍ക്ക് സാധിക്കുന്നതാണ്. ആഗ്രഹിച്ച രീതിയില്‍ ബിസിനസ്സ് ആരംഭിക്കാന്‍ യോഗം രൂപപ്പെടും. അതിനുള്ള ധനം കണ്ടെത്താന്‍ സാധിക്കുന്നതാണ്. പുതിയ ബന്ധങ്ങള്‍ സൃഷ്ടിക്കും. വ്യാപാര വ്യവസായികള്‍ക്ക് നേട്ടങ്ങള്‍ ഉണ്ടാകുന്നതാണ്. സഹപ്രവര്‍ത്തകരുടെ സഹായത്തോടെ തൊഴില്‍ രംഗത്ത് നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ ഈ നക്ഷത്രക്കാര്‍ക്ക് സാധിക്കുന്നതാണ്. പരാജയങ്ങളെ വിജയമാക്കി മാറ്റിയെടുക്കാന്‍ ഇവര്‍ക്ക് യോഗം രൂപപ്പെടുന്നതാണ്.
ചിത്തിര
ചിത്തിര നക്ഷത്രക്കാര്‍ക്ക് ജോലിയില്‍ നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ അവസരം ലഭിക്കുന്നതാണ്. പ്രാരാബ്ധങ്ങള്‍ക്ക് അറുതി വരുന്നതാണ്. മഹാഭാഗ്യങ്ങള്‍ ഓരോന്നായി വന്നടുക്കുന്നതാണ്. മാനസിക സന്തോഷം നല്കുന്ന അവധി കാര്യങ്ങള്‍ ജീവിതത്തില്‍ സംഭവിക്കുന്നതാണ്. പ്രണയ ബന്ധങ്ങള്‍ രൂപപ്പെടാന്‍ സാധ്യത. ദാമ്പത്യത്തില്‍ സന്തോഷവും സമാധാനവും ഉണ്ടായിരിക്കുന്നതാണ്.
ചോതി
ചോതി നക്ഷത്രക്കാര്‍ക്ക് മക്കളുടെ വിവാഹം ശുഭകരമായി നടത്താന്‍ യോഗം ഉണ്ടായിരിക്കുന്നതാണ്. മാനസിക പിരിമുറുക്കങ്ങള്‍ ഇവരില്‍ കുറയുന്നതാണ്. പ്രയാസങ്ങള്‍ പലതും ഇല്ലാതാകുന്നതാണ്. പണം ആവശ്യത്തിന് കയ്യില്‍ വന്നെത്തുന്നതാണ്. കലാ, സംഗീതം എന്നിവയോടുള്ള താല്പര്യം വര്‍ദ്ധിക്കുന്നതാണ്. ഇഷ്ടപ്പെട്ട മേഖലയില്‍ പേരെടുക്കാനുള്ള യോഗം ഈ നക്ഷത്രക്കാര്‍ക്ക് ഉണ്ടായിരിക്കുന്നതാണ്. ബിസിനസ്സില്‍ നേട്ടങ്ങള്‍ സ്വന്തമാക്കാനും ഈ നക്ഷത്രക്കാര്‍ക്ക് യോഗം ഉണ്ടായിരിക്കുന്നതാണ്.
വിശാഖം
വിശാഖം നക്ഷത്രക്കാര്‍ക്കും രാജയോഗം വന്നു ചേരുന്നതാണ്. രാജയോഗത്താല്‍ കഷ്ടപ്പാടുകള്‍ക്ക് ശമനം ലഭിക്കുന്നതാണ്. മാനസിക സന്തോഷം വര്‍ദ്ധിപ്പിക്കുന്ന കാര്യങ്ങള്‍ ജീവിതത്തില്‍ സംഭവിക്കുന്നതാണ്. മക്കളില്‍ നിന്നും സ്നേഹവും പരിചരണവും ലഭിക്കുന്നതാണ്. മക്കളുടെ കൂടെ വിദേശത്തേയ്ക്ക് പോകാന്‍ യോഗം രൂപപ്പെടുന്നതാണ്. വിദേശത്ത് തൊഴില്‍ നോക്കുന്നവര്‍ക്ക് അതിനുള്ള അവസരങ്ങള്‍ രൂപപ്പെടുന്നതാണ്. കുടുംബത്തില്‍ സന്തോഷവും സമാധാനവും വര്‍ദ്ധിക്കുന്നതാണ്. മക്കള്‍ വിദ്യാഭ്യാസ കാര്യത്തില്‍ മികവ് നിലനിര്‍ത്തുന്നതായിരിക്കും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications