Latest Updates
-
ഒളിമ്പിക് ദിനത്തിൽ തുടങ്ങാം; വെറും 12 മിനിറ്റ് കൊണ്ട് വയറിലെ കൊഴുപ്പ് കുറയ്ക്കുന്ന അത്ഭുത വർക്കൗട്ട്! -
ജൂൺ 23: ഇന്ന് വൈകുന്നേരം സംഭവിക്കുന്ന അപൂർവ്വ രാജയോഗം; ഈ രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം! -
മഴക്കാലത്ത് ചർമ്മം വിയർത്ത് നശിക്കുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ കാര്യങ്ങൾ മറക്കരുത് -
മുംബൈയിൽ ഓറഞ്ച് അലർട്ട്: മഴക്കാലത്തെ ജലദോഷവും ചുമയും മാറ്റാൻ വീട്ടിലുണ്ട് അത്ഭുത പരിഹാരങ്ങൾ! -
നീറ്റ് പരീക്ഷാ സമ്മർദ്ദം അലട്ടുന്നുണ്ടോ? മനസ്സിനെ ശാന്തമാക്കാൻ ഈ 5 വഴികൾ പരീക്ഷിക്കൂ! -
മുംബൈയിൽ ഓറഞ്ച് അലർട്ട്: മഴക്കാലത്ത് പിസിഒഎസ് വേദനയും ഗർഭകാല അസ്വസ്ഥതകളും കുറയ്ക്കാൻ ഈ മുൻകരുതലുകൾ എടുക്കൂ! -
മഴക്കാലത്ത് വയർ ചാടുന്നത് കൊഴുപ്പാണോ? നീർക്കെട്ടാണോ എന്ന് തിരിച്ചറിയാൻ ഈ ലളിതവിദ്യ പരീക്ഷിക്കൂ! -
ചന്ദ്രൻ വൃശ്ചികം രാശിയിലേക്ക്: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ജൂൺ 23: ബുധന്റെ രാശിമാറ്റം; ഈ 5 രാശിക്കാർക്ക് ഇന്ന് തൊട്ടതെല്ലാം പൊന്നാകും, ഭാഗ്യം കൂടെയുണ്ട്! -
ജൂൺ 23 നക്ഷത്രഫലം: ചിത്തിര, ചോതിക്കാർക്ക് കരിയറിൽ വൻ മാറ്റം; ഇന്നത്തെ ഭാഗ്യനിറങ്ങളും ശുഭസമയവും അറിയാം
സൂര്യനും കേതുവും അനുഗ്രഹിക്കും; നവപഞ്ചമ യോഗത്തില്‍ ഇത്തവണ ഭാഗ്യം ഇവര്‍ക്കൊപ്പം
വേദ ജ്യോതിഷത്തില്‍ രാശികളിലൂടെയുള്ള ഗ്രഹസഞ്ചാരങ്ങളിലൂടെ നിരവധി ശുഭാശുഭ യോഗങ്ങള്‍ രൂപം കൊള്ളുന്നുണ്ട്. ഈ യോഗങ്ങള്‍ പലരീതികളില്‍, പല മേഖലകളിലാണ് ഓരോരുത്തരിലും സ്വാധീനമുണ്ടാക്കുന്നത്. അത്തരത്തില്‍ ജ്യോതിഷത്തിലെ പ്രധാനപ്പെട്ട യോഗങ്ങളില്‍ ഒന്നാണ് നവപഞ്ചമയോഗം.
എന്താണ് നവപഞ്ചമയോഗം
ഒരു വ്യക്തിയുടെ ഗ്രഹനിലയില്‍ അഞ്ചാം ഭാവാധിപന് ഒമ്പതാംഭാവത്തിലോ ഒമ്പതാം ഭാവാധിപന് അഞ്ചാംഭാവത്തിലോ സ്ഥിതിചെയ്യുമ്പോഴാണ് നവപഞ്ചമയോഗം രൂപംകൊള്ളുന്നത്. ജ്യോതിഷത്തില്‍ ഈ സ്ഥാനങ്ങള്‍ വളരെ ശക്തവും മംഗളകരവുമാണ്. വളരെ അപൂര്‍വ്വമായി സംഭവിക്കുന്ന ഈ നവപഞ്ചമയോഗം ജ്യോതിഷത്തില്‍ വളരെ പ്രാധാന്യം കല്‍പ്പിക്കുന്ന ഒന്നാണ്. ബുദ്ധിവൈഭവം, സര്‍ഗാത്മകത, ഭാവന, സന്താനം എന്നിവയുമായി ബന്ധപ്പെട്ട ഭാവമാണ് അഞ്ച്. അതുപോലെ പഠനം, ഭാഗ്യം, ആത്മീയത എന്നിവയുമായി ബന്ധപ്പെട്ട ഭാവമാണ് ഒമ്പത്. രണ്ട് എഅനുകൂല ഗ്രഹങ്ങള്‍ ഈ ശുഭസ്ഥാനങ്ങളില്‍ നിലകൊള്ളുമ്പോള്‍ ആ വ്യക്തി കലാപരമായി ഏറെ മുന്നിലും ബുദ്ധിമാനും മറ്റുഗുണങ്ങളും ഭാഗ്യവും ഉള്ളവനുമായി മാറും.
സൂര്യ-കേതു സംയോജനത്തില്‍ നവപഞ്ചമയോഗം
ഗ്രഹങ്ങളുടെ രാജാവായ സൂര്യന് ഇപ്പോള്‍ ഇടവം രാശിയില്‍ പ്രവേശിച്ചിരിക്കുകയാണ്. സൂര്യന്റെ ഈ രാശിമാറ്റം എല്ലാ രാശികളിലും സ്വാധീനമുണ്ടാക്കും. ഇടവം രാശിയില്‍ വ്യാഴവും ഉദിച്ചിരിക്കുകയാണ്. ഇതുകൂടാതെ കന്നി രാശിയില്‍ കേതുവും സ്ഥിതിചെയ്യുന്നുണ്ട്. ഇങ്ങനെ സൂര്യന്റെയും കേതുവിന്റെയും സംയോജനത്തിലൂടെ നവപഞ്ചമയോഗം രൂപപ്പെട്ടിരിക്കുകയാണ്. നവപഞ്ചമയോഗം ചില രാശികള്‍ക്ക് വളരെയധികം നേട്ടങ്ങളും ഭാഗ്യങ്ങളും നല്കുന്ന ശുഭയോഗങ്ങളില്‍ ഒന്നാണ്. സൂര്യ-കേതു സംയോജനത്തിന്റെ ഫലമായി രൂപം കൊണ്ട ഈ യോഗം ചില രാശികള്‍ക്ക് ആഗ്രഹപൂര്‍ത്തീകരണത്തിന്റെയും സൗഭാഗ്യത്തിന്റെയും നാളുകള്‍ക്ക് തുടക്കമിടും. ആ രാശികള്‍ ഏതെല്ലാമാണെന്ന് നോക്കാം.

കര്‍ക്കിടകം
പലവിധ ശുഭയോഗങ്ങള്‍ കൊണ്ട് കര്‍ക്കിടകം രാശിയില്‍ ജനിച്ചവര്‍ക്ക് ഇപ്പോള്‍ നല്ലകാലമാണ്. അതിനൊപ്പം നവപഞ്ചമയോഗത്തിന്റെ സൗഭാഗ്യങ്ങളും ഇവരെ തേടിയെത്താന്‍ പോകുകയാണ്. സമൂഹത്തില്‍ ഈ രാശിയില്‍ ജനിച്ചവര്‍ക്ക് ബഹുമാനവും സ്വീകാര്യതയും വര്‍ദ്ധിക്കും. സാമ്പത്തികമായി മെച്ചപ്പെട്ട കാലമാണ്. ഏറെക്കാലമായുള്ള സാമ്പത്തികപ്രശ്നങ്ങള്‍ പരിഹരിക്കപ്പെടും. ജോലിസ്ഥലത്ത് ഉന്നത ഉദ്യോഗസ്ഥരുമായി അടുത്ത ബന്ധം സ്ഥാപിക്കാനിടയാകും. കുടുംബജീവിതത്തിലും സന്തോഷവും സമാധാനവും ഉണ്ടാകുന്ന ഒരു സമയമാണിത്. വിവാഹജീവിതം കൂടുതല്‍ മധുരതരമാകും. പങ്കാളികള്‍ പരസ്പരം മനസ്സിലാക്കുന്നതിലൂടെ ദാമ്പത്യം കൂടുതല്‍ മനോഹരമാകും. വിനോദയാത്രകള്‍ പോകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് കുടുംബത്തോടൊപ്പമോ സുഹൃത്തുക്കള്‍ക്കൊപ്പമോ യാത്രകള്‍ പോകാനുള്ള ഭാഗ്യമുണ്ടാകും.
ബിസിനസ് ചെയ്യുന്നവര്‍ക്ക് മികച്ചരീതിയിലുള്ള ലാഭം തേടിയെത്തും. ഉദ്യോഗസ്ഥര്‍് അധികാരികളുടെ പ്രശംസയ്ക്ക് പാത്രമാകും. പ്രമോഷനും ശമ്പളവര്‍ദ്ധനയ്ക്കും യോഗമുണ്ടാകും. ഏറെക്കാലമായി മാറ്റിവെച്ചിരിക്കുന്നതും പൂര്‍ത്തിയാക്കാന്‍ കഴിയാത്തതുമായ ജോലികള്‍ പൂര്‍ത്തീകരിക്കും.
ചിങ്ങം
ചിങ്ങം രാശിക്കാര്‍ക്കും പൊതുവേ നല്ലകാലമാണ് മുന്നിലുള്ളത്. ഇതിനൊപ്പം നവപഞ്ചമയോഗവും ഇവരുടെ ജീവിതത്തെ കൂടുതല്‍ മനോഹരമാക്കും. ഉദ്യോഗജീവിതത്തില്‍ സംതൃപ്തിയും സന്തോഷവും സമാധാനവും അനുഭവപ്പെടും. സമൂഹത്തില്‍ കൂടുതല്‍ സ്വീകാര്യതയും ബഹുമാനവും ലഭിക്കും. കുടുംബത്തില്‍ നിന്ന്, പ്രത്യേകിച്ച് പിതാവില്‍ നിന്ന് പിന്തുണ ലഭിക്കും. കരിയര്‍ കൂടുതല്‍ ദൃഢമാകുകയും സ്ഥിരതയുണ്ടാകുകയും ചെയ്യും. വീട്ടിലും കുടുംബത്തിലും സന്തോഷത്തിന്റെ സമയം വന്നുചേരും. മാതാവിന്റെ ആരോഗ്യം മെച്ചപ്പെടും. ഏറെക്കാലമായി അലട്ടിയിരുന്ന രോഗങ്ങള്‍ കുറയും.
ഉദ്യോഗസ്ഥര്‍ക്ക് ഏറെക്കാലത്തിന് ശേഷം പ്രമോഷന് ലഭിക്കും. ജോലി കൂടാതെ താല്‍പ്പര്യമുള്ള മറ്റ് മേഖലകളിലേക്ക് ശ്രദ്ധ ചെലുത്തും. ജോലിമാറ്റം ആഗ്രഹിക്കുന്നവര്‍ക്ക് അതിനുള്ള സാധ്യതകള്‍ തെളിഞ്ഞുവരും. ബിസിനസ് രംഗത്തുള്ളവര്‍ക്ക് ലാഭം കൈവരും.
മീനം
മീനം രാശിയില്‍ ജനിച്ചവര്‍ക്ക് നവപഞ്ചമയോഗം വളരെ സൗഭാഗ്യങ്ങള്‍ നല്‍കും. പുതിയ സാധനങ്ങള്‍ വാങ്ങാനും ജീവിതത്തില്‍ സുഖസൗകര്യങ്ങള്‍ മെച്ചപ്പെടുത്താനും സാധിക്കും. ജോലിമാറ്റം ആഗ്രഹിക്കുന്നവര്‍ക്ക് അതിന് യോജിച്ച സമയമാണ്. ജീവിതത്തില്‍ പലതരത്തിലുള്ള സന്തോഷങ്ങള്‍ അനുഭവപ്പെടും. കുടുംബത്തില്‍ ഏറെക്കാലമായി നിലനിന്നിരുന്ന അസ്വസ്ഥതകള്‍ക്ക് വിരാമമാകും. സൗഹൃദങ്ങള്‍ ദൃഢമാകും.
ഉദ്യോഗസ്ഥര്‍ക്ക് ജോലിയില്‍ സന്തോഷവും സംതൃപ്തിയും അനുഭവപ്പെടും. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് അഗ്രഹിക്കുന്ന സ്ഥലങ്ങളിലേക്ക് ജോലിമാറ്റം ലഭിക്കും. ബിസിനസ് ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അതിന് യോജിച്ച സമയമാണ് മുന്നിലുള്ളത്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications