Latest Updates
-
ഗജകേസരി രാജയോഗം: ഇന്ന് രാത്രി മുതൽ ഈ രാശിക്കാർക്ക് ഭാഗ്യകാലം, കരിയറിലും ധനനേട്ടത്തിലും വൻ മാറ്റം -
ഗുജറാത്തിലും അസമിലും യുസിസി: ലിവ്-ഇൻ, വിവാഹ രജിസ്ട്രേഷനിൽ മാറ്റം വരുന്നുണ്ടോ? -
ഒക്ടോബർ 4-10: ഈ ആഴ്ച ഭാഗ്യം കൂടെയുള്ള രാശിക്കാർ ഇവർ; നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 4 നക്ഷത്രഫലം: പുണർതം നാളിലെ മാറ്റങ്ങൾ, ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
2026 ഒക്ടോബർ 3 രാശിഫലം: ഇന്ന് ഭാഗ്യം കൂടെയുള്ള രാശിക്കാർ ഇവർ, നേട്ടങ്ങൾ നിങ്ങളെ തേടിയെത്തും! -
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും
നവപഞ്ചമ രാജയോഗം തുടങ്ങി: ലക്ഷ്മി ദുര്‍ഗ്ഗ വരും നാളില്‍ ഐശ്വര്യം നല്‍കും രാശിക്കാര്‍
നവരാത്രി ദിനങ്ങള്‍ക്ക് തുടക്കമായി, സെപ്റ്റംബര്‍ 22-ന് ആരംഭിച്ച നവരാത്രിയില്‍ ജ്യോതിഷത്തിനുള്ള പ്രാധാന്യവും ഒട്ടും നിസ്സാരമല്ല. ശുഭകരമായ പല രാജയോഗങ്ങളും ഈ സമയം രൂപം കൊള്ളുന്നു. അത് പലപ്പോഴും ഗുണാനുഭവങ്ങളും ചിലര്‍ക്ക് ദോഷഫലങ്ങളും നല്കുന്നവയുമായിരിക്കും. സൂര്യന് കന്നിരാശിയില്‍ പ്രവേശിച്ചതിന്റെ അടിസ്ഥാനത്തില്‍ ഈ സമയം രൂപം കൊള്ളുന്ന നവപഞ്ചമ രാജയോഗത്തില്‍ ധാരാളം ഗുണാനുഭവങ്ങള്‍ നിങ്ങളെ തേടി എത്തുന്നു.
നവപഞ്ചമ രാജയോഗം ഒക്ടോബര്‍ 17 വരെയാണ് ഫലത്തില്‍ നില്‍ക്കുന്നത്. വേദജ്യോതിഷ പ്രകാരം കന്നി രാശിയില്‍ ഒന്നാം ഭാവത്തിലും മകരത്തില്‍ ഒന്‍പതാം ഭാവത്തിലുമാണ് സൂര്യന് സ്ഥിതി ചെയ്യുന്നത്. ഇത് ഗുണാനുഭവങ്ങള്‍ ഇരട്ടിയാക്കും എന്നതില്‍ സംശയം വേണ്ട. ഗ്രഹങ്ങളുടെ സ്ഥാനം ചില രാശിക്കാര്‍ക്ക് ഒട്ടും പ്രതീക്ഷിക്കാത്ത ഉയരങ്ങള്‍ നല്കുന്നു. അത് നിങ്ങളുടെ ജീവിതത്തില്‍ ഗുണാനുഭവങ്ങള്‍ ധാരാളം നല്കുന്നു. പ്രത്യേകിച്ച് മൂന്ന് രാശിക്കാര്‍ക്ക് ഈ സമയം ഗുണാനുഭവങ്ങളും ഭാഗ്യവും തേടി എത്തും. അവര്‍ ആരൊക്കെയെന്ന് നോക്കാം.

മകരം രാശി
മകരം രാശിക്കാരില്‍ അഞ്ചാം ഭാവത്തിലാണ് സൂര്യന്റെ സ്ഥാനം. ഇത് നിങ്ങള്‍ക്ക് വലിയ നേട്ടങ്ങളും സന്തോഷവും കൊണ്ട് വരുന്നതിന് കാരണമാകുന്നു. അത് മാത്രമല്ല ജീവിതത്തിലെ വെല്ലുവിളികള്‍ക്കെല്ലാം തന്നെ പരിഹാരം കാണുന്നതിനും സാധിക്കും. കൂടാതെ സന്തോഷവും സമാധാനവും തേടി എത്തുന്ന സമയം കൂടിയാണ് എന്നതില്‍ സംശയം വേണ്ട. പലപ്പോഴും ആത്മീയ കാര്യങ്ങളിലുള്ള താല്‍പ്പര്യം വര്‍ദ്ധിക്കുന്നു. സാമ്പത്തിക സ്ഥിതി ഇരട്ടിയാവുകയും അനുകൂലമായ പല മാറ്റങ്ങളും ജീവിതത്തില്‍ സംഭവിക്കുകയും ചെയ്യുന്നു. ധനസമൃദ്ധി വര്‍ദ്ധിക്കുകയും ബിസിനസ്സില്‍ പുരോഗതിയും ലാഭവും നിങ്ങളെ തേടി എത്തുകയും ചെയ്യുന്നു. കൂടാതെ വിദേശത്ത് നിന്നുള്ള വരുമാന സ്രോതസ്സുകള്‍ വികസിക്കുകയും വരുമാനം കൂടുകയും ചെയ്യും. നവരാത്രി ദിനങ്ങളെല്ലാം തന്നെ അത്രയധികം മാറ്റങ്ങള്‍ ഇവര്‍ക്ക് നല്കുന്നു.
ധനുരാശി
ധനു രാശിക്കാര്‍ക്ക് സൂര്യന് സൃഷ്ടിക്കുന്ന നവപഞ്ചമ രാജയോഗം വളരെയധികം പ്രയോജനകരമായ മാറ്റങ്ങള്‍ നല്കുന്നു. ഇത് പത്താം ഭാവത്തിലാണ് സൃഷ്ടിക്കപ്പെടുന്നത്. എല്ലാ മേഖലകളിലും നിങ്ങള്‍ക്ക് വിജയം കരസ്ഥമാക്കുന്നതിന് സാധിക്കുന്നു. ശ്രമങ്ങളെല്ലാം തന്നെ വിജയത്തില്‍ എത്തുന്നതിനും അത് വഴി മാറ്റങ്ങള്‍ കൊണ്ട് വരുന്നതിനും സാധിക്കുന്നു എന്നതാണ് പ്രധാന കാര്യം. വിദേശത്ത് നിന്ന് നിങ്ങള്‍ക്ക് ജോലിക്കുള്ള അവസരങ്ങള്‍ തേടി എത്തുന്നു. അത് മാത്രമല്ല ശ്രമങ്ങളെല്ലാം തന്നെ വിജയത്തിലെത്തുകയും ചെയ്യും. ജോലി ചെയ്യുന്നവര്‍ക്ക് അതില്‍ ഉയര്‍ച്ചയും സാമ്പത്തികനേട്ടങ്ങളും തേടി എത്തും. പുതിയ ജോലി അന്വേഷിക്കുന്നവര്‍ക്ക് വിജയവും ആഗ്രഹിച്ച അവസരങ്ങളും ജീവിതത്തില്‍ ഇങ്ങോട്ട് തേടി എത്തും. കൂടാതെ സുഖസൗകര്യങ്ങള്‍ വര്ദ്ധിക്കുകുയം ചെയ്യുന്നു. ദാമ്പത്യത്തില്‍ സന്തോഷവും സമാധാനവും തേടി എത്തുന്നു. വിടാതെ പിന്തുടര്ന്നിരുന്ന ആരോഗ്യപ്രശ്നങ്ങള്‍ക്കും പരിഹാരം കാണാന്‍ സാധിക്കുന്നു.

കന്നിരാശി
കന്നിരാശിക്കാര്‍ക്ക് സൂര്യന്റെ നവപഞ്ചമ രാജയോഗം ശുഭകരമായ പല മാറ്റങ്ങളും നല്കുന്നു. പലപ്പോഴും ജീവിതത്തില്‍ മികച്ച പ്രതിഫലം ഓരോ ഘട്ടത്തിലും ലഭിച്ചേക്കാം. കൂടാതെ ശുഭകരമായ പല കാര്യങ്ങളും നിങ്ങളെ തേടി എത്തും. സന്തോഷ വാര്‍ത്തകള്‍ നിങ്ങളെ തേടി എത്തുന്നു. സന്താനങ്ങളില്‍ നിന്ന് മികച്ച മാറ്റങ്ങളും ഫലങ്ങളും നിങ്ങളെ തേടി എത്തും. ജോലിയുടെ കാര്യത്തില്‍ അനുകൂലമായ പല മാറ്റങ്ങളും നിങ്ങള്‍ക്കുണ്ടാവുന്നു. ജോലിയുടെ കാര്യത്തില്‍ പല കോണില്‍ നിന്നും അഭിനന്ദനങ്ങള്‍ തേടി എത്തും. ഉത്തരവാദിത്വങ്ങള്‍ എല്ലാം കൃത്യമായി കൈകാര്യം ചെയ്യുന്നതിന് സാധിക്കുന്നു. ബിസിനസ്സില്‍ ലാഭകരമായ അവസരങ്ങള്‍ ഉണ്ടാകുകയും സാമ്പത്തിക സ്ഥിതി മെച്ചപ്പെടുകയും ചെയ്യുന്നതിന് ഈ സമയം യോഗം കാണുന്നു. അപ്രതീക്ഷിത സാമ്പത്തിക നേട്ടങ്ങള്‍ക്കും സാധ്യതയുണ്ട്. മത്സരപ്പരീക്ഷകളില്‍ നിങ്ങള്‍ക്ക് ഉന്നത വിജയം കരസ്ഥമാക്കുന്നതിനും സാധിക്കുന്നു.



Click it and Unblock the Notifications
