Latest Updates
-
വീക്കെൻഡ് വൈബ്സ്: പങ്കാളിക്കൊപ്പം കാണാൻ പറ്റിയ മികച്ച ഒടിടി റിലീസുകൾ ഇതാ -
ഗാന്ധി ജയന്തി ലോങ് വീക്കെൻഡ്: ഭാഗ്യം തേടിയെത്തുന്ന ആ 5 രാശിക്കാർ ഇവർ; ഈ ദിവസങ്ങളിൽ നേട്ടങ്ങൾ ഉറപ്പ്! -
ഒക്ടോബർ 2 നക്ഷത്രഫലം: ഇന്നത്തെ ഭാഗ്യനക്ഷത്രങ്ങൾ ഇവരാണ്, രാഹുകാലം ശ്രദ്ധിക്കൂ! -
എൽപിജി വിലയിൽ ഞെട്ടിക്കുന്ന മാറ്റം: വാണിജ്യ സിലിണ്ടറുകൾക്ക് വില കുതിച്ചുയർന്നു, ഗാർഹിക ഉപഭോക്താക്കൾക്ക് ആശ്വാസം -
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ
നവരാത്രി ആദ്യ ദിനം ആരംഭം ഗജകേസരി യോഗത്തോടെ: 5 രാശിക്കാര്‍ക്ക് അളവറ്റ ഭാഗ്യം തേടി എത്തും
നവരാത്രി ദിനങ്ങള്‍ക്ക് തിങ്കളാഴ്ചയോടെ തുടക്കമാവുന്നു, ഈ ദിനത്തില്‍ നാം അറിയേണ്ടതും ശ്രദ്ധിക്കേണ്ടതുമായ പല കാര്യങ്ങളും ഉണ്ട്. പ്രത്യേകിച്ച് ജ്യോതിഷപരമായി നോക്കുകയാണെങ്കില്‍ അത് ഗുണാനുഭവങ്ങള്‍ വര്‍ദ്ധിക്കുന്ന ഒരു സമയമാണ് എന്നതില്‍ സംശയം വേണ്ട. കാരണം തിങ്കളാഴ്ച ദിനം രൂപം കൊള്ളുന്നത് ഗജകേസരി യോഗമുള്‍പ്പടെ മൂന്ന് രാജയോഗങ്ങളാണ്. ശുക്ലയോഗം, സര്‍വ്വാര്‍ത്ഥ സിദ്ധിയോഗം, ഗജകേസരി യോഗം എന്നിവയാണ്. നവരാത്രി ദിനത്തില്‍ നമ്മുടെ ഭാഗ്യം ഇരട്ടിയാക്കുന്ന പല മാറ്റങ്ങളും സംഭവിക്കുന്നു. അതിന് കാരണമാകുന്നത് പലപ്പോഴും ഗജകേസരി യോഗമാണ്.
ഇത്തരത്തില്‍ ഒരു ശുഭയോഗം രൂപം കൊള്ളുന്നത് നിങ്ങളുടെ ജീവിതത്തില്‍ അനുകൂല മാറ്റങ്ങള്‍ കൊണ്ട് വരുന്നു. അത് മാത്രമല്ല ഇത് ഈ ദിനങ്ങളുടെ പ്രാധാന്യവും വര്‍ദ്ധിപ്പിക്കുന്നു. അഞ്ച് രാശിക്കാര്‍ക്കാണ് ഗജകേസരി യോഗം അതിന്റെ ഗുണങ്ങളെ നല്‍കുന്നത്. അതിനായി ഏതൊക്കെ രാശിക്കാരാണ് മാറ്റങ്ങളിലേക്ക് ചലിക്കുന്നത് എന്ന് നോക്കാം. കൂടുതല്‍ അറിയുന്നതിന് വേണ്ടി ഈ ലേഖനം വായിക്കാം.

മേടം രാശി
മേടം രാശിക്കാര്‍ക്ക് നവരാത്രി ദിനത്തില്‍ രൂപം കൊള്ളുന്ന ഗജകേസരി യോഗം അനുകൂലമായ പല മാറ്റങ്ങളും കൊണ്ട് വരുന്നു. ജോലിയില്‍ നേട്ടങ്ങള്‍ തേടി എത്തും. സാമ്പത്തിക കാര്യങ്ങളില്‍ ഗുണാനുഭവങ്ങള്‍ ഇരട്ടിയാവുന്നു. അത് മാത്രമല്ല ചിലവുകള്‍ നിയന്ത്രിക്കുന്നതിനും സാമ്പത്തിക നേട്ടം തേടി എത്തുന്നതിനും യോഗം കാണുന്നു. വരുമാനത്തിന്റെ കാര്യത്തിലും ഗുണാനുഭവങ്ങള്‍ വര്‍ദ്ധിക്കും. വസ്ത്രങ്ങളും സ്വര്‍ണവും സമ്മാനമായി ലഭിക്കുന്നതിനുള്ള സാധ്യതയുണ്ട്. ബിസിനസിലും നേട്ടങ്ങള്‍ തേടി എത്തും.
കര്‍ക്കടകം രാശി
കര്‍ക്കടകം രാശിക്കാര്‍ക്ക് നവരാത്രിയുടെ ആദ്യ ദിനത്തില്‍ ശൈലപുത്രി ദേവിയുടെ അനുഗ്രഹം തേടി എത്തുന്നു. ഇത് നിങ്ങളുടെ കരിയറിലും ജോലിക്കാര്യത്തിലും മാറ്റങ്ങള്‍ കൊണ്ട് വരുന്നു. സാമ്പത്തികമായി മികച്ച നേട്ടങ്ങളുണ്ടാവുന്നത് കൊണ്ട് തന്നെ അത് നിങ്ങളുടെ എല്ലാ ബാധ്യതകള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു. ശുഭവാര്‍ത്തകള്‍ കേള്‍ക്കുന്നതിനുള്ള സാധ്യതയുണ്ട്. ഉദ്യോഗസ്ഥര്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും മികച്ച മാറ്റങ്ങള്‍ തേടി എത്തുന്ന സമയമാണ്.

തുലാം രാശി
തുലാം രാശിക്കാര്‍ക്ക് നവരാത്രി ദിനത്തില്‍ മംഗളകരമായ മാറ്റങ്ങള്‍ തേടി എത്തുന്നു. എടുക്കുന്ന തീരുമാനങ്ങളെല്ലാം തന്നെ ഗുണപരമായി വരുന്നു. നിങ്ങള്‍ക്ക് പല കാര്യത്തിലും പിന്തുണ തേടി എത്തും. രാഷ്ട്രീയ സംബന്ധമായി പല വിധത്തിലുള്ള മാറ്റങ്ങളുണ്ടാവുന്നു. പുതിയ വാഹനയോഗം ഉണ്ടാവുന്നു. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും തേടി എത്തും. ബാങ്കിംഗ് മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്ക് അത് വഴി വിജയം കരസ്ഥമാക്കാന്‍ സാധിക്കുന്നു. പങ്കാളിയുടെ പൂര്‍ണ പിന്തുണ എല്ലാ കാര്യത്തിലും ലഭിക്കുന്നു. ആരോഗ്യവും മികച്ചതായിരിക്കും.
വൃശ്ചികം രാശി
വൃശ്ചികം രാശിക്കാര്‍ക്ക് സാമ്പത്തിക കാര്യങ്ങളില്‍ ഏറ്റവും മികച്ച ഫലങ്ങള്‍ തേടി എത്തുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. പലപ്പോഴും പൂര്‍ത്തിയാക്കാത്ത ജോലികള്‍ക്കെല്ലാം തന്നെ പൂര്‍ത്തിയാക്കുന്നതിനുള്ള അവസരം തേടി എത്തുന്നു. ആരോഗ്യ കാര്യത്തില്‍ അനുകൂല സമയമാണ്. സഹപ്രവര്‍ത്തകരുടെ പൂര്‍ണ പിന്തുണ എല്ലാ കാര്യത്തിലും ലഭിക്കുന്നു. പ്രണയിക്കുന്നവര്‍ക്ക് അനുകൂല സമയമാണ്, സിദ്ധിധാത്രിയുടെ അനുഗ്രഹം ഇവര്‍ക്കൊപ്പം എപ്പോഴും ഉണ്ടാവും. ജീവിതത്തില്‍ സന്തോഷകരമായ പല സാഹചര്യങ്ങളും ഇന്നത്തെ ദിവസം തേടി എത്തും.
മീനം രാശി
മീനം രാശിക്കാര്‍ക്ക് കരിയറിലും ബിസിനസിലും ഏറ്റവും മികച്ച സമയമാണ് കാത്തിരിക്കുന്നത്. അത് മാത്രമല്ല ഭാഗ്യത്തിന്റെ കാര്യത്തില്‍ ഇവര്‍ എന്തുകൊണ്ടും മികച്ച് നില്ക്കുന്ന സമയമാണ്. ഭാഗ്യത്തിന്റെ പൂര്‍ണ പിന്തുണ നിങ്ങളെ തേടി എത്തുന്നു. മതപരമായ കാര്യങ്ങളില്‍ അനുകൂല മാറ്റങ്ങളുണ്ടാവുകയും താല്‍പ്പര്യം വര്‍ദ്ധിക്കുകയും ചെയ്യുന്നു. സ്റ്റോക്ക് മാര്‍ക്കറ്റില്‍ നിക്ഷേപിക്കുന്ന പണം സുരക്ഷിതമായി മാറുന്നു. ജോലിയില്‍ നിരവധി അവസരങ്ങള്‍ ലഭിക്കുന്നു. ദുര്‍ഗ്ഗാദേവിയുടെ അനുഗ്രഹം നിങ്ങള്‍ക്ക് ലഭിക്കുന്നു.



Click it and Unblock the Notifications
