Latest Updates
-
ഇന്നത്തെ രാജയോഗം: ഹംസ, മാളവ്യ യോഗങ്ങൾക്കായുള്ള ശുഭമുഹൂർത്തങ്ങൾ; നഗരം തിരിച്ചുള്ള സമയക്രമം ഇതാ -
2026 വിനായക ചതുർത്ഥി: ഗണേശ പൂജയ്ക്ക് ശുഭമുഹൂർത്തം ഇതാ, രാഹു-ഗുളിക കാലങ്ങൾ ഒഴിവാക്കി വിഗ്രഹ പ്രതിഷ്ഠ നടത്താം -
കത്തുന്ന വെയിലിലും ഈർപ്പത്തിലും ചർമ്മം തളരുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ്
ധനദേവത അനുഗ്രഹിക്കും; അഞ്ചുരാശികള്ക്ക് നവപഞ്ചമ രാജയോഗം, തീരാക്കടവും തീരും
Navapanchama Rajayoga: ഇന്ന് മാര്‍ച്ച് 24, ചൈത്ര മാസത്തിലെ കൃഷ്ണപക്ഷ ദശമി. ചന്ദ്രന് ഇന്ന് മകരം രാശിയില്‍ പ്രവേശിക്കും. ഈ മാറ്റം വ്യാഴത്തോടൊപ്പം നവപഞ്ചമ യോഗം രൂപീകരിക്കും. കൂടാതെ, ഇന്ന് ഉത്രട്ടാതി നക്ഷത്രമാണ്. സര്‍വാര്‍ത്ഥ സിദ്ധി യോഗമെന്ന ശുഭയോഗവും ഇന്ന് സൃഷ്ടിക്കപ്പെടുന്നുണ്ട്. ഇടവം, മിഥുനം, ചിങ്ങം, ധനു, മകരം എന്നീ രാശികളിലുള്ള വ്യക്തികള്‍ക്ക് ഇന്ന് സര്‍ക്കാര്‍ മേഖലകളിലും തൊഴില്‍ മേഖലകളിലും നേട്ടങ്ങള്‍ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. ഇന്നത്തെ ദിവസം ഏതെല്ലാം രാശികളാണ് ഭാഗ്യവാന്മാരാകുകയെന്ന് അറിയുക.

ഇടവം
കാര്‍ത്തിക 3/4, രോഹിണി, മകീര്യം 1/2
ഇടവം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ഉത്സാഹവും ഊര്‍ജ്ജവും നിറഞ്ഞ ദിവസമായിരിക്കാം. എല്ലാ ജോലികളും സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ നിങ്ങള്‍ തയ്യാറായിരിക്കും. സാമ്പത്തികമായി, ദിവസത്തില്‍ ലാഭവും നേട്ടങ്ങളും പ്രതീക്ഷിക്കാം, നിങ്ങളുടെ ഒരു പദ്ധതി വിജയിക്കുന്നത് സന്തോഷം നല്‍കും. ജോലി മാറ്റം പരിഗണിക്കുന്നവര്‍ക്ക് പുതിയ അവസരങ്ങള്‍ ലഭിക്കാം. ഇന്ന് ഈ രാശിയില്‍ ഉളളവര്‍ ഇഷ്ടമുള്ള പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാനും സാധ്യതയുണ്ട്. സാമ്പത്തിക സാഹചര്യങ്ങള്‍ അനുകൂലമായിരിക്കുമ്പോള്‍, മുമ്പ് വൈകിയിരുന്ന അപ്രതീക്ഷിത ധനലാഭത്തിന് സാധ്യതയുണ്ട്.
മിഥുനം
മകീര്യം 1/2, തിരുവാതിര, പുണര്‍തം 3/4
മിഥുനം രാശിക്കാര്‍ക്ക് ഇന്ന് അനുകൂല ദിവസം പ്രതീക്ഷിക്കാം. ഭാഗ്യം അവരെ അനുഗ്രഹിക്കുകയും അവരുടെ പ്രൊഫഷണല്‍ ജീവിതത്തില്‍ നേട്ടങ്ങളും പദവികളും നേടിക്കൊടുക്കുകയും ചെയ്യും. കുടുംബ കാര്യങ്ങളിലും ബിസിനസ് സംരംഭങ്ങളിലും നേട്ടവും ലാഭവും നേടാനുള്ള സാധ്യതയുണ്ട്. ഭൂമി സംബന്ധമായ തര്‍ക്കങ്ങളില്‍ വിജയം നേടാന്‍ കഴിയും. ഇന്നത്തെ ദിവസം മതപരമായും സാമൂഹികമായും ഉള്ള പ്രവര്‍ത്തനങ്ങള്‍ക്ക് അനുയോജ്യമായിരിക്കും. എല്ലാ കാര്യങ്ങളിലും ഭാഗ്യം നിങ്ങളെ സഹായിക്കും. കൂടാതെ ജോലിയില്‍ നല്ല പ്രശംസ ലഭിക്കുകയും സഹപ്രവര്‍ത്തകരുടെ പൂര്‍ണ്ണ പിന്തുണ ലഭിക്കുകയും ചെയ്യും. പിതാവിന്റെയും കുടുംബത്തിലെ മറ്റ് മുതിര്‍ന്നവരുടെയും സഹായം പ്രയോജനകരമാകും. നിലവില്‍ ഭൂമിയുമായി ബന്ധപ്പെട്ട് തര്‍ക്കമുണ്ടെങ്കില്‍, ഇന്ന് ആ പ്രശ്നത്തില്‍ വിജയസാധ്യതയുണ്ട്.
ചിങ്ങം
മകം, പൂരം, ഉത്രം 1/4
ചിങ്ങം രാശിയില്‍ ജനിച്ചവര്‍ക്ക് ഇന്ന് സന്തോഷകരമായ ദിനമാകും. അനിയന്ത്രിതമായ സാമ്പത്തിക നേട്ടങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. കൂടാതെ കാലങ്ങളായുള്ള ആഗ്രഹം സാക്ഷാത്കരിക്കുന്നത് നിങ്ങളുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കും. നിങ്ങളുടെ കലാപരവും സൃഷ്ടിപരവുമായ കഴിവുകള്‍ക്ക് പ്രതിഫലം ലഭിക്കാന്‍ സാധ്യതയുണ്ട്. വിദേശത്തി നിന്നും നേട്ടങ്ങള്‍ ഉണ്ടാകാം. സര്‍ക്കാര്‍ ജോലികള്‍ തേടുന്നവര്‍ക്ക് വിജയമുണ്ടാകാം. ജീവിത പങ്കാളിയുടെ പിന്തുണയും സമ്മാനങ്ങളും ലഭിക്കും. ശത്രുക്കള്‍ ശ്രമിച്ചാലും നിങ്ങള്‍ക്ക് ദോഷമുണ്ടാക്കാന്‍ സാധിക്കില്ല.
ധനു
മൂലം, പൂരാടം, ഉത്രാടം 1/4
ധനു രാശിക്കാര്‍ക്ക് ഇന്ന് സന്തോഷകരമായ ദിവസം പ്രതീക്ഷിക്കാം. ബിസിനസ് സംരംഭങ്ങള്‍ ലാഭം നല്കാന് സാധ്യതയുണ്ട്. വൈകാതെ ഒരു പഴയ ആഗ്രഹം സഫലമാകാം. പങ്കാളിത്തങ്ങളില്‍ നിന്ന് നേട്ടങ്ങള്‍ ലഭിക്കാനുള്ള സാധ്യതയുണ്ട്. പുതിയ പദ്ധതികള്‍ ആരംഭിക്കാനും സാധ്യതയുണ്ട്. ജോലി ചെയ്യുന്നവര്‍ക്ക് സഹപ്രവര്‍ത്തകരില്‍ നിന്ന് പിന്തുണ ലഭിക്കും. വിവാഹിതരുടെ ജീവിതത്തില്‍ സ്നേഹം പുലരും. കുട്ടികളുടെ നേട്ടങ്ങള്‍ സന്തോഷം നല്‍കും. ഭൗതിക സൗകര്യങ്ങളും വര്‍ധിക്കും.
മകരം
ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2
മകരം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അനുകൂലമായിരിക്കും. രാവിലെ മുതല്‍ നിങ്ങള്‍ ഊര്‍ജ്ജസ്വലരായിരിക്കും. ഇത് നിങ്ങളുടെ ജോലി, കുടുംബം, സാമൂഹിക ബന്ധങ്ങള്‍ എന്നിവയില്‍ നല്ല സ്വാധീനം ചെലുത്തും. വരുമാനം വര്‍ദ്ധിപ്പിക്കാന്‍ ദീര്‍ഘകാല നിക്ഷേപങ്ങള്‍ പരിഗണിക്കുക. അനുഭവ സമ്പന്നനായ ഒരാളില്‍ നിന്ന് സഹായം ലഭിച്ചേക്കാം. റിസ്കുള്ള ഒരു തീരുമാനം ഭാവിയില്‍ ഗുണകരമാകാം. ടെക് മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് പ്രത്യേക നേട്ടങ്ങള്‍ ലഭിക്കാനുള്ള സാധ്യതയുണ്ട്. കൂടാതെ, ഒരു ബിസിനസ് യാത്ര വിജയകരമായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications
