Latest Updates
-
ഗുജറാത്തിലും അസമിലും യുസിസി: ലിവ്-ഇൻ, വിവാഹ രജിസ്ട്രേഷനിൽ മാറ്റം വരുന്നുണ്ടോ? -
ഒക്ടോബർ 4-10: ഈ ആഴ്ച ഭാഗ്യം കൂടെയുള്ള രാശിക്കാർ ഇവർ; നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 4 നക്ഷത്രഫലം: പുണർതം നാളിലെ മാറ്റങ്ങൾ, ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
2026 ഒക്ടോബർ 3 രാശിഫലം: ഇന്ന് ഭാഗ്യം കൂടെയുള്ള രാശിക്കാർ ഇവർ, നേട്ടങ്ങൾ നിങ്ങളെ തേടിയെത്തും! -
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ്
നവപഞ്ചമ രാജയോഗം ഇന്ന് മുതല്‍: ഇന്നലെ വരെയുള്ള ജീവിതമല്ല ഇനിയങ്ങോട്ട്, ഉദിച്ചുയരാന്‍ പോകുന്ന രാശിക്കാര്‍
ജ്യോതിഷത്തില്‍ സുഖവും ധനവും സമൃദ്ധിയും സൗന്ദര്യവും നല്കുന്ന ശുഭഗ്രഹമാണ് ശുക്രന്. ജാതകത്തില്‍ ശുക്രന്റെ സ്ഥാനം അനുകൂലമാണെങ്കില്‍ ആ വ്യക്തിക്ക് ജീവിതത്തില്‍ സുഖവും ശാന്തിയും ലഭിക്കും. ജ്യോതിഷത്തില്‍ യുറാനസ് അരുണഗ്രഹമെന്നാണ് അറിയപ്പെടുന്നത്. സൗരയൂഥത്തിലെ മൂന്നാമത്തെ വലിയ ഗ്രഹമാണ് യുറാനസ്. നിലവില്‍ അരുണഗ്രഹം ഇടവം രാശിയിലാണ് സഞ്ചരിക്കുന്നത്. ഈ സ്ഥിതിയില്‍ അരുണഗ്രഹം ശുക്രനുമായി ചേര്‍ന്ന് നവപഞ്ചമ രാജയോഗം സൃഷ്ടിക്കുന്നു.

രണ്ട് ഗ്രഹങ്ങള്‍ പരസ്പരം 120 ഡിഗ്രി കോണളവില്‍ വരുമ്പോഴാണ് നവപഞ്ചമ രാജയോഗം സൃഷ്ടിക്കപ്പെടുന്നത്. വളരെ മംഗളദായകമായ രാജയോഗമാണിത്. ഹതാശരായി കഴിയുന്നവരുടെ ജീവിതത്തില്‍ വിജയവും സന്തോഷവും കൊണ്ടുവരാന്‍ ഈ രാജയോഗത്തിന് സാധിക്കും. ഇന്ന് രാത്രി മുതല്‍ ചില രാശികള്‍ക്ക് നവപഞ്ചമ രാജയോഗം ആരംഭിക്കുകയാണ്. രാത്രി 8.10നാണ് ശുക്രനും അരുണഗ്രഹത്തിനുമിടയില് 120 ഡിഗ്രി കോണളവ് സൃഷ്ടിക്കപ്പെടുന്നത്. ഏതെല്ലാം രാശികളില് ജനിച്ചവര്‍ക്കാണ് നവപഞ്ചമ രാജയോഗത്തിലൂടെ വരുംദിനങ്ങളില്‍ ഉയര്‍ച്ചയും സൗഭാഗ്യവും വരിക എന്നറിയാം.
ഇടവം
ഇടവം രാശിയില്‍ ജവിച്ചവര്ക്ക് നവപഞ്ചമ രാജയോഗം അതിശ്രേഷ്ഠ ഫലങ്ങള്‍ നല്‍കും. കുടുംബത്തില്‍ സന്തോഷം വന്നെത്തും. ഉദ്യോഗസ്ഥര്‍ക്ക് ജോലിയില്‍ പ്രമോഷന് ലഭിക്കും. ബിസിനസില്‍ ലാഭം കുത്തനെ ഉയരും. സാമ്പത്തികസ്ഥിതി അഭിവൃദ്ധിപ്പെടും. ദാമ്പത്യത്തില്‍ പ്രണയവും വിശ്വാസവും കരുതലും വര്‍ധിക്കും. ജോലി അന്വേഷിക്കുന്ന ആളുകള്‍ക്ക് ആഗ്രഹം പോലെ നല്ല ജോലി ലഭിക്കും. പ്രയത്നങ്ങള്‍ക്കും കഠിനാധ്വാനത്തിനും ഫലം ലഭിക്കാതെ ആശങ്കപ്പെടുന്നവര്‍ക്ക് ഇന്ന് മുതല്‍ പലിശസഹിതം അവയ്ക്കെല്ലാം ഫലം ലഭിക്കും. സമൂഹത്തില്‍ നിലയും വിലയും മെച്ചപ്പെടും.കോടതിവിഷയങ്ങളില് അനുകൂല വിധിയുണ്ടാകും.
കുംഭം
കുംഭം രാശിയില്‍ ജനിച്ച ആളുകള്‍ക്ക് നവപഞ്ചമ രാജയോഗത്തിലൂടെ സൗഭാഗ്യം വന്നെത്താന്‍ പോകുകയാണ്. ഇവരുടെ മനസ്സ് ഏറെക്കാലത്തിന് ശേഷം സന്തോഷിക്കുകയും സമാധാനിക്കുകയും ചെയ്യും. ദാമ്പത്യവും പ്രണയവും സന്തോഷം കൊണ്ട് നിറയും. കരിയറില്‍ വലിയ വിജയങ്ങള്‍ ഇവരെ തേടിയെത്തും. ജോലിയില്‍ അഭിവൃദ്ധിയും ഉന്നതിയും ഉണ്ടാകും. പുതിയ വാഹനമോ വീടോ പ്രോപ്പര്‍ട്ടിയോ സ്വന്തമാക്കാനുള്ള മികച്ച അവസരമാണ് മുന്നിലുള്ളത്. കുടുംബസ്വത്ത് കയ്യില്‍ വന്നുചേരും. പണം സമ്പാദിക്കുന്നതിന് പുതിയ വഴികള്‍ മുന്നില്‍ തെളിയും. സമ്പാദ്യം വളരും. ബിസിനസ് ചെയ്യുന്നവര്‍ക്ക് ബിസിനസ് പുതിയ മേഖലകളിലേക്ക് വ്യാപിപ്പിക്കാന്‍ സാധിക്കും. വലിയ ഓര്‍ഡറുകളിലൂടെ ബിസിനസ് കൂടുതല്‍ വളര്‍ച്ച നേടും.
മീനം
ഇന്ന് രൂപപ്പെടുന്ന നവപഞ്ചമ രാജയോഗം മീനം രാശിയില്‍ ജനിച്ചവര്‍ക്ക് സ്വപ്നം കണ്ടത് പോലെ ഒരു ജീവിതമാണ് വാഗ്ദാനം ചെയ്യുന്നത്. ഉദ്യോഗസ്ഥര്‍ക്ക് അവര്‍ ആഗ്രഹിച്ച സ്ഥാനത്തേക്ക് എത്തിച്ചേരാന്‍ സാധിക്കും. മത്സരപ്പരീക്ഷകള് എഴുതിയവര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും പരീക്ഷയില്‍ ഉന്നതവിജയം നേടാനാകും. നിക്ഷേപം നടത്താന്‍ ഏറ്റവും അനുകൂലമായ സമയമാണിത്. പഴയ നിക്ഷേപങ്ങളില്‍ നിന്ന് ലാഭം തേടിയെത്തും. കരിയറില്‍ വളര്‍ച്ചയും വിജയവും നേടും. പുതിയ ജോലി അന്വേഷിക്കുന്നവര്‍ക്ക് ആഗ്രഹിച്ചത് പോലെ ഒരു ജോലി തേടിയെത്തും. തടസ്സപ്പെട്ടിരുന്ന ജോലികള്‍ പൂര്‍ത്തിയാക്കും. അധ്യാത്മിക കാര്യങ്ങളില്‍ താല്‍പ്പര്യം വര്‍ധിക്കും.
Disclaimer: ഈ ലേഖനത്തിലെ വിവരങ്ങളും ജ്യോതിഷപരമായ കാര്യങ്ങളും വെറും അറിവിന് വേണ്ടി മാത്രമുള്ളതാണ്. ഈ ലേഖനത്തെ അടിസ്ഥാനമാക്കി സംഭവിക്കുന്ന കഷ്ടനഷ്ടങ്ങള്‍ക്ക് ബോള്‍ഡ്സ്കൈ ബാധ്യസ്ഥരായിരിക്കുകയില്ല. ഇത്തരം കാര്യങ്ങളില്‍ തീരുമാനം എടുക്കുന്നതിന് മുന്‍പ് വിദഗ്ധരുമായി ആലോചിക്കാന്‍ നിര്‍ദ്ദേശിക്കുന്നു.



Click it and Unblock the Notifications
