Latest Updates
-
വിദ്യാരംഭം 2026: ഒക്ടോബർ 20-ന് കുഞ്ഞുങ്ങളെ എഴുത്തിനിരുത്താൻ ഏറ്റവും അനുയോജ്യമായ സമയം ഏത്? -
ജിയോ, പരസ് ഐപിഒ: നിക്ഷേപകർക്ക് വൻ അവസരം; അപേക്ഷിക്കും മുൻപ് അറിയേണ്ട നിർണായക കാര്യങ്ങൾ -
ഇന്ന് സർവ്വാർത്ഥ സിദ്ധി യോഗം: പുതിയ കാര്യങ്ങൾ തുടങ്ങാൻ ഏറ്റവും അനുയോജ്യമായ സമയം ഇതാണ് -
സിന്ദൂർ ഖേല ആഘോഷം കളറാക്കാം; ചർമ്മത്തിന് അലർജിയുണ്ടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിദ്യാരംഭത്തിന് കുട്ടികളുടെ പഠനമുറി ഒരുക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
ഹോർലിക്സ്, നെസ്കഫേ വാങ്ങുന്നവർ ശ്രദ്ധിക്കുക; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് കമ്പനികൾക്ക് എഫ്എസ്എസ്എഐ നോട്ടീസ് -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; നിങ്ങളുടെ രാശിഫലം അറിയാൻ തയ്യാറാണോ? -
മഹാ അഷ്ടമി 2026: സന്ധി പൂജയും കുമാരി പൂജയും എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
നവപഞ്ചമ യോഗം ജീവിതം മാറ്റും: ജ്യോതിഷം കടുകിട മാറാത്ത നക്ഷത്രക്കാര്
നവപഞ്ചമ യോഗത്തെക്കുറിച്ച് നാം കേട്ടിട്ടുണ്ടാവും. എന്നാല് എന്താണ് നവപഞ്ചമ യോഗം, എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ട കാര്യങ്ങള്, എന്താണ് നാം അറിഞ്ഞിരിക്കേണ്ടത്, എന്തൊക്കെയാണ് പ്രാധാന്യം എന്നുള്ള കാര്യത്തെക്കുറിച്ച് കൃത്യമായി പലര്ക്കും അറിയണം എന്നില്ല. ജ്യോതിഷത്തിലെ ഏറ്റവും അത്യുത്തമമായ ഒരു യോഗമാണ് പലപ്പോഴും നവപഞ്ചമ യോഗം. ഇത് നിങ്ങളുടെ ജീവിതത്തില് ഉണ്ടാക്കുന്ന അനുകൂല ഭാഗ്യങ്ങള് നിസ്സാരമല്ല. ജ്യോതിഷപരമായി പറയുകയാണെങ്കില് ജീവിതത്തില് ഏറ്റവും അനുകൂലമായ സമയമാണ് നവപഞ്ചമയോഗം നല്കുന്നത്.
ഓരോ ഗ്രഹത്തിന്റെ മാറ്റവും ചലനങ്ങളും എല്ലാം നമ്മുടെ ജീവിതത്തില് അനുകൂല പ്രതികൂല മാറ്റങ്ങള് നല്കുന്നു. നിരവധി ശുഭകരമായ യോഗങ്ങള് ഇതിന്റെ ഫലമായി ഉണ്ടാവുന്നു. എന്നാല് നവപഞ്ചമ യോഗം രൂപപ്പെടുമ്പോള് എന്തൊക്കെ നക്ഷത്രക്കാരില് അതിന്റെ ഗുണഫലങ്ങളും ഉണ്ടാവുന്നു എന്ന് നമുക്ക് നോക്കാം. ഇതിനെക്കുറിച്ച് കൂടുതല് അറിയുന്നതിന് നിങ്ങളെ ഈ ലേഖനം സഹായിക്കുന്നു.

മേടക്കൂറ്
മേടക്കൂറില് വരുന്ന മൂന്ന് നക്ഷത്രക്കാര്ക്ക് അനുകൂലമായ പല മാറ്റങ്ങളും ജീവിതത്തില് കൊണ്ട് വരുന്നു. സാമ്പത്തികമായുണ്ടാവുന്ന അനുകൂല നേട്ടം തന്നെയാണ് ഈ സമയം ജീവിതത്തില് ഉണ്ടാവുന്ന മികച്ച നേട്ടം. ജോലിയില് ഉയര്ച്ചയും പൂര്ത്തീകരിക്കാനാവാത്ത പ്രതിസന്ധികള്ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു നവപഞ്ചമയോഗം. മാത്രമല്ല പുതിയ ബിസിനസ് ആരംഭിക്കുന്നവര്ക്ക് അനുകൂലമായ സമയമാണ്.
മേടക്കൂറ്
ബിസിനസ് വീണ്ടും ആരംഭിക്കാന് പദ്ധതിയിടുന്നവരെങ്കില് അതിനും അനുകൂലമായ സമയമാണ് ഇനി വരാന് പോവുന്നത്. കാരണം ചെയ്യുവന്ന കാര്യങ്ങളിലെല്ലാം തന്നെ നിങ്ങള്ക്ക് വിജയം ലഭിക്കുന്നതിന് നവപഞ്ചമയോഗം സഹായകമാവുന്നു. ജീവിതം സന്തോഷത്തിന്റേയും സമാധാനത്തിന്റേയും മാത്രമായി മാറുന്നു. എല്ലാ വിധത്തിലുള്ള സാമ്പത്തികപരമായ മാറ്റങ്ങളും ഈ സമയം ഉണ്ടാവുന്നു.
മിഥുനക്കൂറ്
മിഥുനക്കൂറില് വരുന്ന മൂന്ന് നക്ഷത്രക്കാര്ക്ക് നവപഞ്ചമയോഗം രാജയോഗ സമാനമായ നിരവധി മാറ്റങ്ങള് ജീവിതത്തില് കൊണ്ട് വരുന്നതിന് സഹായിക്കുന്നു. വിശേഷപ്പെട്ട പലഫലങ്ങളും ഉണ്ടാവുന്നു. ധനലാഭത്തിന് ഏറ്റവും അനുകൂലമായ സമയമാണ്. ജോലിയില് സ്ഥാനക്കയറ്റവും നേട്ടവും നിങ്ങള്ക്കുണ്ടാവുന്നു. ചെയ്യുന്ന ജോലിയിലെ ആത്മാര്ത്ഥത നിങ്ങളെ കൂടുതല് അംഗീകാരങ്ങളിലേക്ക് എത്തിക്കുന്നു.
മിഥുനക്കൂറ്
ജോലി സ്ഥലത്ത് പുതിയ ഉത്തരവാദിത്വങ്ങള് വര്ദ്ധിക്കുകയും അതനുസരിച്ച് സ്ഥാനമാനങ്ങള് നിങ്ങളെ തേടി എത്തുകയും ചെയ്യുന്നു. ധനലാഭം തന്നെയാണ് ഇതില് ഏറ്റവും കുടുതല് സംസാരിക്കുന്നതും വിഷയമാവുന്നതും. നിങ്ങളുടെ സംസാരത്തിന്റെ ഫലമായി പല വിധത്തിലുള്ള നേട്ടങ്ങളും നിങ്ങള്ക്കുണ്ടാവുന്നു. അനുകൂല മാറ്റങ്ങള് നവപഞ്ചമയോഗം നിങ്ങള്ക്ക് നല്കുന്നു.
കര്ക്കിടകക്കൂറ്
കര്ക്കിടക്കൂറില് വരുന്ന മൂന്ന് നക്ഷത്രക്കാര്ക്ക് നവപഞ്ചമയോഗം ഫലം നല്കുന്നു. ഇവര്ക്ക് ജ്യോതിഷ പ്രകാരം നവപഞ്ചമയോഗത്തിന്റെ ഫലമായി അപ്രതീക്ഷിത ധനനേട്ടം ഉണ്ടാവുന്നു. ജീവിതം സന്തോഷത്തിന്റേയും സമാധാനത്തിന്റേയും മാറ്റങ്ങള് നിങ്ങളെ കാത്തിരിക്കുന്നു. ലക്ഷ്മി ദേവിയുടെ സാന്നിധ്യം ഈ നക്ഷത്രക്കാര്ക്കൊപ്പം ഉണ്ടാവുന്നു. സമാധാനവും സന്തോഷവും നിറഞ്ഞ ഒരു മാറ്റം തന്നെയാണ് ഇവര്ക്കുണ്ടാവുന്നത്.
കന്നി രാശി
കന്നിക്കൂറില് വരുന്ന മൂന്ന് നക്ഷത്രക്കാര്ക്ക് നവപഞ്ചമയോഗം കന്നി രാശിക്കാര്ക്ക് കൂടുതല് മാറ്റങ്ങള് കൊണ്ട് വരുന്നു. വരുമാന മാര്ഗ്ഗങ്ങള് വര്ദ്ധിക്കുകയും ജീവിതത്തില് സന്തോഷവും സമാധാനവും വരുകയും ചെയ്യും. ബിസിനസ് ചെയ്യുന്നവര്ക്ക് അനുകൂലമായ നേട്ടങ്ങളാണ് ഉണ്ടാവുന്നത്. അപ്രതീക്ഷിത നേട്ടങ്ങള് നിങ്ങള് സന്തോഷിക്കുന്നു. സാമ്പത്തികവും മികച്ചതാവും. ബിസിനസ് ആരംഭിക്കാന് താല്പ്പര്യപ്പെടുന്നവര്ക്ക് അതിനുള്ള ഏറ്റവും മികച്ച സമയമാണ് ഇത്.
Disclaimer: ഈ ലേഖനത്തില് പരാമര്ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള് പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള് വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്പായി വിദഗ്ധനേയോ അല്ലെങ്കില് ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള് വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല് ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications
