Latest Updates
-
2026 ഓഗസ്റ്റ് 23 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, നിങ്ങളുടെ നക്ഷത്രം ഇതിലുണ്ടോ? -
ഇന്നത്തെ നക്ഷത്രഫലം: ഈ 5 നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, ഭാഗ്യം നിങ്ങളെ തേടിയെത്തുമോ? -
ഓഗസ്റ്റ് 23 രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ടവ! -
ഓണം സ്പെഷ്യൽ രാശിഫലം: ഇന്നത്തെ ദിവസം ഈ 12 രാശിക്കാർക്കും നേട്ടങ്ങളുടെ ദിനം -
സർവാർത്ഥ സിദ്ധി യോഗം 2026: ഓണക്കാലത്ത് ഈ കാര്യങ്ങൾ ചെയ്താൽ നേട്ടം, ഒഴിവാക്കേണ്ടവ ഇവയാണ്! -
ഓഗസ്റ്റ് 22 രവിയോഗം: ഈ രാശിക്കാർക്ക് ഭാഗ്യകാലം, ശുഭകാര്യങ്ങൾക്ക് തുടക്കമിടാൻ സുവർണ്ണാവസരം! -
ഓണം മേക്കപ്പ് ഉരുകിപ്പോകുമോ? ഈർപ്പമുള്ള കാലാവസ്ഥയിലും മേക്കപ്പ് കേടാകാതെ തിളങ്ങാൻ ഈ വിദ്യകൾ പരീക്ഷിക്കൂ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: അണുബാധയും താരനും തടയാൻ ഈ മുൻകരുതലുകൾ നിർബന്ധം -
ഓണക്കാലത്ത് സ്വർണ്ണവും പണവും വീട്ടിൽ സൂക്ഷിക്കുന്നുണ്ടോ? വാസ്തുവും സുരക്ഷയും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ മറക്കരുത് -
ഓണം ഷോപ്പിംഗ് തിരക്കിലാണോ? ബുധന്റെ രാശിമാറ്റം ഇന്ന്; പേയ്മെന്റുകളിൽ ഈ ജാഗ്രത നിർബന്ധം
ചിങ്ങം രാശിയില്‍ അപൂര്‍വ്വമായ നവപഞ്ചമ യോഗം; മൂന്ന് രാശികള്‍ക്ക് ജീവിതം ഇനി സുന്ദരസുരഭിലം
വേദ ജ്യോതിഷത്തില്‍ രണ്ടോ അതിലധികമോ ഗ്രഹങ്ങള്‍ രാശിപരിവര്ത്തനത്തിന്റെ ഫലമായി ഒരു രാശിയിലോ വ്യത്യസ്ത രാശികളിലോ പ്രത്യേക സ്ഥാനങ്ങളില്‍ സ്ഥിതി ചെയ്യുമ്പോള്‍ ചില യോഗങ്ങള്‍ രൂപം കൊള്ളുന്നു. ഭൂമിയിലെ ജീവജാലങ്ങളുടെ ജീവിത സാഹചര്യങ്ങളില്‍ മാറ്റമുണ്ടാക്കാന്‍ ഈ യോഗങ്ങള്‍ക്ക് സാധിക്കും. ജ്യോതിഷ പ്രകാരം എല്ലാ ഗ്രഹങ്ങളും നിശ്ചിത സമയത്തിന് ശേഷം അവയുടെ സ്ഥാനങ്ങള്‍ മാറുന്നുണ്ട്. ഇതുമൂലം ശുഭഫലങ്ങളും, അശുഭഫലങ്ങളും രൂപം കൊള്ളുന്നുണ്ട്.

നവപഞ്ചമ യോഗം
രാജയോഗങ്ങളില്‍ വളരെ അപൂര്‍വ്വമായി മാത്രം രൂപമെടുക്കുന്ന ഒരു യോഗമാണ് നവപഞ്ചമ യോഗം. വ്യാഴത്തിനൊപ്പം ചൊവ്വയോ കേതുവോ നിര്‍ദ്ദിഷ്ട സ്ഥാനങ്ങളില്‍ വരുമ്പോഴാണ് ഈ യോഗം രൂപപ്പെടുന്നത്. ഉദാഹരണത്തിന് വ്യാഴം അഞ്ചാമത്തെ ഭാവത്തിലും അടുത്ത ഗ്രഹം ഒമ്പതാം ഭാവത്തിലുമാണെങ്കില് നവപഞ്ചമ യോഗം രൂപപ്പെടും. ആളുകളുടെ ജീവിതത്തില്‍ സന്തോഷവും സമൃദ്ധിയും കൊണ്ടുവരുന്ന ശുഭയോഗങ്ങളില്‍ മുന്നിലാണ് നവപഞ്ചമ യോഗം.
ഇത്തവണ ചിങ്ങം രാശിയില്‍ നവപഞ്ചമ യോഗം രൂപം കൊള്ളുകയാണ്. ദേവഗുരുവായ വ്യാഴം മെയ് ഒന്നിന് ഇടവം രാശിയില്‍ പ്രവേശിച്ചിരിക്കുകയാണ്. കേതു കഴിഞ്ഞ ഒക്ടോബര്‍ മുതല്‍ കന്നി രാശിയിലാണ് ഉള്ളത്. അഞ്ചും ഒമ്പതും ഭാവങ്ങളിലെ ഈ ഗ്രഹസ്ഥാനങ്ങള്‍ ചിങ്ങം രാശിയില്‍ നവപഞ്ചമ യോഗം സൃഷ്ടിച്ചിരിക്കുകയാണ്. എല്ലാ രാശികളിലും ഈ യോഗത്തിന്റെ പ്രതിഫലനം ദര്‍ശിക്കാമെങ്കിലും മൂന്ന് രാശികളെ സംബന്ധിച്ചെടുത്തോളം നവപഞ്ചമ യോഗം വളരെയധികം ശുഭഫലങ്ങള്‍ നല്‍കും. ആ രാശികള്‍ ഏതെല്ലാമാണെന്ന് നോക്കാം.
ഇടവം
നവപഞ്ചമ യോഗത്തിന്റെ ശുഭഫലങ്ങള്‍ അനുഭവിക്കാന്‍ പോകുന്ന ഒരു രാശി ഇടവം രാശിയാണ്. ഈ രാശിയില്‍ ജനിച്ച ആളുകളുടെ വരുമാനം കുത്തനെ ഉയരും. പുതിയ വരുമാന സ്രോതസ്സുകള്‍ രൂപപ്പെടാന്‍ സാധ്യതയുണ്ട്. ഇതിലൂടെ ഇവരുടെ സാമ്പത്തികസ്ഥിതി വളരെയധികം മെച്ചപ്പെടും. ഈ കാലയളവില്‍ ഇവര്‍ ആഗ്രഹിക്കുന്ന കാര്യങ്ങള്‍ നടക്കുകയും ജോലിയിലും ബിസിനസിലും സ്വപ്നങ്ങള്‍ സഫലമാകുകയും ചെയ്യും. ബിസിനസ് രംഗത്തുള്ളവര്‍ ഭാവിയില്‍ ലാഭം നേടിത്തരുന്ന വലിയ കരാറുകളില്‍ ഒപ്പുവെക്കാന്‍ സാധ്യതയുണ്ട്. ഈ സമയമത്ത് ധനമുണ്ടാക്കാനും കരുതിവെക്കാനും സാധിക്കും.
മിഥുനം
നവപഞ്ചമ യോഗത്തിലൂടെ മിഥുനം രാശിക്കാരുടെ നല്ല ദിനങ്ങള്‍ ആരംഭിച്ചിരിക്കുകയാണ്. വിചാരിച്ച കാര്യങ്ങളെല്ലാം നേടിയെടുക്കാനും അതിലൂടെ ജീവിതം കൂടുതല്‍ സന്തോഷപ്രദമാക്കാനും സാധിക്കും. സമൂഹത്തിലുള്ള നിലയും വിലയും വര്‍ദ്ധിക്കും. നിക്ഷേപങ്ങളിലൂടെ ലാഭം തേടിയെത്തും. പുതിയ ബിസിനസുകള്‍ ആരംഭിക്കാനും അതിലൂടെ ലാഭം സ്വന്തമാക്കാനും സാധിക്കും. പങ്കാളിയുമായുള്ള ബന്ധം കൂടുതല്‍ ദൃഢമാകും. ദാമ്പത്യം കൂടുതല്‍ മധുരതരമാകും. ജീവിതത്തില്‍ ഭൗതികസുഖങ്ങള്‍ അനുഭവിക്കാനാകും.
മകരം
മകരം രാശിക്കാര്‍ക്കും നവപഞ്ചമ യോഗം ലാഭപ്രദമാകും. സാമ്പത്തികമായി പുരോഗതി നേടാനും സാമ്പത്തിക സ്ഥിരത കൈവരിക്കാനും സാധിക്കും. മാത്രമല്ല വാഹനമോ പ്രോപ്പര്‍ട്ടിയോ വാങ്ങാനും ഈ സമയം വളരെ നല്ലതാണ്. പൂര്‍വ്വിക സ്വത്ത് ലഭിക്കാനുള്ള സാധ്യതയുണ്ട്. കരിയറില്‍ മികച്ച അവസരങ്ങള്‍ തേടിയെത്തും. ബിസിനസുകാര്‍ക്ക് ലാഭമുണ്ടാക്കാന്‍ സാധിക്കും. സന്താനങ്ങളില്‍ നിന്നും നല്ല വാര്‍ത്ത കേള്‍ക്കാനുള്ള യോഗമുണ്ടാകും. പണമുണ്ടാക്കുക മാത്രമല്ല ഭാവിയിലേക്ക് കരുതിവെക്കാനും യോഗമുണ്ടാകും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications