Latest Updates
-
2026 വിനായക ചതുർത്ഥി: ഗണേശ പൂജയ്ക്ക് ശുഭമുഹൂർത്തം ഇതാ, രാഹു-ഗുളിക കാലങ്ങൾ ഒഴിവാക്കി വിഗ്രഹ പ്രതിഷ്ഠ നടത്താം -
കത്തുന്ന വെയിലിലും ഈർപ്പത്തിലും ചർമ്മം തളരുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ് -
2026 സെപ്റ്റംബർ 14: ചന്ദ്രൻ തുലാം രാശിയിലേക്ക്; ഈ രാശിക്കാർക്ക് വൻ നേട്ടങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
100 വര്‍ഷത്തിനപ്പുറം അപൂര്‍വ്വം ഈ രാജയോഗം: 12 രാശിക്കാരില്‍ രാജയോഗം തെളിയുന്ന രണ്ട് രാശിക്കാര്‍
രാജയോഗം എപ്പോഴും നമ്മുടെ ജീവിത ഗതിയെ തന്നെ മാറ്റി മറിക്കുന്നതാണ്. പലപ്പോഴും പോസിറ്റീവ് മാറ്റങ്ങളിലൂടെ മാത്രം സഞ്ചരിക്കുന്നവരായിരിക്കും ഇവര്‍. എന്നാല്‍ രാജയോഗം ഫലത്തില്‍ വരുന്നതിന് സഹായിക്കുന്ന ഗ്രഹങ്ങളുടെ കാര്യത്തില്‍ പലപ്പോഴും പലരും രണ്ട് ചിന്താഗതിയുള്ളവരായിരിക്കും. കാരണം ഇപ്പോള്‍ ഇവിടെ രാജയോഗം കൊണ്ട് വന്നിരിക്കുന്നത് രാഹുവാണ്. പൊതുവേ രാഹുവിനെ മോശം ഫലങ്ങള്‍ മാത്രം നല്കുന്ന ഒരു ഗ്രഹമായാണ് കണക്കാക്കുന്നത്. എന്നാല്‍ നവഗ്രഹങ്ങളില്‍ ഏറ്റവും ശക്തനായ ഒരു ഗ്രഹം തന്നെയാണ് രാഹു എന്നതാണ് സത്യം.
പലപ്പോഴും രാജയോഗം ഫലം നല്കുന്ന രാഹുവിന്റേയും ചൊവ്വയുടേയും മാറ്റം നിമിത്തം നവപഞ്ചമ രാജയോഗമാണ് രൂപികരിക്കപ്പെടുന്നത്. നിങ്ങളുടെ ജാതകത്തില്‍ ചൊവ്വയുടേയും രാഹുവിന്റേയും സ്ഥാനം ശരിയാണെങ്കില്‍ രാജയോഗം തന്നെയാണ് രൂപം കൊള്ളുന്നത്. അത്തരത്തില്‍ ഒരു രാജയോഗമാണ് ഇപ്പോള്‍ മീനം രാശിയില്‍ നവപഞ്ചമ രാജയോഗം രൂപീകരിച്ചിരിക്കുന്നത്. ജ്യോതിഷം അനുസരിച്ച്, ഒക്ടോബര്‍ 20 ന് ചൊവ്വ കര്‍ക്കടകത്തിലേക്ക് പ്രവേശിച്ചു. രാഹുവും മീനം രാശിയില്‍ സ്ഥിതി ചെയ്യുന്നതിനാല്‍ ഇത് നവപഞ്ചമ രാജയോഗം രൂപീകരിച്ചിട്ടുണ്ട്.

ഭാഗ്യ രാശിക്കാര്‍
നവപഞ്ചമ രാജയോഗം രൂപീകരിക്കുക വഴി അത് നിങ്ങളില്‍ ചില രാശിക്കാരില്‍ അതിഭീകരമായ ഭാഗ്യ ഫലങ്ങളും നല്കുന്നു. സമ്പത്തും സൗഭാഗ്യവും വാരിക്കോരി നല്കുന്നു. ജീവിതം തന്നെ മാറി മറിയുന്ന അവസ്ഥയിലേക്ക് കാര്യങ്ങളെത്തുന്നു. ആഗ്രഹിക്കുന്നത് പോലെ എല്ലാ കാര്യവും നടക്കുന്നു. 12 രാശിക്കാരില്‍ വെറും രണ്ട് രാശിക്കാര്‍ക്ക് മാത്രമാണ് നൂറ് വര്‍ഷങ്ങള്‍ക്കിപ്പുറം ചൊവ്വയും രാഹുവും ചേര്‍ന്ന് രൂപീകരിക്കുന്ന നവപഞ്ചമ രാജയോഗത്തിന്റെ ഗുണഫലങ്ങള്‍ ലഭിക്കുന്നത്. അത് ഏതൊക്കെ രാശിക്കാരാണ് എന്ന് നമുക്ക് നോക്കാം. ആ രാശിക്കാരുടെ കൂട്ടത്തില്‍ നിങ്ങളുണ്ടോ എന്നും.
മിഥുനം രാശി
മിഥുന രാശിക്കാര്‍ക്ക് ചൊവ്വ സമ്പത്തിന്റെ ഭവനത്തിലാണ് സ്ഥിതി ചെയ്യുന്നത്. രാഹുവാകട്ടെ വളരെ ശക്തനായി നിലകൊള്ളുകയും ചെയ്യുന്നു. ഇത് നിങ്ങള്‍ക്ക് ഗുണഫലങ്ങള്‍ വര്‍ദ്ധിപ്പിക്കുകയും ജോലിയിലും കരിയറിലും പോസിറ്റീവ് മാറ്റങ്ങള്‍ കൊണ്ട് വരുകയും ചെയ്യുന്നു. ജോലി ചെയ്യുന്നവരുടെ കാര്യത്തില്‍ അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്ന ഒരു സമയമാണ് എന്നതില്‍ സംശം വേണ്ട. തൊഴില്‍ രംഗത്തുണ്ടാവുന്ന നേട്ടങ്ങള്‍ അത്ഭുതപ്പെടുത്തുന്നതായിരിക്കും. പ്രമോഷനും ശമ്പള വര്‍ദ്ധനവും എല്ലാം നിങ്ങളുടെ ജീവിതത്തില്‍ അനുകൂലമായ പല മാറ്റങ്ങളും കൊണ്ട് വരുന്നു. പലപ്പോഴും ജീവിതത്തില്‍ വലിയ മാറ്റമുണ്ടാക്കാന്‍ നവപഞ്ചമ രാജോഗത്തിന് സാധിക്കുന്നു.
നേട്ടങ്ങള്‍ നിരവധി
ബിസിനസ് രംഗത്തും പ്രതീക്ഷിക്കാത്ത തരത്തിലുള്ള നേട്ടങ്ങളാണ് ഉണ്ടാവുന്നത്. ആഗ്രഹിക്കുന്നതിനേക്കാള്‍ ഗുണഫലങ്ങള്‍ നിങ്ങള്‍ക്ക് ലഭിക്കുമ്പോള്‍ നിങ്ങള്‍ അത്ഭുതപ്പെടും എന്ന കാര്യത്തില്‍ സംശയം വേണ്ട. ദാമ്പത്യ ജീവിതത്തില്‍ നേട്ടങ്ങളും സന്തോഷകരമായ പല മാറ്റങ്ങളും ഉണ്ടാവുന്നു. വരുമാന സ്രോതസ്സുകള്‍ വര്‍ദ്ധിക്കുന്നു. പണം തിരിച്ച് കിട്ടാനുള്ളത് പോലും നിങ്ങള്‍ക്ക് ലഭിക്കുന്നു. ബിസിനസിലെ നേട്ടങ്ങള്‍ മൂലം പുതിയ ബിസിനസിലേക്ക് ചുവട് വെക്കുന്നതിനുള്ള സാധ്യതയുണ്ട്. എല്ലാ അര്‍ത്ഥത്തിലും ജീവിതം തന്നെ മാറി മറിയുന്ന തരത്തിലേക്ക് കാര്യങ്ങളെത്തും.
കന്നി രാശി
കന്നി രാശിക്കാര്‍ക്ക് അവരുടെ ജീവിതം മാറി മറിയുന്ന തരത്തിലേക്ക് കാര്യങ്ങളെത്തുന്നു. ശനിയുടെ രാശിയില്‍ നില്ക്കുന്ന രാഹുവിന്റെ മാറ്റങ്ങള്‍ നവപഞ്ചമ യോഗം സൃഷ്ടിക്കുന്നതിന് അപ്പുറം അത്ഭുതപ്പെടുത്തുന്ന തരത്തിലേക്കാണ് കാര്യങ്ങളെ എത്തിക്കുന്നത്. ദാമ്പത്യ ജീവിതത്തില്‍ പ്രതീക്ഷിക്കാത്ത സന്തോഷവും സൗഭാഗ്യവും നിലനില്ക്കുന്നു. കൂടാതെ വിവാഹം കഴിക്കാത്തവര്‍ക്ക് മംഗല്യഭാഗ്യവും ഉണ്ടാവുന്നു. ശനിയുടേയും ചൊവ്വയുടേയുംഫലങ്ങള് നിങ്ങള്‍ക്ക് സമ്പത്തിലാറാടുന്നതിനുള്ള യോഗം നല്‍കും. പലപ്പോഴും ജോലിയിലെ മാറ്റം അത്ഭുതപ്പെടുത്തുന്നതായിരിക്കും. പ്രമോഷനും ശമ്പള വര്‍ദ്ധനവും നിങ്ങളെ തേടി എത്തുന്നു. പണം സമ്പാദിക്കുന്നതിനുള്ള വഴികള്‍ തുറന്ന് വരും. ബിസിനസില്‍ ധാരാളം നേട്ടങ്ങളുണ്ടാവാം. ഇതെല്ലാം തന്നെ രാജാവിനെ പോലെ ജീവിക്കുന്നതിനുള്ള യോഗമാണ് നല്‍കുന്നത്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications
