Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
വ്യാഴം ചൊവ്വയില്‍: 12 വര്‍ഷങ്ങള്‍ക്കിപ്പുറം നവപഞ്ചമ രാജയോഗം, തൊടുക്കുന്നത് ലക്ഷ്യത്തിലെത്തും 3 രാശി
ജ്യോതിഷ പ്രകാരം ഓരോരുത്തരിലും ഓരോ തരത്തിലുള്ള മാറ്റങ്ങളാണ് കാത്തിരിക്കുന്നത്. അത് അനുഗകൂലമായിരിക്കും ചിലത് പ്രതികൂലമായിരിക്കും. എന്നാല്‍ ചില യോഗങ്ങള്‍ നമ്മുടെ ജീവിതത്തില്‍ ഒട്ടും പ്രതീക്ഷിക്കാത്ത ഉയര്‍ച്ചയിലേക്കാണ് എത്തുന്നത്. പലപ്പോഴും ആരോഗ്യ, കരിയര്‍, സാമ്പത്തിക മാറ്റങ്ങളില്ഇതെല്ലാം പ്രതിഫലിക്കുന്നു. ദേവഗുരുവായ വ്യാഴത്തിന്റേയും ചൊവ്വയുടേയും സംഗമമാണ് ഈ സമയം രാജയോഗം സൃഷ്ടിക്കുന്നത്. നിലവില്‍ മിഥുനം രാശിയിലാണ് വ്യാഴം സ്ഥിതി ചെയ്യുന്നത്. വ്യാഴം പലപ്പോഴും മറ്റ് ഗ്രഹങ്ങളോടൊപ്പം ചേര്‍ന്ന് രാജയോഗ സമാനമായ യോഗങ്ങള്‍ സൃഷ്ടിക്കുന്നു. എന്നാല്‍ ചിലരില്‍ അശുഭകരമായ യോഗങ്ങളും വ്യാഴം ഉണ്ടാക്കുന്നു. എന്നാല്‍ 12 വര്‍ഷങ്ങള്‍ക്കിപ്പുറം വ്യാഴം ചൊവ്വയുമായി ചേര്‍ന്ന് നവപഞ്ചമ രാജയോഗം സൃഷ്ടിക്കുകയാണ്.
ജ്യോതിഷപ്രകാരം, ഗ്രഹങ്ങളുടെ അധിപനായ ചൊവ്വ സെപ്റ്റംബര്‍ 13-ന് തുലാം രാശിയിലേക്ക് അതിന്റെ സ്ഥാനം മാറ്റുന്നു. ഈ സമയം വ്യാഴം മിഥുനം രാശിയിലാണ് അതിന്റെ ഫലമായി തുലാം രാശിയുടെ ഒന്‍പതാം ഭാവത്തിലാണ് വ്യാഴം വരുന്നത്. ഇതാണ് നവപഞ്ചമ രാജയോഗം സൃഷ്ടിക്കുന്നത്. പലപ്പോഴും നിങ്ങളുടെ ജീവിതത്തില്‍ ഇത് കൂടുതല്‍ നേട്ടങ്ങള്‍ കൊണ്ട് വരുന്നു. 12 രാശിക്കാരിലും സ്വാധീനം ചെലുത്തുമെങ്കിലും അതില്‍ 3 രാശിക്കാര്‍ക്ക് ഏറ്റവും കൂടുതല്‍ ഭാഗ്യ ഫലങ്ങള്‍ കൊണ്ട് വരും. അവര്‍ ആരൊക്കെയെന്ന് നമുക്ക് നോക്കാം.

ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് വ്യാഴവും ചൊവ്വയും നവപഞ്ചമ രാജയോഗം സൃഷ്ടിക്കുന്നതിന്റെ ഫലമായി ഗുണാനുഭവങ്ങള്‍ വര്‍ദ്ധിക്കുന്നു. അത് മാത്രമല്ല ജോലിയില്‍ സ്ഥാനക്കയറ്റവും നിങ്ങളെ തേടി എത്തും. ശമ്പള വര്‍ദ്ധനവും നിങ്ങളുടെ ജീവിതത്തില്‍ തേടി എത്തും. സാമ്പത്തികമായി നിങ്ങള്‍ക്ക് ഏറ്റവും മികച്ച സമയമാണ് എന്നതില്‍ സംശയം വേണ്ട. ശമ്പള വര്‍ദ്ധനവ് മാത്രമല്ല കരിയറില്‍ ഏറ്റവും മികച്ച സമയം കൂടിയാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. സര്‍ക്കാര്‍ ജോലി ചെയ്യുന്നവര്‍ക്ക് അനുകൂലമായ സമയമാണ്. ധനപരമായ പല നേട്ടങ്ങളും ഓരോ കോണില്‍ നിന്നും തേടി എത്തും. ഭാവിയിലേക്ക് സമ്പാദിക്കുന്നതിന് ഏറ്റവും മികച്ച സമയമാണ്. സാമ്പത്തിക സുരക്ഷിതത്വം ഉറപ്പ് വരുത്തുന്നതിന് സാധിക്കും. മത്സരപ്പരീക്ഷകളില്‍ വിജയം തേടി എത്തുന്നതിന് യോഗം കാണുന്നു. രാഷ്ട്രീയ രംഗത്ത് നിങ്ങളെ കാത്ത് അനുകൂല ഫലങ്ങളുണ്ടാവുന്നു. മികച്ച മാറ്റങ്ങള്‍ ജീവിതത്തില്‍ തേടി എത്തുന്നു എന്നത് തന്നെയാണ് നവപഞ്ചമ രാജയോഗം നല്കുന്ന ഫലം.
മീനം രാശി
മീനം രാശിക്കാര്‍ക്ക് നവപഞ്ചമ രാജയോഗം വളരെയധികം പ്രയോജനകരമായ മാറ്റങ്ങള്‍ കൊണ്ട് വരുന്നു. ഈ സമയത്ത് ആഗ്രഹങ്ങളെല്ലാം പൂര്‍ത്തീകരിക്കപ്പെടുന്നു. പല കോണില്‍ നിന്നും അപ്രതീക്ഷിത ധനലാഭം തേടി എത്തും. പുതിയ കാര്യങ്ങള്‍ തുടങ്ങാന്‍ ഏറ്റവും അനുകൂലമായ സമയമാണ് എന്നതില്‍ സംശയം വേണ്ട. ഈ സമയത്ത് ധാരാളം പണം സമ്പാദിക്കുന്നതിനുള്ള യോഗമുണ്ട്. അത് മാത്രമല്ല യാത്രകള്‍ നടത്തുന്നതെല്ലാം തന്നെ ഗുണഫലങ്ങള്‍ നിങ്ങള്‍ക്ക് നല്കുന്നു. ബിസിനസില്‍ അനുകൂലമായ പല മാറ്റങ്ങള്‍ ഉണ്ടാവുന്നു എന്ന കാര്യത്തില്‍ സംശയം വേണ്ട. അത് മാത്രമല്ല പുതിയ ബിസിനസ് ആരംഭിക്കുന്നതിനും മികച്ചതാണ് എന്നതില്‍ സംശയം വേണ്ട. ബിസിനസുകാര്‍ക്ക് പുതിയ ബിസിനസ് ഡീലുകള്‍ കരസ്ഥമാക്കുന്നതിനും സാധിക്കും. സാമ്പത്തിക നേട്ടങ്ങള്‍ പല കോണില്‍ നിന്നാണ് തേടി എത്തുന്നത് എന്നത് അത്ഭുതപ്പെടുത്തുന്നതായിരിക്കും.

കുംഭം രാശി
കുംഭം രാശിക്കാര്‍ക്ക് നവപഞ്ചമ രാജയോഗം അനുകൂലമായ പല മാറ്റങ്ങളും നല്കുന്നു. നിങ്ങളുടെ എല്ലാ പദ്ധതികളും വിജയിക്കുന്നതിനുള്ള സാധ്യതയുണ്ട്. നിങ്ങളുടെ ആദരവും ബഹുമാനവും സമൂഹത്തില്‍ വര്‍ദ്ധിക്കും. അത് കൂടാതെ പണം സമ്പാദിക്കുന്നതിന് ഏറ്റവും മികച്ച സമയമാണ് ഈ രാജയോഗം. അത് കൂടാതെ കുംഭം രാശിക്കാര്‍ക്ക് പല കോണില്‍ നിന്നും സമ്പാദ്യം തേടി എത്തുന്നു. മേലുദ്യോഗസ്ഥര്‍ നിങ്ങളുടെ ജോലിയില്‍ തൃപ്തരായിരിക്കും. ഇത് നിങ്ങളുടെ കരിയറില്‍ മികച്ച മാറ്റങ്ങള്‍ക്കുള്ള തുടക്കം കൂടിയാണ്. പല വിധത്തിലുള്ള പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനും അത് വഴി നേട്ടങ്ങള്‍ കൊണ്ട് വരുന്നതിനും നവപഞ്ചമരാജയോഗം സഹായിക്കും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications
