Latest Updates
-
മഴക്കാലത്ത് ചർമ്മവും പാദങ്ങളും സുരക്ഷിതമാക്കാം; അണുബാധകളെ അകറ്റാൻ ഈ മുൻകരുതലുകൾ മതി -
ജൂലൈ 14 മുതൽ ഗുരു അസ്തമയം: സാമ്പത്തിക ഇടപാടുകളിൽ ശ്രദ്ധിക്കണം, ഈ രാശിക്കാർക്ക് കടുത്ത വെല്ലുവിളി! -
കർക്കടക സംക്രാന്തി 2026: സൂര്യന്റെ രാശിമാറ്റം; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
സർവാർത്ഥ സിദ്ധി യോഗം ഇന്ന്: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടം, ഈ സമയം പരമാവധി പ്രയോജനപ്പെടുത്തൂ! -
2026 ജൂലൈ 14: ചന്ദ്രൻ കർക്കടകത്തിലേക്ക്; ഈ 5 രാശിക്കാർക്ക് ഇന്ന് തൊഴിലിലും ധനത്തിലും വൻ നേട്ടം! -
ഇന്നത്തെ നക്ഷത്രഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ മാറ്റങ്ങൾ, ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
രാശിഫലം 2026 ജൂലൈ 13: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം -
മഴക്കാലത്ത് ചർമ്മം ചൊറിയുന്നുണ്ടോ? യുപി-ബിഹാറിലെ യാത്രക്കാർ അണുബാധ തടയാൻ ഈ മുൻകരുതലുകൾ എടുക്കൂ -
മുംബൈയിൽ എലിപ്പനി ഭീഷണി: മഴവെള്ളത്തിൽ ഇറങ്ങുമ്പോൾ ജീവൻ രക്ഷിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ശുക്ര-കേതു സംയോഗം: ഈ രാശിക്കാർക്ക് സാമ്പത്തിക പ്രതിസന്ധി, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
നീചരാശിയിലും ചൊവ്വ നല്‍കും രാജയോഗം; 12-ല്‍ മൂന്ന് രാശികള്‍ക്ക് മാത്രം ഗുണങ്ങള്‍
Navapancham Rajayoga: നവഗ്രഹങ്ങളില്‍ വളരെ പ്രധാനപ്പെട്ട ഗ്രഹങ്ങളില്‍ ഒന്നാണ് ചൊവ്വ. ഗ്രഹങ്ങളുടെ സേനാപതിയെന്നാണ് ചൊവ്വയെ വിളിക്കുന്നത് പോലും. ചൊവ്വയുടെ മാറ്റങ്ങള്‍ 12 രാശികളെയും സ്വാധീനിക്കും. ഇപ്പോള്‍ നീചരാശിയായ കര്‍ക്കിടകത്തിലാണ് ഉള്ളത്. നീചരാശിയില്‍ ഒരു ഗ്രഹത്തിന്റെ സ്വാധീനവും ശക്തിയും കുറയുമെങ്കിലും ചിലപ്പോള്‍ വളരെ ശുഭകരമായ യോഗങ്ങളും ഗ്രഹങ്ങള്‍ നീചരാശിയില്‍ സൃഷ്ടിക്കാറുണ്ട്.

ഏപ്രില്‍ 20-ന് ചൊവ്വ വരുണഗ്രഹവുമായി (നെപ്റ്റിയൂണ്‍) ചേര്‍ന്ന് ഒരു രാജയോഗം രൂപീകരിക്കാന്‍ പോകുന്നു. ഗ്രഹങ്ങളില്‍ ഏറ്റവും പതുക്കെ സഞ്ചരിക്കുന്ന ഗ്രഹമാണ് വരുണഗ്രഹം. 14 വര്‍ഷമാണ് വരുണഗ്രഹം ഒരേ രാശിയില്‍ തുടരുക. ഇപ്പോള്‍ മീനം രാശിയിലാണ് വരുണഗ്രഹം ഉള്ളത്. ഏപ്രില്‍ 20-ന് പുലര്‍ച്ചെ 4.20-ന് ഈ രണ്ട് ഗ്രഹങ്ങള്‍ പരസ്പരം 120 ഡിഗ്രി ദൂരത്തില്‍ ആയിരിക്കുന്ന അവസ്ഥയില്‍ രൂപപ്പെടുന്ന രാജയോഗത്തെ നീചഭംഗ രാജയോഗമെന്നാണ് വിളിക്കുന്നത്. ഈ രാജയോഗത്തിന്റെ രൂപീകരണം 12 രാശികളിലും പ്രതിഫലിക്കും. എങ്കിലും അതിന്റെ ശുഭഫലങ്ങള്‍ പൂര്‍ണ്ണതോതില്‍ അനുഭവിക്കാന്‍ കഴിയുന്നത് ചില രാശികള്‍ക്ക് മാത്രമായിരിക്കും. ഇവര്‍ക്ക് ആഗ്രഹസാഫല്യവും ധനനേട്ടവും അടക്കം പല ഭാഗ്യങ്ങളും ആ കാലയളവില്‍ നേടാനാകും. ഈ രാശികള്‍ ഏതെല്ലാമാണെന്നും അവര്‍ക്കുള്ള ഫലങ്ങള്‍ എന്തെല്ലാമാണെന്നും നോക്കാം.
കന്നി
കന്നി രാശിയില്‍ ജനിച്ചവര്‍ക്ക് നീചഭംഗ രാജയോഗം വളരെ ഗുണകരമാണ്. ഇവര്‍ക്ക് ഈ രാജയോഗത്തിലൂടെ ഭൗതികസുഖങ്ങളും സൗകര്യങ്ങളും പ്രാപ്തമാകുന്നു. അതോടൊപ്പെ ഇവരുടെ പല ആഗ്രഹങ്ങളും ഈ സമയത്ത് സത്യമാകും. കോടതി സംബന്ധമായ വിഷയങ്ങള്‍ വിധി ഇവര്‍ക്ക് അനുകൂലമാകും. കരിയറില്‍ ഇത്രയും കാലത്തെ കഠിനാധ്വാനത്തിന് ഒന്നിച്ച് പ്രതിഫലം ലഭിക്കുന്ന ചില അവസരങ്ങള്‍ വന്നെത്തും. പരമ്പരാഗത സ്വത്തിലൂടെ ചില സാമ്പത്തികനേട്ടങ്ങള്‍ വന്നുചേരാന്‍ ഇടയുണ്ട്. പ്രണയജീവിതം കൂടുതല്‍ സുന്ദരമാകും. ദാമ്പത്യത്തില്‍ പങ്കാളിമായുള്ള അഭിപ്രായഭിന്നതകള്‍ പരിഹരിക്കുകയും കൂടുതല്‍ ദൃഢമായി ബന്ധം മുന്നേറുകയും ചെയ്യും.
തുലാം
നവപഞ്ചമ രാജയോഗത്തിന് ഭാഗ്യമുള്ള അടുത്ത രാശി തുലാം രാശിയാണ്. ഈ രാശിയില്‍ ജനിച്ച ആളുകള്‍ക്കും എല്ലാ മേഖലകളിലും നേട്ടങ്ങളുടെ സമയമാണ് രാജയോഗകാലം. ഇവര്‍ക്ക് ഈ സമയത്ത് പ്രത്യേകിച്ച് ആത്മവിശ്വാസം വര്‍ധിക്കും. മറ്റുള്ളവര്‍ക്ക് മുമ്പില്‍ സ്വന്തം ആവശ്യങ്ങളും ആശയങ്ങളും വ്യക്തതയോടെ പ്രതിഫലിക്കാന്‍ ഇവര്‍ക്ക് സാധിക്കും. ജോലിയിലും പുതിയ ചില അവസരങ്ങള്‍ ഇവരെ തേടിയെത്തും. പുതിയ ജോലി അന്വേഷിക്കുന്നവര്‍ക്കും തൊഴില്‍രഹിതര്‍ക്കും ജോലി നേടാന്‍ നല്ല അവസരമാണിത്. ബിസിനസില്‍ ഏറെക്കാലമായി കാത്തിരിക്കുന്ന ചില വലിയ അവസരങ്ങള്‍ ലഭിക്കും. ഇത് ബിസിനസ് കൂടുതല്‍ ഉയരങ്ങളിലെത്താന്‍ സഹായിക്കും. കുടുംബത്തില്‍ ഐക്യവും പരസ്പര സഹകരണവും വര്‍ധിക്കും.
Navapancham Rajayoga:
കര്‍ക്കിടകം രാശിക്കാര്‍ക്ക് നവപഞ്ചമ രാജയോഗം ഭാഗ്യകാലത്തിന് തുടക്കമാകും. ഈ രാശിക്കാര്‍ക്ക് എല്ലാ മേഖലകളിലും വിജയവും അടിക്കടി സാമ്പത്തിക നേട്ടങ്ങളും ഉണ്ടാകും. കുടുംബത്തിലെ വഴക്കുകളും അഭിപ്രായഭിന്നതകളും പരിഹരിക്കപ്പെടും. ആത്മീയകാര്യങ്ങളില്‍ താല്‍പ്പര്യം വര്‍ധിക്കും. തീര്‍ത്ഥയാത്രകള്‍ പോകാന്‍ സാധിക്കും. പുണ്യസ്ഥലസന്ദര്ശനം മനശാന്തി നല്‍കും. സമൂഹത്തില്‍ ഇവരുടെ സ്വീകാര്യത വര്‍ധിക്കും. ഈ കാലയളവില്‍ ജോലി മാറാനും പുതിയ ജോലിയില്‍ പ്രവേശിക്കാനും അനുകൂലമാണ്. സാമ്പത്തിക അഭിവൃദ്ധിയും പുതിയ വരുമാന സ്രോതസ്സുകളും ഇവര്‍ക്ക് ലഭിക്കും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications