Latest Updates
-
2026 വിനായക ചതുർത്ഥി: ഗണേശ പൂജയ്ക്ക് ശുഭമുഹൂർത്തം ഇതാ, രാഹു-ഗുളിക കാലങ്ങൾ ഒഴിവാക്കി വിഗ്രഹ പ്രതിഷ്ഠ നടത്താം -
കത്തുന്ന വെയിലിലും ഈർപ്പത്തിലും ചർമ്മം തളരുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ് -
2026 സെപ്റ്റംബർ 14: ചന്ദ്രൻ തുലാം രാശിയിലേക്ക്; ഈ രാശിക്കാർക്ക് വൻ നേട്ടങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
നവ പഞ്ചമ യോഗം; സൂര്യ ദേവന്മാരുടെ അനുഗ്രഹത്താൽ 4 രാശിക്കാർ ശോഭിക്കും
ഇന്ന് ചന്ദ്രൻ കന്നി രാശിയിൽ എത്തിയിരിക്കുന്നതിനാൽ ഇന്നത്തെ ദിവസം ഒട്ടനവധി നേട്ടങ്ങൾ 4 രാശിക്കാർക്ക് ലഭിക്കുന്നതാണ്. പ്രത്യേകിച്ച്, ഇന്നേ ദിവസം ചന്ദ്രന്റെയും സൂര്യന്റെയും അനുഗ്രഹത്താൽ നവപഞ്ചമ യോഗം 4 രാശിക്കാരിൽ രൂപപ്പെടുന്നു. ജീവിതത്തിൽ ഐശ്വര്യവും സമാധാനവും നൽകുന്ന നവ പഞ്ചമയോഗത്താൽ ഏതെല്ലാം രാശിക്കാർക്ക് എന്തെല്ലാം ഗുണങ്ങളാണ് ലഭിക്കാൻ പോകുന്നത് എന്ന് നോക്കാം.

മിഥുനം
മിഥുനം രാശിക്കാർക്ക് സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താൻ സാധിക്കും. പ്രണയ സാഫല്യം ഉണ്ടായിരിക്കുന്നതാണ്. സ്‌നേഹവും കരണയും മറ്റുള്ളവരിൽ കാണിക്കും. പണം കൈകാര്യം ചെയ്യുന്നതിൽ കുറച്ച് ശ്രദ്ധിക്കുന്നത് നല്ലതായിരിക്കും. ആഗ്രഹിച്ച രീതിയിൽ വിദ്യാഭ്യാസം പൂർത്തീകരിക്കാൻ സാധിക്കുന്നതാണ്. അതുപോലെ, ബന്ധങ്ങൾ വളർത്തിയെടുക്കാൻ സാധിക്കും. ചില സുഹൃത്തുക്കൾ വഴി വിദേശത്തേയ്ക്ക് പോകാനുള്ള കാര്യങ്ങൾ കൃത്യമായി നടത്തിയെടുക്കാൻ സാധിക്കുന്നതാണ്. അതുപോലെ ക്ഷേത്ര ദർശനം നടത്തുന്നതും നല്ലതാണ്. അനാവശ്യ കാര്യങ്ങൾക്കായി പണം ചിലവഴിക്കുന്നത് പ്രശ്‌നങ്ങൾക്ക് വഴിയൊരുക്കും. വളരെ സന്തോഷകരമായ ജീവിതം നയിക്കാൻ ഈ രാശിക്കാർക്ക് സാധിക്കുന്നതാണ്. പുതിയ ജോലിയിൽ പ്രവേശിക്കാൻ സാധിക്കുന്നതാണ്. കുടുംബത്തിൽ പല മംഗളകരമായ കാര്യങ്ങളും സംഭവിക്കും. ജോലിയിൽ ശോഭിക്കാൻ സാധിക്കും. സാമ്പത്തിക സ്ഥിതിയിൽ നല്ല പുരോഗമനം ഉണ്ടായിരിക്കുന്നതാണ്. നിങ്ങളുടെ കഴിവുകൾ അംഗീകരിക്കപ്പെടുന്നതാണ്. വിദ്യാർത്ഥികൾക്ക് വളരെ നല്ല ദിനങ്ങളാണ് വരാനിരിക്കുന്നത്. വിദേശവാസം സാധ്യമാകുന്നതാണ്. പലരിൽ നിന്നും പലവിധത്തിലുള്ള സഹായസഹകരണങ്ങൾ ഈ രാശിക്കാർക്ക് ലഭിക്കും.പലരും ഇവരുടെ ആഗ്രഹങ്ങളെ പിന്തുണയ്ക്കും. കൈവെയ്ക്കുന്ന മേഖലയിലെല്ലാം ശോഭിക്കാൻ ഇവർക്കാ സാധിക്കുന്നതാണ്. എന്നിരുന്നാലും ചില സമയത്ത് നിങ്ങളെ മോശമാക്കി പറയുന്ന അവസ്ഥ ഉണ്ടാേേയക്കാം. ജോലി സ്ഥലത്ത് നിന്നും മോശം അനുഭവങ്ങൾ ഉണ്ടാകാനുള്ള സാധ്യതയും വർദ്ധിക്കുന്നു.
കർക്കിടകം
കുടുംബത്തിന് ആഗ്രഹിച്ച രീതിയിൽ എല്ലാ കാര്യങ്ങളും ചെയ്ത് നൽകാൻ കർക്കിടകം രാശിക്കാർക്ക് സാധിക്കുന്നതാണ്. പുതിയ ബിസിനസ്സ് ആരംഭിച്ചാൽ അത് ലാഭകരമായി നടത്താൻ ഇവർക്ക് സാധിക്കുന്നതാണ്. ആഗ്രഹിച്ച പോലെ ജീവിതത്തിൽ വിജയിക്കാൻ ഈ രാശിക്കാർക്ക് സാധിക്കും. കുടുംബത്തിൽ സന്തോഷവും സമാധാനവും ഈ രാശിക്കാർക്ക് ഉണ്ടായിരിക്കും. നിലവിൽ ബിസിനസ്സ് ചെയ്യുന്നവർക്കും നല്ല സാമ്പത്തിക ലാഭം പ്രതീക്ഷിക്കാവുന്നതാണ്. നല്ല ജോലിയിൽ പ്രവേശിക്കാൻ സാധിക്കും. ഇത് സമ്പാദ്യം വർദ്ധിപ്പിക്കാൻ സഹായിക്കുന്നതാണ്. സ്വന്തം ഉത്തരവാദിത്വത്തിൽ ബന്ധുവിന്റെ കല്യാണം നടത്തിയെടുക്കാനുള്ള യോഗവും ഈ രാശിക്കാർക്ക് ഉണ്ടായിരിക്കും. സാമ്പത്തികപരമായി നല്ലമെച്ചം ഉണ്ടായിരിക്കും. പറമ്പിൽ നിന്നും നല്ല ആദായവും വരുമാനവും ഉണ്ടായിരിക്കുന്നതാണ്. പ്രതീക്ഷിക്കാത്ത പലരിൽ നിന്നും പണം ലഭിക്കുന്നതാണ്. പല മേഖലയിൽ ആരംഭിക്കുന്ന സംരംഭങ്ങളും ലാഭത്തിൽ പ്രവർത്തിക്കും. സമൂഹത്തിൽ നിലയും വിലയും വർദ്ധിക്കുന്നതാണ്. സാമൂഹിക അന്തരീക്ഷം മെച്ചപ്പെടും. സാമ്പത്തിക ലാഭം പലതിൽ നിന്നും ഉണ്ടാകും. ഇതെല്ലാം സമ്പാദ്യമാക്കി മാറ്റിയെടുക്കാൻ ഈ രാശിക്കാർക്ക് സാധിക്കും. വിലപിടിപ്പുള്ള പല വസ്തുക്കളും സ്വന്തമാക്കാൻ ഇവർക്ക് സാധിക്കുന്നതാണ്. വിദ്യാർത്ഥികൾക്ക് വളരെ നല്ല ദിനങ്ങളാണ് വരാനിരിക്കുന്നത്.
ഇടവം
ഇടവം രാശിക്കാർക്ക് ജീവിതത്തിൽ പലതരത്തിലുള്ള വിജയം കൈവരിക്കാൻ സാധിക്കുന്നതാണ്. മക്കളിൽ നിന്നും ശുഭകരമായ വാർത്തകൾ കേൾക്കാൻ യോഗം ഉണ്ടായിരിക്കുന്നതാണ്. ആഗ്രഹിച്ച മേഖലയിൽ ജോലിയ്ക്ക് പ്രവേശിക്കാൻ സാധിക്കുന്നതാണ്. വിദേശത്തേയ്ക്ക് നോക്കുന്നവർക്ക് അതിനുള്ള അവസരങ്ങൾ ലഭിക്കുന്നതാണ്. സാമ്പത്തിക ബാധ്യതകൾ കുറയുന്നതായിരിക്കും. വീടുപണി വേഗത്തിൽ പൂർത്തിയാക്കാൻ സാധിക്കും. വീട്ടിൽ സന്തോഷവും സമാധാനവും കൈവരിക്കാൻ സാധിക്കും. പുതിയ മേഖലയിൽ ബിസിനസ്സ് ആരംഭിച്ചാൽ അതിൽ നിന്നും ലാഭം ഉണ്ടാക്കിയെടുക്കാൻ നിങ്ങൾക്ക് സാധിക്കുന്നതാണ്. ദാമ്പത്യത്തിൽ നല്ല സന്തോഷം അനുഭവപ്പെടുന്നതാണ്. ബിസിനസ്സ് ചെയ്യുന്നവർക്ക് വളരെ നല്ല ദിനങ്ങളാണ് വരാൻ പോകുന്നത്.
കന്നി
കന്നി രാശിക്കാർക്ക് എല്ലാ കാര്യങ്ങളും വളരെ ശുഭകരമായി തീർക്കാൻ ഈ രാശിക്കാർക്ക് സാധിക്കും. ജോലിയിൽ നല്ലപോലെ മികവ് കാണിക്കാൻ സാധിക്കും. ജീവിതത്തിൽ സന്തോഷം കൈവരിക്കാൻ സാധിക്കുന്നതാണ്. പുതിയ പങ്കാളിയെ ലഭിക്കുന്നതാണ്. സന്തോഷകരമായ പല നിമിഷങ്ങളും ജീവിതത്തിൽ വന്ന് ചേരും. എല്ലാവരിൽ നിന്നും പിന്തുണകൾ ലഭിക്കുന്നതാണ്. പ്രതീക്ഷിക്കാത്ത പലരും നിങ്ങളെ സാമ്പത്തികപരമായി സഹായിക്കും. പുനർവിവാഹത്തിന് യോഗം ഉണ്ടായിരിക്കുന്നതാണ്. നല്ല ദാമ്പത്യ ജീവിതം ലഭിക്കുന്നതാണ്. ജോലിയിൽ നല്ല സംതൃപ്തി ലഭിക്കുന്നതാണ്. ശമ്പളത്തിൽ വർദ്ധനവ് ഉണ്ടാകും. പുതിയ ഉത്തരവാദിത്വങ്ങൾ ലഭിക്കും. അവയെല്ലാം തന്നെ വളരെ കാര്യക്ഷമതയോടെ ചെയ്ത് തീർക്കാൻ സാധിക്കുന്നതാണ്. പുതിയ വാഹാനം വാങ്ങാൻ ഈ രാശിക്കാർക്ക് യോഗം ഉണ്ട്. അതുപോലെ, സ്വർണ്ണം വാങ്ങാനും യോഗം കാണുന്നു.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്‌നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications
