Latest Updates
-
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ? -
ഒക്ടോബർ 4 മുതൽ ഗജകേസരി യോഗം: നിങ്ങളുടെ രാശിയിൽ വരാനിരിക്കുന്ന മാറ്റങ്ങൾ എന്തൊക്കെ?
ശനി സൃഷ്ടിക്കും നവപഞ്ചമ രാജയോഗം: തേച്ചാലും മായ്ച്ചാലും മായില്ല വര്‍ഷാവസാനത്തില്‍ ഇവരുടെ ഭാഗ്യം
ശനിയെ പൊതുവേ മോശം ഫലങ്ങള്‍ നല്കുന്ന ഒരു ഗ്രഹമായാണ് പലരും കണക്കാക്കുന്നത്. പലപ്പോഴും ഒരു രാശിയില്‍ തന്നെ വര്‍ഷങ്ങളോളമാണ് ശനി നില കൊള്ളുന്നത്. ഇതിന്റെ ഫലമായി പല വിധത്തിലുള്ള നേട്ടങ്ങള്‍ അതുപോലെ തന്നെ കോട്ടങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ അനുഭവത്തില്‍ വരുന്നു. ശനി പലപ്പോഴും ദോഷങ്ങളില്‍ കണ്ടകശനി, ഏഴരശനി എന്നിവയ്ക്കും കാരണമാകുന്നു. പലപ്പോഴും പല വിധത്തിലുള്ള ഗുരുതരമായ പ്രത്യാഘാതവും ശനി നല്കുന്നു. മുപ്പത് വര്‍ഷമാണ് ഒരേ രാശിയില്‍ തിരിച്ചെത്താന്‍ ശനി എടുക്കുന്ന സമയവും.
നിലവില്‍ ശനി മീനം രാശിയിലാണ് സ്ഥിതി ചെയ്യുന്നത്. ഇതിന്റെ ഫലമായി പലപ്പോഴും പല വിധത്തിലുള്ള ഗ്രഹമാറ്റങ്ങളും സംഭവിക്കുന്നു. ഡിസംബറില്‍ ശനി ബുധനുമായി സംയോജിച്ച് അതിശക്തമായ നവപഞ്ചമ രാജയോഗം സൃഷ്ടിക്കുന്നു. അതിന്റെ ഫലമായി നിങ്ങള്‍ക്ക് ഭാഗ്യം വര്‍ദ്ധിക്കുന്നു. ഇത്തരത്തില്‍ ശനിയും ബുധനും ചേര്‍ന്ന് സൃഷ്ടടിക്കുന്ന നവ പഞ്ചമ രാജയോഗം എപ്രകാരം ഭാഗ്യം കൊണ്ട് വരുന്നു, അത് ഏതൊക്കെ രാശിക്കാര്‍ക്കാണ് എന്ന് നോക്കാം.

ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് നവപഞ്ചമ രാജയോഗം പലപ്പോഴും പല വിധത്തിലുള്ള മാറ്റങ്ങളെ സൂചിപ്പിക്കുന്നു. കൂടാതെ സാമ്പത്തികമായി ആഗ്രഹിക്കുന്ന കാര്യങ്ങള്‍് ചെയ്ത് തീര്‍ക്കുന്നതിന് സാധിക്കുന്നു. നിലവിലുള്ള പ്രോജക്റ്റുകള്‍ക്ക് പെട്ടെന്ന് അംഗീകാരം ലഭിക്കും. കൂടാതെ പല വിധത്തിലുള്ള സാമ്പത്തിക ബുദ്ധിമുട്ടുകള്‍ക്ക് പരിഹാരം കാണാന്‍ സാധിക്കുന്ന സമയം കൂടിയാണ്. മത്സരപ്പരീക്ഷകളില്‍ ഉന്നത വിജയം തേടി എത്തുന്നു. വിദേശത്ത് പോവാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അതിന് ഏറ്റവും അനുകൂല സമയമാണ്.
മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്ക് നവപഞ്ചമ രാജയോഗം ഗുണപരമായ പല മാറ്റങ്ങള്‍ കൊണ്ട് വരുന്നു. ഇവര്‍ക്ക് വര്‍ഷാവസാനം ഗുണാനുഭവങ്ങള്‍ ഇരട്ടിയാക്കുന്നു. തൊഴില്‍ രംഗത്ത് അനുകൂലമായ പല മാറ്റങ്ങളും നല്കുന്നു എന്നതാണ് സത്യം. നിലവിലുള്ള പ്രോജക്റ്റുകള്‍ക്ക് അത് നേട്ടങ്ങള്‍ നല്കുന്നു. കൂടാതെ ആരോഗ്യത്തിന്റെ കാര്യത്തിലും പ്രതിസന്ധികള്‍ക്കെല്ലാം പരിഹാരം കാണുന്നതിന് സാധിക്കുന്നു. ജോലിയില്‍ സ്ഥാനക്കയറ്റം വര്‍ദ്ധിക്കുന്നതിനും അത് വഴി ശമ്പള വര്‍ദ്ധനവിനും സാധ്യതയുണ്ട്.
കര്‍ക്കിടകം രാശി
കര്‍ക്കിടകം രാശിക്കാര്‍ക്ക് ഈ സമയം സൃഷ്ടിക്കുന്ന നവപഞ്ചമ രാജയോഗം പലവിധത്തിലുള്ള ഗുണാനുഭവങ്ങളെയാണ് പ്രദാനം ചെയ്യുന്നത്. പല വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് സാധിക്കും. സന്തോഷകരമായ മാറ്റങ്ങള്‍ നിങ്ങളെ അത്ഭുതപ്പെടുത്തുന്നു. സാമ്പത്തിക സ്ഥിതി ഒട്ടും നിസ്സാരമല്ല. നിങ്ങള്‍ ആഗ്രഹിക്കുന്നത് പോലെ എല്ലാ കാര്യവും കൈകാര്യം ചെയ്യുന്നതിന് സാധിക്കും. ഗുണാനുഭവങ്ങള്‍ നിങ്ങളുടെ തലയിലെഴുത്ത് മാറ്റും എന്ന കാര്യത്തില്‍ സംശയം വേണ്ട.

കന്നി രാശി
കന്നി രാശിക്കാര്‍ക്ക് ബുധനും ശനിയും ചേര്‍ന്ന് സൃഷ്ടിക്കുന്ന നവപഞ്ചമ രാജയോഗം ശുഭകരമായ പല മാറ്റങ്ങളും ഉണ്ട്. ഇത് പലപ്പോഴും ബിസിനസ് മാറ്റങ്ങള്‍ അനുകൂലമാക്കുന്നു. സാമ്പത്തിക സ്ഥിതി നിങ്ങളെ അത്ഭുതപ്പെടുത്തുന്ന തരത്തിലുള്ളതായിരിക്കും. ബിസിനസ് ആരംഭിക്കുന്നതിനും ഏറ്റവും മികച്ച സമയമാണ്. വരുമാനം ഇരട്ടിയാക്കുകയും അത് വഴി സാമ്പത്തിക നേട്ടങ്ങള്‍ വര്‍ദ്ധിക്കുകയും ചെയ്യുന്നു. വിവാഹം വൈകുന്നതിന് പരിഹാരം കാണുന്നു. പ്രണയിക്കുന്നവര്‍ക്ക് ഏറ്റവും അനുകൂലമായ സമയമാണ്.
മീനം രാശി
മീനം രാശിക്കാര്‍ക്ക് ലഗ്നത്തിലാണ് ശനിയുടെ സ്ഥാനം എട്ടാം ഭാവത്തില്‍ ബുധനും സ്ഥിതി ചെയ്യുന്നു. ഇത് നിങ്ങളുടെ ജീവിതത്തില്‍ സന്തോഷവും സമാധാനവും കൊണ്ട് വരുന്നു. ഭാഗ്യത്തിന്റെ കാര്യത്തില്‍ അനുകൂലമായ പല മാറ്റങ്ങളും തേടി എത്തുന്നു. പുതിയ ജോലിക്ക് സാധ്യതയുണ്ട്. അത് മാത്രമല്ല അനാവശ്യ ചിലവുകള്‍ ഒഴിവാക്കേണ്ടതാണ്. അത് മാത്രമാണ് ഇവരെ ബാധിക്കുന്ന പ്രധാന പ്രശ്നം. മാനസിക സമ്മര്‍ദ്ദം കുറയുകയും നിരാശയും പ്രശ്നങ്ങളും ഇല്ലാതാവുകയും ചെയ്യുന്നു. എല്ലാ കാര്യങ്ങളും പ്രതീക്ഷിക്കുന്നതിനേക്കാള്‍ ഭംഗിയായി ചെയ്ത് തീര്‍ക്കുന്നു.



Click it and Unblock the Notifications
