Latest Updates
-
സെപ്റ്റംബർ 23: കേരളത്തിലെ ഇന്നത്തെ രാഹുകാലം, ഗുളികകാലം സമയങ്ങൾ; ശുഭകാര്യങ്ങൾക്ക് മുൻപ് ശ്രദ്ധിക്കുക -
സെപ്റ്റംബർ 28 മുതൽ ബാങ്ക് പണിമുടക്ക്: ഞായറാഴ്ച ബാങ്കുകൾ തുറക്കുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ -
2026 സെപ്റ്റംബർ 23: സുകർമ്മ യോഗത്തിൽ കാര്യങ്ങൾ തുടങ്ങാം, വിടാൽ യോഗം ഒഴിവാക്കുക - അറിയേണ്ടതെല്ലാം -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ വഴികൾ മതി -
പിതൃപക്ഷം 2026: ശ്രാദ്ധ ചടങ്ങുകൾക്ക് ഒരുങ്ങുമ്പോൾ വീടിന്റെ വാസ്തുവിൽ വരുത്തേണ്ട മാറ്റങ്ങൾ എന്തെല്ലാം? -
ഇന്ന് വിഷുവദിനം; വീടിന്റെ വാസ്തുവും ദിശകളും കൃത്യമായി പരിശോധിക്കാൻ ഇതാ ഒരു എളുപ്പവഴി -
2026 സെപ്റ്റംബർ 24 ഗുരു പ്രദോഷം: പൂജാ സമയവും വീട്ടിൽ ചെയ്യേണ്ട ലളിതമായ വ്രതാനുഷ്ഠാനങ്ങളും -
സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? സെപ്റ്റംബർ 23-ലെ കേരളത്തിലെ സ്വർണവിലയും വിപണി വിശേഷങ്ങളും അറിയാം -
ഗണേശ വിസർജനം 2026: മുംബൈ-പുനെ യാത്രകൾക്ക് തയ്യാറെടുക്കാം; മെട്രോ സമയവും ഗതാഗത നിയന്ത്രണങ്ങളും അറിയാം -
മഴക്കാലത്തെ ഈർപ്പം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുമോ? അണുബാധയൊഴിവാക്കാൻ ഈ മുൻകരുതലുകൾ മതി
സൂര്യ പ്രഭാവം ഭൂമിയിലേക്ക് ഒഴുകുന്ന ഒമ്പത് ദിനങ്ങള്‍; സൂര്യ-ചന്ദ്ര ആരാധനയക്ക് അത്യുത്തമം
ഗ്രഹങ്ങളുടെ രാജാവായ സൂര്യന് രോഹിണി നക്ഷത്രത്തിലേക്ക് പ്രവേശിക്കുന്നത് നൗതപ എന്നാണ് ജ്യോതിഷത്തില്‍ അറിയപ്പെടുന്നത്. എല്ലാ വര്‍ഷവും ജ്യേഷ്ഠ മാസത്തില്‍ സംഭവിക്കുന്ന ഈ സ്ഥാനമാറ്റം വളരെ പ്രധാനപ്പെട്ട ഒന്നായി കരുതപ്പെടുന്നു. സൂര്യന് ഭൂമിയോട് ഏറ്റവും അടുക്കുന്ന ഒരു സമയമാണിത്. അതുകൊണ്ടുതന്നെ ഭൂമിയില്‍ ഏറ്റവുമധികം ചൂട് അനുഭവപ്പെടുന്ന കാലം കൂടിയാണിത്. എന്താണ് നൗതപ എന്നും എന്താണിതിന്റെ പ്രാധാന്യമെന്നും നോക്കാം.

സൂര്യന് ഭൂമിയോട് ഏറ്റവും അടുക്കുന്ന സമയം
പൊതുവേ ചൂട് വളരെ കൂടിയ സമയമാണിത്. ഭൂമിക്കും സൂര്യനും ഇടയിലെ അകലം വളരെ കുറയുന്നത് മൂലം സൂര്യരശ്മികള്‍ നേരിട്ട്, വന്‍തോതില്‍ ഭൂമിയിലേക്ക് എത്തുന്നത് കൊണ്ടാണിത്. സൂര്യന്റെ താപവര്ഷം മൂലം ഭൂമിയിലെ ജീവജാലങ്ങള്‍ക്ക് ജീവിതം ദുരിതപൂര്‍ണ്ണമാകുന്ന നാളുകള്‍ കൂടിയാണിത്. നൗതപ എന്നറിയപ്പെടുന്ന ഒമ്പതുദിവസവും അതികഠിനമായ ചൂടാണ് ഭൂമിയില്‍ അനുഭവപ്പെടുകയെന്ന് പറയപ്പെടുന്നു. താപനില അധികരിക്കുന്നത് കൊണ്ടുതന്നെ ചൂടില്‍ നിന്നും രക്ഷപ്പെടാന്‍ ആളുകള്‍ പലതരത്തിലുള്ള മുന്‍കരുതലുകള്‍ സ്വീകരിക്കേണ്ടതായി വരുന്നു.
ജ്യോതിഷപരമായി മാത്രമല്ല, ശാസ്ത്രീയമായും നൗതപ ദിനങ്ങള്‍ അത്യുഷ്ണത്തിന്റെ നാളുകളാണ്. മെയ് അവസാന വാരത്തില്‍ ഭൂമിയും സൂര്യനും തമ്മിലുള്ള അകലം കുറയുകയും അതിനാല്‍ ഭൂമിയില്‍ അസഹിനീയ ചൂട് അനുഭവപ്പെടുകയും ചെയ്യുന്നു. ഈ സമയത്ത് സൂര്യരശ്മിയില്‍ നേരിട്ടാണ് ഭൂമിയില്‍ പതിക്കുന്നത്.
നൗതപയുടെ പ്രാധാന്യം
സൂര്യതേജസ്സ് ഭൂമിയില്‍ ഏറ്റവുമധികം അനുഭവപ്പെടുന്ന നൗതപ ദിനങ്ങള്‍ വളരെ പ്രാധാന്യത്തോടെയാണ് ഹിന്ദുമതം കാണുന്നത്. അതുകൊണ്ടുതന്നെ ആളുകള്‍ ഈ ഒമ്പത് ദിവസവും സൂര്യദേവനെ പ്രീതിപ്പെടുത്തുന്നതിനുള്ള പലതരത്തിലുള്ള ആചാരങ്ങള്‍ ചെയ്യുന്നു.
ഹിന്ദു പഞ്ചാംഗം അനുസരിച്ച് മെയ് 25-ന് രാവിലെ 3.16നാണ് സൂര്യദേവന് രോഹിണി നക്ഷത്രത്തിലേക്ക് പ്രവേശിക്കുന്നത്. ജൂണ്‍ എട്ട് വരെ സൂര്യന് രോഹിണി നക്ഷത്രത്തില്‍ തുടരും. ജൂണ്‍ 8 രാവിലെ 1.16ന് സൂര്യന് മകയിരം നക്ഷത്രത്തില്‍ പ്രവേശിക്കും.
സൂര്യന് രോഹിണി നക്ഷത്രത്തില്‍ നില്ക്കുന്ന പതിനഞ്ച് ദിവസങ്ങളില്‍ ഒമ്പതുദിവസമാണ് നൗതപ. രോഹിണി നക്ഷത്രത്തിന്റെ അധിപന് ചന്ദ്രനാണ്. സൂര്യപ്രഭാവം ഏറ്റവും കൂടുതലുള്ള നൗതപയില് ചന്ദ്രന്റെ പ്രഭാവം ശിഥിലമാകുന്നു എന്ന പ്രത്യേകതയും ഉണ്ട്. ജ്യേഷ്ഠമാസത്തിലെ ശുക്ലപക്ഷത്തിലുള്ള തിരുവാതിര നക്ഷത്രം മുതല്‍ ചോതി നക്ഷത്രം വരെയുള്ള സ്ഥിതികളില്‍ ചന്ദ്രന്റെ പ്രഭാവം കുറവായിരിക്കും.
ജ്യോതിഷപ്രകാരം നൗതപ ദിനങ്ങള്‍ വളരെ നല്ല ദിവസങ്ങളായാണ് കരുതപ്പെടുന്നത്. ചൂട് വളരെ കൂടുതലുള്ള കാലമാണെങ്കിലും ഭൂമിയില്‍ വിഷാണുക്കള്‍ നശിക്കുകയും അതുകൊണ്ട് രോഗാണുസംക്രമണം കൊണ്ടുള്ള മരണങ്ങള് കുറയുകയും ചെയ്യുന്നു. മാത്രമല്ല, ഈ സമയത്ത് ഗ്രഹദോഷങ്ങള്‍ അകലുമെന്നാണ് വിശ്വാസം. നൗതപയില് സൂര്യനെയും ചന്ദ്രനെയും പൂജിക്കുന്നതിലൂടെ സര്‍വ്വപാപങ്ങളില്‍ നിന്നും മുക്തി ലഭിക്കുമെന്നും വിശ്വസിക്കപ്പെടുന്നു.
സൂര്യാരാധന
*നൗതപയ്ക്ക് സൂര്യദേവനെ പൂജ ചെയ്താല്‍ ജാതകത്തില്‍ സൂര്യന്റെ പ്രഭാവം ശക്തമാകും.
*സൂര്യോദയത്തിന് മുമ്പ് എഴുന്നേറ്റ് കുളിച്ച് ഉദിച്ചുയരുന്ന സൂര്യനെ നോക്കി പ്രാര്‍ത്ഥിക്കുക.
*ഈ കാലയളവില്‍ സൂര്യനുമായി ബന്ധപ്പെട്ട വസ്തുക്കള്‍ ദാനം ചെയ്യുന്നതും നല്ലതാണ്. ഗോതമ്പ്, ചുവന്ന നിറത്തിലുള്ള പുഷ്പങ്ങള്‍ എന്നിവയെല്ലാം ദാനം ചെയ്യാവുന്നതാണ്.
*എല്ലാ ഞായറാഴ്ചയും ഒരു മൊന്തയില്‍ ജലമെടുത്ത് അതില്‍ സിന്ദൂരവും ചുവന്ന പുഷ്പവും ഇട്ട് സൂര്യദേവനെ ആരാധിക്കുക.
*ദിവസവും സൂര്യനമസ്കാരം ചെയ്യുക
*എല്ലാ ദിവസവും എരിക്ക് ചെടിക്ക് വെള്ളമൊഴിക്കുക.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
