Latest Updates
-
ജിയോ, പരസ് ഐപിഒ: നിക്ഷേപകർക്ക് വൻ അവസരം; അപേക്ഷിക്കും മുൻപ് അറിയേണ്ട നിർണായക കാര്യങ്ങൾ -
ഇന്ന് സർവ്വാർത്ഥ സിദ്ധി യോഗം: പുതിയ കാര്യങ്ങൾ തുടങ്ങാൻ ഏറ്റവും അനുയോജ്യമായ സമയം ഇതാണ് -
സിന്ദൂർ ഖേല ആഘോഷം കളറാക്കാം; ചർമ്മത്തിന് അലർജിയുണ്ടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിദ്യാരംഭത്തിന് കുട്ടികളുടെ പഠനമുറി ഒരുക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
ഹോർലിക്സ്, നെസ്കഫേ വാങ്ങുന്നവർ ശ്രദ്ധിക്കുക; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് കമ്പനികൾക്ക് എഫ്എസ്എസ്എഐ നോട്ടീസ് -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; നിങ്ങളുടെ രാശിഫലം അറിയാൻ തയ്യാറാണോ? -
മഹാ അഷ്ടമി 2026: സന്ധി പൂജയും കുമാരി പൂജയും എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
കൊൽക്കത്ത ദുർഗ്ഗാ പൂജ ദുരന്തം: 19 മരണം, സിറ്റ് അന്വേഷണം പ്രഖ്യാപിച്ചു; പന്തലുകളിൽ കനത്ത ജാഗ്രത
നെയിം ന്യൂമറോളജി: പേര് മാറ്റിയാല് ചിലപ്പോള് തലവര തന്നെ മാറും; ഇവര് അതിന് ഉദാഹരണമാണ്
ഒരു പേരില് എന്തിരിക്കുന്നു അല്ലേ,. അല്ല. ഒരു പേരില് തലവര തന്നെ മാറ്റാനുള്ള സംഗതികള് ഉണ്ടെന്നാണ് ന്യൂമറോളജിയുടെ ഉപവിഭാഗമായ നെയിം ന്യൂമറോളജി അഥവാ നാമ സംഖ്യാശാസ്ത്രം വിശ്വസിക്കുന്നത്. യഥാര്ത്ഥ പേര് മാറ്റിയ എത്രയോ സെലിബ്രിറ്റികള് നമുക്ക് ചുറ്റുമുണ്ട്. ഹിന്ദി സിനിമാലോകത്ത് പേരില് പൊടിപ്പും തൊങ്ങലുകളും കൂട്ടിച്ചേര്ത്ത അസംഖ്യം നടീനടന്മാരുണ്ട്. മലയാളത്തിലും ചിലര് പേരുകള് മാറ്റിയിട്ടുണ്ട്. യഥാര്ത്ഥ പേരിന് ചന്തം പോരെന്ന വിശ്വാസത്തില് പേര് മാറ്റിയവരും, എന്നാല് പേരില് ചില മാറ്റങ്ങള് വരുത്തിയാല് ഭാഗ്യവും പ്രശസ്തിയും തേടിവരുമെന്ന വിശ്വാസത്തില് അങ്ങനെ ചെയ്തവരും അക്കൂട്ടത്തില് ഉണ്ട്.

നിത്യഹരിത നായകന് പ്രേംനസീര് മുതല് പ്രിയനടി ഭാവനയും നടന് നരേയ്നും വരെ മലയാള സിനിമാലോകത്തെ പ്രിയങ്കരരായ പലരും പേരുകള് മാറ്റിയവരാണ്. ഇനി മലയാളം വിട്ടാല് രാജ് കുമാര് റാവു, ആയുഷ്മാന് ഖുറാന, ഹൃതിക് റോഷന്, കരിഷ്മ കപൂര്, ഏക്ത കപൂര് എന്നിങ്ങനെ പേരില് ചില മാറ്റങ്ങള് വരുത്തിയവര് അനവധിയാണ്.
നെയിം ന്യൂമറോളജി
നെയിം ന്യൂമറോളജി അഥവാ നാമ സംഖ്യാശാസ്ത്രം എന്നാണ് പേരില് മാറ്റം വരുത്തുന്നത് ജ്യോതിഷത്തില് അറിയപ്പെടുന്നത്. ഐശ്വര്യവും ഭാഗ്യവും ആകര്ഷിക്കുന്നതിനായി ജ്യോതിഷികളുടെ നിര്ദ്ദേശാനുസരണം പേരിലെ അക്ഷരങ്ങള് മാറ്റുകയോ പേര് മുഴുവനായി മാറ്റുകയോ ചെയ്യുകയാണ് ഇവിടെ ചെയ്യുന്നത്. സെലിബ്രിറ്റികള് മാത്രം അല്ല സാധാരണക്കാരും ഇത്തരത്തില് വിദഗ്ധോപദേശത്തിന്റെ അടിസ്ഥാനത്തില് പേരില് ചില മാറ്റങ്ങള് വരുത്താറുണ്ട്. ഉച്ചാരണത്തില് മാറ്റമുണ്ടാകാതെ തന്നെ പേരിലെ അക്ഷരങ്ങള് മാറ്റുന്നവരാണ് കൂടുതല്.
പേര് മാറ്റുന്നതിന് പിന്നിലെ കാരണങ്ങള്
ജ്യോതിഷപ്രമാണങ്ങള് അനുസരിച്ച് ര് മാറ്റുന്നതിലൂടെ ജീവിതത്തില് സാരമായ വ്യത്യാസങ്ങള് കൊണ്ടുവരാന് സാധിക്കുമെന്നാണ് നെയിം ന്യൂമറോളജി വിശ്വസിക്കുന്നത്. ഇതിലൂടെ ജീവിതത്തില് പോസിറ്റീവ് എനര്ജി ഉണ്ടാകുകയും നല്ല കാര്യങ്ങള് നടക്കുകയും ഭാവി ശോഭനമാകുകയും ചെയ്യുമെന്നാണ് പറയപ്പെടുന്നത്.
ഇതുകൂടാതെ പേരിലെ ഭംഗിക്കുറവ് കൊണ്ട് പേര് മാറ്റുന്നവരും മറ്റൊരു മതത്തിലേക്ക് മാറുന്നതിന്റെ ഭാഗമായി പേര് മാറ്റുന്നവരും വിവാഹശേഷം പേര് മാറ്റുന്നവരും കലാസാഹിത്യ മേഖലകളില് പ്രവര്ത്തിക്കുന്നവര് പുതിയ പേര് സ്വീകരിക്കുന്നതുമെല്ലാം സര്വ്വ സാധാരണമാണ്.
്തങ്ങളുടെ സ്വഭാവവുമായി ഒത്തുപോകാത്തത് കൊണ്ട് പേര് മാറ്റുന്ന ആളുകളും ഉണ്ട്.
പേര് മാറ്റിയാല് ഭാഗ്യം വരുമോ
ജനനത്തീയ്യതി അനുസരിച്ച് പേരില് മാറ്റങ്ങള് വരുത്തുന്നത് ജീവിതം കൂടുതല് ശോഭനമാക്കുമെന്നാണ് വേദ ജ്യോതിഷം പറയുന്നത്. ചിലയാളുകള് കുട്ടികള്ക്ക് പേരുകള് ഇടുന്നത് ജനനത്തീയ്യതിയും മറ്റും കണക്കിലെടുത്താണ്. ജീവിതത്തില് വരാനിരിക്കുന്ന പ്രതിസന്ധികളും വെല്ലുവിളികളും കുറയ്ക്കാന് ഇത്തരത്തിലുള്ള നാമകരണത്തിലൂടെ സാധിക്കുമെന്നാണ് അവര് വിശ്വസിക്കുന്നത്. ജനനത്തീയതിയെ അടിസ്ഥാനമാക്കിയുള്ള മൂലസംഖ്യയും മറ്റും നോക്കിയാണ് ജ്യോതിഷികള് പേരില് മാറ്റങ്ങള് നിര്ദ്ദേശിക്കുക. ഈ നിര്ദ്ദേശങ്ങള് അനുസരിച്ച് പേര് മാറ്റുമ്പോള് സ്വഭാവത്തിലും വ്യക്തിത്വത്തിലും ജീവിത സാഹചര്യങ്ങളിലും മാറ്റമുണ്ടാകുമെന്നാണ് പറയപ്പെടുന്നത്.
പേര് മാറ്റുമ്പോള് എന്തെല്ലാം ശ്രദ്ധിക്കണം
ഭാഗ്യം, പ്രശസ്തി, ഐശ്വര്യം എന്നിവയെ കരുതി പേരില് മാറ്റം വരുത്താന് ആഗ്രഹിക്കുന്നവര് സ്വന്തം ഇഷ്ടപ്രകാരം പേര് മാറ്റാതെ ന്യൂമറോളജി രംഗത്ത് അനുഭവ പരിചയമുള്ള ആളുകളുടെ നിര്ദ്ദേശങ്ങളും ഉപദേശങ്ങളും സ്വീകരിക്കുക. കാരണം പേര് മാറ്റുന്നതിന് നിയമപരമായ നിരവധി നടപടിക്രമങ്ങള് പാലിക്കേണ്ടതുണ്ട്. ഇവയെല്ലാം ചെയ്തതിന് ശേഷം അങ്ങനെയല്ല മാറ്റേണ്ടിയിരുന്നത് എന്ന് തോന്നിയാല് വീണ്ടും അതേ നടപടിക്രമങ്ങള് ആവര്ത്തിക്കേണ്ടതായി വരും.
ന്യൂമറോളജി പ്രകാരം എല്ലാ വ്യക്തികള്ക്കും ഒരു ന്യൂമറോളജി ചാര്ട്ട് ഉണ്ട്. ഇതില് അഞ്ച് അക്കങ്ങള് വളരെ പ്രധാനപ്പെട്ടവയാണ്. ഇതില് രണ്ട് അക്കങ്ങള് ജനനത്തീയതില് നിന്നും മൂന്നെണ്ണം പേരില് നിന്നുമാണ് വരുന്നത്. പേര് മാറ്റുമ്പോള് ഈ ചാര്ട്ടിലും വ്യക്തിയുമായി ബന്ധപ്പെട്ട സംഖ്യകളിലും മാറ്റമുണ്ടാകാന് സാധ്യതയുള്ളതിനാല് വളരെ ശ്രദ്ധിച്ചുവേണം ഇക്കാര്യത്തില് തീരുമാനമെടുക്കാന്.
ന്യൂമറോളജി പ്രകാരം പേരില് മാറ്റങ്ങള് വരുത്തിയതിലൂടെ ജീവിതം തന്നെ മാറിമറിഞ്ഞ സെലിബ്രിറ്റികള് ഉണ്ട്. അതേസമയം അതുപോലെയുള്ള മാറ്റങ്ങള് പ്രതീക്ഷിച്ച് തിടുക്കത്തില് തീരുമാനങ്ങള് എടുക്കരുത്.
പേര് മാറ്റിയ സെലിബ്രിറ്റികള്
- *ഹിന്ദി സിനിമാതാരം ഹൃതിക് റോഷന് തന്റെ യഥാര്ത്ഥ പേരായ Ritik Roshan-ല് ഒരു H കൂട്ടിച്ചേര്ത്ത് Hritik Roshan ആയി.
- *രാജ്കുമാര് റാവു തന്റെ യഥാര്ത്ഥ പേരായ Rajkumar Rao-ല് ഒരു M കൂട്ടിച്ചേര്ത്ത് Rajkummar Rao ആയി.
- *കരിഷ്മ കപൂര് തന്റെ യഥാര്ത്ഥ പേരില് നിന്നും ഒരു M മാറ്റുകയാണ് ചെയ്തത്. Krishma Kapoor- Karisma Kapoor
- *നടന് നരെയ്ന് സുനില് കുമാര് എന്ന തന്റെ പഴയ പേര് വിട്ട് ന്യൂമറോളി പ്രകാരമാണ് Narain Karthikeyan എന്ന പേര് സ്വീകരിച്ചത്.
Disclaimer : ഇവിടെ നല്കിയിരിക്കുന്ന വിവരങ്ങള് ഇന്റര്നെറ്റില് നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള് ചെയ്യുന്നതിന് മുന്പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
